Month: March 2026

  • Breaking News

    ആറ് ബാലിസ്റ്റിക് മിസൈലുകൾ, 29 ഡ്രോണുകൾ… സൗദി അറേബ്യയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അവശേഷിച്ചത് അമേരിക്കൻ ഇ-3 സെൻട്രി വിമാനത്തിന്റെ തലയും വാലും മാത്രം… യുഎസ് എംക്യു-9 ഡ്രോൺ വീഴ്ത്തി, എഫ്-16 യുദ്ധവിമാനം ആക്രമിച്ചു- ചിത്രങ്ങൾ പുറത്തുവിട്ട് ഇറാൻ

    ടെഹ്റാൻ: ഇറാൻ–അമേരിക്ക സംഘർഷം രൂക്ഷമാകുന്നതിനിടെ, സൗദി അറേബ്യയിലെ അമേരിക്കൻ സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ പ്രതികാരാക്രമണത്തിൽ യുഎസിന് കനത്ത നഷ്ടമുണ്ടായതായി ഇറാൻ. സൗദി അറേബ്യയിലെ അമേരിക്കൻ താവളം പ്രിൻസ് സുൽത്താൻ എയർ ബേസിലെ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ ബേസിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ E-3 സെൻട്രി AWACS കമാൻഡ് ആൻഡ് കൺട്രോൾ വിമാനം ആക്രമണത്തിൽ തകർന്നതായി ഇറാൻ അവകാശപ്പെട്ടു. യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയുടെ വെളിപ്പെടുത്തൽ ശരിയെങ്കിൽ ആക്രമണത്തിനു വേണ്ട‌ ​ഗ്രൗണ്ട് സപ്പോർട്ട് നൽകി റഷ്യയും ഇറാനൊപ്പം ചേർത്താണ് ശത്രുവിന് കനത്ത നാശം വിതച്ചത്. കൂടാതെ ഇറാൻ്റെ സർക്കാർ ചാനലായ പ്രസ് ടിവി പുറത്തുവിട്ട ചിത്രങ്ങളിൽ വിമാനത്തിൻ്റെ പ്രധാന ഭാഗങ്ങൾ നശിച്ച നിലയിലും വിമാനത്തിന്റെ മുൻ ഭാ​ഗവും പിറകുഭാ​ഗവും മാത്രമാണ് ശേഷിക്കുന്നതെന്നും കാണിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ആറ് ബാലിസ്റ്റിക് മിസൈലുകളും 29 ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. അതുപോലെ ആക്രമണത്തിൽ കുറഞ്ഞത് 10 അമേരിക്കൻ സൈനികർക്ക് പരുക്കേറ്റതായും, അവരിൽ…

    Read More »
  • Breaking News

    ‘ഈ ക്രിമിനലുകളെ ഓർത്തുവെക്കണം, ഇവർക്കും മക്കളില്ലേ?’; 168 കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് സൈനികരുടെ ചിത്രം പുറത്തുവിട്ട് ഇറാൻ

    ടെഹ്റാൻ: തെക്കൻ ഇറാനിലെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 168 കുരുന്നുകൾ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് സൈനികർക്കെതിരെ രൂക്ഷവിമർശനവുമായി ഇറാൻ. ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ആരോപിക്കപ്പെടുന്ന രണ്ട് ഉന്നത യുഎസ് നാവികസേനാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയം പരസ്യപ്പെടുത്തി. “ഈ ക്രിമിനലുകളെ ഓർത്തുവെക്കണം, ഇവർക്കും മക്കളില്ലേ?” എന്ന ചോദ്യത്തോടെയാണ് ഇറാൻ എംബസികൾ സമൂഹമാധ്യമങ്ങളിലൂടെ ഇവരുടെ ചിത്രങ്ങൾ പങ്കുവെച്ചത്. യുഎസ് യുദ്ധക്കപ്പലായ ‘യുഎസ്എസ് സ്പ്രൂവൻസി’ലെ കമാൻഡർ ലീ ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ. യോർക്ക് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. മിനാബിലെ ‘ഷജറേ തയ്യിബ’ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ മൂന്ന് തവണ ടോമാഹോക്ക് മിസൈലുകൾ പ്രയോഗിക്കാൻ ഉത്തരവിട്ടത് ഇവരാണെന്ന് ഇറാൻ ആരോപിക്കുന്നു. ഇതൊരു മനഃപൂർവമായ കൂട്ടക്കൊലയാണെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നുമാണ് ഇറാന്റെ നിലപാട്. ഫെബ്രുവരി 28-നായിരുന്നു ലോകത്തെ നടുക്കിയ ഈ ദുരന്തം നടന്നത്. സ്കൂളിന് സമീപമുള്ള സൈനിക താവളം ലക്ഷ്യം വെച്ചുള്ള ആക്രമണം ഇന്റലിജൻസ് പിഴവ് മൂലം സ്കൂളിൽ പതിച്ചതാണെന്ന റിപ്പോർട്ടുകൾ…

    Read More »
  • Breaking News

    വിജയ് രണ്ടിടങ്ങളിൽ മത്സരിക്കും; 29 വയസ്സു കഴിഞ്ഞിട്ടും ജോലി ഇല്ലാത്തവർക്ക് പ്രതിമാസം 4000 രൂപ നൽകുമെന്ന് വാ​ഗ്ദാനം

    ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. ടിവികെയുടെ 24 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 29 വയസ്സു കഴിഞ്ഞിട്ടും ജോലി ഇല്ലാത്തവർക്ക് പ്രതിമാസം 4000 രൂപ നൽകുമെന്ന് വിജയ് പറഞ്ഞു. വിജയ് മത്സരിക്കുന്നതിനാൽ ശ്രദ്ധാകേന്ദ്രമായ പെരമ്പൂരിൽ ഡിഎംകെ തന്നെ മത്സരത്തിനിറങ്ങിയത് ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. തൊട്ടടുത്ത മണ്ഡലമായ കൊളത്തൂരിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമുണ്ട്. ഇന്നു വൈകിട്ട് 5നു ഡിഎംകെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കും. തേനിയിലെ ആണ്ടിപ്പെട്ടി മണ്ഡലത്തിൽ സഹോദരങ്ങൾ തമ്മിലാണു മത്സരം. ഡിഎംകെയ്ക്കു വേണ്ടി ആർ.മഹാരാജനും അണ്ണാഡിഎംകെക്കു വേണ്ടി എ.ലോകിരാജനും ഇറങ്ങും. മന്ത്രി ദുരൈമുരുകനാണ് (87) ഡിഎംകെ പ്രഖ്യാപിച്ച പട്ടികയിൽ ഏറ്റവും കൂടുതൽ പ്രായമുള്ള സ്ഥാനാർഥി. ഡോ.കോകിലാമണി (26)യാണു പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ. അണ്ണാഡിഎംകെ വിട്ടെത്തിയ ഒ.പനീർസെൽവത്തിനു തന്റെ സിറ്റിങ് സീറ്റായ ബോഡിനായ്ക്കന്നൂർ തന്നെയാണ് ഇത്തവണയും തട്ടകം. മന്ത്രി ഐ.പെരിയസാമിയും (ആത്തൂർ)…

    Read More »
  • ശ്രീലങ്കയ്ക്ക് അടിയന്തര സഹായവുമായ് ഇന്ത്യ; 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിലേയ്ക്ക്; ‘ചോദിച്ച ഉടനെ തന്നെയുള്ള അതിവേഗ പിന്തുണയ്ക്ക് നന്ദിയുണ്ട്‘- പ്രസിഡന്റ് അനുര കുമാര ദിസനായകെ

    ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഊർജ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ. ശ്രീലങ്കയ്ക്ക് ഇന്ധനം നൽകിയ ഇന്ത്യയുടെ അടിയന്തര പിന്തുണയ്ക്ക് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ നന്ദി അറിയിച്ചു. ഇന്ത്യയിൽ നിന്ന് 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തിയതായി അദ്ദേഹം എക്സിൽ കുറിച്ചു. ‘‘പശ്ചിമേഷ്യയിലെ സംഘർഷം കാരണം ശ്രീലങ്ക നേരിടുന്ന ഇന്ധന വിതരണ തടസങ്ങളെക്കുറിച്ച് കുറച്ചുദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നു. ഇന്ത്യയുടെ വേഗത്തിലുള്ള പിന്തുണയ്ക്ക് നന്ദിയുണ്ട്. 38,000 മെട്രിക് ടൺ ഇന്ധനം ഇന്നലെ കൊളംബോയിൽ എത്തി. ഏകോപന പ്രവർത്തനങ്ങൾക്ക് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നു’’ – അനുര കുമാര ദിസനായകെ എക്സിൽ കുറിച്ചു. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷന്റെ പ്രസ്താവന പ്രകാരം, പശ്ചിമേഷ്യയിൽ നിന്നും സിംഗപ്പൂരിൽ നിന്നും ഇന്ധനം വാങ്ങിയിരുന്ന ശ്രീലങ്കയ്ക്ക് നിലവിലെ യുദ്ധം കാരണം വിതരണത്തിൽ വലിയ തടസങ്ങൾ നേരിട്ടു. ഇസ്രയേൽ – ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും…

    Read More »
  • Breaking News

    ​ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാനുള്ള പുതു നീക്കങ്ങളുമായ് യുക്രൈൻ; സൗദിയുമായും ഖത്തറുമായും 10 വർഷം നീളുന്ന പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ച് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി

    ദുബായ്: ഗൾഫ് രാജ്യങ്ങൾക്കു പിന്തുണയും സൈനിക സേവനവും ഉറപ്പു നൽകി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. യുക്രെയിൻ എന്നാൽ ഇന്നു സഹായം തേടുന്ന ഒരു രാജ്യം മാത്രമല്ല, മറ്റുള്ളവരെ സഹായിക്കാനും ശേഷിയുള്ള രാജ്യമാണെന്ന് സെലെൻസ്കി പറഞ്ഞു. പ്രതിരോധ രംഗത്തു 10 വർഷം നീളുന്ന സഹകരണത്തിന് സൗദിയുമായും ഖത്തറുമായും സെലെൻസ്കി കരാർ ഒപ്പുവച്ചു. ഉൽപാദന മേഖലയിൽ സഹകരണ സ്ഥാപനങ്ങൾ വരും. പുതിയ പ്ലാന്റുകൾ ഗൾഫിലും യുക്രെയിനിലും നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിൽ വ്യോമ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന യുക്രെയിൻ സൈനികരുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തി. ഇറാൻ നടത്തുന്ന തീവ്രവാദ ആക്രമണങ്ങളെ അങ്ങേയറ്റം വിവേകത്തോടെയാണ് യുഎഇ നേരിടുന്നതെന്നു സെലെൻസ്കിയുമായി കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സ്വയം പ്രതിരോധത്തിനു യുഎഇ സുസജ്ജമാണ്. ഇറാൻ തീവ്രവാദികൾ യുഎഇയുടെ ജനങ്ങളെയും സമ്പത്തിനെയുമാണ് ലക്ഷ്യമിടുന്നതെന്നും അതിനെ എന്തു വിലകൊടുത്തും ചെറുത്തു തോൽപിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സമഗ്ര സാമ്പത്തിക സഹകരണം ഉൾപ്പെടെ വിവിധ…

    Read More »
  • Breaking News

    ‘പാലക്കാട് ബിജെപിയ്ക്ക് കേരളത്തിലേയ്ക്കുള്ള കവാടം; കേരളം മാറ്റത്തിന്റെ പാതയിലാണ്; ഇവിടുത്തെ പൊതുമനോഭാവം എൻ.ഡി.എ.യ്ക്ക് അനുകൂലം‘- നരേന്ദ്രമോദി

    പാലക്കാട്: കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എൻ.ഡി.എ. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട്ട് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളോടൊപ്പം സമയം ചെലവഴിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു “വികസിത് കേരളം” കെട്ടിപ്പടുക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു, സംസ്ഥാനത്ത് മാറ്റം വാഗ്ദാനം ചെയ്തു. ഒരു പാർട്ടി അഴിമതി നിറഞ്ഞതാണെങ്കിൽ മറ്റേ പാർട്ടി “കൂടുതൽ അഴിമതി നിറഞ്ഞതാണ്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, മാറ്റമില്ലാതെ തുടരുന്നത് ഇത്തവണ മാറുമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിനിടെ ചെണ്ട കൊട്ടാൻ ശ്രമിക്കുകയും ചെയ്തു. സംസ്ഥാനത്ത് ബി.ജെ.പി. ഏറ്റവും കൂടുതൽ പ്രതീക്ഷവയ്ക്കുന്ന സീറ്റുകളിലൊന്നായ പാലക്കാട് പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ബി.ജെ.പി.യ്ക്കുള്ളത്. ഹെലിക്കോപ്റ്റർ മാർഗം പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ വൻ ജനക്കൂട്ടം സ്വീകരിച്ചു. തുടർന്ന് വാഹനവ്യൂഹത്തിൽ കോട്ടമൈതാനത്തേക്ക് പോയ അദ്ദേഹം മിഷൻ സ്‌കൂൾ ജംഗ്ഷൻ മുതൽ എസ്.ബി.ഐ. ജംഗ്ഷൻ വരെ നടത്തിയ റോഡ് ഷോയിലൂടെ…

    Read More »
  • Breaking News

    അമേരിക്കയെ നോട്ടമിട്ട് കിം? പശ്ചിമേഷ്യയിൽ അമേരിക്ക നടത്തുന്നത് ആഗോള ഭീകരവാദവും അധിനിവേശവും!! ശത്രുരാജ്യങ്ങൾക്ക് തിരിച്ചടിക്കാൻ കഴിയാതെവിധം രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ, ആണവായുധങ്ങൾ ശക്തിപ്പെടുത്തണം- കിം ജോങ് ഉൻ, പിന്നാലെ അത്യാധുനിക മിസൈൽ പരീക്ഷണം

    സോൾ: അമേരിക്കയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള മിസൈൽ എൻ‍ജിൻ ഉത്തരകൊറിയ പരീക്ഷിച്ചതായി റിപ്പോർട്ട്. രാജ്യത്തിന്റെ തന്ത്രപരമായ സൈനിക ശേഷി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി അത്യാധുനിക മിസൈൽ പരീക്ഷണമാണ് കിം ജോങ് ഉൻ നടത്തിയതെന്നാണ് റിപ്പോർ‌ട്ട് പറയുന്നത്. പുതിയ മിസൈൽ പരീക്ഷണങ്ങൾക്ക് ശേഷം കിം ജോങ് ഉൻ രാജ്യത്തെ പ്രശംസിച്ച് അഭിസംബോധന ചെയ്തതായും റിപ്പോർട്ടുണ്ട്. ഇതിനിടെ പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയെ അപലപിച്ച് കിം ജോങ് ഉൻ ഉത്തരകൊറിയൻ പാർലമെൻ്റിൽ പ്രസ്താവന നടത്തിയിരുന്നു. പശ്ചിമേഷ്യയിൽ യുഎസ് ആ​ഗോള ഭീകരവാദവും ആക്രമണവും അഴിച്ചുവിടുന്നെന്നാണ് കിം ആരോപിച്ചത്. അതോടൊപ്പം ശത്രുരാജ്യങ്ങൾക്ക് തിരിച്ചടിക്കാൻ കഴിയാതെവിധം രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദേഹം കൂട്ടിച്ചേർത്തു. ആണവായുധങ്ങൾ ശക്തിപ്പെടുത്തണമെന്നും കിം ചൂണ്ടികാട്ടിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഉത്തരകൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം റിപ്പോർട്ട് ചെയ്തത്. അതേസമയം യുഎസ് പ്രതിരോധത്തെ പരാജയപ്പെടുത്താനുള്ള മിസൈൽ പരീക്ഷണമാണ് നടന്നത്. ഉത്തരകൊറിയയുടെ അഞ്ച് വർഷ സൈനിക പദ്ധതിയുടെ ഭാഗമായാണ് പരീക്ഷണങ്ങൾ നടത്തിയത്. കാർബൺ-ഫൈബർ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ഈ…

    Read More »
  • Breaking News

    വിദ്യാർത്ഥികൾ തന്നെ നേതൃത്വം നൽകിയ വിവിധ സെഷനുകളുമായി ‘യൂത്ത് ഫോറം – വോയ്‌സസ് ദാറ്റ് മാറ്റർ’ എന്ന ഏകദിന ആഗോള പഠന കോൺഫറൻസ്

    കൊച്ചി: ഇന്നത്തെ ലോകത്തെ മാറ്റിമറിക്കാനുള്ള കരുത്ത് യുവതലമുറയ്ക്കുണ്ടെന്നും ശാസ്ത്രീയമായ കാഴ്ചപ്പാടും നൂതനമായ ചിന്തകളും അതിന് അനിവാര്യമാണെന്നും മുൻ ഡിആർഡിഒ ഡയറക്ടർ ജനറലും നിഷ് (NICHE) വൈസ് ചാൻസലറുമായ ഡോ. ടെസ്സി തോമസ്. ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ (GPS) ഇരുപതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘യൂത്ത് ഫോറം – വോയ്‌സസ് ദാറ്റ് മാറ്റർ’ എന്ന ഏകദിന ആഗോള പഠന കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ‘സമാധാനത്തിനും ലക്ഷ്യബോധത്തിനുമുള്ള വിദ്യാഭ്യാസം’ എന്ന പ്രമേയത്തിൽ ഊന്നി സ്കൂൾ ക്യാമ്പസിൽ നടന്ന പരിപാടി ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ചീഫ് കോർഡിനേറ്റർ മിസ് മീന വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കേവലം പാഠപുസ്തക പഠനത്തിനപ്പുറം സഹാനുഭൂതിയുള്ള നേതാക്കളായി കുട്ടികളെ വളർത്തുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് അവർ പറഞ്ഞു. ജി.പി.എസ്. ഡീനും പ്രിൻസിപ്പലുമായ ദിലീപ് ജോർജ് സ്വാഗതം പറഞ്ഞു. ലക്ഷ്മി രാമചന്ദ്രൻ സദസ്സിനെ അഭിസംബോധന ചെയ്തു. വിദ്യാർത്ഥികൾ തന്നെ നേതൃത്വം നൽകിയ വിവിധ സെഷനുകളായിരുന്നു കോൺഫറൻസിന്റെ പ്രധാന ആകർഷണം. മാറുന്ന ലോകത്ത്…

    Read More »
  • Breaking News

    അമേരിക്കയുടെ ലക്ഷ്യം ഇറാന്റെ സൈനിക ശേഷി തകർക്കുക തന്നെയോ? ഇസ്ലാമാബാദിൽ വെടിനിർത്തലിനായി നയതന്ത്ര ചർച്ചകൾ, ടെഹ്റാനിൽ കരസേന യുദ്ധത്തിന് തയാറായി യുഎസ്!! കണ്ണ് ഖാർഗ് ദ്വീപ്, ഹോർമുസ് കടലിടുക്കിലും, ഇറാന്റെ പ്രതിരോധം അമേരിക്കൻ സൈനികർക്ക് ഭീഷണി- മുന്നറിയിപ്പ്

    വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ അമേരിക്ക ഇറാനിൽ കരസേനാ ഓപ്പറേഷനുകൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പെന്റ​ഗൺ രൂപപ്പെടുത്തിയിരിക്കുന്ന പുതിയ പദ്ധതികൾ പ്രകാരം ഖാർഗ് ദ്വീപ്, ഹോർമുസ് കടലിടുക്കിന് സമീപമുള്ള തീരപ്രദേശങ്ങൾ എന്നിവ പോലുള്ള സ്ഥലങ്ങളെ ലക്ഷ്യം വച്ചുള്ള പൂർണ്ണ അധിനിവേശത്തിന് പകരം, ആഴ്ചകളോളം നീണ്ടുനിൽക്കാവുന്ന പതിനായിരത്തിലധികം വരുന്ന കരസേന വിഭാ​ഗത്തിന്റെ നീക്കങ്ങളായിരിക്കും നടക്കുകയെന്ന് ദ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി അമേരിക്കൻ സൈന്യത്തിലെ ആയിരക്കണക്കിന് സൈനികരും മറൈൻസും ഇതിനകം മധ്യപൂർവദേശത്ത് വിന്യസിക്കപ്പെട്ടിട്ടുണ്ട്. പ്രസിഡൻറ് അന്തിമ അനുമതി നൽകിയാൽ, യുദ്ധം കൂടുതൽ അപകടകരമായ പുതിയ ഘട്ടത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് സൈനിക-നയതന്ത്ര വൃത്തങ്ങൾ വിലയിരുത്തുന്നത്. ഇറാന്റെ സൈനിക ശേഷി തകർക്കുക എന്നതിനാണ് ഈ മിഷനുകളിൽ മുൻഗണന നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഹോർമുസിനോട് ചേർന്ന സൈനിക, മിസൈൽ സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും അമേരിക്കൻ സേനയുടെ ലക്ഷ്യങ്ങൾ. സ്പെഷ്യൽ ഓപ്പറേഷൻസ് സേനയും സാധാരണ ഇൻഫൻട്രി…

    Read More »
  • Breaking News

    സംസ്ഥാനത്ത് സിപിഎം- എസ്ഡിപിഐ പരസ്യധാരണ, ധാരണയുണ്ടാക്കിയത് മുഖ്യമന്ത്രി നേരിട്ടിടപെട്ട്!! വേങ്ങര, മങ്കട മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർഥികളായിരുന്നവർ ഇപ്പോൾ സിപിഎം സ്ഥാനാർഥികൾ- രമേശ് ചെന്നിത്തല

    കൊച്ചി: സംസ്ഥാനത്ത് സിപിഎമ്മും എസ്ഡിപിഐയും തമ്മിൽ പരസ്യധാരണയാണുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് എസ്‍ഡിപിഐയുമായി ധാരണയുണ്ടാക്കിയിരിക്കുന്നതെന്നും എറണാകുളം പ്രസ് ക്ലബിൽ നടന്ന ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ചെന്നിത്തല പറഞ്ഞു. വേങ്ങര, മങ്കട മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർഥികളായിരുന്നവരാണ് ഇപ്പോൾ സിപിഎം സ്ഥാനാർഥികൾ. എസ്‍ഡിപിഐ, പിഡിപി തുടങ്ങിയവരുമായി ബന്ധമുണ്ടാക്കിയതു സിപിഎമ്മാണെന്നും കോൺ​ഗ്രസല്ലെന്നും ചെന്നിത്തല ആരോപിച്ചു. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു. അതുപോലെ വികസനം എന്നത് സിപിഎമ്മുകാർക്ക് മാത്രമുള്ളതായി മാറുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. അതിദരിദ്രർ ഇല്ലാതായി എന്നാണ് പറയുന്നത്. പക്ഷെ സിപിഎമ്മുകാരുടെ ദാരിദ്ര്യം മാറി എന്നല്ലാതെ സാധാരണക്കാരുടെ ദാരിദ്ര്യത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. ശബരിമലയിൽ അടക്കം കള്ളക്കളി കളിക്കുന്നു. ശബരിമലയിൽനിന്ന് സ്വർണം അടിച്ചുമാറ്റിയ സിപിഎം നേതാക്കളെ ഇപ്പോഴും സംരക്ഷിക്കുന്നു. അതാണ് അവരുടെ ഇരട്ടത്താപ്പ് നയമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം വയനാട്ടിലെ ദുരന്തബാധിതർക്കുള്ള വീടുകളുടെ പുനർനിർമാണം…

    Read More »
Back to top button
error: