KeralaNEWS

കെ.സി. ജോസഫിനെ പരസ്യമായി അപമാനിച്ചു; സുധാകരനെതിരേ എ ഗ്രൂപ്പ്

തിരുവനന്തപുരം: ബിജെപിയുടെ സഭാ നയതന്ത്രത്തിന് തടയിടാന്‍ ഒരുങ്ങുന്നതിനിടെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. ബിജെപി നീക്കം ഗൗരവമായി കാണണമെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയ മുന്‍മന്ത്രി കെ.സി.ജോസഫിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പരസ്യമായി അപമാനിച്ചതില്‍ എ ഗ്രൂപ്പിന് കടുത്ത അതൃപ്തി. കത്തിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പുമാരെ കാണുന്നതെന്നിരിക്കെ ജോസഫിനെ അപമാനിച്ചത് ശരിയായില്ലെന്ന് എ ഗ്രൂപ്പ് വിമര്‍ശിച്ചു.

തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സുധാകരന്‍ കെ.സി.ജോസഫിനെതിരെ പരാമര്‍ശം നടത്തിയത്. കെ.സി.ജോസഫിന്റെ കത്തില്‍ ബിജെപി നേതാക്കളുടെ സന്ദര്‍ശനത്തെക്കുറിച്ച് നടത്തിയിരിക്കുന്ന പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘അപക്വമായിപ്പോയി’ എന്നായിരുന്നു സുധാകരന്റെ പ്രതികരണം. പാര്‍ട്ടിക്കകത്ത് ആരും കുത്തിത്തിരിപ്പുണ്ടാക്കിയില്ലെങ്കില്‍ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Signature-ad

ഈ സാഹചര്യത്തിലാണ് എ ഗ്രൂപ്പ് കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയത്. കെ.സി.ജോസഫ് കത്തുനല്‍കി 24 മണിക്കൂര്‍ പിന്നിടും മുന്‍പേ മത മേലധ്യക്ഷന്‍മാരെ കാണാന്‍ തീരുമാനിച്ച കെപിസിസി പ്രസിഡന്റ്, പിന്നെ എന്തിനാണ് അദ്ദേഹത്തെ അപമാനിച്ചതെന്നാണ് അവരുടെ ചോദ്യം.

ന്യൂനപക്ഷ സമുദായത്തെ പ്രീണിപ്പിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളും അതിനോടുള്ള ബിഷപ്പുമാരുടെ പ്രതികരണവും ഗൗരവമായി കാണണമെന്നും രാഷ്ട്രീയകാര്യസമിതിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടാണ് മുതിര്‍ന്ന നേതാവ് കെ.സി.ജോസഫ് കെപിസിസി പ്രസിഡന്റിനു കത്തു നല്‍കിയത്.

 

 

Back to top button
error: