KeralaNEWS

ഭര്‍ത്താവിന്‍റെ സഹോദരനെതിരെ ലൈംഗിക പീഡനപരാതിയുമായി 21 കാരി

മലപ്പുറം:ഭര്‍ത്താവിന്‍റെ സഹോദരനെതിരെ ലൈംഗിക പീഡനപരാതിയുമായി 21 കാരി.മലപ്പുറം വാഴക്കാട് പൊലിസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്.
 സമാനതകളില്ലാത്ത പീഡനമാണ് ഭര്‍തൃവീട്ടില്‍ നടന്നതെന്ന് പോലീസിന് നൽകിയ പരാതിയിൽ കോഴിക്കോട് സ്വദേശിയായ അതിജീവിത പറഞ്ഞു.

‘ഭര്‍ത്താവ് ഗള്‍ഫില്‍ പോയി ഒരാഴ്ച കഴിഞ്ഞാണ് അയാള്‍ മോശമായി പെരുമാറാൻ തുടങ്ങിയത്. ഉമ്മ കാൻസര്‍ രോഗിയാണ്. ഉമ്മ ആശുപത്രിയില്‍ പോയ ഒരു ദിവസം അയാള്‍ എന്നെ കയറി പിടിച്ചു. ഞാൻ തള്ളി മാറ്റിയപ്പോള്‍ അയാള്‍ പോയി. എന്നാല്‍ വീണ്ടും ഇത് ആവര്‍ത്തിക്കാൻ തുടങ്ങി. ഒരു ദിവസം കട്ടിലിലേക്ക് തള്ളിയിട്ട് ഉപദ്രവിക്കാൻ നോക്കിയപ്പോള്‍ കാലു കൊണ്ട് ചവിട്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്’- യുവതി പറ‍ഞ്ഞു.

 

Signature-ad

ഇയാളുടെ ഉപദ്രവത്തെ കുറിച്ച്‌ ഭര്‍തൃ വീട്ടില്‍ പറഞ്ഞപ്പോള്‍ തന്നെ കള്ളിയാക്കാനാണ് നോക്കിയതെന്നും യുവതി പറയുന്നു. സ്വര്‍ണത്തിന്റെ പേരില്‍ ഉള്‍പ്പെടെ തന്നെ വീട്ടുകാര്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.

Back to top button
error: