NEWS

മുസ്ലിം ആയതാണ് പ്രശ്നം, അടിവസ്ത്രം വരെ ഊരി പരിശോധിച്ചു; കൊച്ചി വിമാനത്താവളത്തില്‍ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഗായകന്‍ സലീം കോടത്തൂർ

കൊച്ചി : നെടുമ്ബാശേരി വിമാനത്താവളത്തില്‍ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഗായകന്‍ സലീം കോടത്തൂര്‍.
 തന്റെ പേരാണ് പ്രശ്നമെന്നും അടിവസ്ത്രം വരെ ഊരി പരിശോധിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ മലപ്പുറം ജില്ലക്കാരനായത് കൊണ്ടും എന്റെ പേര് സലിം എന്നായതുമാണ് ചോദ്യം ചെയ്യപ്പെടുന്നതിന് കാരണം’- സലീം ഫേസ്ബുക്ക് ലൈവിലൂടെ പഴഞ്ഞു.

മലപ്പുറം ജില്ലക്കാരനായിട്ട് എന്താണ് കൊച്ചിയില്‍ വന്നത് എന്ന് ചോദിച്ചു. അത് ശരിയല്ല. ഇന്ത്യയിലെ ഏത് എയര്‍പോര്‍ട്ടില്‍ നിന്നും നമുക്ക് സഞ്ചരിക്കാം. എന്റെ അടിവസ്ത്രം പോലും ഊരി പരിശോധിച്ചു. അപ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ എനിക്ക് മാത്രമേ അറിയൂ. മലപ്പുറം ജില്ലക്കാര്‍ ആരെങ്കിലും തെറ്റു ചെയ്തുവെന്ന് കരുതി എല്ലാ മലപ്പുറംകാരനെയും അങ്ങനെ കാണണോ.

എനിക്ക് എന്റെ ജില്ല മാറാനോ പേര് മാറ്റാനോ പറ്റില്ല. ആ സമയത്ത് അതുവഴി പോകുന്നവര്‍, കള്ളക്കടത്തുകാരെ നോക്കുന്നതുപോലെയായിരുന്നു എന്നെ നോക്കിയത്. ഞാന്‍ എന്‍്റെ വിഡിയോസൊക്കെ കാണിച്ചുകൊടുത്തു. ഇപ്പോ പങ്കെടുത്ത പ്രോഗ്രാമുകളുടെ പോസ്റ്ററുകളും വിഡിയോകളുമൊക്കെ കാണിച്ചു. ഇതൊക്കെ കാണിച്ചിട്ടും അവര്‍ എന്നെ മാനസികമായി പീഡിപ്പിച്ചു. മലപ്പുറം ജില്ലക്കാരന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നേ യാത്ര ചെയ്യാന്‍ പറ്റുകയുള്ളോ -സലീം ചോദിക്കുന്നു.

Signature-ad

 

 

എന്റെ പേരാണ് അവര്‍ക്ക് പ്രശ്‌നം. പാസ്പോര്‍ട്ടില്‍ അവര്‍ പേര് ശ്രദ്ധിക്കുന്നുണ്ട്. എന്തുകൊണ്ടാണ് മാസം പലതവണ യാത്ര ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്.ഞാന്‍ മലപ്പുറം ജില്ലക്കാരനായത് കൊണ്ടും എന്റെ പേര് സലിം എന്നായതുമാണ് ചോദ്യം ചെയ്യപ്പെടുന്നതിന് കാരണം. പരിശോധനക്ക് ശേഷം ഉദ്യേഗസ്ഥരുമായി സംസാരിച്ചപ്പോള്‍ സംശയം കൊണ്ടാണ് എന്നാണ് അവര്‍ പറഞ്ഞത്.

Back to top button
error: