CrimeNEWS

പോലീസ് വാട്സാപ്പില്‍നിന്ന് ചിത്രം ചോര്‍ന്നു; പോക്സോ കേസില്‍ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്ത്

നെടുങ്കണ്ടം: പോക്സോ കേസിന് ഇരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തായി. നെടുങ്കണ്ടത്ത് മകളെ പീഡിപ്പിച്ച കേസില്‍ പിടിയിലായ അച്ഛന്റെ ഫോട്ടോയാണ് ചോര്‍ന്നത്. പൊലീസുകാരുടെ വാട്സ്ആപ്പില്‍ നിന്നാണ് ചിത്രം പുറത്തായത്. ഇത് സംബന്ധിച്ച് സെപ്ഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.

കേസില്‍ പിടിയിലായ പ്രതി തിങ്കളാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെ പോലീനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു. ഇതിന് മുന്‍പെയാണ് പോലീസുകാരുടെ വാട്സ്ആപ്പില്‍ നിന്ന് പ്രതിയുടെ ചിത്രം ചോര്‍ന്നത്. അതേസമയം, പ്രതി ചാടിപോയ സംഭവത്തില്‍ രണ്ട് സിവില്‍ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു, പ്രതികള്‍ക്ക് എസ്‌കോര്‍ട്ട് പോയ ഷമീര്‍ ഷാനു, എം വാഹിദ് എന്നിവര്‍ക്കെതിരെയാണ് നടപടി.

Signature-ad

രക്ഷപ്പെട്ടുപോയ പ്രതിയെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

Back to top button
error: