Month: March 2026

  • Breaking News

    അമ്മയുടെ കൊന്ന കേസിൽ അച്ഛൻ ജയിലിൽ, സംരക്ഷിക്കാനേൽപ്പിച്ചവർ ഇളയ സഹോദരിയെ ആർക്കോ വിറ്റു, 17 കാരിയെ പീഡിപ്പിച്ച കേസിൽ അമ്മാവൻമാർക്കെതിരെ കേസ്

    ലക്നൗ: അമ്മയെ കൊന്ന് പിതാവ് ജയിലിലായതോടെ സംരക്ഷണത്തിനായി ഏൽപ്പിച്ച 17 വയസുകാരിയെ ബലാത്സംഗം ചെയ്ത് അമ്മാവൻമാർ, 17 കാരിയെ ബലാത്സം​ഗം ചെയ്യുകയും 16 വയസുകാരിയായ സഹോദരിയെ വിൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് അമ്മാവൻമാർക്കെതിരെ പോലീസ് കേസെടുത്തു. പിന്നീട് ഇരുവരും ചേർന്ന് ഇളയ സഹോദരിയെ പണത്തിനു വേണ്ടി കടത്തിയതായും ആരോപണമുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ വേനലവധി ആഘോഷിക്കാനാണ് പെൺകുട്ടിയും സഹോദരിയും ബർഖേര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അമ്മാവൻമാരുടെ വീട്ടിലെത്തിയത്. ഇതിനിടെ ജൂലൈ 3ന് ഇവരുടെ അമ്മയെ പിതാവ് കൊലപ്പെടുത്തിയ വിവരം ഇവർ അറിഞ്ഞു. പിതാവ് അറസ്റ്റിലായി ജയിലിലായതോടെ പെൺകുട്ടികൾ ബന്ധുക്കളുടെ സംരക്ഷണയിലായി. ഈ സാഹചര്യത്തിലാണ് അമ്മാവൻമാർ തങ്ങളെ ലക്ഷ്യം വയ്ക്കാൻ തുടങ്ങിയതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. സെപ്റ്റംബറിൽ അമ്മാവൻമാർ ഇളയ സഹോദരിയെ എങ്ങോട്ടോ കൂട്ടിക്കൊണ്ടുപോയി. പിന്നീട് അവളെക്കുറിച്ച് വിവരമൊന്നുമില്ല. ഒരു സാമ്പത്തിക ഇടപാടിനെക്കുറിച്ച് അമ്മാവൻമാർ ഫോണിൽ സംസാരിക്കുന്നത് കേട്ടതോടെ സഹോദരിയെ അവർ വിറ്റതാണെന്ന് മനസിലായി. സഹോദരിയെ മാറ്റിയതിനു ശേഷം അക്രമം തനിക്ക് നേരെയുണ്ടായെന്നും…

    Read More »
  • Breaking News

    ‘ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് നിലവിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം, ഖാർഗ് ദ്വീപ് സൈനിക നീക്കത്തിലൂടെ കൈയടക്കാനാണ് യുഎസ് ആലോചിക്കുന്നത്, ചിലപ്പോൾ ഇല്ല!! ഞങ്ങൾക്ക് ധാരാളം ഓപ്ഷനുകളുണ്ട്’- ട്രംപ്

    വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം അനന്തമായി നീളുന്നതിനിടെ ഇറാന്റെ പ്രധാന എണ്ണ സ്രോതസുകൾ പിടിച്ചെടുക്കുകയാണ് തനിക്ക് ഏറ്റവും താൽപര്യമുള്ള കാര്യമെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപ് സൈനിക നീക്കത്തിലൂടെ കൈയടക്കാനാണ് യുഎസ് ആലോചിക്കുന്നത് എന്ന സൂചനയും ട്രംപ് നൽകി. ഫിനാൻഷ്യൽ ടൈംസിനോട് സംസാരിക്കവെയായിരുന്നു ട്രംപ്. ഖാർഗ് ദ്വീപ് പിടിച്ചെടുക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനം എടുത്തിട്ടില്ലെന്നും അങ്ങനെ വേണ്ടുന്നപക്ഷം യുഎസിന് മുന്നിൽ നിരവധി മാർഗങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു. ‘സത്യം പറഞ്ഞാൽ, ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് നിലവിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം. ഖാർഗ് ദ്വീപിന്റെ നിയന്ത്രണം യുഎസിന് ഏറ്റെടുക്കാൻ കഴിയും. എന്നാൽ അത്തരമൊരു നീക്കത്തിന് അവിടെ ദീർഘകാല സൈനിക സാന്നിധ്യം ആവശ്യമായി വരുമെന്നും ട്രംപ് പറഞ്ഞു. ‘ചിലപ്പോൾ ഞങ്ങൾ ഖാർഗ് ദ്വീപ് പിടിച്ചെടുത്തേക്കാം, ചിലപ്പോൾ ഇല്ല. ഞങ്ങൾക്ക് ധാരാളം ഓപ്ഷനുകളുണ്ട്. ദ്വീപ് പിടിച്ചെടുക്കാൻ തീരുമാനിച്ചാൽ കുറച്ചുകാലം ഞങ്ങൾ അവിടെ തുടരേണ്ടി…

    Read More »
  • Breaking News

    2025ല്‍ വേട്ടയാടിയ അതേ ദൗര്‍ബല്യം; പത്തു വര്‍ഷം മുമ്പത്തെ ആ കളിയില്‍നിന്ന് കാര്യമായ മാറ്റമില്ല! മധ്യ ഓവറുകളിലെ ഇഴച്ചില്‍ എങ്ങനെ മറികടക്കും? കൊല്‍ക്കത്തയ്ക്ക് ശക്തിയും ദൗര്‍ബല്യവുമാകുന്ന രഹാനെ; ഇന്ത്യന്‍ പിച്ചില്‍ ഇതൊന്നും ഒരു റണ്ണല്ല!

    ന്യൂഡല്‍ഹി: കൃത്യം പത്തു വര്‍ഷം മുമ്പ് വാംഖഡെ സ്റ്റേഡിയം. അജിങ്ക്യ രഹാനെ കളിച്ച ഇന്നിംഗ്സ് ടി20 ക്രിക്കറ്റിനെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ആ ഒരു ഇന്നിംഗ്സ് മാത്രമല്ല അതിന് കാരണമായത്, അത് പെട്ടെന്ന് സംഭവിച്ചതുമല്ല. എന്നാല്‍ ഒരു ദശകത്തിന് ശേഷം ആ സ്‌കോര്‍കാര്‍ഡിലേക്ക് നോക്കുമ്പോള്‍, ഭൂതകാലത്തിന്റെ അവശേഷിപ്പായി തോന്നും! അന്ന്, ടി20 ലോകകപ്പ് സെമി ഫൈനലില്‍, രഹാനെ 15.3 ഓവര്‍ ക്രീസില്‍ ചിലവഴിച്ച് 35 പന്തില്‍ നിന്ന് 40 റണ്‍സാണ് നേടിയത്. രണ്ട് ഫോറുകള്‍ മാത്രം അടിച്ച അദ്ദേഹം ഒരു സിക്‌സര്‍ പോലും നേടിയില്ല. വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ 192 റണ്‍സ് അന്ന് കുറിച്ചു. എന്നാല്‍ വ്യത്യസ്തമായ ടി20 ശൈലി പുറത്തെടുത്ത വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യയുടെ നാല് സിക്‌സറുകള്‍ക്ക് മറുപടിയായി 11 സിക്‌സറുകള്‍ പറത്തി ഏഴ് വിക്കറ്റിന് അനായാസം വിജയിച്ചു. ഞായറാഴ്ച ഇതേ വേദിയില്‍, മുംബൈ ഇന്ത്യന്‍സിനെതിരെ രഹാനെ ബാറ്റ് ചെയ്തത് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. ഈ ഫോര്‍മാറ്റില്‍…

    Read More »
  • Breaking News

    മുരളിയാകുമോ ശബരീനാഥന്‍? പോരാട്ടം കടുത്തതോടെ മണ്ഡലത്തില്‍ മാത്രം ഇറങ്ങി രാജീവ് ചന്ദ്രശേഖര്‍; മോദിയെ കാണാന്‍ പോലും പോയില്ല! കോണ്‍ഗ്രസ് പിടിക്കുന്ന വോട്ടില്‍ സിപിഎം പ്രതീക്ഷ; നേമം കേരളത്തിന്റെ സസ്‌പെന്‍സ് ത്രില്ലറാകുന്നത് എന്തുകൊണ്ട്?

    തിരുവനന്തപുരം: നേമത്തെ മല്‍സരം പ്രതീക്ഷിച്ചതിലും കടുത്തതോടെ മണ്ഡലത്തിന് പുറത്തേക്കുള്ള പ്രചാരണ പരിപാടികള്‍ വെട്ടിക്കുറച്ച് രാജീവ് ചന്ദ്രശേഖര്‍. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കൂടിയായ അദേഹം ഇന്നലത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലും പങ്കെടുത്തില്ല. പരമാവധി വോട്ടര്‍മാരെ കാണാന്‍ വേണ്ടിയാണ് യാത്ര ഒഴിവാക്കിയതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേമത്ത് താമര വിരിയിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഏറ്റവും ആദ്യം പ്രഖ്യാപിച്ചതായിരുന്നു രാജീവിന്റെ സ്ഥാനാര്‍ഥിത്വം. എന്നാല്‍ പ്രചാരണം പാതിപിന്നിട്ടപ്പോള്‍ മല്‍സരം അത്ര ഈസിയല്ലെന്നാണ് ബി.ജെ.പി കണക്കുകൂട്ടല്‍. രാജീവ് ലോക്‌സഭയില്‍ മല്‍സരിച്ചപ്പോള്‍ നേമത്ത് കിട്ടിയ 22,000 എന്ന ലീഡ് തദേശത്തില്‍ അയ്യായിരമായി കുറഞ്ഞു. സിറ്റിങ് എംഎല്‍എയ്ക്ക് പിന്നാലെ കെ.എസ് ശബരിനാഥനും എത്തിയതോടെ കഴിഞ്ഞ തവണത്തേത് പോലെ തന്നെ ത്രികോണ മല്‍സരമായെന്നും കരുതുന്നു. അതിനാല്‍ മണ്ഡലത്തില്‍ തമ്പടിച്ചുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ പരിപാടിക്കെന്നല്ല, ബി.ജെ.പിയുടെ എ ക്‌ളാസ് മണ്ഡലങ്ങളടക്കം, ജില്ലയ്ക്ക് പുറത്തുള്ള മണ്ഡലങ്ങളിലേക്കും ഇതുവരെ കാര്യമായി പ്രചാരണത്തിന് പോയിട്ടില്ല. നാലിന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തുമ്പോള്‍ നേമത്ത് എത്തിക്കാനും ശ്രമം തുടങ്ങി. ടെക്‌നോക്രാറ്റ് എന്ന ലേബലും…

    Read More »
  • Breaking News

    അവസാന ഓവറില്‍ പന്ത് ചുരണ്ടി, ക്യാമറയില്‍ എല്ലാം പതിഞ്ഞു; പാക് താരം കുടുങ്ങി; കാത്തിരിക്കുന്നത് വിലക്ക്‌

    പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പന്തുചുരണ്ടല്‍ വിവാദം. ലാഹോര്‍ ഖലന്ദേഴ്‌സും കറാച്ചി കിങ്സുമായുള്ള മത്സരത്തിനിടെ ലാഹോര്‍ താരം ഫഖർ സമാനാണ് പന്തുചുരണ്ടിയത്. ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതോടെ ഫഖര്‍ സമാനെ കയ്യോടെ പൊക്കി. എന്നാല്‍ പാക്ക് ക്രിക്കറ്റ് ബോര്‍ഡിന് മുന്നില്‍ ഫഖര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. കറാച്ചി കിങ്സുമായുള്ള മത്സരത്തിന്‍റെ അവസാന ഓവറിലാണ് സംഭവം. ജയിക്കാന്‍ 14 റൺസായിരുന്നു കറാച്ചി ടീമിന് ആവശ്യം. പേസർ ഹാരിസ് റൗഫ് അവസാന ഓവർ എറിയുന്നതിന് മുന്‍പായാണ് സമാന്‍ പന്തുചുരണ്ടിയത്. ടീം ക്യാപ്റ്റന്‍ ഷഹീന്‍ ഷാ അഫ്രിഡി, ഫഖര്‍ സമാന്‍, റൗഫ് എന്നിവര്‍ ബൗളിങ് റണ്ണപ്പിന് സമീപം സംസാരിക്കുന്നതിനിടെ സമാന്‍ പന്തില്‍ കൃത്രിമം കാണിക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ കൃത്യമായി ടിവി ക്യാമറയില്‍ പതിഞ്ഞു. പിന്നാലെ അംപയര്‍ ഫൈസൽ അഫ്രീദി പന്ത് ആവശ്യപ്പെടുകയും പരിശോധിക്കുകയും ചെയ്തു. ഓൺ-ഫീൽഡ് അംപയറായ ഷർഫുദ്ദൗളയുമായി ചർച്ച നടത്തിയ ശേഷം പന്തില്‍ കൃത്രിമം കാണിച്ചത് ഉറപ്പിക്കുകയും കറാച്ചി ടീമിന് അഞ്ച് പെനാൽറ്റി റൺസ് അനുവദിക്കുകയും ചെയ്തു. അവസാന…

    Read More »
  • Breaking News

    ഇറാനില്‍ വെടിനിര്‍ത്തല്‍; എന്തുകൊണ്ടാണ് ഇന്ത്യക്ക് ഇടപെടാന്‍ കഴിയില്ലെന്നു പറയുന്നത്? ചര്‍ച്ചകള്‍ക്ക് പിന്നില്‍ പാകിസ്താന്‍ രംഗപ്രവേശം; ചൈനീസ് വിദേശമന്ത്രി നടത്തിയത് 18 ഫോണ്‍ വിളികള്‍; എന്നിട്ടും ബോംബുകളുടെ കൂട്ടപ്പൊരിച്ചില്‍

    ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധത്തില്‍ ഇന്ത്യ ഇടപെട്ടാല്‍ യുദ്ധം നിര്‍ത്താനാകുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ പരമോന്നത നേതാവ് മോജ്തബ ഖമേനിയുടെ ഇന്ത്യന്‍ പ്രതിനിധി പറഞ്ഞതിനു പിന്നാലെ വമ്പന്‍ ചര്‍ച്ചയായിട്ടുണ്ട്്. ടെഹ്റാന്‍, വാഷിംഗ്ടണ്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവരുമായുള്ള ഇന്ത്യയുടെ സവിശേഷമായ ബന്ധവും ആഗോളതലത്തിലുള്ള നിലപാടും ടെഹ്റാനും വാഷിംഗ്ടണും ഇടയിലുള്ള സ്വാഭാവിക മധ്യസ്ഥനാക്കി ഇന്ത്യയെ മാറ്റുന്നു എന്നാണ് അനുകൂലിക്കുന്നവരുടെ വാദം. അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ഇന്ത്യക്ക് ഒരുകാലത്ത് വലിയ സ്ഥാനമുണ്ടായിരുന്നുവെന്നും രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ അത് വീണ്ടും സാധ്യമാണെന്നും കാണിക്കാന്‍ മറ്റുള്ളവര്‍ നെഹ്‌റൂവിയന്‍ നയതന്ത്രത്തെയും, പ്രത്യേകിച്ച് കൊറിയന്‍ മാതൃകയെയും ഉദ്ധരിക്കുന്നു. ഇതൊരു ആകര്‍ഷകമായ വാദമാണ്. പക്ഷേ തെറ്റാണ്. അതിനുള്ള കാരണങ്ങള്‍ താഴെ പറയുന്നവയാണ്.   അസ്വസ്ഥതയുണ്ടാക്കുന്ന ഒരു ചോദ്യമാണ് ആദ്യം. ഉക്രെയ്ന്‍ യുദ്ധസമയത്ത് നാം കേള്‍ക്കാത്ത ഈ വാദങ്ങള്‍ ഇപ്പോള്‍ എന്തിനാണ് ചര്‍ച്ച ചെയ്യുന്നത്? ന്യൂഡല്‍ഹിയിലെ ഈ മധ്യസ്ഥതാ വാദത്തിന്റെ സമയം നിങ്ങള്‍ പരിശോധിച്ചാല്‍, സമാധാനം കൊണ്ടുവരുന്നതില്‍ ഇന്ത്യ വ്യക്തമായ തന്ത്രപരമായ താല്‍പ്പര്യം കണ്ടെത്തിയത് കൊണ്ടോ, അല്ലെങ്കില്‍ ഇന്ത്യക്ക്…

    Read More »
  • Breaking News

    രാജാക്കന്‍മാര്‍ വേണ്ട!; ഇറാന്‍ യുദ്ധം; കുടിയേറ്റക്കാരുടെ നാടുകടത്തല്‍: അമേരിക്കയില്‍ തെരുവിലിറങ്ങിയത് പതിനായിരങ്ങള്‍; ഓരോ ഘട്ടത്തിലും എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; സാധാരണക്കാര്‍ മുതല്‍ ഹോളിവുഡ് അഭിനേതാക്കള്‍വരെ

    ലോസ് ആഞ്ചലസ്/വാഷിംഗ്ടണ്‍/ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആക്രമണാത്മകമായ നാടുകടത്തല്‍ ശ്രമങ്ങളെയും ഇറാനിലെ യുദ്ധത്തെയും മറ്റ് നയങ്ങളെയും അപലപിച്ച് രാജ്യത്തുടനീളം ജനം തെരുവില്‍. ‘നോ കിംഗ്സ്’ (No Kings) റാലികളുടെ മൂന്നാം ഘട്ടമെന്ന നിലയിലായിരുന്നു പ്രതിഷേധ പ്രകടനങ്ങള്‍. മുന്‍പത്തെ രണ്ട് രാജ്യവ്യാപക പരിപാടികളിലും ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ 50 സംസ്ഥാനങ്ങളില്‍ 3,200 പരിപാടികളാണ് ആസൂത്രണം ചെയ്തത്. ന്യൂയോര്‍ക്ക്, ഡാളസ്, ഫിലാഡല്‍ഫിയ, വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ വമ്പന്‍ റാലികള്‍ നടന്നു. എന്നാല്‍ ‘നോ കിംഗ്സ്’ പരിപാടികളില്‍ മൂന്നില്‍ രണ്ട് ഭാഗവും പ്രധാന നഗരങ്ങള്‍ക്ക് പുറത്താണ് നടന്നതെന്ന് സംഘാടകര്‍ പറഞ്ഞു. കഴിഞ്ഞ ജൂണിലെ ആദ്യ ഘട്ടത്തെ അപേക്ഷിച്ച് ചെറിയ കമ്മ്യൂണിറ്റികളിലെ പങ്കാളിത്തത്തില്‍ 40% വര്‍ധനയുണ്ടായെന്നും അവര്‍ പറഞ്ഞു. ട്രംപ് ഭീഷണിയെന്ന് നടന്‍ ഡി നീറോ അനധികൃത കുടിയേറ്റത്തിനെതിരായ ട്രംപിന്റെ അടിച്ചമര്‍ത്തല്‍ നടപടികളുടെ കേന്ദ്രബിന്ദുവായ മിനസോട്ടയില്‍, സെന്റ് പോളിലെ സ്റ്റേറ്റ് ക്യാപിറ്റലിന് പുറത്ത് വമ്പന്‍ റാലിയാണു നടന്നത്. ഈ വര്‍ഷം മിനിയാപൊളിസില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍…

    Read More »
  • Breaking News

    “പാലക്കാട് വന്നു താങ്കൾ വല്ലാതെ വാചാലനായല്ലോ സ്ത്രീ സുരക്ഷയെ പറ്റിയൊക്കെ… വിനേഷ് ഭോഗട്ട്, സാക്ഷി മാലിക്ക് ബജ്രാംഗ് പുനിയ… അവരെ അങ്ങ് മറന്നാലും ഇന്ത്യ മറക്കില്ല!! അന്നവർ ആരോപണം ഉന്നയിച്ച ബ്രിജ് ഭൂഷനെ ചേർത്ത് പിടിച്ച് സംരക്ഷിച്ച ആളല്ലേ നിങ്ങൾ? യദൂരിയപ്പയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചത് താങ്കൾ അല്ലേ? എന്നിട്ട് ഇത് പറയാൻ നാണമില്ലേ?”…

    പാലക്കാട്: പാലക്കാട് എംഎൽഎ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ, ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ രൂക്ഷ വിമർശനം. ‘പാലക്കാട് വന്നു താങ്കൾ വല്ലാതെ വാചാലനായല്ലോ സ്ത്രീ സുരക്ഷയെ പറ്റിയൊക്കെ, സ്ത്രീസുരക്ഷ എന്ന വാക്ക് ഉച്ചരിക്കാൻ എങ്കിലും നിങ്ങൾക്ക് അവകാശം ഉണ്ടോ? എന്ന് ചോദിച്ചുകൊണ്ടാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ വിനേഷ് ഭോഗട്ടും സാക്ഷി മാലിക്കും ബജ്രാംഗ് പുനിയയും അവർക്ക് നേരിടേണ്ടി വന്ന അതിക്രമത്തെ പറ്റി ഉന്നയിച്ചപ്പോൾ ഈ രാജ്യം തലകുനിച്ചുനിന്ന നാളുകൾ അങ്ങ് മറന്നാലും ഇന്ത്യ മറക്കില്ല. അന്നവർ ആരോപണം ഉന്നയിച്ച അങ്ങയുടെ സുഹൃത്ത് ബ്രിജ് ഭൂഷനെ ചേർത്ത് പിടിച്ച് സംരക്ഷിച്ച ആളല്ലേ നിങ്ങൾ? ആ നിങ്ങളാണോ ധാർമികതയെ പറ്റി പ്രസംഗിക്കുന്നത്? എന്ന് രാഹുൽ ചോദിക്കുന്നു. കർണാടകയിലെ അങ്ങയുടെ വിശ്വസ്തൻ യദൂരിയപ്പയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചത് താങ്കൾ അല്ലേ ? എന്നിട്ട് ഇത് പറയാൻ നാണമില്ലേ?…

    Read More »
  • Breaking News

    ‘മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയാണ് ഞാൻ; ഒരുവിഭാഗത്തിന്റെ വോട്ട് വേണ്ടെന്നുവെക്കാനാവില്ല; ആരുടെ വോട്ടായാലും സന്തോഷത്തോടെ സ്വീകരിക്കും‘ എസ്ഡിപിഐ പിന്തുണയിൽ വി. ശിവൻകുട്ടിയുടെ പ്രതികരണം

    തിരുവനന്തപുരം: ആരുടെ വോട്ടായാലും താനത് സന്തോഷത്തോടെ സ്വീകരിക്കുമെന്ന് നേമം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. എസ്ഡിപിഐയുടെ പിന്തുണ പ്രഖ്യാപനത്തെ തുടർന്ന് ഉയർന്ന വിവാദങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയായാണ് ഞാൻ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണം. ഒരുവിഭാഗത്തിന്റെ വോട്ട് വേണ്ടെന്നുവെക്കാൻ സാധിക്കില്ല. ആരുടെ വോട്ടായാലും സന്തോഷത്തോടെ സ്വീകരിക്കും,” എന്ന് ശിവൻകുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ വിഭാഗങ്ങളോടും വോട്ട് അഭ്യർഥിക്കുന്ന സാഹചര്യത്തിൽ ചിലരുടെ പിന്തുണ നിരസിക്കുക ജനാധിപത്യത്തിനൊത്തതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സ്ഥാനാർഥിയുടെ പ്രധാന കടമ വോട്ട് ചോദിക്കലാണ്. അത് വേർതിരിച്ച് ചെയ്യാൻ കഴിയില്ല. ആരായാലും പിന്തുണയ്ക്കാൻ വന്നാൽ അവരുടെ വോട്ട് സ്വീകരിക്കും,” എന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ സാഹചര്യങ്ങൾ കാലാനുസൃതമായി മാറുന്നതാണെന്നും, അതനുസരിച്ച് നിലപാടുകളും രൂപപ്പെടാറുണ്ടെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. “ഒരു തീരുമാനത്തിൽ സ്ഥിരമായി നിലകൊള്ളുക രാഷ്ട്രീയത്തിൽ സാധ്യമല്ല. ഓരോ കാലഘട്ടത്തിലും പ്രശ്നങ്ങൾ മാറിമാറി വരും,” എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇതിനിടെ സിപിഎം–എസ്ഡിപിഐ ധാരണയുണ്ടെന്ന യുഡിഎഫ് ആരോപണം…

    Read More »
  • Breaking News

    കേന്ദ്രം നൽകിയ വികസന ഫണ്ടുകൾ സംസ്ഥാന സർക്കാർ വകമാറ്റി കൊള്ളയടിച്ചു, പാലക്കാട്ടെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് സ്ത്രീസുരക്ഷയ്ക്ക് ഭീഷണി, മറ്റൊരാളെ പാർട്ടിക്ക് പുറത്താക്കേണ്ടിവന്നു, കേരളത്തിൽ മാത്രം ഇടത്- വലതുപക്ഷം പരസ്പരം പോരടിക്കുന്നതായി അഭിനയിക്കുന്നു – മോദി

    പാലക്കാട്: പാലക്കാട് എംഎൽഎ സ്ത്രീസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട്ടെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടുകാർക്ക് നന്നായി അറിയാമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. സ്ത്രീകളെ ഉപദ്രവിച്ചതിന്റെ പേരിൽ മറ്റൊരു കോൺഗ്രസ് നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കേണ്ടിവന്നു. ഇത്തരം നേതാക്കളെ കേരളത്തിലെ സ്ത്രീകൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതുപോലെ കഴിഞ്ഞതവണ ഇ. ശ്രീധരനുണ്ടായ പരാജയത്തിൽ ജനങ്ങൾക്കുണ്ടായ വിഷമം പരിഹരിക്കാൻ ഇത്തവണ ശോഭ സുരേന്ദ്രന് വോട്ട് നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അതേസമയം കേരളത്തിന് പുറത്ത് കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഒന്നിച്ചാണെന്നും മോദി ആരോപിച്ചു. കേരളത്തിൽ മാത്രമാണ് ഇവർ പരസ്പരം പോരടിക്കുന്നതായി അഭിനയിക്കുന്നത്. ബിഹാർ, ഝാർഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇവർ സഖ്യത്തിലാണ്. കേരളത്തിൽ ഇവർ പരസ്പരം ‘ബി’ ടീം എന്ന് വിളിക്കുമ്പോൾ, ഈ തെരഞ്ഞെടുപ്പിലെ യഥാർഥ ‘എ’ ടീം ബിജെപി മാത്രമാണെന്ന് അവർ തന്നെ സമ്മതിക്കുകയാണെന്നും മോദി ‌വ്യക്തമാക്കി. മാത്രമല്ല എൽഡിഎഫും യുഡിഎഫും ചേർന്ന് കേരളത്തെ…

    Read More »
Back to top button
error: