KeralaNEWS

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുപോകണമെന്ന് സർക്കാരിന് നിർബന്ധമില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു പോകണമെന്ന് സർക്കാരിന് നിർബന്ധമില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കോടതിയിലൂടെ പ്രശ്നം പരിഹരിക്കാനാണ് സർക്കാരിന്‍റെ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരേ ഹൈക്കോടതിയെ സമീപിയ്ക്കാൻ പാലക്കാട് കൊല്ലങ്കോട് ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനം.  മുതലമട പഞ്ചായത്തും കോടതിയെ സമീപിക്കും.

അരിക്കൊമ്പനെ ഒരു കാരണവശാലും പറമ്പിക്കുളത്തേക്ക് കൊണ്ടു വരാൻ അനുവദിക്കില്ലെന്ന പൊതുവികാരമാണ് നെൻമാറ എംഎൽഎ കെ ബാബുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഉയർന്നത്. തുടർസമരങ്ങൾക്കും നിയമപോരാട്ടത്തിനായിയി  ജനകീയ സമിതി രൂപീകരിക്കും. ജനവാസ മേഖലയായ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ ഇറക്കിവിട്ടാൽ വലിയ പ്രത്യാഘാതകളായിരിക്കും സംഭവിക്കുകയെന്ന് കോടതിയെ ബോധ്യപ്പെടുത്തും. കോടതിയെ സമീപിക്കാൻ നിയമ വിദഗ്ദ്ധരുടെ സംഘം രൂപീകരിക്കും.

Back to top button
error: