CrimeNEWS

4 മക്കളെ ശ്വാസം മുട്ടിച്ച്‌ കൊന്ന ശേഷം യുവതി ജീവനൊടുക്കി

ർത്താവിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് 4 മക്കളെ ശ്വാസം മുട്ടിച്ച്‌ കൊന്ന ശേഷം യുവതി ജീവനൊടുക്കി. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം.

രാജസ്ഥാൻ സ്വദേശി ജീതറാമിന്റെ ഭാര്യ ഊര്‍മിളയാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ മക്കളായ ഭാവന (8), വിക്രം (5), വിമല (3), മനീഷ് (2) എന്നിവരെയാണ് ധാന്യം സൂക്ഷിക്കുന്ന വീപ്പയിലടച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊന്നത്. ഭര്‍ത്താവ് ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം.

 

Signature-ad

കുട്ടികളെയും ഊര്‍മിളയേയും കാണാത്തതിനാല്‍ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിഞ്ഞത്.ഭര്‍ത്താവില്‍ നിന്നുള്ള മാനസിക പീഡനത്തെ തുടര്‍ന്നാണ് ഊര്‍മിള മക്കളെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.ജീതറാം ഊര്‍‌മിളയുമായിപതിവായി വഴക്കിട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

 

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.മാന്‍ഡലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Back to top button
error: