CrimeNEWS

ജയില്‍ മോചിതനായിട്ട് മാസങ്ങള്‍ മാത്രം; കാപ്പയില്‍ അകത്തായി 23 വയസുകാരന്‍

പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചു. അടൂര്‍ ഏറത്ത് സ്വദേശി ശ്യാം കുമാറി(23)നെയാണ് അറസ്റ്റ് ചെയ്ത് ആറുമാസക്കാലത്തേക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറിന്റെ കരുതല്‍ തടങ്കല്‍ ഉത്തരവ് പ്രകാരമാണ് ശ്യാം കുമാറിനെതിരായ നടപടി.

അടൂര്‍ പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ അറസ്‌റ് ചെയ്യുകയായിരുന്നു. അടൂര്‍, കൊടുമണ്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലായി വധശ്രമം, മോഷണം തുടങ്ങി പത്തോളം ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് ശ്യാംകുമാര്‍.

Back to top button
error: