CrimeNEWS

കളിയല്ല കൊള്ള!!! മുഖംമൂടിയണിഞ്ഞ് കളിത്തോക്കുമായി ബാങ്ക് കവര്‍ച്ചയ്‌ക്കെത്തി; പോളിടെക്‌നിക് വിദ്യാര്‍ഥി പിടിയില്‍, പ്രചോദനമായത് ‘തുനിവ്’

ചെന്നൈ: സിനിമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മുഖമ്മൂടിയണിഞ്ഞ് കളിത്തോക്കുമായി ബാങ്ക് കൊള്ളയടിക്കാനെടത്തിയ പോളിടെക്‌നിക് വിദ്യര്‍ഥി പിടിയില്‍. തിരുപ്പൂര്‍ ജില്ലയിലെ ധാരാപുരം മേഖലയിലാണ് സംഭവം. ആലങ്കിയം സ്വദേശിയായ ജെ. സുരേഷിനെയാണ് (19) പോലീസ് അറസ്റ്റുചെയ്തത്. തമിഴ് സിനിമയായ ‘തുനിവ്’ സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇയാള്‍ കവര്‍ചയ്ക്ക് ഇറങ്ങിയതെന്നാണ് പുറത്ത് വരുന്ന റിപോര്‍ട്ട്്.

തിരുപ്പൂര്‍ ജില്ലയിലെ ധാരാപുരം മേഖലയിലാണ് സംഭവം. ആയുധങ്ങളുമായി മോഷണത്തിനെത്തിയ യുവാവിനെ ഒരു വൃദ്ധന്‍ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. വയോധികന്‍ പ്രതിയെ പിടികൂടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ വൈറലാണ്.

Signature-ad

പോലീസ് പറയുന്നത്: ശനിയാഴ്ച ധാരാപുരത്തെ കനറാ ബാങ്ക് ശാഖയില്‍ ബുര്‍ഖയും മുഖംമൂടിയും ധരിച്ച് ബോംബുമായി സുരേഷ് എത്തി. തുടര്‍ന്ന് തോക്കും കത്തിയും കാണിച്ച് ബാങ്ക് ജീവനക്കാരെയും ഇടപാടുകാരേയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബാങ്കിന് ചുറ്റും നടക്കുന്നതിനിടെ സുരേഷിന്റെ ആയുധം കൈയില്‍ നിന്ന് വഴുതി നിലത്തു വീണു. ഇത് എടുക്കാന്‍ കുനിഞ്ഞപ്പോള്‍, കൗണ്ടറിന് മുന്നില്‍ നിന്ന വൃദ്ധന്‍ സുരേഷിന്റെ മേല്‍ ചാടിവീണ് കീഴടക്കുകയായിരുന്നു.

ഓണ്‍ലൈനായി വാങ്ങിയ കളിത്തോക്കും, ഡമ്മി ബോംബുമായാണ് പ്രതി കവര്‍ച്ചയ്ക്ക് എത്തിയത്. പിടിവലിക്കിടെ സുരേഷിന് പരുക്കേറ്റിട്ടുണ്ട്. പോലീസ് ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. അജിത് കുമാര്‍ നായകനായ ‘തുനിവ്’ എന്ന ചിത്രത്തിലെ ബാങ്ക് കവര്‍ച്ചാ രംഗത്തു നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു യുവാവിന്റെ മോഷണ ശ്രമം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് കൂട്ടിച്ചേര്‍ത്തു.

Back to top button
error: