ക്യാൻസർ ചികിത്സ ചെലവേറിയത്; സഹായഹസ്തമാകുന്ന ആരോഗ്യ ഇൻഷുറൻസുകൾ, ആശുപത്രി ചെലവ് കുറയ്ക്കാൻ കാരണമായേക്കാം
ക്യാൻസർ രോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഫെബ്രുവരി 4 ന് ലോക ക്യാൻസർ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നു. ഇന്ത്യയിൽ, മരണനിരക്കിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ക്യാൻസർ, ക്യാൻസർ ചികിത്സയുടെ ചെലവ് വളരെ ചെലവേറിയതാണ്. ഇന്ത്യയിൽ ക്യാൻസർ ചികിത്സയ്ക്കുള്ള ആശുപത്രി ചെലവുകൾ ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടാറുണ്ട്, ഇത് ആശുപത്രി ചെലവ് കുറയ്ക്കാൻ കാരണമായേക്കാം.
കാൻസറിനെക്കുറിച്ചുള്ള പേടിയില്ലാതെ ജീവിക്കാനും അതിനെ പരാജയപ്പെടുത്തുന്നതിൽ കരുത്തരാകാനും ഇത്തരം ഇൻഷുറൻസുകൾ സഹായിക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ കണക്കുകൾ പ്രകാരം 2022-ൽ രാജ്യത്ത് 14.6 ലക്ഷം പുതിയ കാൻസർ രോഗികകൾ ഉണ്ടെന്നും ഇന്ത്യയിൽ ആകെ ഏകദേശം 2 മുതൽ 2.5 ദശലക്ഷം കാൻസർ രോഗികളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എന്താണ് ക്യാൻസർ ഇൻഷുറൻസ്?
കാൻസർ രോഗം ബാധിക്കുമ്പോൾ അപ്രതീക്ഷിതമായി എത്തുന്ന ചെലവുകളെ അഭിമുഖീകരിക്കാൻ പാടുപെടുന്നവർക്ക് കാൻസർ ഇൻഷുറൻസ് സഹായകരമാകും. പരിശോധനകൾ, കീമോതെറാപ്പി, റേഡിയേഷൻ, സർജറി, ക്യാൻസർ രോഗനിർണയം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ടതിനെല്ലാം ഈ ഇൻഷുറൻസ് ഉപയോഗിക്കാം.
ക്യാൻസർ ഇൻഷുറൻസിന്റെ ആവശ്യകത എന്താണ്?
ഭാവിയിൽ കാൻസർ മൂലമുണ്ടാകുന്ന ആരോഗ്യ അടിയന്തരാവസ്ഥയിൽ വരുന്ന ഭീമൻ ചെലവുകൾ കൈകാര്യം ചെയ്യാൻ ആശ്രയിക്കാവുന്ന സാമ്പത്തിക സഹായം എന്ന രീതിയിൽ ഇതിനെ കാണാവുന്നതാണ്. കാൻസർ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ നിന്ന് ഉപഭോക്താക്കൾക്ക് പ്രയോജനം നേടാം.ക്യാൻസർ ആരോഗ്യ ഇൻഷുറൻസ് കവറേജ് വാങ്ങുന്നതിന് മുമ്പ് പരിഗണിക്കേണ്ട നിരവധി ഘടകങ്ങളുണ്ട്. ഇതിൽ കാൻസർ ഇൻഷുറൻസ് പ്ലാനുകളും അനുബന്ധ ചികിത്സാ ചെലവുകളും ഉൾക്കൊള്ളുന്നു.
ഒരു കാൻസർ ആരോഗ്യ നഷ്ടപരിഹാര പോളിസി ഉപഭോക്താവിന് ഒറ്റത്തവണ ക്ലെയിം ചെയ്യുന്നതിനേക്കാൾ ഉപരിയായി ചികിത്സ ലഭിക്കുന്നിടത്തോളം, വർഷം തോറും ഇൻഷുറൻസ് പരിരക്ഷ നൽകിയേക്കും. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80D അനുസരിച്ച്, വാങ്ങുന്നവർക്ക് 75,000 രൂപ വരെയുള്ള പ്രീമിയം പേയ്‌മെന്റുകളിൽ നികുതി ഇളവുകൾ ലഭിച്ചേക്കാം. നിരവധി ആരോഗ്യ ഇൻഷുറൻസ് ദാതാക്കൾ 10% വരെ നോ-ക്ലെയിം ബോണസ് വാഗ്ദാനം ചെയ്യുന്നു.