FoodLIFE

ചീരകളുടെ മന്നന്‍ ‘ചായമന്‍സ’; വെരിക്കോസ് വെയ്ന്‍ മുതല്‍ ഓര്‍മക്കുറവിന് വരെ പരിഹാരം

താനും വര്‍ഷങ്ങള്‍കൊണ്ട് തന്നെ മലയാളികളുടെ തീന്‍മേശയില്‍ ഇടം നേടിയ പച്ചക്കറിയാണ് ചായമന്‍സ. മായന്‍ വര്‍ഗത്തില്‍ പെട്ടവരുടെ ചെടിയാണ് ചായ് മന്‍സ. ചെറിയ ഒരു കമ്പ് മുറിച്ച് നട്ടാല്‍തന്നെ തഴച്ചു വളരുന്ന ചെടിയാണിത്. പ്രധാനമായും ഇതിന്റെ മുറ്റാത്ത ഇലകള്‍ ആണ് കറിവയ്ക്കാന്‍ ഉപയോഗിക്കുന്നത്. ഇല കാണാന്‍ ഏകദേശം പപ്പായയുടെ ഇല പോലെയോ മരച്ചീനിയുടെ ഇല പോലെയോ ഒക്കെയുണ്ട്. ചീരയുടെ രാജാവ് എന്നാണ് ചായ് മന്‍സ അറിയപ്പെടുന്നത്. ഇതിന്റെ ഇല കറിവച്ച് ഒരിക്കല്‍ കഴിച്ചവര്‍ മറ്റ് ചീരകള്‍ കഴിക്കുന്നതിനെക്കാള്‍ ഇത് കഴിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടും. സാധാരണയായി നമ്മുടെ കുട്ടികള്‍ ഇലക്കറികള്‍ കഴിക്കാന്‍ വിമുഖത കാട്ടാറുണ്ട്. എന്നാല്‍ ചായ് മന്‍സ കറിവച്ച് കുട്ടികള്‍ക്ക് കൊടുത്തു നോക്കൂ. അവര്‍ വളരെ ആസ്വദിച്ചു കഴിക്കുന്നതു കാണാം. അതു വഴി അവര്‍ക്ക് ഇലക്കറികളുടെ ഗുണങ്ങളും ശരീരത്തിനു ലഭിക്കുന്നു.

ചായ് മന്‍സയുടെ ഗുണങ്ങള്‍

Signature-ad

ശരീരത്തിന്റെ രക്തയോട്ടത്തിന് വളരെ ഉപകാരപ്രദമാണ് ചായ് മന്‍സ. അതുകൊണ്ടുതന്നെ വെരിക്കോസ് വെയ്ന്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഈ ഇല ധാരാളമായി കഴിക്കുക. അതുപോലെതന്നെ സന്ധികള്‍ക്ക് എന്തെങ്കിലും പ്രശ്നം ഉള്ളവര്‍ക്കും ഈ ഇല ആഹാരത്തില്‍ ഉള്‍പ്പെടുത്താം. പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ഈ ഇല ആഹാരത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നു. രക്തയോട്ടത്തിന് ഫലപ്രദമായതിനാല്‍തന്നെ ഹൃദ്രോഗത്തിന് വളരെ ഉത്തമമാണിത്.

കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ് എന്നിവ ധാരാളമായി ചായ് മന്‍സയില്‍ അടങ്ങിയിരിക്കുന്നു അതിനാല്‍ വളര്‍ച്ചക്കുറവുള്ള കുട്ടികള്‍ക്ക് ഇത് നല്‍കുക. ഗര്‍ഭിണികള്‍ക്ക് ഇത് കഴിക്കാമോ എന്ന് പലരും ചോദിച്ചു കേട്ടിട്ടുണ്ട്. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് ഇത് കഴിക്കുന്നതു കൊണ്ട് യാതൊരു പ്രശ്നവും ഉണ്ടാകുന്നില്ലെന്നു മാത്രമല്ല ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്കും ഉത്തമമാണ്. ഈ ഇല കഴിക്കുന്നവരില്‍ കാഴ്ചശക്തി വര്‍ധിച്ചു വരുന്നതായി കാണുന്നുണ്ട്. പഠിക്കുന്ന കുട്ടികള്‍ക്ക് ചായ് മന്‍സ ധാരാളമായി നല്‍കുക കാരണം ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം ദ്രുതഗതിയില്‍ ആക്കുകയും ഓര്‍മ ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മുഖക്കുരുവിന് ഒരു പരിഹാരമെന്നോണം ഈ ഇല കഴിക്കാവുന്നതാണ്.

പിന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇത് പാചകം ചെയ്യുന്ന രീതിയെക്കുറിച്ചാണ്. ഒരിക്കലും അലുമിനിയം പാത്രത്തില്‍ ഇത് കറിവയ്ക്കരുത്. മണ്‍പാത്രത്തില്‍ കറി വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. കൂടാതെ ഏകദേശം ഒരു 15 മിനിറ്റിനു മുകളില്‍ ഇത് തുറന്നു വച്ചുതന്നെ വേവിക്കുക. ‘ഹൈഡ്രോസയാനിക് ഗ്ലൂക്കോസ്’ എന്ന ഒരു കെമിക്കല്‍ ഈ ചെടിയില്‍ അടങ്ങിയിട്ടുണ്ട് ഇത് സാധാരണയായി മരച്ചീനിയില്‍ കാണുന്ന ഒരു തരം കട്ട് ആണ്. അത് തുറന്നു വച്ച് വേവിച്ചാല്‍ നഷ്ടമാകും. തോരന്‍ ഉണ്ടാക്കി കഴിക്കാനാണ് മലയാളികള്‍ കൂടുതലായി ഇഷ്ടപ്പെടുന്നത്. പരിപ്പിനോടൊപ്പം ചേര്‍ത്ത് കറിവയ്ക്കാവുന്നതാണ്. കൂടാതെ ഇല അരിഞ്ഞിട്ട് 15 മിനിട്ട് വേവിച്ച് ഗ്രാമ്പൂ, കറുവാപ്പട്ട, ഇന്തുപ്പ് ഇവ ചേര്‍ത്ത് നാരങ്ങ നീരിനോട് ചേര്‍ത്ത് ചായ പോലെ പലരും ഇത് കുടിക്കാറുണ്ട്. അരിഞ്ഞുതന്നെ പാകം ചെയ്യാന്‍ മറക്കരുത്. പൊണ്ണത്തടി ഉള്ളവര്‍ ഇത് സൂപ്പ് ആയി ഉപയോഗിക്കാറുണ്ട്.

ചൂട് കാലാവസ്ഥയാണ് ഈ ചെടിക്ക് ഏറ്റവും ഫലപ്രദം. ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ഇന്ന് ഈ ചെടി വളര്‍ത്തി വരുന്നുണ്ട്. ഒരു ചെറിയ കമ്പില്‍ നിന്നുതന്നെ വളരെ വേഗത്തില്‍ വളര്‍ന്ന് പന്തലിക്കാറുണ്ട്. അമിത വിലയില്‍ വിഷമുള്ള പച്ചക്കറികള്‍ വാങ്ങി ഭക്ഷിക്കുന്നതിനെക്കാള്‍ ആഴ്ചയിലൊരിക്കല്‍ വിഷരഹിതവും ഗുണം ഏറിയതുമായ ഒരു കറി നമ്മുടെ തോട്ടത്തില്‍ നിന്നുതന്നെ നമുക്ക് ലഭ്യമാക്കാം.

 

 

Back to top button
error: