Month: March 2026

  • Breaking News

    ടി കെ ​ഗോവിന്ദൻ പാർട്ടിക്കെതിരെ പച്ച നുണ പടച്ചുവിടുകയാണ്, ഗോവിന്ദൻ മാഷ് സണ്ണി ജോസഫിന് വേണ്ടി വിടുപണി ചെയ്യുകയാണ്!! ബന്ധുത്വം പരിഗണിച്ചല്ല പികെ ശ്യാമളയെ സ്ഥാനാർഥിയായി നിശ്ചയിച്ചത്- കെ.കെ. രാഗേഷ്

    കണ്ണൂർ: സിപിഎം വിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദന് മറുപടിയുമായി സിപിഎം രം​ഗത്ത്. പാർട്ടിക്കെതിരേ പച്ച നുണ പടച്ചുവിടുകയാണ് ടി.കെ ഗോവിന്ദൻ ചെയ്തതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി.കെ ശ്യാമളയെ സ്ഥാനാർഥിയായി നിശ്ചയിച്ച തീരുമാനത്തെ അങ്ങേയറ്റം നീചമായ വിധത്തിലാണ് ടി.കെ. ഗോവിന്ദൻ മാഷ് പത്രസമ്മേളനത്തിൽ അവതരിപ്പിച്ചത്. സിപിഎമ്മിൽ ഏതെങ്കിലും വ്യക്തിയല്ല സ്ഥാനാർഥിയെ നിശ്ചയിക്കുന്നത്. സംസ്ഥാന സെക്രട്ടറിയുടെ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടല്ല പാർട്ടിയിൽ സ്ഥാനാർഥി നിർണയം ഉണ്ടാകുന്നത്. പാർട്ടി കൂട്ടായി ചർച്ച ചെയ്താണ് സ്ഥാനാർഥി നിർണയമുൾപ്പെടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്നും കെ.കെ. രാഗേഷ് പറഞ്ഞു. അതുപോലെ പാർട്ടി മുന്നോട്ടുവെക്കുന്ന സംഘടനാപരമായ നടപടിക്രമങ്ങൾ പൂർണമായും പാലിച്ചാണ് പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനെ സംബന്ധിച്ച് വിവിധ തലങ്ങളിൽ സ്ഥാനാർഥിയാകാൻ വേണ്ടി യോഗ്യതയുള്ള നിരവധിപേരുണ്ട്. അഞ്ചുലക്ഷത്തിലധികം അംഗങ്ങളുള്ള പാർട്ടിയാണ്. ചുരുക്കം ചിലർക്ക് മാത്രമേ ജനപ്രതിനിധിയായിട്ട് മാറാൻ സാധിക്കൂ.…

    Read More »
  • Breaking News

    ‘‘സാറെ..കുറച്ച് സമയം എടുക്കുന്നുണ്ട്, കുഴപ്പമില്ലല്ലോ അല്ലേ?’’… ഇവർക്കുകൂടി കൊടുക്കു… പിന്നാലെ തനിക്ക് കിട്ടിയ ശീതളപാനീയം മുഖ്യമന്ത്രിക്കു നേരെ നീട്ടി… കളിക്കളത്തിനു പുറത്തുള്ള സഞ്ജുവിന്റെ പെരുമാറ്റം സമൂഹമാധ്യമങ്ങളിൽ വൈറൽ- വീഡിയോ

    തിരുവനന്തപുരം: ട്വന്റി20 ലോകകപ്പിലെ ഇന്ത്യൻ നെടുംതൂൺ സഞ്ജു സാംസണിനെ ആദരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) മംഗലപുരത്ത് നിർമിച്ച പുതിയ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് സഞ്ജു സാംസണിനു മുഖ്യമന്ത്രി കെസിഎയുടെ ആദരമായി ഗോൾഡൻ ബാറ്റ് സമ്മാനിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന് കേരളം നൽകിയ ഈടുറ്റ സംഭാവനയാണ് സഞ്ജുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ ആദരിക്കൽ വേദിയിൽ മുതിർന്നവരോടുള്ള സഞ്ജുവിന്റെ പെരുമാറ്റത്തിന് സമൂഹമാധ്യമത്തിൽ അഭിനന്ദനപ്രവാഹമാണ്. വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തായിരുന്നു സഞ്ജുവിന്റെ ഇരിപ്പിടം. പരിപാടി തുടങ്ങി അൽപസമയത്തിനകം, സഞ്ജുവിനു കുടിക്കാൻ ശീതളപാനീയം നൽകി. തനിക്ക് ഗ്ലാസിൽ ശീതള പാനീയവുമായി എത്തിയ യുവതിയോട്, മുഖ്യമന്ത്രിക്കും കൊടുക്കാൻ സഞ്ജു ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തുടർന്ന് യുവതി മുഖ്യമന്ത്രിയോട് ചോദിച്ചെങ്കിലും അദ്ദേഹം വേണ്ടായെന്നു പറഞ്ഞു. കൂടാതെ സഞ്ജു തന്നെ മുഖ്യമന്ത്രിക്കു നേരേ ഗ്ലാസ് നീട്ടിയെങ്കിലും, അദ്ദേഹം ചിരിച്ചുകൊണ്ട് വേണ്ടായെന്നും സഞ്ജുവിനോടു കുടിച്ചോളാൻ പറയുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ…

    Read More »
  • Breaking News

    കോവിഡ് വന്നതോടെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടമായി, ഇപ്പോൾ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയ്ക്കും മങ്ങൽ!! പിതാവ് രണ്ട് വയസുകാരി മകളേയും കയ്യിലെടുത്തുപിടിച്ച് 23-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി

    ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ സ്വകാര്യ സ്കൂൾ നടത്തിവന്നിരുന്ന 35കാരൻ രണ്ടുവയസുകാരി മകൾ വാമികയെ കൈകളിൽ ചേർത്തുപിടിച്ച് 23-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. മകൾ വാമികയുമായി രാഹുൽ ജയ്രാൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.30ഓടെ സെക്ടർ 102-ലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് സംഭവം. രാഹുൽതാമസിച്ചിരുന്നത് ടവർ 9-ലായിരുന്നുവെങ്കിലും, അദ്ദേഹം ചാടിയത് ടവർ 5-ൽ നിന്നാണെന്നത് സംശയങ്ങൾക്ക് ഇടയാക്കിയതായി പോലീസ് വ്യക്തമാക്കി. സംഭവദിവസം രാവിലെ ഭാര്യ നീതു ദഹിയ വീട്ടിൽ പാചകത്തിലായിരിക്കെ വിജയ്രാൻ മകളെ കളിക്കാൻ കൊണ്ടുപോയിരുന്നു. പിന്നീട് ടവർ 5-ൻ്റെ23-ാം നിലയിൽ എത്തി മകളെ ചേർത്തുപിടിച്ച് ചാടിയതായാണ് പോലീസ് പറയുന്നത്. ശബ്ദം കേട്ട് പുറത്തേക്ക് വന്ന നാട്ടുകാർ രക്തക്കുളത്തിൽ കിടക്കുന്ന പിതാവിനെയും കുഞ്ഞിനെയും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിജയ്രാൻ COVID-19 ബാധിച്ചശേഷം ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. മറ്റുകണ്ണിലും കാഴ്ച കുറവായതിനെ തുടർന്ന് അദ്ദേഹം ഏറെ മാനസികാവസ്ഥയിലായിരുന്നുവെന്ന് സഹോദരൻ അമിത് പോലീസിനോട് പറഞ്ഞു. ഈ…

    Read More »
  • Breaking News

    ‘വേണ്ട, യുഎസിന് നിങ്ങളുടെ സഹായം ആവശ്യമില്ല, ‘: ഹോർമൂസ് കടലിടുക്ക് സൈനീകബലത്തിലൂടെ പിടിച്ചടക്കാൻ യുഎസിനൊപ്പം നില്ക്കണമെന്ന ആവശ്യം തള്ളിയ സഖ്യക്ഷികളോട് ട്രംപ്

    വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപീകരിക്കുന്ന നാവിക സഖ്യത്തിൽ ചേരാൻ വിസമ്മതിച്ച സഖ്യകക്ഷികളെ തള്ളി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ പ്രധാന എണ്ണപ്പാത സംരക്ഷിക്കാൻ അമേരിക്കയ്ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണ്, ഏറ്റവും കരുത്തുറ്റ സൈന്യം ഞങ്ങളുടേതാണ്,’ എന്ന് പറഞ്ഞ ട്രംപ്, നാറ്റോ അംഗങ്ങൾ കൂട്ടുത്തരവാദിത്തം കാണിക്കുന്നില്ലെന്ന് ആരോപിച്ചു. സഖ്യകക്ഷികൾ അമേരിക്കയെ എത്രത്തോളം പിന്തുണയ്ക്കുമെന്ന് പരീക്ഷിക്കാനാണ് താൻ സഹായം തേടിയതെന്ന് ട്രംപ് വെളിപ്പെടുത്തി. ‘എനിക്ക് അവരുടെ ആവശ്യം ഉള്ളതുകൊണ്ടല്ല, മറിച്ച് അവർ എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയാനാണ് ഞാൻ ഇത് ചെയ്തത്,’ എന്ന് അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളുടെ സുരക്ഷയ്ക്കായി അമേരിക്ക വലിയ തുക ചിലവഴിക്കുന്നുണ്ടെന്നും അവരുടെ പ്രതികരണത്തിൽ താൻ സന്തുഷ്ടനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയുടെ നിലപാടിൽ താൻ വലിയ നിരാശനാണെന്നും ട്രംപ് വ്യക്തമാക്കി. രണ്ട് ദിവസം മുൻപാണ് ഹോർമുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകൾ വിന്യസിക്കാൻ ട്രംപ് സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടത്. എന്നാൽ ജർമ്മനി,…

    Read More »
  • Breaking News

    സാംസങ് സി & ടിയുമായി 3 ബില്യൺ ഡോളറിന്റെ ഗ്രീൻ അമോണിയ വിതരണ കരാറിൽ ഒപ്പുവച്ച് റിലയൻസ്, കരാർ 15 വർഷത്തേക്ക്

    മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL) ദക്ഷിണ കൊറിയയിലെ സാംസങ് സി & ടി കോർപ്പറേഷനുമായി ഗ്രീൻ അമോണിയ വിതരണത്തിനായി 15 വർഷത്തെ ദീർഘകാല സപ്ലൈ ആൻഡ് പർച്ചേസ് അഗ്രിമെന്റ് (SPA) ഒപ്പുവെച്ചു. 2029 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദം മുതൽ കരാർ പ്രാബല്യത്തിൽ വരും. 3 ബില്യൺ അമേരിക്കൻ ഡോളറിലധികം മൂല്യമുള്ള ഈ കരാർ ലോകത്തിലെ ഏറ്റവും വലിയ ദീർഘകാല ഗ്രീൻ അമോണിയ ഓഫ്‌ടേക്ക് കരാറുകളിൽ ഒന്നാണ്.ഈ കരാറിലൂടെ ഇന്ത്യയിൽ നിർമ്മിക്കുന്ന സമ്പൂർണ്ണ മൂല്യശൃംഖലയിലൂടെ (end-to-end value chain) നിർമ്മിക്കുന്ന ഗ്രീൻ ഇന്ധനങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് പുതിയ സ്ഥാനം നേടാനാകുമെന്ന് വിലയിരുത്തപ്പെടുന്നു. ശുദ്ധ ഊർജ ഉപകരണങ്ങളുടെ ആഭ്യന്തര നിർമ്മാണം ഉൾപ്പെടെ ഇന്ത്യയുടെ നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ (NGHM) ലക്ഷ്യങ്ങളോട് അനുബന്ധിച്ചാണ് ഈ പദ്ധതി മുന്നോട്ടു പോകുന്നത്.

    Read More »
  • Breaking News

    ഹജരാക്കിയത് 22 തൊണ്ടിമുതലുകൾ, 27 രേഖകൾ, എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചതിൽ അൻപതുപേരും ഡോക്ടർമാർ!! ഡോ. വന്ദന വധക്കേസിൽ പ്രതിയായ അധ്യാപകൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ വ്യാഴാഴ്ച

    കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതിയായ അധ്യാപകൻ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി. ശിക്ഷാവിധി മാർച്ച് 19 വ്യാഴാഴ്ച വിധിക്കും. കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപാണ് കേസിലെ ഏകപ്രതി. ആശുപത്രി സുരക്ഷയെപ്പറ്റി ഏറെ ചർച്ചകൾക്ക് വഴിവെച്ച, വിവാദം സൃഷ്ടിച്ച കേസായിരുന്നു ഇത്. 2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ചാണ് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയായിരുന്ന വന്ദനാദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത്. പിന്നാലെ കൊലക്കേസിൽ പ്രതിയായ സന്ദീപിനെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങുമ്പോൾ സന്ദീപ് സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ഇയാളുടെ മാനസികനില പരിശോധനയടക്കം നടന്നു. വിചാരണയ്ക്കു തടസമില്ലെന്ന് കണ്ടെത്തിയതോടെ സാക്ഷിവിസ്താരമടക്കം നടന്നു. അതേസമയം 22 തൊണ്ടിമുതലുകളും 27 രേഖകളും കോടതിയിൽ ഹാജരാക്കി. എഴുപതിലധികം സാക്ഷികളെ…

    Read More »
  • Breaking News

    എൽ നിനോ’ പ്രതിഭാസം: ഇന്ത്യയിൽ ഈ വർഷം മഴകുറയും; ;ചൂട് കൂടും

    ന്യൂഡൽഹി: ഇന്ത്യയിൽ ഇക്കുറി മൺസൂൺ മഴ സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന ‘എൽ നിനോ’ പ്രതിഭാസമാകും ഇതിനുകാരണമെന്നാണ് വിലയിരുത്തൽ. യു.എസ്. ദേശീയ കാലാവസ്ഥാ ഏജൻസിയായ യു.എസ്. നാഷണൽ ഓഷ്യാനിക് അറ്റ്‌മോസ്‌ഫറിക്(എൻ.ഒ.എ.എ.) പറയുന്നതനുസരിച്ച്, ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ എൽനിനോ ശക്തിപ്രാപിക്കും. തത്‌ഫലമായി ഇന്ത്യയിൽ ചൂടുയരുകയും മൺസൂൺ ദുർബലപ്പെടുകയും ചെയ്യാം. എൻ.ഒ.എ.എ.യുടെ കാലാവസ്ഥാപ്രവചന സെന്ററിന്റെ (സി.പി.സി.) നിരീക്ഷണത്തിൽ ജൂണിനും ഓഗസ്റ്റിനും ഇടയിൽ എൻ നിനോ ഉണ്ടാകാനുള്ള സാധ്യത 62 ശതമാനമാണെന്നും തുടർന്നുള്ള മാസങ്ങളിൽ ഇത് 80 ശതമാനമായി ഉയരാമെന്നും മുന്നറിയിപ്പുണ്ട്. ഭൂമധ്യരേഖയ്ക്ക് മധ്യ കിഴക്ക് പസഫിക് സമുദ്രോപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. ചരിത്രപരമായി ഇന്ത്യയിൽ എൽനിനോ കാലത്ത് മൺസൂൺ മഴ കുറയുന്നതായി കണ്ടുവരുന്നു. 1980 മുതൽ 14 തവണ എൽനിനോ ഉണ്ടായി. ഇതിൽ ഒൻപത് തവണയും മൺസൂൺമഴ സാധാരണയിലും കുറവാണ് ലഭിച്ചത്. അതേസമയം, 1997-ൽ എൽ നിനോ ഉണ്ടായിട്ടും ഇന്ത്യയിൽ മൺസൂൺകാലം സാധാരണമായിരുന്നു. പസഫിക് സമുദ്രത്തിലെ താപനിലാ വ്യത്യാസം മൺസൂൺ കാറ്റുകളുടെ…

    Read More »
  • Breaking News

    യുഎസ്- ഇസ്രയേൽ സ്ഫോടനത്തിൽ ഖമനേയിയുടെ മരുമകന്റെ തല രണ്ടായി പിളർന്നു, ഇറാൻ സൈനിക മേധാവിയുടേതായി കുറച്ചു മാംസക്കഷ്ണങ്ങൾ മാത്രമേ അവശേഷിച്ചുള്ളു….സ്വന്തം പിതാവും ഭാര്യയും മകനും കൂടപ്പിറപ്പുകളുമെല്ലാം ഒറ്റ നിമിഷം കൊണ്ട് നഷ്ടപ്പെട്ടു, മൊജ്താബ രക്ഷപ്പെട്ടത് ആക്രമണം നടക്കുന്നതിന് നിമിഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയതിനാൽ, രക്ഷപ്പെട്ടവരിൽ മറ്റൊരു സഹോദരനും… ഓഡിയോ പുറത്ത്

    തെഹ്‌റാൻ: ഇറാൻ്റെ മുൻ സുപ്രീം ലീഡറായ അലി ഖമനേയി കൊല്ലപ്പെട്ടതായി പറയപ്പെടുന്ന യുഎസ്- ഇസ്രായേൽ സംയുക്ത വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മൊജ്തബ ഖമനേയി, തന്റെ പിതാവും കുടുംബത്തിലെ മറ്റ് അംഗങ്ങളും കൊലപ്പെട്ട് യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി ദി ടെലിഗ്രാഫിന് ലഭിച്ച ചോർന്ന ഓഡിയോയിൽ പറയുന്നു. സ്‌ഫോടനത്തിന് മിനിറ്റുകൾക്ക് മുമ്പ് അദ്ദേഹം ജോലിക്കായി കോമ്പൗണ്ടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെയാണ് സ്ഫോടനമുണ്ടായത്. ഫെബ്രുവരി 28-ന് രാവിലെ ഏകദേശം 9.32ഓടെയാണ് തെഹ്‌റാനിലെ ഖമനെയിയുടെ ഓഫീസ് സമുച്ചയത്തെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇറാൻ്റെ രാഷ്ട്രീയ-സൈനിക നേതൃത്വത്തെയും ഖമനെയി കുടുംബത്തെയും ഒരേസമയം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രമണമാണിതെന്ന സൂചനയും ഓഡിയോ നൽകുന്നു. ആക്രമണത്തിന്റെ വിശദമായ വിവരണം അയത്തുള്ള അലി ഖമനേയിയുടെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റേതാണെന്ന് ചോർന്ന റെക്കോർഡിംഗ് പറയുന്നു. ബ്രിട്ടീഷ് മാധ്യമമായ ദി ടെല​ഗ്രാഫ് പുറത്തുവിട്ട ഓഡിയോ പ്രകാരം, 56കാരനായ മൊജ്തബ ഖമനേയി ആക്രമണം നടന്ന ഏതാനും…

    Read More »
  • ‘ധീരരായ ഇറാനിയൻ ജനതയ്ക്ക് …‘; നൗറൂസ് പുതുവത്സരാശംസകൾ നേർന്ന് നെതന്യാഹുവിന്റെ വീഡിയോ സന്ദേശം

    ടെൽഅവീവ്: ഇറാനെതിരെയുള്ള യുദ്ധത്തിനിടയിലും ഇറാൻ ജനതയ്ക്ക് പുതുവത്സരാശംസ നേർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിയൻ പുതുവർഷമായ നൗറൂസ് പ്രമാണിച്ചാണ് തിങ്കളാഴ്ച നെതന്യാഹു ഇറാൻ ജനതയ്ക്ക് വീഡിയോയിലൂടെ ആശംസയറിയിച്ചത്.വെള്ളിയാഴ്ചയാണ് പുതുവർഷ പിറവി. ‘ധീരരായ ഇറാനിയൻ ജനതയ്ക്ക്, ഞാൻ എല്ലാ വർഷവും ആശംസിക്കുന്നപോലെ, പ്രകാശത്തിന്റെ ഉത്സവത്തോടുകൂടിയ ഈ ആഘോഷകാലം നിങ്ങൾക്ക് സന്തോഷകരമാകട്ടെ‘,” നെതന്യാഹു പറഞ്ഞു. ബുധനാഴ്ച ആഘോഷിക്കപ്പെടുന്ന പുരാതന ഇറാനിയൻ ഉത്സവമായ ചാഹർഷാൻബെ സൂറിയെയാണ് അദ്ദേഹം പരാമർശിച്ചത്. ‘ഇരുട്ടിന്മേൽ പ്രകാശത്തിന്റെ വിജയം, തിന്മയുടെമേൽ നന്മയുടെ വിജയം എന്ന ഇറാനിയൻ ജനതയുടെ പുരാതന വിശ്വാസത്തെ ഇത് സൂചിപ്പിക്കുന്നു,‘ ഫാർസിയിൽ ഉപശീർഷകങ്ങളോടെ അദ്ദേഹം ഇംഗ്ലീഷിൽ പറഞ്ഞു, ‘ഈ വർഷം ഈ അവധിക്കാലത്തിന് പ്രത്യേക അർഥമുണ്ട്… ഈ അവസരം പ്രയോജനപ്പെടുത്തി നിങ്ങൾക്ക് ഞാൻ സന്തോഷകരമായ നൗറൂസ് ആശംസിക്കുന്നു – സ്വാതന്ത്ര്യത്തിന്റെ ഒരു വർഷം. നിങ്ങൾക്കെല്ലാവർക്കും പ്രതീക്ഷയുടെ ഒരു പുതിയ തുടക്കം,‘അദ്ദേഹം കൂട്ടിച്ചേർത്തു. നെതന്യാഹു ജീവനോടെയില്ല എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് സോഷ്യൽമീഡിയ പോസ്റ്റുകൾ അദ്ദേഹം തുടരെയിടുന്നത്. അതേസമയം, അദ്ദേഹം നിലവിലിടുന്ന…

    Read More »
  • Breaking News

    ‘നമ്മക്കു വിലയും നിലയും ഒന്നും ഇല്ലല്ലോ, ആരും ചര്‍ച്ചയ്ക്കു വിളിച്ചില്ല’: അതൃപ്തി പരസ്യമാക്കി കെ. സുധാകരന്‍; പിന്തുണ പ്രഖ്യാപിച്ച് ഡിസിസി ഓഫീസിനു മുന്നില്‍ ഫ്‌ളക്‌സ്; ‘പിണറായിയെ താഴെയിറക്കാന്‍ പടനായകന്‍ എത്തുന്നു’

    ന്യൂഡല്‍ഹി: തന്നെ ആരും ചര്‍ച്ചയ്ക്കു വിളിച്ചില്ലെന്നും ‘നമ്മക്കു നിലയും വിലയും ഒന്നും ഇല്ലല്ലോ’ എന്നും കെ. സുധാകരന്‍ എംപി. ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തിനാണു താന്‍ പോകുന്നതെന്നും തെരഞ്ഞെടുപ്പു ചര്‍ച്ചയ്ക്കു വിളിച്ചെന്ന വിവരം നിങ്ങളോട് ആരാണു പറഞ്ഞതെന്നും സുധാകരന്‍ ചോദിച്ചു. കടുത്ത അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു സുധാകരന്റെ പ്രതികരണം. സാധാരണ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുന്ന സുധാകരന്‍ വി.ഐപി ഗേറ്റിലൂടെ പുറത്തിറങ്ങാതെ സാധാരണക്കാര്‍ കടക്കുന്ന വഴിയിലൂടെയാണു പുറത്തിറങ്ങിയത്. തുടര്‍ന്നു സ്വകാര്യ കാറില്‍ കയറി കേരള ഹൗസിലേക്കു പോയി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച കെ.സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ ഡിസിസി ഓഫിസിന് മുന്നില്‍ ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടു. കണ്ണൂരിന്റെ ഹൃദയമാണ് കെ.എസ് എന്നും പിണറായിയെ താഴെയിറക്കാന്‍ പടനായകന്‍ എത്തുന്നുവെന്നുമെല്ലാമാണ് ഫ്‌ലക്‌സിലെ വാചകം. അതിനിടെ കെ.സുധാകരന് സീറ്റില്ലെന്നും എംപിമാര്‍ മല്‍സരിക്കേണ്ടെന്ന കെപിസിസി നിലപാട് ഹൈക്കമാന്‍ഡ് അംഗീകരിച്ചുവെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന സുധാകരന്‍ രാവിലെ ഡല്‍ഹിയിലെത്തി. സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഉറപ്പ് ലഭിച്ചാലേ ഡല്‍ഹിയിലേക്ക്…

    Read More »
Back to top button
error: