IndiaNEWS

പട്ടാപ്പകല്‍ വീട്ടിൽ കയറി നവവധുവിനെ തട്ടിക്കൊണ്ട് പോയി

പറ്റ്ന : പട്ടാപ്പകല്‍ നവവധുവിനെ തട്ടിക്കൊണ്ട് പോയി.ബീഹാറിലെ അരാരിയയിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേര്‍ ഭര്‍ത്താവിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ എടുത്തുകൊണ്ട് പോകുകയായിരുന്നു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ യുവതി അലറിക്കരയുന്നതും കാണാം.

 

Signature-ad

പ്രണയത്തിലായിരുന്ന യുവാവുമായുള്ള യുവതിയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. മറ്റൊരു ജാതിയില്‍ പെട്ടയാളായതിനാല്‍ വീട്ടുകാരുടെ അനുമതിയില്ലാതെയാണ് യുവതി കാമുകനെ വിവാഹം കഴിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: