NEWS

പാകിസ്താന് നല്‍കുന്ന സഹായം  തുടരുമെന്ന് ചൈന

ബെയ്ജിംഗ്:പാകിസ്താന് നല്‍കുന്ന സഹായം  തുടരുമെന്ന് ചൈന.
പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ചൈനയില്‍ സന്ദര്‍ശനം നടത്തവേയാണ് പ്രസിഡന്‍റ് ഷി ജിന്‍പിങിന്റെ പ്രസ്താവന. ചൈനീസ് ഗവണ്‍മെന്‍റിന്റെ ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യം വലിയ സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടയിൽ ചൈനയില്‍ നിന്ന് 23 ബില്യണ്‍ ഡോളര്‍ കടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാകിസ്താന്‍. ഈ സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്‍റിന്റെ അനുകൂല സമീപനം.
 ഇരുരാജ്യങ്ങളിലുമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും അതിര്‍ത്തി കടന്ന് ഇടപാടുകള്‍ നടത്താന്‍ വഴിയൊരുക്കുന്ന കരാറില്‍ ഈയടുത്ത് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന(പിബിഒസി)യും സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനും ഒപ്പുവെച്ചിരുന്നു.
ഈയിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ പാകിസ്താനില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായിരുന്നു. 30 ബില്യണിലേറെ ഡോളറിന്റെ നഷ്ടമാണുണ്ടായതെന്നാണ് വിലയിരുത്തൽ.

Back to top button
error: