കോട്ടയം: ലഹരിവിരുദ്ധ പ്രവര്‍ത്തനംനടത്തിയതിന് യുവാവിനെയും കുടുംബത്തെയും ആക്രമിക്കുകയും വീട് അടിച്ചുതകര്‍ക്കുകയും ചെയ്ത രണ്ട്‌പേര്‍ പിടിയില്‍. കോട്ടയം എസ്.എച്ച്. മൗണ്ട് ഇടത്തിനകം ഹരി ബിജു (20), എസ്.എച്ച്. മൗണ്ട് സ്‌കൂളിന് സമീപം തൈത്തറയില്‍ വീട്ടില്‍ ജെസ്്ലിന്‍ തങ്കച്ചന്‍ (20) എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റുചെയ്തത്.
ആക്രമണത്തില്‍ യുവാവിനും ഭാര്യയ്ക്കും അച്ഛനും പരുക്കേറ്റു. കഴിഞ്ഞദിവസം പെരുമ്പായിക്കാട് മാമൂട് ഭാഗത്തുള്ള യുവാവിന്റെ വീട്ടിലായിരുന്നു ആക്രമണം. യുവാവ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്യാമ്പുകള്‍ സംഘടിപ്പിക്കുക, പോസ്റ്ററുകള്‍ ഒട്ടിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യുന്നതിലുള്ള വിരോധം മൂലമാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെതുടര്‍ന്ന് ഒളിവില്‍പോയ പ്രതികളെ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടുകയുമായിരുന്നു. പ്രതി ഹരിബിജുവിന് ഗാന്ധിനഗര്‍, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി അടിപിടി കേസും, കൂട്ടുപ്രതി ജസ്ലിന് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ അടിപിടി, മോഷണം തുടങ്ങിയ കേസുകളും നിലവിലുണ്ട്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡുചെയ്തു.