NEWS

കോടതി ഉത്തരവ്; പത്തനംതിട്ടയിൽ ആരാധനാലയം അടച്ചുപൂട്ടി പോലീസ്

പത്തനംതിട്ട : ആരാധനാലയം അടച്ചു പൂട്ടാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് കെട്ടിടം സീൽവച്ച് പൊലീസ്.
പത്തനംതിട്ട – ഓമല്ലൂര്‍ റോഡില്‍ പുത്തന്‍പീടികയില്‍ പ്രവര്‍ത്തിക്കുന്ന എലോഹിം ഗ്ലോബല്‍ വര്‍ഷിപ് സെന്റര്‍ പ്രവര്‍ത്തനമാണ് പൊലീസ് തടഞ്ഞത്.
 പാസ്റ്റര്‍ ബിനു വാഴമുട്ടമാണ് സെന്റര്‍ നടത്തിപ്പുകാരന്‍. ഇയാള്‍ക്കെതിരെ നിരവധി പരാതികളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. അടുത്ത ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രാര്‍ഥനാലയം പ്രവര്‍ത്തിക്കുന്നത് നിര്‍ത്തി വെക്കാനുള്ള കോടതി ഉത്തരവ് ലംഘിച്ച്‌ പ്രവര്‍ത്തിപ്പിച്ചുപോരികയായിരുന്നു.
കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങിലാണ് ആരാധനാലയം പ്രവര്‍ത്തിച്ചിരുന്നത്. ഇതിനോട് ചേര്‍ന്ന മുറികളില്‍ ബിനുവിന്റെ സഭാവിശ്വാസികളായ ഏതാനും കുടുംബങ്ങളെയും താമസിപ്പിച്ചിരുന്നു.

Back to top button
error: