തിരുവനന്തപുരം: തിരുപ്പതിയില്‍ നടന്ന മുപ്പത്താറാമത് സൗത്ത് സോണ്‍ അന്തര്‍ സര്‍വകലാശാല യുവജനോത്സവത്തില്‍ പങ്കെടുത്ത തെക്കേ ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകളെയും പിന്തള്ളി കേരളസര്‍വകലാശാല തുടര്‍ച്ചയായി അഞ്ചാമതും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. മ്യൂസിക്, ഡാന്‍സ്, ഫൈന്‍ ആര്‍ട്‌സ്, ലിറ്റററി തീയറ്റര്‍ എന്നീ അഞ്ച് വിഭാഗങ്ങളിലായി ഇരുപത്തിയേഴ് മത്സര ഇനങ്ങളാണ് ഉള്ളത്. ഇതില്‍ ലിറ്റററി ചാമ്പ്യന്‍ഷിപ്പ് തീയറ്റര്‍ ചാമ്പ്യന്‍ഷിപ്പ് മ്യൂസിക്ക് റണ്ണേഴ്‌സ് അപ്പ് എന്നിവ കേരളസര്‍വകലാശാല കരസ്ഥമാക്കി.
ഇതില്‍ ഒന്നാം സമ്മാനം നേടിയ ഇനങ്ങള്‍ ലൈറ്റ് വോക്കല്‍ സോളോ, ഫോക്ക് ഓര്‍ക്കസ്ട്ര, ക്വിസ്, ഡിബേറ്റ്, നാടകം, സ്‌കിറ്റ്, മൈം, മിമിക്രി, പോസ്റ്റര്‍ മേകിംഗ് എന്നിവയാണ്. ഗ്രൂപ്പ് സോങ്ങ് ഇന്ത്യന്‍, എലക്യൂഷന്‍ എന്നിവയക്ക് രണ്ടാം സമ്മാനവും കാര്‍ട്ടൂണിംഗ്, ക്ലാസിക്കല്‍ പെര്‍ക്കഷന്‍ സോളോ, ക്ലാസിക്കല്‍ ഇന്‍സ്ട്രുമെന്റ് സോളോ, വെസറ്റേണ്‍ വോക്കല്‍ സോളോ, എന്നിവക്ക് മൂന്നാം സ്ഥാനവും ഉള്‍പ്പെടുന്നു. പതിനഞ്ച് ഇനങ്ങള്‍ക്ക് ഇതുവഴി നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളസര്‍വകലശാല ടീം മത്സരിക്കാന്‍ യോഗ്യത നേടി കേരള സര്‍വകലാശാല ചരിത്രം തിരുത്തി കുറിച്ചിരിക്കുന്നു. ഈ വര്‍ഷത്തെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് ബംഗലുരുവിലെ ജെയിന്‍ യൂണിവേഴ്‌സിറ്റിയാണ് വേദിയാകുന്നത്. ഫെബ്രുവരി 24 മുതലാണ് ദേശീയ മത്സരം.