Month: March 2026

  • Breaking News

    ഇറാനിൽ കരയാക്രമണത്തിനുള്ള തന്ത്രം മെനഞ്ഞ് യുഎസ്; ‘ അങ്ങനെ വല്ലതും സംഭവിച്ചാൽ ഒരു ഒന്നൊന്നര സർപ്രൈസ് ട്രംപിന് ഞങ്ങളുടെ വകയുണ്ടാകും’ ഇറാൻ

    വാഷിങ്ടൺ/ടെഹ്‌റാൻ: ഇറാനിലേക്ക് കരസേനയെ വിന്യസിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ യുഎസ് നടത്തിയതായി വിവരം. പെന്റഗൺ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുതിർന്ന സൈനിക കമാൻഡർമാർ കരയുദ്ധത്തിനടക്കമുള്ള അഭ്യർഥനകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽവെച്ചിട്ടുണ്ട്. കരസേനയെ വിന്യസിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ട്രംപ് ആലോചന തുടരുകയാണെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ടിൽ പറഞ്ഞു. ‘സൈനികരെ അയക്കുന്നില്ല’ എന്നായിരുന്നു വ്യാഴാഴ്ച ട്രംപ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. അങ്ങനെയൊരു തീരുമാനം ഉണ്ടെങ്കിൽ തന്നെ നിങ്ങളോട് പറയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തുകയുണ്ടായി. യുഎസ് കരയാക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങളോട് ഇറാൻ പ്രതികരിച്ചു. കര ആക്രമണം നടത്തുകയാണെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ ഒരു വലിയ സർപ്രൈസ് നൽകുമെന്ന് ഒരു ഇറാനിയൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘ഇറാനിയൻ മണ്ണിൽ ഒരു കര ആക്രമണം ഞങ്ങളുടെ റെഡ്​ലൈനുകളിൽ ഒന്നാണ്, ശത്രുക്കളുടെ എല്ലാ പ്രവർത്തനങ്ങൾക്കെതിരെയും ഞങ്ങൾ എങ്ങനെ…

    Read More »
  • Breaking News

    ഡോ. വന്ദനദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം, ഒരു ലക്ഷം പിഴയും!! ‘നിയമത്തിന് കൊടുക്കാൻ കഴിയുന്ന വിധി ഇതായിരിക്കും, വധശിക്ഷ നൽകണം,  മകൾ അനുഭവിച്ച വേദന പ്രതിയും അറിയണം’- അമ്മ വസന്തകുമാരി

    തിരുവനന്തപുരം: കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് വധക്കേസിൽ പ്രതി അധ്യാപകനായ സന്ദീപിന് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പറഞ്ഞത്. പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. എന്നാൽ പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്ന് വാദപ്രതിവാദത്തിനിടെ പ്രതിയും ആവശ്യപ്പെട്ടിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് കുടവട്ടൂർ സ്വദേശിയായ സന്ദീപ് വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയത്. 2023 മെയ് 10 ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ക്രൂരമായ കൊലപാതകം നടന്നത്. ഒരു തർക്കത്തെ തുടർന്ന് കാലിന് പരുക്കേറ്റ കുടുവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പോലീസ് ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ പ്രകോപിതനായ സന്ദീപ് പരിശോധന മുറിയിൽ ഉണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങി. പോലീസുകാരെ അടക്കം ആക്രമിച്ചു. പ്രതിയുടെ ആക്രമണത്തിൽ നിന്ന് എല്ലാവരും ഓടിമാറിയപ്പോൾ വന്ദനാദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 23 തവണയാണ് വന്ദനയ്ക്ക് പ്രതിയുടെ കുത്തേറ്റത്. ആശുപത്രിൽ സന്ദീപ് നടത്തിയ…

    Read More »
  • Breaking News

    ‘കെഎസ്‌യുക്കാർ കൊന്ന ഭുവനേശ്വരനെ നായന്മാർ കൊന്നെന്നു പറയുന്ന ‘വിസ്മയത്തെ’ ജനങ്ങൾ തിരിച്ചറിഞ്ഞ് കൈകാര്യ ചെയ്യും’ ജി. സുധാകരനെതിരെ സജി ചെറിയാൻ

    ചേർത്തല: കെ.സുധാകരനെ പുകഴ്ത്തിയും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാ‍ര്‍ഥിയും മുന്‍ സിപിഎം നേതാവുമായ ജി. സുധാകരനെ വിമര്‍ശിച്ചും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാന്‍. ജി. സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തിയെന്ന് സജി. സീറ്റ് കിട്ടിയില്ലെങ്കിലും കെ.സുധാകരന്‍ പാര്‍ട്ടിയെ ചതിച്ചില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ജി. സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ. സുധാകരൻ അത്തരമൊരു വഞ്ചന കാണിച്ചില്ല. അതാണ് രാഷ്ട്രീയ ധാർമികത. ചങ്കില്‍‌ കുത്തിയവരെ കൂട്ടുപിടിച്ച് ജയിക്കാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും ചേർത്തലയിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ സജി ചെറിയാൻ പറഞ്ഞു. അവസരവാദികളല്ലാത്ത വേറെ ആരെയും കോൺഗ്രസിന് കണ്ടെത്താനായോ എന്ന് സജി ചെറിയാൻ ചോദ്യമുയർത്തി. ആലപ്പുഴയിലും ‘വിസ്മയം’ സംഭവിച്ചല്ലോ എന്നും അദ്ദേഹം പരിഹസിച്ചു. നാളെ സജി ചെറിയാൻ പോയാൽ കൂടെ ഭാര്യ പോലും പോകില്ല. അങ്ങേരുടെ കൂടെ ഭാര്യ പോയ പോലെ കൂടെ വരുമെന്ന് കരുതേണ്ടെന്നാണ് എന്‍റെ ഭാര്യ പറഞ്ഞത്. അവര്‍ക്ക് പാർട്ടി മെമ്പർഷിപ്പ് ഉണ്ട്, അവൾ പാർട്ടിയോടൊപ്പമാണ് എന്നായിരുന്നു സജിചെറിയാന്റെ…

    Read More »
  • Breaking News

    മെഡിക്കൽ കോളേജിൽ രോ​ഗികൾ മരിച്ചത് തീപിടുത്തത്തിലെന്ന ആരോപണവുമായി ബന്ധുക്കൾ, വാഹനാപകടത്തിൽ പരുക്കേറ്റ സനീഷിന്റെ നില വഷളായത് തീപിടുത്തശേഷം, കൃഷ്ണൻകുട്ടി മരിക്കുന്നതു അപകടശേഷം!! നിഷേധിച്ച് ആശുപത്രി അധികൃതർ

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ രം​ഗ​ത്ത്. ബൈക്ക് അപകടത്തെ തുടർന്ന് മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ ബന്ധുകളാണ് ആദ്യം പരാതി ഉന്നയിച്ചത്. തീപിടുത്തത്തിന് ശേഷമാണ് സനേഷിന്റെ നില വഷളായത് എന്നാണ് ബന്ധുകളുടെ പരാതി. അതുപോലെ ഓയൂർ സ്വദേശി കൃഷ്ണകുട്ടിയുടെ നില വഷളായതും ഐസിയു മാറ്റത്തിന് ശേഷമെന്ന് ബന്ധു ആരോപിക്കുന്നു. ഇതിനിടെ, ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് അധികൃതർ രംഗത്തെത്തി. അതേസമയം മാർച്ച് 17 നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിൽ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റിയിരുന്നു. അന്നേ ദിവസം 12.45 നാണ് കൃഷ്ണകുട്ടി മരിച്ചത്. സനീഷ് മരിച്ചത് തീപിടുത്തം ഉണ്ടായതിന്റെ പിറ്റേന്ന് രാവിലെയാണ്. എന്നാൽ ആരോപണം നിഷേധിക്കുകയാണ് മെഡിക്കൽ കോളേജ് അധികൃതർ. രോഗികളെ എല്ലാം കൃത്യമായാണ് മറ്റ് ഐസിയുവിലേക്ക് മാറ്റി പ്രവേശിപ്പിച്ചതെന്നും തീപിടുത്തം മരണ കാരണമായിട്ടില്ലെന്നുമാണ്…

    Read More »
  • Breaking News

    പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ ജീവനൊടുക്കിയ നിലയിൽ, മരിച്ചത് കൊച്ചിയിൽ ചികിത്സയ്ക്കെത്തിയ തിരുവനന്തപുരം സ്വദേശികൾ

    കൊച്ചി: കൊച്ചി വടുതലയിൽ മൂന്നു കുട്ടികളും രണ്ടു സ്ത്രീകളുമുൾപ്പെടെ കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. രആത്മഹത്യ എന്നാണ് സംശയം. ലൂർദ് ആശുപത്രിക്കു സമീപം ഗ്രീൻഗാർഡനിലാണ് സംഭവം. തിരുവനന്തപുരം സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. രണ്ടുമാസം മുമ്പാണ് ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. ഇവിടെ വാടകയ്ക്കെടുത്ത വീട്ടിലാണ് അഞ്ചുപേരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തുവയസിൽ താഴെയാണ് മൂന്ന് കുട്ടികളുടേയും പ്രായമെന്നാണ് റിപ്പോർട്ട്. അഞ്ചുപേരിൽ ഒരു കുട്ടിക്കും മുതിർന്ന സ്ത്രീക്കും ആയിരുന്നു ചികിത്സ തേടിയിരുന്നത്. ഇവരെ കാണാതായതിനെത്തുടർന്ന് സമീപവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം നടപടികളിലേക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റുമെന്നാണ് വിവരം. ആത്മഹത്യാ കുറിപ്പുകളോ മറ്റോ കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

    Read More »
  • Breaking News

    മിഡിൽ ഈസ്റ്റിനു പുറത്തേക്ക് ഇറാന്റെ ആദ്യത്തെ ആക്രമണം!! ഇറാനിൽ നിന്ന് ഏകദേശം 3,795 കി,മീ അകലെയുള്ള ഡിയേഗോ ഗാർസിയ ലക്ഷ്യമിട്ട് തൊടുത്തുവിട്ടത് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ… ഒന്ന് യാത്രമധ്യേ തകരാറിലായി, രണ്ടാമത്തെ യുഎസ് SM-3 ഇൻ്റർസെപ്റ്റർ ഉപയോഗിച്ച് തകർത്തു

    ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിലെ സുപ്രധാനമായ സൈനിക താവളമായ ഡീഗോ ഗാർസിയയെ ലക്ഷ്യമാക്കി ഇറാൻ രണ്ട് മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേണലാണ് ഈ വിവരം പുറത്തുവിട്ടത്. മിഡിൽ ഈസ്റ്റ് മേഖലയ്ക്ക് പുറത്തേക്കുള്ള ഇറാൻ്റെ ആദ്യത്തെ ആക്രമണ ശ്രമമായതിനാൽ ഇത് വലിയ സംഘർഷ സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച്, രണ്ടു മിസൈലുകളും ലക്ഷ്യത്തിലെത്തിയില്ല. ഒന്നാമത്തെ മിസൈൽ വഴിമധ്യേ തകരാറിലായപ്പോൾ, രണ്ടാമത്തേത് അമേരിക്കൻ യുദ്ധക്കപ്പൽ പ്രയോഗിച്ച SM-3 ഇൻ്റർസെപ്റ്റർ ഉപയോഗിച്ച് തകർത്തുവെന്നാണ് സൂചന. എന്നാൽ അതിനെ പൂർണമായി നശിപ്പിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം ഈ ആക്രമണശ്രമം ഇറാൻ്റെ സൈനിക ശേഷിയെക്കുറിച്ച് പുതിയ ആശങ്കകൾ ഉയർത്തുന്നു. ഇസ്രയേലും യുഎസും ഇറാന്റെ ആയുധശേഖരം തകർത്തുവെന്ന് പലപ്പോഴും മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തുമ്പോഴും ഇറാനിൽ നിന്ന് ഏകദേശം 3,795 കിലോമീറ്റർ അകലെയുള്ള ഡിയേഗോ ഗാർസിയയെ ലക്ഷ്യമിട്ടത്, അവരുടെ മിസൈൽ ശേഷി പറഞ്ഞതിലധികമാകാമെന്ന സൂചനയാണ് നൽകുന്നത്. മുൻപ് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി ഇറാൻ തൻ്റെ മിസൈൽ പരിധി 2,000…

    Read More »
  • Breaking News

    രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം, പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ 10 പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതി നിലവിലുണ്ട്!! ഒന്നാം പരാതിക്കാരി സുപ്രിംകോടതിയിൽ, ഹർജി പരി​ഗണിക്കുക ബുധനാഴ്ച

    ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പരാതിക്കാരി നൽകിയ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ പരാതിക്കാരിയായ യുവതിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ സുപ്രീം കോടതി ഹർജി ലിസ്റ്റ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയുടെ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ മുദ്ര വെച്ച കവറിൽ ചില രേഖകൾ കോടതിക്ക് കൈമാറിയത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അതേസമയം മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ രാഹുൽ മാങ്കൂട്ടത്തലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതി നിലവിൽ ഉണ്ടെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.

    Read More »
  • Breaking News

    ചെറിയ ആശ്വാസം! ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം നീക്കി; കുടുങ്ങിക്കിടന്ന ടാങ്കറുകളിലെ എണ്ണ വിപണിയിലെത്തിക്കാം

    വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം യുഎസ് താത്കാലികമായി നീക്കി. മാർച്ച് 20-ന് മുമ്പ് കപ്പലുകളിലേക്ക് മാറ്റിയ ഇറാൻ ക്രൂഡ് ഓയിൽ, മറ്റ് പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയുടെ വിതരണത്തിനും വിൽപനയ്ക്കും അനുമതിയുണ്ട്. ഏപ്രിൽ 19 വരെ ഈ അനുമതി നിലനിൽക്കുമെന്നും യുഎസ് പ്രസ്താവനയിൽ അറിയിച്ചു. ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തിവരുന്ന യുദ്ധത്തെ തുടർന്ന് നിലനിൽക്കുന്ന എണ്ണ വിതരണ പ്രതിസന്ധി പരിഹരിക്കുകയും വിപണി സ്ഥിരത ഉറപ്പുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വിശദീകരിച്ചു. ഈ ഇളവ് ക്യൂബ, ഉത്തര കൊറിയ, യുക്രൈനിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള എണ്ണ വിതരണത്തിന് ബാധകമായിരിക്കില്ല. വിദേശ ആസ്തി നിയന്ത്രണ ഓഫീസിന്റെ (Office of Foreign Assets Control) ഈ നീക്കം, റഷ്യൻ എണ്ണയുടെ മേലുള്ള ഉപരോധം ഭാഗികമായി നീക്കിയതിന് സമാനമാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധവും പശ്ചിമേഷ്യയിലെ ഊർജമേഖല ലക്ഷ്യമാക്കി നടത്തിയ നിരവധി ആക്രമണങ്ങളും കാരണം ആഗോള വിപണിയിൽ ക്രൂഡ്…

    Read More »
  • Breaking News

    എപ്പോള്‍ ഇറാന്‍ യുദ്ധം അവസാനിക്കും? ചോരക്കളിക്ക് ഒരുമാസം തികയുമ്പോള്‍ നിര്‍ണായകമാകുന്ന നാല് ചോദ്യങ്ങള്‍; അമേരിക്കയ്ക്കും ഇസ്രയേലിനും വ്യത്യസ്ത ലക്ഷ്യങ്ങള്‍; വിജയം പ്രഖ്യാപിച്ച് ട്രംപിനു പിന്‍മാറാനാകില്ല

    ദുബായ്: ഇറാന്‍ യുദ്ധം ആരംഭിച്ച് ഏകദേശം ഒരു മാസമാകുമ്പോള്‍ പുറത്തുവരുന്നത് സംഘര്‍ഷം വ്യാപിക്കാനുള്ള സൂചനകള്‍. ഇറാനിലെ നേതൃത്വത്തിലുണ്ടാകുന്ന വന്‍ മാറ്റമോ ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയോ ചെയ്താല്‍ യുദ്ധം എപ്പോള്‍ അവസാനിക്കുമെന്നു കണക്കുകൂട്ടാന്‍ കഴിയും. എന്നാല്‍, യുദ്ധത്തിന്റെ അന്ത്യത്തെക്കുറിച്ച് അമേരിക്കയ്ക്കും ഇസ്രയേലിനും വ്യത്യസ്ത കാഴ്ചപ്പാടാണുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭരണകൂടത്തെ അസ്ഥിരപ്പെടുത്താന്‍ കൂടുതല്‍ പ്രതിസന്ധികള്‍ സഹിക്കാന്‍ ഇസ്രയേല്‍ തയാറാണ്. എന്നാല്‍, ‘ഞങ്ങളുടെ ലക്ഷ്യങ്ങള്‍ ഞങ്ങളുടെ ലക്ഷ്യങ്ങള്‍ തന്നെയാണ്. ‘അവ എപ്പോള്‍ കൈവരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും’ എന്നാണു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കഴിഞ്ഞ ആഴ്ച പറഞ്ഞത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തെ രൂപപ്പെടുത്തിയേക്കാവുന്ന നാല് ചോദ്യങ്ങള്‍ 1. ഹോര്‍മുസ് കടലിടുക്കിന് എന്ത് സംഭവിക്കും? യുദ്ധത്തെ സംബന്ധിച്ച നിലവിലെ പ്രധാന ചോദ്യം ഹോര്‍മുസ് കടലിടുക്കിന് എന്ത് സംഭവിക്കുമെന്നതാണ്. പ്രത്യേകിച്ച്, യുദ്ധത്തിന് മുമ്പുണ്ടായിരുന്ന കപ്പല്‍ ഗതാഗതത്തിന്റെ അളവ് എപ്പോള്‍ പുനഃസ്ഥാപിക്കപ്പെടും എന്നത്. ശത്രുക്കളുടെ കപ്പലുകള്‍ കടന്നുപോകുന്നതിനെ ഇറാന്‍ നിലവില്‍ പ്രതിരോധിക്കുന്നുണ്ട്. മൈനുകള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്…

    Read More »
  • Breaking News

    12 സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ എവിടെ? നല്‍കിയ സീറ്റ് വേണ്ടെന്ന് ഘടകകക്ഷി; വെട്ടിലായി ബിജെപി; കോണ്‍ഗ്രസില്‍ നിന്നുള്ള അസംതൃപ്തരില്‍ പ്രതീക്ഷ

    തിരുവനന്തപുരം: നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് രണ്ടു ദിവസം ശേഷിക്കുമ്പോഴും പന്ത്രണ്ട് സീറ്റുകളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ബി.ജെ.പി. ഘടകകക്ഷിയായ കാമരാജ് കോണ്‍ഗ്രസിന് നല്‍കിയ രണ്ട് സീറ്റുകളില്‍ അവര്‍ മല്‍സരിക്കില്ലെന്ന് തീരുമാനിച്ചു. പാറശാല സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. തിരുവനന്തപുരം, ചിറയിന്‍കീഴ്, അരുവിക്കര, കോവളം, നെയ്യാറ്റിന്‍കര, ചടയമംഗലം, ചവറ, അടൂര്‍, മാവേലിക്കര, പുതുപ്പള്ളി, പീരുമേട്, വണ്ടൂര്‍ എന്നീ സീറ്റുകളിലാണ് സ്ഥാനാര്‍ഥിയാകാത്തത്. ഇതില്‍ തിരുവനന്തപുരത്ത് കരമന ജയന്‍, ചിറയിന്‍കീഴില്‍ ബി.എസ്.അനൂപ്, കോവളത്ത് ടി.എന്‍.സുരേഷ്, ചടയമംഗലത്ത് അരുണ്‍ രാജ് തുടങ്ങിയവരെ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനമാകാത്തതിനാല്‍ പ്രചാരണം തുടങ്ങിയിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് പട്ടിക വരുമെന്നാണ് സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നത്. സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് കൈമാറിയ പട്ടികയില്‍ ഇവരുടെ പേര് നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നുള്ള അസംതൃപ്തരെ പ്രതീക്ഷിച്ചാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയം ബി.ജെ.പി വൈകിപ്പിച്ചത്. പിന്നീട് ആര്‍.ജെ.ഡിയില്‍ നിന്ന് രാജിവെച്ച വി.സുരേന്ദ്രന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമിച്ചു. സുരേന്ദ്രന്‍ പിള്ള താല്‍പര്യമില്ലെന്ന് അറിയിച്ചതോടെയാണ് തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കൂടിയായ കരമന…

    Read More »
Back to top button
error: