CrimeNEWS

അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേര്‍ക്ക് ബോംബേറ്: മുഖ്യപ്രതി ഷഫീഖിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി 

തിരുവനന്തപുരം: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേര്‍ക്ക് ബോംബെറിഞ്ഞ  പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പിടികൂടാനെത്തിയ മംഗലപുരം പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി  മുഖ്യപ്രതി ഷഫീഖ് ആണ് പിടിയിലായത്. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. ഷഫീഖിന്റെ കൂട്ടാളി അബിനും ഒപ്പമുണ്ടായിരുന്നു.

ആര്യനാട്ടെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. രാവിലെ വീടിന് വെള്ളമൊഴിക്കാനെത്തിയ വീട്ടുമസ്ഥന്‍ ഇവരെ കണ്ടു. ചോദ്യം ചെയ്ത വീട്ടുടമയുടെ തലയില്‍ കല്ലു കൊണ്ടിടിക്കുകയും കിണറ്റില്‍ തള്ളിയിടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടാകാരാണ് ഷഫീഖിനെ പിടികൂടിയത്. ഷഫീഫിന്റെ ഒപ്പമുണ്ടായിരുന്ന അബിന്‍ ഓടി രക്ഷപ്പെട്ടു. മംഗലപുരം സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ഷഫീഖ്. പുത്തന്‍തോപ്പ് സ്വദേശിയായ നിഖില്‍ എന്ന ചെറുപ്പക്കാരനെ തട്ടിക്കൊണ്ടു പോയ കേസിലാണ് ഷഫീഖിനെ തേടി പൊലീസ് ഇയാളുടെ വീട്ടിലെത്തിയത്. 

Signature-ad

എന്നാല്‍ പൊലീസ് എത്തിയപ്പോള്‍ ഷഫീഖും സഹോദരന്‍ ഷമീറും ചേര്‍ന്ന് പൊലീസിന് നേര്‍ക്ക് ബോംബെറിഞ്ഞു. ഇവരുടെ അമ്മ പൊലീസിന് നേര്‍ക്ക് മഴു എറിഞ്ഞ് ആക്രമിക്കുകയും ചെയ്തു. ഷഫീഖിന്റെ സഹോദരനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് നിഖിലിനെ തട്ടിക്കൊണ്ടുപോകുന്നത്. നിഖിലിനെ മോചിപ്പിക്കണമെങ്കില്‍ അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിഖിലിന്റെ കുടുംബത്തിന്റെ പരാതി പ്രകാരമാണ് മംഗലപുരം പൊലീസ് ഷഫീഖിന്റെ വീട്ടിലെത്തുന്നത്. 

Back to top button
error: