വടകര ചോറോട് ചേന്ദമംഗലം ശിവക്ഷേത്രക്കുളത്തിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മടപ്പള്ളി സ്വദേശി വിനോദ് കുമാർ (48) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
കുളത്തിൽ കുളിക്കാനെത്തിയവരാണ് കരയിൽ ചെരിപ്പും വസ്ത്രങ്ങളും ഫോണും കണ്ടത്, നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ അരുൺ. കെ യുടെ നേതൃത്വത്തിൽ വടകരയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ യൂണിറ്റിലെ സ്കൂബാ ഡ്രൈവർ ഗംഗാധരനും കൂട്ടരും ഇദ്ദേഹത്തെ മുങ്ങിയെടുക്കുകയായിരുന്നു.
അസി. സ്റ്റേഷൻ ഓഫീസർ സുജാത് കെ ഫയർ ഓഫീസർമാരായ ജോതികുമാർ സി സി, അനിൽ കെ , ഷിജു കെ.എം, സ്വപ്നേഷ്, ആദർശ് വി കെ , ഷാഗിൽ കെ, ഹോം ഗാർഡ് സത്യൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു
മടപ്പള്ളി ഗുരിക്കളവിട കൃഷ്ണൻ (പരേതൻ) ജാനകി ദമ്പതികളുടെ മകനാണ് മരണപ്പെട്ട വിനോദ് കുമാർ.
ഭാര്യ – സിന്ധു
മക്കൾ – യഥു കൃഷ്ണ, നിവേദ്കൃഷ്ണ,
സഹോദരങ്ങൾ – പവിത്രൻ,
ബിജു നാഥ്, സിന്ധു, ബിന്ദു,
സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ നടന്നു.