LocalNEWS

പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണികൾ ഇന്ന് ആരംഭിക്കും

കൊട്ടിയൂർ : ബോയ്സ് ടൗൺ-പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണികൾ തിങ്കളാഴ്ച ആരംഭിക്കും.ചുരം വഴിയുള്ള ഗതാഗതം തിങ്കളാഴ്ചമുതൽ 31 വരെ പൂർണമായും നിരോധിച്ചായിരിക്കും അറ്റകുറ്റപ്പണികൾ നടത്തുകയെന്ന് കെ.ആർ.എഫ്.ബി. അസി. എക്സിക്യുട്ടീവ് എൻജിനിയർ പി. സജിത്ത് അറിയിച്ചു.

85 ലക്ഷം രൂപയാണ് റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചിരിക്കുന്നത്.ചുരം റോഡിന്റെ മുകളിലുള്ള ഭാഗത്ത് സ്ഥിരമായി പൊട്ടിപ്പൊളിയുന്ന ഇടങ്ങളിൽ ഇന്റർലോക്ക് ചെയ്യും. റോഡിന്റെ മറ്റ് ഭാഗങ്ങളിൽ ടാറിങ്ങും നടത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു.

 

Signature-ad

കണ്ണൂർ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാൽച്ചുരം റോഡ്.

Back to top button
error: