CrimeNEWS

ഗുജറാത്തിൽ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി നേതാവിനെ അജ്ഞാതസംഘം വെടിവച്ചു കൊന്നു.വല്‍സാദ് ജില്ലയിലെ വാപി ടൗണില്‍ ഇന്ന് രാവിലെയാണ് സംഭവം.
ബിജെപി വാപി താലൂക്ക് യൂണിറ്റ് വൈസ് പ്രസിഡന്‍റായ ശൈലേഷ് പട്ടേല്‍ ആണ് കൊല്ലപ്പെട്ടത്. വെടിയേറ്റതിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ക്ഷേത്രത്തിനുള്ളിലേക്ക് പോയ ഭാര്യയെ കാത്ത് കാറിനുള്ളിലിരിക്കുകയായിരുന്ന കൊച്ചര്‍വ ഗ്രാമവാസിയായ ശൈലേഷ് പട്ടേലിനെ ബൈക്കിലെത്തിയ സംഘമാണ് വെടിവച്ചുകൊന്നത്.

Back to top button
error: