KeralaNEWS

കടം വീട്ടാൻ വഴിയില്ലാത്ത പെയിൻറിംഗ് തൊഴിലാളി ഒ പോസിറ്റീവ് വൃക്ക വിൽപ്പനയ്ക്കുണ്ടെന്ന് പരസ്യപ്പെടുത്തി പോസ്റ്ററൊട്ടിച്ചു

മലപ്പുറം: കടം വീട്ടാൻ വഴിയില്ലാത്ത പെയിൻറിംഗ് തൊഴിലാളി ഒ പോസിറ്റീവ് വൃക്ക വിൽപ്പനയ്ക്കുണ്ടെന്ന് പരസ്യപ്പെടുത്തി പോസ്റ്ററൊട്ടിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി സജി (55)യാണ് വൃക്ക വിൽക്കാനുണ്ടെന്ന് ചിത്രം സഹിതമുള്ള പോസ്റ്റർ പതിച്ചത്. സജിക്ക് 11 ലക്ഷം രൂപയുടെ കടമാണുള്ളത്. അത് വീട്ടിത്തീർക്കാനാണ് വൃക്ക വിൽക്കാമെന്ന് തീരുമാനിച്ചതെന്ന് സജി പറഞ്ഞു. ഒ പോസിറ്റീവ് വൃക്ക വിൽപ്പനയ്ക്കുണ്ടെന്നും ബന്ധപ്പെടേണ്ട ഫോൺ നമ്പറും കാണിച്ചാണ് സജി പോസ്റ്റർ പതിച്ചത്.

കാൽ നൂറ്റാണ്ടിലേറെ കാലമായി വാടകയ്ക്ക് താമസിക്കുന്ന സജിയും കുടുംബവും ഒന്നര വർഷം മുമ്പാണ് പത്ത് സെൻറ് സ്ഥലം വാങ്ങിയത്. മേൽക്കൂരയിൽ ആസ്ബസ്റ്റോസിട്ട് വീടും കെട്ടി. പക്ഷേ, കയ്യിലുള്ള പണവും കടം വാങ്ങിയുമൊക്കെയാണ് സ്ഥലം വാങ്ങിയതും വീട് തട്ടിക്കൂട്ടിയതും. പക്ഷേ, പിന്നീട് കടം വീട്ടാൻ പോലുമാകാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിയത്. നോട്ട് നിരോധനവും കൊവിഡും ജോലിയില്ലാതാക്കിയതും ബി. കോം കഴിഞ്ഞ രണ്ടു മക്കൾക്ക് ആറായിരം രൂപ മാത്രം ശമ്പളമുള്ള ജോലിയായതും വലിയ പ്രതിസന്ധിയായി.

Signature-ad

ഒപ്പം രണ്ടു തവണ ഹൃദയാഘാതം വന്ന അമ്മയുടെ ചികിത്സാ ചെലവും കൂടെ വന്നതോടെ സജി കടത്തിൽ മുങ്ങി. ഇതാണ് വൃക്ക വിൽപ്പനയുടെ വഴി തേടാൻ കാരണണമെന്ന് സജി പറഞ്ഞു. ഒ പോസിറ്റീവ് വൃക്ക വിൽപ്പനയ്ക്കുണ്ടെന്നും ബന്ധപ്പെടേണ്ട ഫോൺ നമ്പറും കാണിച്ചാണ് സജി പോസ്റ്റർ പതിച്ചത്. ഏറെ ആഗ്രഹിച്ച് നേടിയ സ്ഥലവും വീടും കടം കയറി നഷ്ടപ്പെടുന്നതിനേക്കാൾ നല്ലത് തൻറെയൊരു വൃക്ക ഇല്ലാതാകുന്നതാണെന്നാണ് സജി പറയുന്നത്. എന്നാൽ സജിയുടെ വീട്ടുകാർ ഈ തീരുമാനത്തെ ഇതുവരെ പിന്താങ്ങിയിട്ടില്ല. തൻറെ തീരുമാനത്തിൽ വീട്ടുകാർക്ക് എതിർപ്പാണെന്നും എന്നാൽ കടം വീട്ടാൻ മറ്റൊരു വഴിയുമില്ലെന്നും സജി പറഞ്ഞു.

Back to top button
error: