Month: March 2026

  • Breaking News

    ഡീഗോ ഗാര്‍ഷ്യ ചെറിയ മീനല്ല; ഹെവി ബോംബറുകളുടെ ആസ്ഥാനം; ഇറാന്റെ മിസൈല്‍ ശേഷി കണക്കുകൂട്ടലിനും അപ്പുറം? 4000 കിലോമീറ്റര്‍ റേഞ്ചില്‍ ഞെട്ടി അമേരിക്ക; വന്‍ മുന്നറിയിപ്പെന്നു വിദഗ്ധര്‍

    ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയിലുള്ള യുഎസ്-യുകെ സൈനിക താവളത്തിന് നേരെ ഇറാന്‍ രണ്ട് ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതിന്റെ ഞെട്ടലില്‍ ലോകം. മിസൈലുകളുടെ പരിധി, തന്ത്രപ്രധാനമായ ഭൂമിശാസ്ത്രം എന്നിവയിലേക്കു ലോകത്തിന്റെ ശ്രദ്ധ മാറ്റുന്ന നീക്കമാണ് ഇറാന്‍ നടത്തിയത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു മിസൈല്‍ പരാജയപ്പെടുകയും മറ്റൊന്ന് തടയപ്പെടുകയും ചെയ്തിട്ടുണ്ടാകാം എങ്കിലും, ഈ ശ്രമം വന്‍ അപകട മുന്നറിയിപ്പാണു നല്‍കുന്നതെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. ഇറാനില്‍ നിന്ന് ഏകദേശം 4,000 കിലോമീറ്റര്‍ അകലെയാണ് ഡീഗോ ഗാര്‍ഷ്യ. തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകളുടെ പരിധി 2,000 കിലോമീറ്ററില്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇറാന്‍ പരസ്യമായി അവകാശപ്പെടുന്നത്. പരസ്യമായി പ്രഖ്യാപിച്ച ഈ പരിധിയുടെ ഇരട്ടി ദൂരത്തുള്ള ഒരു ലക്ഷ്യസ്ഥാനത്തേക്ക് ഇറാന്‍ ആക്രമണത്തിന് ശ്രമിച്ചെങ്കില്‍ ലോകത്തിനറിയാത്ത വെളിപ്പെടുത്താത്ത ശേഷികള്‍ ഇറാന്റെ പക്കലുണ്ടെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഇറാന്‍ തങ്ങളുടെ സംവിധാനങ്ങള്‍ യഥാര്‍ത്ഥ ഐആര്‍ബിഎമ്മിന് (—) സമാനമായ രീതിയില്‍ പരീക്ഷിക്കുന്നുണ്ടാകാം. ഇത് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴങ്ങളിലേക്കും തെക്കന്‍ യൂറോപ്പിലേക്കും വരെ എത്താന്‍…

    Read More »
  • Breaking News

    അരുവിക്കരയിൽ നടൻ വിവേ​ക് ​ഗോപൻ, അടൂരിൽ പന്തളം ​ഗോപാലൻ!! കൃഷ്ണകുമാറിന് സീറ്റില്ല, മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി

    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. 11 സ്ഥാനാർഥികളെയാണ് ഇത്തവണ പ്രഖ്യാപിച്ചത്. അതേസമയം പ്രതീക്ഷിച്ചിരുന്നെങ്കിലും നടൻ കൃഷ്ണകുമാറിന് സീറ്റില്ല. തിരുവനന്തപുരത്ത് കരമന ജയൻതന്നെ സ്ഥാനാർഥിയാകും. അടൂരിൽ പന്തളം പ്രതാപനും കോവളത്ത് ടി.എൻ സുരേഷുമാണ് സ്ഥാനാർഥികൾ. അരുവിക്കരയിൽ നടൻ വിവേക് ഗോപൻ സ്ഥാനാർഥിയാകും. മാവേലിക്കരയിൽ അജിമോനും പീരുമേട് വി. രതീഷും പുതുപ്പള്ളിയിൽ രവീന്ദ്രനാഥ് വാകത്താനവും സ്ഥാനാർഥികളാകും. ചവറയിൽ കെ.ആർ. രാജേഷ്, ചടയമംഗലത്ത് ആർ.എസ്. അരുൺരാജ്, ചിറയൻകീഴ് ബി.എസ്. അനൂപ്, നെയ്യാറ്റിൻകരയിൽ എസ്. രാജശേഖരൻ നായർ എന്നിവരും സ്ഥാനാർഥികളാകും.

    Read More »
  • Breaking News

    ഭൂരിപക്ഷം ലഭിച്ചാല്‍ എംഎല്‍എമാര്‍ക്ക് എംപിയെ മുഖ്യമന്ത്രിയായി നിര്‍ദേശിക്കാം; ഖാര്‍ഗെയുടെ വീട്ടില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍; പട്ടികയില്‍ രാഹുല്‍ ഗാന്ധിക്ക് കടുത്ത അതൃപ്തി; ഭൂരിഭാഗവും വേണുഗോപാല്‍ പക്ഷക്കാര്‍; ക്രിസ്ത്യന്‍, നായര്‍ വിഭാഗത്തിന് വാരിക്കോരി

    ന്യൂഡല്‍ഹി: കേരളത്തില്‍ ഇതുവരെ 92 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്ത രീതിയില്‍ രാഹുല്‍ ഗാന്ധിക്കുള്ള അതൃപ്തിയാണു മാരത്തണ്‍ ചര്‍ച്ചയിലേക്കു നയിച്ചതെന്നും റിപ്പോര്‍ട്ട്. സാധാരണ ഗതിയില്‍ കോണ്‍ഗ്രസ് വാര്‍ത്തകള്‍ രാത്രി പത്തരയോടെ അവസാനിക്കാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം വ്യത്യസ്തമായിരുന്നു. കേരളത്തില്‍നിന്നുള്ള മാധ്യമങ്ങളടക്കം കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു മുന്നില്‍ കാത്തുകെട്ടിക്കിടന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക അപ്പോഴേക്കും പുറത്തിറങ്ങിയിരുന്നു. പിന്നീടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയായ 10 രാജാജി മാര്‍ഗിലേക്ക് നിരവധി വാഹനങ്ങള്‍ പ്രവേശിക്കുന്നെന്ന റിപ്പോര്‍ട്ട് വരുന്നത്. കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്്ഷന്‍ കമ്മിറ്റിയുടെ (സിഇസി) നിര്‍ണ്ണായക യോഗം ആരംഭിക്കാന്‍ പോകുകയാണെന്ന് വ്യക്തമായത്. കേരളത്തിലെ സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ചര്‍ച്ചകള്‍ ഖാര്‍ഗെയുടെ വസതിയിലേക്കു മാറിയത്. സംസ്ഥാന ഘടകം ശുപാര്‍ശ ചെയ്യുന്ന പേരുകള്‍ മാത്രം പരിഗണിക്കുന്നതിന് പകരം ജാതി സമവാക്യങ്ങള്‍, വിജയസാധ്യത, മുന്‍കാല തിരഞ്ഞെടുപ്പ് ചരിത്രം എന്നിവ കൂടി കണക്കിലെടുത്ത് സിഇസിയില്‍…

    Read More »
  • Breaking News

    ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി, മരിച്ചത് ചെർക്കള സ്കൂളിലെ അധ്യാപകൻ, വ്യക്തിപരമായ പ്രശ്നങ്ങളെന്ന് ആത്മഹത്യാക്കുറിപ്പ്

    കാസർകോട്: മൊഗ്രാലിൽ ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി. ചെർക്കള സ്കൂളിലെ അധ്യാപകൻ കൂടിയായ മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശി സവാദ് (32)ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് പുഴയിൽ ചാടിയത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തി. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. ജോലി സമ്മർദത്തെ കുറിച്ച് ആത്മഹത്യ കുറിപ്പിൽ പരാമർശമില്ല. രാവിലെ സവാദ് സഞ്ചരിച്ചിരുന്ന ബൈക്ക് മൊഗ്രാൽ പാലത്തിന് സമീപം കണ്ടെത്തിയിരുന്നു. ബൈക്ക് പാലത്തിൽ നിർത്തിവച്ച ശേഷം ഇദ്ദേഹം പുഴയിൽ ചാടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി. സവാദിനെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ നിന്ന് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

    Read More »
  • Breaking News

    നടൻന്മാർ വരുന്നത് അവരുടെ രാഷ്ട്രീയ അനുഭാവം കൊണ്ട്, ഞാനും വീണാ നായരും കാശ് വാങ്ങിച്ചും അല്ലെ? പറയുന്നവർ തെളിവ് ഹാജരാക്കണം, ഇല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കും, ക്യാമറയും മൈക്കും കാണുന്നത് തന്നെ പേടിയാണ്, ചുമ്മാതല്ല മുഖ്യമന്ത്രി ‘ കടക്ക് പുറത്ത് ‘ എന്ന് പറയുന്നത്… നടി ലക്ഷ്മിപ്രിയ

    തന്റെ സ്ഥാനാർഥി പ്രഖ്യാപനവും അതിശേഷമുള്ള സ്റ്റേറ്റ്മെന്റിനും പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരെ ഉയർന്ന സൈബർ ബുള്ളിങ്ങിൽ പ്രതികരണവുമായി നടി ലക്ഷ്മിപ്രിയ. തനിക്കെതിരെ ആക്രമണം നടത്താനാണ് ഉദ്ദേശമെങ്കിൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അവർ സോഷ്യൽ മീഡിയാ പോസ്റ്റിൽ വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ പെണ്മക്കളുടെയും അച്ഛൻ നരേന്ദ്ര മോദിയാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല. ആ വാർത്ത വളച്ചൊടിച്ചതാണ്, വെറൈറ്റി മീഡിയ റിപ്പോർട്ടറിനോട് ഞാൻ പറഞ്ഞത്, ‘അദ്ദേഹം ഒരു അച്ഛനെപ്പോലെ’ എന്നാണ് പറഞ്ഞത്. വാർത്തകൾ വളച്ചൊടിക്കുന്നതിന് മുൻനിര പിൻ നിര മാധ്യമ പ്രവർത്തകർ എന്നൊന്നുമില്ല. ക്യാമറയും മൈക്കും കാണുന്നത് തന്നെ പേടിയാണ്. ചുമ്മാതല്ല മുഖ്യമന്ത്രി ‘ കടക്ക് പുറത്ത് ‘ എന്ന് പറയുന്നത് എന്നും അവർ കുറിച്ചു ലക്ഷ്മി പ്രിയയുടെ കുറിപ്പിന്റെ പൂർണരൂപം: ഞാൻ ജീവിച്ചിരിക്കുന്ന ചുറ്റുപാടിനോ എന്റെ ചുറ്റിലും ഉള്ള പലതരം മനുഷ്യർക്കോ നാളിതുവരെ യാതൊരു ഉപദ്രവവും എന്റെ ഓർമ്മയിൽ എന്നെക്കൊണ്ട് ഉണ്ടായിട്ടില്ല എന്നതാണ് എന്റെ വിശ്വാസം. പകരം എല്ലാവരെയും ഉള്ള് തുറന്നു സ്നേഹിക്കുകയും…

    Read More »
  • Breaking News

    ‘ജി. സുധാകരൻ കാണിച്ചത് ചെറ്റത്തരമാണ് , വഞ്ചനയ്ക്ക് ഇതിൽപരം വിശേഷണമില്ല; പാർട്ടി തെറ്റിദ്ധരിക്കപ്പെട്ടു’- പിണറായി വിജയൻ

    തിരുവനന്തപുരം∙ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെസ്വതന്ത്രനായി ജനവിധി തേടാനൊരുങ്ങിയിരിക്കുന്ന സിപിഎം മുൻ‍ നേതാവ് ജി.സുധാകരൻ കാണിച്ചത് ചെറ്റത്തരം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ വഞ്ചനയാണ് സുധാകരൻ കാണിച്ചത്.അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിരവധിപേർ രണ്ട് ടേം നിബന്ധനയുടെ ഭാഗമായി സ്ഥാനങ്ങളിൽനിന്നു മാറി. അവരെല്ലാം കഴിവുള്ളവരാണ്. അക്കൂട്ടത്തിൽ ഒരാളാണ് സുധാകരനും. തനിക്കു എന്തോ പ്രത്യേകത ഉണ്ടെന്നാണ് ജി.സുധാകരൻ കരുതുന്നത്. പാർട്ടിക്ക് എല്ലാവരും സമൻമാരാണ്. കോൺഗ്രസ് നേതാവ് കെ.സുധാകരൻ മത്സരിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും മത്സരിക്കേണ്ടതില്ല എന്ന നിലപാടാണ് പാർട്ടിയെടുത്തത്. അതിന്റെ അവസാനത്തിൽ പല അഭ്യൂഹങ്ങളും പ്രചരിച്ചു. എങ്കിലും അദ്ദേഹം പാര്‍ട്ടിക്ക് വിധേയനായി നിന്നു. അത് നല്ല കാര്യമാണ്. അങ്ങനെയാണ് ഒരു പാർ‍ട്ടിക്കാരൻ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. അങ്ങനെ നോക്കിയാൽ ജി.സുധാകരൻ എത്രവലിയ ചെറ്റത്തരമാണ് കാണിച്ചത്; പിണറായി വിജയൻ വിമർശിച്ചു. വഞ്ചനയ്ക്ക് ഇതിൽപരം വിശേഷണമില്ല. എത്രവലിയ വഞ്ചനയാണ് സുധാകരൻ കാണിച്ചത്. പാർട്ടി അർപ്പിച്ച വിശ്വാസം മുഴുവൻ കള‍ഞ്ഞു കുളിച്ചു. ഗൂഢാലോചന നടത്തി കോൺഗ്രസ് പിന്തുണയോടെ സ്ഥാനാർഥിയായി മാറിയെന്നാൽ എത്ര…

    Read More »
  • Breaking News

    ഹാവൂ ആശ്വാസം! ഇന്ന് 2,200 രൂപ കുറഞ്ഞ് 1,07,040 രൂപയായി; ഈ വർഷം ഫെബ്രുവരി 2ന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വില

    തിരുവന്തപുരം: സ്വർണ്ണ ഉപഭോക്താക്കൾ ആശ്വാസമായി വില കുത്തനെ താഴേയ്ക്ക് പോരുകയാണ്. ഇന്നു രാവിലെ കേരളത്തിൽ പവൻ വില ഒറ്റയടിക്ക് 2,200 രൂപ കുറഞ്ഞ് 1,07,040 രൂപയിലെത്തി. ഗ്രാമിന് . 275 രൂപ താഴ്ന്ന് 13,380 രൂപയാണ് . ഈ വർഷം ഫെബ്രുവരി 2ന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വിലയാണിത്. യുദ്ധം തുടങ്ങുംമുൻപ് ഔൺസിന് 5,400 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തരവില ഇപ്പോഴുള്ളത് 4,494 ഡോളറിൽ. ഈയാഴ്ച മാത്രം 10 ശതമാനത്തിലേറെ വിലത്തകർച്ചയാണുണ്ടായത്. 2011നുശേഷം രാജ്യാന്തരവില ഒരാഴ്ച ഇത്രയും ഇടിയുന്നത് ആദ്യം. കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) റിപ്പോർട്ട് അനുസരിച്ച് 18 കാരറ്റ് സ്വർണവില ഗ്രാമിന് 225 രൂപ കുറഞ്ഞ് 11,050 രൂപയായി. വെള്ളിവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 245 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില 225 രൂപ കുറച്ച് 10,955…

    Read More »
  • Breaking News

    ‌’ഞാൻ പുഷ്പം പോലെ ജയിക്കും, ഷോൺ ജോർജിനും വിജയ സാധ്യത, എൽഡിഎഫ്- യുഡിഎഫ് സ്ഥാനാർഥികൾ തമ്മിൽ മത്സരിക്കുക മൂന്നാം സ്ഥാനത്തിന് വേണ്ടി’!! മുസ്ലിം സമുദായത്തിനെതിരേ നടത്തിയ പരാമർശങ്ങളിൽ മാപ്പ് ചോദിച്ച് പിസി ജോർജ്

    പൂഞ്ഞാർ: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിനെതിരേ നടത്തിയ പരാമർശങ്ങളിൽ ഈ തെരഞ്ഞെടുപ്പിൽ മാപ്പ് ചോദിച്ച് എൻഡിഎ സ്ഥാനാർഥിയും മുൻ എംഎൽഎയുമായ പി.സി. ജോർജ്. അവർ പലതും പറഞ്ഞപ്പോൾ അരിശം തോന്നി പറഞ്ഞതാണെന്നും പരസ്യമായി ക്ഷമ പറയുകയാണെന്നും പി.സി. ജോർജ് പറഞ്ഞു. അതുപോലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അനായാസം വിജയിക്കുമെന്നും എല്ലാ വിഭാഗത്തിന്റെ വോട്ടും തനിക്ക് കിട്ടുമെന്നും പി.സി. ജോർജ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചു. ആ തെറ്റിദ്ധാരണയൊക്കെ നീങ്ങി. ഞാൻ ഒരു തെറ്റും ചെയ്യുന്നവനല്ല. ആ വിഭാഗവുമായി നല്ല ബന്ധം ഉണ്ടാക്കാൻ സാധിച്ചിട്ടുമുണ്ട്. അവരും പരിപൂർണ പിന്തുണ നൽകിയിരിക്കുകയാണ്. എല്ലാ വിഭാഗത്തിന്റെ വോട്ടും ലഭിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു. പിന്നാലെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നടത്തിയ പരാമർശത്തിൽ പി.സി. ജോർജ് ക്ഷമ പറയുകയും ചെയ്തു. എനിക്ക് അതിൽ തെറ്റ് പറ്റി. അവർ അങ്ങനെ ചെയ്തപ്പോ എനിക്ക് അരിശം വന്ന് ഞാനും പലതും പറഞ്ഞു. അങ്ങനെയൊരു തെറ്റ് എന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഞാൻ…

    Read More »
  • Breaking News

    തിരുവനന്തപുരത്ത് കളം മുറുകുന്നു ; നടൻ സുധീർ കരമന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി; കൃഷ്ണകുമാറിനെ ഇറക്കാനുള്ള നീക്കവുമായി ബിജെപി

    തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ചലച്ചിത്രതാരം സുധീർ കരമന മത്സരിക്കും. ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എംഎൽഎ ആൻ്റണി രാജുവിന് പകരക്കാരനായാണ് സുധീർ കരമന എത്തുന്നത്. തീരുമാനത്തിനെതിരെ ആദ്യഘട്ടത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് രംഗത്തെത്തിയിരുന്നുവെങ്കിലും പിന്നീട് സിപിഎം നേതൃത്വം ഇടപെടുകയായിരുന്നു. സുധീർ കരമനയ്ക്ക് മികച്ച വിജയസാധ്യതയുണ്ടെന്നാണ് മുന്നണി വിലയിരുത്തൽ. ഇടതു സ്ഥാനാർഥിയായി സുധീർ കരമന വന്നതോടെ ബിജെപിയും അടവു മാറ്റി. മണ്ഡലത്തിൽ നിലവിൽ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന ജില്ലാ പ്രസിഡന്റ് കരമന ജയനെ മാറ്റി നടൻ ജി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കാൻ നീക്കം നടത്തുന്നതായി അറിയുന്നു. പൊതുസമ്മതനായ കൃഷ്ണ കുമാറിന്റെ വരവ് മണ്ഡലത്തിൽ ബിജെപിയ്ക്ക് ​ഗുണം ചെയ്യുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനുവേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന വ്യക്തയാണ് സുധീർ കരമന. അദ്ദേഹത്തിൻ്റെ ജനപ്രീതിയും രാഷ്ട്രീയ പശ്ചാത്തലവും മണ്ഡലത്തിൽ ഇടത് മുന്നണിക്ക് ഗുണകരമാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നടൻ കരമന ജനാർദ്ദനൻ നായരുടെ മകനാണ് സുധീർ കരമന.…

    Read More »
  • Breaking News

    കൊച്ചിയിൽ നടിയ്ക്കെതിരെ ലൈംഗികാതിക്രമം; സംഭവം കലൂർ സ്റ്റേ​ഡിയത്തിന് സമീപം; പിന്തുടർന്ന് ശല്യപ്പെടുത്തി കയറിപ്പിടിച്ചു ; യുവാവ് അറസ്റ്റിൽ

    കൊച്ചി: കലൂരിൽ നടിക്ക് നേരെ ലൈംഗികാതിക്രമം. കലൂർ സ്റ്റേഡിയത്തിന് സമീപത്തുനിന്നുമാണ് നടിക്കെതിരേ അതിക്രമം നടന്നത്. സംഭവത്തിൽ കതൃക്കടവ് സ്വദേശിയും ഐടി സ്ഥാപനത്തിലെ ജീവനക്കാരനുമായ വിപിൻ റോയിയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രതി സാമൂഹിക മാധ്യമങ്ങളിൽ നടിയെ ഫോളോ ചെയ്യുകയും സന്ദേശം അയക്കുകയും ചെയ്തിരുന്നു. ശല്യമായതിനെത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തിരുന്നു. തുടർന്ന് പുറത്ത് വെച്ച് കണ്ടപ്പോൾ പ്രതി നടിയെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് വിവരം. പിന്തുടർന്ന് ശല്യപ്പെടുത്തി. ശരീരത്തിൽ കയറിപ്പിടിച്ചു എന്നാണ് നടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ആരാധകനെന്ന നിലയിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഇയാൾ സന്ദേശങ്ങൾ അയച്ചിരുന്നതെന്നാണ് വിവരം. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

    Read More »
Back to top button
error: