NEWS

അരങ്ങ് ദേശീയ സംഘടനയുടെ നാടക പുരസ്കാരങ്ങൾ വക്കം ജയലാലിനും അഡ്വ. വെൺകുളം ജയകുമാറിനും സുരേഷ് ദിവാകരനും

കോട്ടയം: അരങ്ങ് മലയാള നാടക ദേശീയ സംഘടനയുടെ രണ്ടാമത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നാടക- സാഹിത്യ രംഗത്തെ സംഭാവനകൾക്ക് ആണ് ഈ വർഷത്തെ പുരസ്കാരം.

വക്കം ജയലാൽ (പ്രവാസ നാടക രംഗം) അഡ്വ. വെൺകുളം ജയകുമാർ( രചന) സുരേഷ് ദിവാകരൻ (സംവിധാനം) നിലമ്പൂർ മണി, വക്കം സുധി ( നടൻ ) ചേർത്തല ലേഖ, ജെസ്സി പള്ളൻ(നടി) പി.എൻ സുരേഷ് ബാബു ( അമേച്ചർ) ബാബു കിളിരൂർ( സാഹിത്യം) കേരളപുരം ശ്രീകുമാർ ( സംഗീതസംവിധാനം) അനു വി. കടമ്മനിട്ട ( ഗായകൻ) അലക്സ് താളൂപാടത്ത് ( ചവിട്ടുനാടകം) ബെഞ്ചമിൻ അടൂർ ( കാക്കാരിശ്ശി നാടകം) V. Vപ്രകാശ് ( കേശാലങ്കാരം, ചമയം) ഉദയൻ അഞ്ചൽ ( തെരുവുനാടകം) രാജു എൽ പോൾ( രംഗപടം) എന്നിവരാണ് അവാർഡ് ജേതാക്കൾ.

Signature-ad

 

ജയൻ തിരുമന,ആലപ്പി ഋഷികേശ് ,പയ്യന്നൂർ മുരളി എന്നിവർ അടങ്ങിയ ജഡ്ജിങ് പാനലാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്, ജനുവരി പത്തിന് എസ് എൽ പുരം രംഗകലാ ഓഡിറ്റോറിയത്തിൽ വച്ച് വയലാർ ശരത്ചന്ദ്രവർമ്മ പുരസ്കാരം നൽകും. സതീഷ് സംഗമിത്ര ചടങ്ങ് ഉദ്ഘാടനം ചെയ്യും. 10,000 രൂപയും ശില്പവും പ്രശംസാപത്രവും   അടങ്ങുന്നതാണ് പുരസ്കാരം.

 

Back to top button
error: