NEWSWorld

29 വയസുകാരി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ഹൈസ്‌കൂളില്‍ ചേര്‍ന്നു; നാല് ദിവസം ക്ലാസിലുമിരുന്നു! ഒടുവില്‍ പിടിവീണു

ന്യൂയോര്‍ക്ക് : വ്യാജരേഖയുണ്ടാക്കി 29 വയസുകാരി ഹൈസ്‌കൂളില്‍ ചേര്‍ന്നു. ഹൈജിയോങ് ഷിന്‍ എന്ന യുവതിയാണ് ന്യൂജേഴ്‌സിയിലെ ന്യൂ ബ്രണ്‍സ്വിക്ക് ഹൈസ്‌കൂളില്‍ ചേരുന്നതിന് വേണ്ടി വ്യാജ തിരിച്ചറിയല്‍ രേഖ ചമച്ച തട്ടിപ്പ് നടത്തിയത്.

നാല് ദിവസം ഹൈസ്‌കൂള്‍ ക്ലാസില്‍ ഇരുന്നതിന് ശേഷമാണ് യുവതിയുടെ കള്ളത്തരം പൊളിഞ്ഞത്. യുവതിയെ പിടികൂടിയതോടെ തുടര്‍ന്നുള്ള അന്വേഷണം പോലീസും സ്‌കൂളും ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന പ്രാദേശിക വിദ്യാഭ്യാസ ബോര്‍ഡ് മീറ്റിംഗിലാണ് ഈ പ്രശ്‌നം എല്ലാവരും അറിഞ്ഞത്. ന്യൂ ബ്രണ്‍സ്വിക്ക് പബ്ലിക് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ഓബ്രി ജോണ്‍സണ്‍ ആണ് യോഗത്തില്‍ പങ്കെടുത്തവരോട് ഷിന്‍ എന്ന യുവതിയെ ഹൈസ്‌കൂള്‍ ക്ലാസിലിരുന്നതായി കണ്ടെത്തിയെന്ന് ആളുകളെ അറിയിച്ചത്.

Signature-ad

കഴിഞ്ഞയാഴ്ച വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കി ഒരു യുവതി നമ്മുടെ ക്ലാസില്‍ ഇരുന്നു എന്നായിരുന്നു ജോണ്‍സണ്‍ യോ?ഗത്തില്‍ പങ്കെടുത്തവരെ അറിയിച്ചത്. നാല് ദിവസം യുവതി ക്ലാസിലിരുന്നു. മാത്രമല്ല, ഗൈഡന്‍സ് കൗണ്‍സിലര്‍മാരുമായി സംസാരിക്കുകയും ചെയ്തു. എന്നാലും യുവതിയുടെ ഉദ്ദേശമെന്തായിരുന്നു, എന്തിനാണത് ചെയ്തത് എന്നതെല്ലാം അന്വേഷിച്ച് വരികയാണ്.

ക്ലാസിലിരിക്കുന്നത് മുതിര്‍ന്ന സ്ത്രീയാണ് എന്ന് അറിഞ്ഞതോടെ സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് പറയുന്നത്, ഹൈസ്‌കൂള്‍ ക്ലാസിലിരിക്കുന്നതിന് വേണ്ടി യുവതി വ്യാജമായി തിരിച്ചറിയല്‍ രേഖകളും ജനന സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കി എന്നാണ്.

വിദ്യാര്‍ത്ഥികള്‍ പറയുന്നത്, യുവതി അവരില്‍ ചിലര്‍ക്ക്, ഒന്നിച്ച് സമയം ചെലവഴിക്കാം എന്നും പറഞ്ഞ് മെസ്സേജുകളും അയച്ചു എന്നാണ്. ന്യൂജേഴ്‌സിയിലെ നിയമം അനുസരിച്ച് വിദ്യാര്‍ത്ഥിക്ക് രക്ഷിതാക്കളുടെയോ ഗാര്‍ഡിയന്റെയോ സാന്നിധ്യമില്ലാതെ തന്നെ സ്‌കൂളില്‍ ചേരാന്‍ സാധിക്കും. ഏതായാലും സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്.

Back to top button
error: