KeralaNEWS

മകന്റെ സ്വഭാവം ശരിയല്ലെന്ന് അച്ഛന്‍ പറഞ്ഞിരുന്നു; മരണം വരെ അമ്മായിഅച്ഛന് കൊടുത്ത വാക്ക് പാലിച്ചു: മുകേഷിനെതിരേ മുന്‍ഭാര്യ സരിത

കൊല്ലം: ഒരു കാലത്ത് മലയാളികളുടെ പ്രിയ താര ദമ്പതികളായിരുന്നു മുകേഷും സരിതയും. പിന്നീട് ഒരു സുപ്രഭാത്തില്‍ ഇരുവരും പിരിഞ്ഞതായി വാര്‍ത്തകള്‍ പരുന്നു. അതിനു പിന്നാലെ മുകേഷ് നര്‍ത്തകി മേതില്‍ ദേവികയെ വിവാഹം കഴിച്ചു. രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. അനവധി വിവാങ്ങളുണ്ടായിട്ടും കൊല്ലം മണ്ഡലത്തില്‍നിന്ന് രണ്ടാം വട്ടവും സി.പി.എം. ടിക്കറ്റില്‍ എം.എല്‍.എയുമായി. ഒടുവില്‍ ദേവികയുമായുള്ള ബന്ധവും പാതി വഴയില്‍ അവസാനിച്ചു. ഇപ്പോഴിതാ മുകേഷിന്‍െ്‌റ തനി നിറം വെളിപ്പെടുത്തുകയാണ് ആദ്യ ഭാര്യ സരിത. ഗര്‍ഭിണി ആയിരിക്കുമ്പോള്‍പ്പോലും മുകേഷില്‍ നിന്നും പലതരത്തിലുള്ള ഉപദ്രവങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നു സരിത പറയുന്നു. താന്‍ വേദന കൊണ്ട് കരയുമ്പോള്‍ നല്ല നടിയാണ് എന്ന് പറഞ്ഞ് ചിരിക്കുമായിരുന്നെന്നും സരിത പറയുന്നു.

ഇത്രയൊക്കെ സഹിച്ചിട്ടും പോലീസില്‍ പരാതിപ്പെടാതിരുന്നത് മുകേഷിന്റെ അച്ഛനായ ഒ. മാധവന് താന്‍ വാക്ക് നല്‍കിയത് കൊണ്ടാണെന്നും സരിത പറയുന്നു. എല്ലാവരും അറിഞ്ഞപ്പോഴാണ് മുകേഷ് വീണ്ടും വിവാഹിതനായ കാര്യം താന്‍ അറിഞ്ഞത്. ഡിവോഴ്‌സ് ലഭിച്ചിരുന്നില്ല. 2018 ല്‍ വിവാഹമോചന ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു. പിന്നീട് മകനെ വിളിച്ച് ഡിവോഴ്‌സ് കിട്ടിയ കാര്യം പറഞ്ഞു. ഭാര്യ എന്ന നിലയില്‍ തന്റെ അനുമതിയില്ലാതെ എങ്ങനെ അദ്ദേഹത്തിന് ഡൈവേഴ്‌സ് കിട്ടിയതെന്ന് മനസ്സിലാകുന്നില്ലെന്ന് സരിത പറയുന്നു.

Signature-ad

മുകേഷിനെതിരേ ഗാര്‍ഹിക പീഡനത്തിനും വിവാഹമോചനത്തിനുമായി രണ്ട് പരാതി നല്‍കിയിരുന്നു. അത് പിന്‍വലിക്കുകയാണെങ്കില്‍ മ്യൂച്ചല്‍ ഡിവോഴ്‌സിന് ശ്രമിക്കാം എന്നാണ് പറഞ്ഞത്. സിനിമയില്‍ മാത്രമേ ഇതൊക്കെ കണ്ടിട്ടുള്ളൂ. സ്വന്തം ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മറ്റൊരാളോട് ഇതിനെക്കുറിച്ച് പറയാന്‍ പോലും നാണക്കേട് തോന്നിയിരുന്നു.

മുകേഷിന്റെ അച്ഛന് ഒരു വാക്ക് കൊടുത്തിരുന്നു. അതുകൊണ്ടാണ് പോലീസില്‍ പരാതിപ്പെടാതിരുന്നത്. തന്റെ മകന്‍ ശരിയല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അത് മീഡിയയില്‍ വരരുതെന്ന് അദ്ദേഹം തന്നോട് പറഞ്ഞു. എല്ലാം സഹിക്കണമെന്ന് പറഞ്ഞു. മരണം വരെ അദ്ദേഹത്തിന് നല്‍കിയ വാക്ക് താന്‍ പാലിച്ചു. താന്‍ മുകേഷില്‍ നിന്ന് നിരവധി തവണ ശാരീരികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ട് എന്ന് സരിത പറയുന്നു.

Back to top button
error: