KeralaNEWS

പങ്കാളിയായ യുവതി മാതാപിതാക്കള്‍ക്കൊപ്പം പോയി; സുമയ്യയുടെ കേസ് അവസാനിപ്പിച്ചു

കൊച്ചി: തനിക്കൊപ്പം ലിവ് ഇന്‍ റിലേഷനില്‍ കഴിഞ്ഞിരുന്ന യുവതിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിനിയായ സുമയ്യ ഷെറിന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തുടര്‍നടപടികള്‍ അവസാനിപ്പിച്ചു. കോടതിയില്‍ ഹാജരായ യുവതി ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നും മാതാപിതാക്കളോടൊപ്പം പോകാനാണു താല്‍പര്യം എന്നും അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തുടര്‍നടപടികള്‍ അവസാനിപ്പിച്ചത്.

പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സൗഹൃദത്തിലായ മലപ്പുറം സ്വദേശികളായ ഇരുവരും പ്രായ പൂര്‍ത്തിയായതോടെ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ ത്തുടര്‍ന്ന് ജനുവരി 27നു വീടുവിട്ടു.

Signature-ad

എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇരുവരെയും മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ഒരുമിച്ചു ജീവിക്കാന്‍ കോടതി അനുവാദം നല്‍കിയതിനെത്തുടര്‍ന്ന് ഇവര്‍ എറണാകുളത്തേക്കു താമസം മാറ്റി. എന്നാല്‍ മേയ് 30നു യുവതിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നാണു സുമയ്യ നല്‍കിയ പരാതി.

 

Back to top button
error: