Month: February 2026

  • Breaking News

    ഇതുകൊണ്ടൊന്നും നിർത്താനുദ്ദേശമില്ല…10 ശതമാനം ആഗോള താരിഫ് പ്രഖ്യാപിച്ച് ട്രംപ്!! ഒരു ഡോളർ ഡ്യൂട്ടി ചുമത്താൻ പോലും അധികാരമില്ലെന്നോ? സുപ്രിം കോടതി നിലകൊള്ളേണ്ടത് അമേരിക്കയ്ക്കുവേണ്ടിയാണ്, അല്ലാതെ വിദേശ രാജ്യങ്ങളെ സംരക്ഷിക്കാനാവരുത്? താരിഫ് നടപടിയിൽ അതൃപ്തി പരസ്യമാക്കി ട്രംപ്

    വാഷിങ്ടൺ: യുഎസ് സുപ്രീം കോടതി തന്റെ ഭരണകൂടത്തിന്റെ ഇറക്കുമതി താരിഫുകൾ റദ്ദാക്കിയതിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിദേശ രാജ്യങ്ങളിൽ നിന്ന് ഒരു ഡോളർ പോലും ഈടാക്കാൻ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് അനുവദിക്കുന്നില്ലെന്ന കോടതിയുടെ നിരീക്ഷണത്തെ ട്രംപ് ചോദ്യം ചെയ്ത് രം​ഗത്തെത്തി. കോടതി വിധി പുറത്തുവന്ന് മണിക്കൂറുകൾക്കകം തന്നെ എല്ലാ വ്യാപാര പങ്കാളികളെയും ഉൾപ്പെടുത്തി 10 ശതമാനം ‘ആഗോള നികുതി’ അദ്ദേഹം പ്രഖ്യാപിച്ചു. ഓവൽ ഓഫീസിൽ വെച്ച് താൻ ഈ പുതിയ ഉത്തരവിൽ ഒപ്പുവെച്ചതായും ട്രംപ് സ്ഥിരീകരിച്ചു. ഒരു രാജ്യവുമായുള്ള വ്യാപാര ബന്ധം പൂർണ്ണമായും വിച്ഛേദിക്കാനോ ആ രാജ്യത്തെ നശിപ്പിക്കുന്ന തരത്തിലുള്ള ഉപരോധം ഏർപ്പെടുത്താനോ തനിക്ക് നിയമപരമായി അധികാരമുണ്ടെന്ന് ട്രംപ് വാദിച്ചു. എന്നിട്ടും വെറും ഒരു ഡോളർ ഡ്യൂട്ടി ചുമത്തുന്നതിൽ നിന്ന് പോലും തന്നെ തടയുന്നത് അംഗീകരിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി. അതുപോലെ സുപ്രീം കോടതിയുടെ ഈ ഉത്തരവ് അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം വിദേശ രാജ്യങ്ങളെ…

    Read More »
  • Breaking News

    ‘അഭിഷേകിന്റെ ദൗര്‍ഭാഗ്യം ഇതാണ്…’; മോശം പ്രകടനത്തിന് പഴി കോമളിന്; ‘കളിയുള്ളിടത്തെല്ലാം എത്തി ശ്രദ്ധ പിടിച്ചുപറ്റുന്നു’; സോഷ്യല്‍ മീഡിയയില്‍ ക്രൂരമായ ട്രോള്‍

    ബംഗളുരു: ഇന്ത്യന്‍ സൂപ്പര്‍താരം അഭിഷേക് ശര്‍മയ്ക്ക് ലോകകപ്പില്‍ തിളങ്ങാന്‍ കഴിയാത്തതിന് കാരണം സഹോദരിയെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. അതിക്രൂരമായ ട്രോളുകളാണ് അഭിഷേകിന്റെ സഹോദരിയായ കോമളിനെതിരെ നിറയുന്നത്. ലോകകപ്പിലെ സ്റ്റാറാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നുവെങ്കിലും തുടര്‍ച്ചയായി മൂന്ന് തവണ പൂജ്യത്തിന് പുറത്താകാനും ഒരു കളിയില്‍ പുറത്തിരിക്കാനുമായിരുന്നു അഭിഷേകിന് വിധി. ഇതോടെയാണ് താരത്തിന്റെ സഹോദരിക്കെതിരെ ആളുകള്‍ തിരിഞ്ഞത്. സമൂഹമാധ്യമമായ എക്‌സിലാണ് ഇത്തരം ട്രോളുകള്‍ കൂടുതലായും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഭിഷേക് എവിടെയെല്ലാം കളിക്കാന്‍ പോകുന്നോ അവിടെയെല്ലാം കോമളും എത്തുമെന്നും അഭിഷേകിന്റെ ശ്രദ്ധ പിടിച്ചു പറ്റി കളി കുളമാക്കുമെന്നുമെല്ലാമാണ് ആളുകള്‍ കുറിക്കുന്നത്. മറ്റ് താരങ്ങള്‍ക്കും സഹോദരിമാരുണ്ടെന്നും അവരാരും ഇങ്ങനെ വന്ന് ഷോ കാണിക്കാറില്ലെന്നുമാണ് പരിഹാസം. ഫിസിയോതെറപ്പിസ്റ്റാണ് കോമള്‍. ഐപിഎലില്‍ അഭിഷേക് കളിക്കുമ്പോഴും കോമള്‍ സഹോദരന് പിന്തുണയുമായി ഗാലറിയില്‍ ഉണ്ടാവാറുണ്ട്.ബിസിസിഐ ചട്ടപ്രകാരം കളിക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് മല്‍സരങ്ങള്‍ കാണാന്‍ എത്തുന്നതില്‍ വിലക്കില്ല. പ്രത്യേകിച്ചും ഹോം ടൂര്‍ണമെന്റുകളില്‍. ഇന്ത്യയുടെ ഒട്ടുമിക്ക മല്‍സരങ്ങളും നാട്ടിലായതിനാല്‍ തന്നെ കുടുംബാംഗങ്ങള്‍ മല്‍സരങ്ങള്‍ കാണാന്‍ എത്തുകയും ചെയ്യും. ‘ന്യൂസ്ദെൻ’…

    Read More »
  • Breaking News

    മനുഷ്യജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കി- ഡോ. ലളിതാംബികയ്ക്കെതിരെ കേസ്!! കൂടുതൽ പേർ പ്രതികൾ? ആരോ​ഗ്യമന്ത്രിയുടെ വീടിനു മുന്നിൽ റീത്ത് വച്ചു, വീടിനു നേരെ ചീമുട്ടയെറിഞ്ഞ് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

    തിരുവനന്തപുരം: ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) മറന്നുവച്ച സംഭവത്തിൽ വകുപ്പു മേധാവിയായിരുന്ന ഡോ. ലളിതാംബികയ്ക്കെതിരെ കേസെടുത്തു. എന്നാൽ ശസ്ത്രക്രിയ നടത്തിയ ഡോ.ജെ. ഷാഹിദ, നഴ്സ് പി.എസ്. ധന്യ എന്നിവർ നിലവിൽ പ്രതിയല്ല. ബിഎൻഎസ് 125, 125 (എ) വകുപ്പുകൾ പ്രകാരമാണ് കേസ്. മനുഷ്യജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കിയതിനാണ് കേസ്. കൂടുതൽപേരെ പ്രതി ചേർത്തേക്കും. ഇതിനിടെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് ഇരച്ചുകയറിയ പ്രവർത്തകർ വീടിൻ്റെ വാതിലിന് മുന്നിൽ റീത്ത് വെച്ചു. വീടിനു നേരെ ചീമുട്ട എറിഞ്ഞു. പ്രതിഷേധം ശക്തമായതോടെ കൂടുതൽ പോലീസുകാർ സ്ഥലത്തേക്കെത്തി. ഇതിനിടെ പ്രവർത്തകർ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റിൽ കരിങ്കൊടി തൂക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പോലീസുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. ഇതിനിടെ പ്രവർത്തകർ വീട്ടിലേക്ക് വീണ്ടും അതിക്രമിച്ച്…

    Read More »
  • Breaking News

    പിപി ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ട, തെളിവുകളുടെ അഭാവമുണ്ട്!! അനധികൃത സ്വത്ത് സമ്പാദന കേസ് തദ്ദേശ വിജിലൻസ് അന്വേഷിക്കും, അഴിമതി കണ്ടെത്തിയാൽ സംസ്ഥാന വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാം…നിലപാട് ഹൈക്കോടതിയെ അറിയിക്കാനൊരുങ്ങി സർക്കാർ

    കണ്ണൂർ: ! അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരായി വിജിലൻസ് അന്വേഷണം വേണ്ടെന്ന നിലപാടെടുത്ത് സർക്കാർ. കെഎസ്‌യു നേതാവ് നൽകിയ പരാതിയിലാണ് പ്രാഥമികാന്വേഷണത്തിനുള്ള അനുമതി സർക്കാർ നിഷേധിച്ചത്. ദിവ്യക്കെതിരെ തെളിവുകളുടെ അഭാവമുണ്ടെന്നും പരാതി തദ്ദേശ വിജിലൻസ് അന്വേഷിക്കുമെന്നും സർക്കാർ അറിയിച്ചു. ദിവ്യയ്ക്കെതിരായി കെഎസ്‌യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസ് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ തീരുമാനമെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പിപി ദിവ്യ കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ബിനാമി കമ്പനി സ്ഥാപിച്ചെന്നും, ഈ കമ്പനിക്ക് ജില്ലാ പഞ്ചായത്തിൽനിന്നും നിർമാണ കരാറുകൾ ലഭിച്ചുവെന്നുമായിരുന്നു ആരോപണം. അതിൽ അഴിമതിയും ക്രമക്കേടും ഉണ്ടെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ഈ പരാതി സംസ്ഥാന വിജിലൻസ് അന്വേഷിക്കേണ്ട എന്നാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പരാതിയിൽ ഒരാഴ്ചയ്ക്കകം വിജിലൻസ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അഴിമതി നിരോധന വകുപ്പ് പ്രകാരം,…

    Read More »
  • Breaking News

    ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ വളഞ്ഞിട്ടു തല്ലി ആര്‍എസ്എസ് പ്രവര്‍ത്തകര്‍; തലയ്ക്കു സാരമായ പരിക്ക്; 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ഒത്തു തീര്‍പ്പാക്കാനുള്ള നീക്കത്തില്‍ അടുക്കാതെ പ്രസിഡന്റ്

    കൊല്ലം: ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ മകന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകനാണ് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം ഏറ്റത്. ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് അക്രമം. ഫെബ്രുവരി 17നാണ് സംഭവം നടന്നത്. പൃഥ്വിരാജിന് മര്‍ദ്ദനം ഏറ്റതിനെത്തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരായ അച്ചു, നന്ദു, ആകാശ്, വിഷ്ണു ഉള്‍പ്പടെ 15 ഓളം പേര്‍ക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. തലയ്ക്ക് സാരമായി പരുക്കേറ്റ യുവാവിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ ഒളിവിലാണ്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടിട്ടും രാജി പ്രസാദ് വഴങ്ങിയില്ല. ഉത്സവ കെട്ടുകാഴ്ചയ്ക്കിടെ ചൊവ്വ രാത്രി 10:30നാണ് സംഭവം. പൃഥിരാജിനൊപ്പം ഉണ്ടായിരുന്ന ബന്ധുവും ഭിന്നശേഷിക്കാരനുമായ യുവാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയപരമായ കാരണങ്ങള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു. ഫെയ്സ്ബുക്ക് പേജ് യൂട്യൂബ് ചാനല് #KollamNews,…

    Read More »
  • Breaking News

    ‘കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതു സ്വാഭാവികമാണ്, അംഗീകരിക്കണം’… ശസ്ത്രക്രിയയ്ക്കിടെ 14 കാരന്റെ കൈ വളഞ്ഞുപോയതിൽ വിചിത്ര ന്യായീകരണം പ്രതിഷേധക്കാർക്കു മുന്നിൽ ഉന്നയിച്ച് ആശുപത്രി സൂപ്രണ്ട്

    കോന്നി: മെഡിക്കൽ കോളജ് ആശുപത്രിയിൽ 14 വയസുകാരന്റെ കൈ ശസ്ത്രക്രിയയ്ക്കു ശേഷം വളഞ്ഞുപോയത് സ്വാഭാവികം മാത്രമാണെന്നുെ അത് അംഗീകരിക്കണമെന്നുമുള്ള വിചിത്രവാദവുമായി ആശുപത്രി സൂപ്രണ്ട് ഡോ. എ.ഷാജി. ചികിത്സപ്പിഴവിനെ തുടർന്നു കൈ വളഞ്ഞുപോയ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തി നടത്തിയ ചർച്ചയിലായിരുന്നു സൂപ്രണ്ട് പ്രശ്നത്തെ ലാഘവത്തോ‌ടെ കണ്ട് പ്രതികരിച്ചത്. ‘കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതിന്റെ ജീവിക്കുന്ന തെളിവാണ് എന്റെ കൈ. എല്ല് ഒടിഞ്ഞതാണ്. വളഞ്ഞിരിക്കുന്നതു കണ്ടോ. അതു സ്വാഭാവികമാണ്. അത് അംഗീകരിക്കണം’– സൂപ്രണ്ട് പറഞ്ഞു. ആദ്യ ശസ്ത്രക്രിയയ്ക്കു ശേഷം എടുത്ത എക്സ്റേയിൽ എല്ലുകൾ ചേർന്നാണ് ഇരിക്കുന്നതെന്നും പിന്നീടു മാറിയതാകാമെന്നും സൂപ്രണ്ട് വാദിച്ചു. കോന്നി സ്വദേശി 14വയസുള്ള തൻസീൻറെ കയ്യാണ് ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ വളഞ്ഞത്. കഴിഞ്ഞ നവംബറിലാണ് തൻസീൻറെ കയ്യിൽ ശസ്ത്രക്രിയക്ക് ശേഷം പ്ലാസ്റ്റർ ഇട്ടത്. ഫെബ്രുവരിയിൽ പ്ലാസ്റ്റര്‌ മാറ്റിയപ്പോഴാണ് വളവ് കണ്ടത്. മെഡിക്കൽ കോളജ് തൃപ്തികരമായി ഇടപെടാതെ വന്നതോടെ വീണ്ടും സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.…

    Read More »
  • Breaking News

    പുറത്തിറങ്ങിയ ഉടന്‍ തന്ത്രിക്ക് സമന്‍സ് അയച്ച് ഇഡി; മാര്‍ച്ച് ആദ്യവാരം ഹാജരാകണം; ജാമ്യം റദ്ദാക്കാന്‍ നീക്കവുമായി എസ്‌ഐടി; തന്ത്രിയും പോറ്റിയും തമ്മില്‍ പരിചയമില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ വിചിത്രമെന്നും അന്വേഷണ സംഘം

    പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇ.ഡിക്ക് മുന്നിലേക്ക് തന്ത്രിയും. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഇ.ഡി സമന്‍സ് അയച്ചു. മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകണം. ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍.വാസുവിനും സമന്‍സ് അയച്ചു. സ്വര്‍ണക്കൊള്ളയില്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണു നടപടി. രണ്ട് കോടിയുടെ നിക്ഷേപങ്ങളിലും തന്ത്രിക്ക് ക്ലീന്‍ചിറ്റ്. തന്ത്രി കണ്ഠര് രാജീവരുടെ നിക്ഷേപങ്ങളിലെ ദുരൂഹത കോടതി തള്ളി. സാമ്പത്തിക ഇടപാടില്‍ ദുരൂഹതയെന്ന എസ്‌ഐടി വാദം അംഗീകരിച്ചില്ല. ദക്ഷിണ ഇനത്തിലെ വരുമാനം സ്വാഭാവികം എന്ന് കോടതി. തന്ത്രിയും പോറ്റിയും തമ്മില്‍ പരിചയമെന്ന വാദവും തള്ളി അതേസമയം, ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരെ വിടാതെ എസ്. ഐ .ടി. തന്ത്രിക്ക് ജാമ്യം നല്‍കിയ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് ആലോചന. ഹൈക്കോടതിയിലാകും എസ്‌ഐടി അപ്പീല്‍ നല്‍കുക. തന്ത്രിക്കെതിരായി തെളിവിന്റെ തരി പോലും കണ്ടെത്താന്‍ അന്വേഷണസംഘത്തിന് ആയിട്ടില്ല എന്നായിരുന്നു കോടതി വിലയിരുത്തല്‍. എന്നാല്‍ തെളിവുകള്‍ വിലയിരുത്തിയതില്‍…

    Read More »
  • Breaking News

    അമേരിക്ക ‘ഇസ്രായേല്‍ മോഡലും’ പരീക്ഷിക്കും; യുദ്ധമുണ്ടായാല്‍ പ്രധാന വ്യക്തികളെ ലക്ഷ്യമിടുമെന്ന് വെളിപ്പെടുത്തി യുഎസ് ഉദ്യോഗസ്ഥര്‍; ഏറ്റവും വേഗത്തില്‍ ഭരണമാറ്റമുണ്ടാകും; ട്രംപിന്റെ ഉത്തരവ് മുന്നില്‍ കണ്ട് വന്‍ തയാറെടുപ്പുകള്‍; ഇറാന്‍ കൈവെള്ളയിലെന്ന് ഇന്റലിജന്‍സ് വിഭാഗം

    വാഷിംഗ്ടണ്‍: ഇറാനിലെ പ്രധാനപ്പെട്ട വ്യക്തികളെയടക്കം ലക്ഷ്യമിട്ട് അമേരിക്കയുടെ ആക്രമണമുണ്ടാകുമെന്ന് വെളിപ്പെടുത്തി യുഎസ് ഉദ്യോഗസ്ഥര്‍. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയാ റോയിട്ടേഴ്‌സ് ആണ് ഭരണമാറ്റമടക്കം ലക്ഷ്യമിട്ട് അമേരിക്കയുടെ ആക്രമണമുണ്ടാകുമെന്നു വ്യക്തമാക്കിയത്. ട്രംപിന്റെ ഉത്തരവ് ലഭിച്ചാലുടന്‍ ഏതുതരത്തിലുള്ള ആക്രമണത്തിനും സജ്ജമാണെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍, ഇത് ഇറാനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണോ എന്നതു വ്യക്തമല്ല. നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ഇറാനുമായി ഒരു ഗുരുതരമായ സംഘട്ടനത്തിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് തയ്യാറെടുക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ സൂചനകളാണിതെന്നാണു വിദഗ്ധരുടെ അനുമാനം. ഇറാനിയന്‍ സുരക്ഷാ കേന്ദ്രങ്ങളും ആണവ അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കുന്നത് ഉള്‍പ്പെടെ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന സുസ്ഥിരമായ സൈനിക നീക്കത്തിന് യുഎസ് സൈന്യം തയാറെടുക്കുകയാണെന്ന് റോയിട്ടേഴ്‌സ് കഴിഞ്ഞ ആഴ്ച ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഭരണമാറ്റം എന്ന ആശയം കഴിഞ്ഞ ദിവസങ്ങളിലാണ് ട്രംപ് മുന്നോട്ടുവച്ചത്. ഇതിനായി ഏറ്റവും സൂഷ്മമായ ആസൂത്രണമാണ് അണിയറയില്‍ നടക്കുന്നത്. ഏതൊക്കെ വ്യക്തികളെ ലക്ഷ്യം വെക്കാമെന്നോ അല്ലെങ്കില്‍ ഒരു വലിയ കരസേനയില്ലാതെ ഇറാന്റെ ഭരണമാറ്റം എങ്ങനെ…

    Read More »
  • Breaking News

    സൂപ്പര്‍ 8 ഫോര്‍മാറ്റില്‍ ഐസിസിക്ക് കടുത്ത തിരിച്ചടി; ഗ്രൂപ്പ് ജേതാക്കള്‍ ഒരേ ഗ്രൂപ്പില്‍, വിവാദമായി ‘പ്രീ-സീഡിംഗ്’; ആദ്യ റൗണ്ടില്‍ തിളങ്ങിയ ടീമുകളില്‍ രണ്ടെണ്ണം സെമിക്കു മുമ്പേ പുറത്താകും

    ശ്രീലങ്ക/ഇന്ത്യ: 2026-ലെ ടി20 ലോകകപ്പിലെ സൂപ്പര്‍ 8 ഗ്രൂപ്പ് ഘടനയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ICC) വിവാദത്തില്‍. ടൂര്‍ണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയ 8 ടീമുകളെ പ്രഖ്യാപിച്ചതിന് പിന്നാലെ, ഐസിസി നടപ്പിലാക്കിയ ‘പ്രീ-സീഡിംഗ്’ (Pre-seeding) രീതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ സംവിധാനം കാരണം നാല് ഗ്രൂപ്പ് ജേതാക്കളും ഒരേ സൂപ്പര്‍ 8 ഗ്രൂപ്പില്‍ വരികയും, റണ്ണേഴ്‌സ്-അപ്പായി വന്ന നാല് ടീമുകള്‍ രണ്ടാമത്തെ ഗ്രൂപ്പില്‍ ഇടംപിടിക്കുകയും ചെയ്തു. അസന്തുലിതമായ ഗ്രൂപ്പുകള്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രമുഖ ടീമുകള്‍ക്ക് നിശ്ചിത സ്ലോട്ടുകള്‍ (ഉദാഹരണത്തിന് A1, B1, C1, D1) ഐസിസി മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. ഇത് സൂപ്പര്‍ 8 ഘട്ടത്തില്‍ വലിയ അസന്തുലിതാവസ്ഥ സൃഷ്ടിച്ചു. ഗ്രൂപ്പ് 1: ഒന്നാം റൗണ്ടിലെ നാല് ഗ്രൂപ്പ് ജേതാക്കളും ഈ ഗ്രൂപ്പിലാണ് (ഇന്ത്യ, സിംബാബ്വെ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക). ഗ്രൂപ്പ് 2: ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ടീമുകള്‍ മാത്രമാണ് ഈ…

    Read More »
  • Breaking News

    ബിരിയാണി ബില്ലുകളില്‍നിന്ന് തുടങ്ങിയ അന്വേഷണം; ഇന്ത്യയിലെ റെസ്റ്റോറന്റ് ശൃംഖലകളില്‍ കണ്ടെത്തിയത് 70,000 കോടിയുടെ നികുതി വെട്ടിപ്പ്; ബില്ലടിക്കും പക്ഷേ, സോഫ്റ്റ്‌വേറില്‍ സര്‍വം മായ! എഐ ഉപയോഗിച്ച് പരിശോധിച്ചത് 1.77 ലക്ഷം ഹോട്ടലുകളുടെ വിവരങ്ങള്‍

    ബംഗളുരു: ഹൈദരാബാദിലെ പ്രശസ്തമായ ബിരിയാണിക്കടകളില്‍ പരിശോധനയ്ക്ക് എത്തിയ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച സാധാരണ ബില്ലില്‍നിന്ന് പുറത്തുവന്നത് ആയിരക്കണക്കിനു കോടികളുടെ നികുതിവെട്ടിപ്പ്!. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സാധാരണ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് വന്‍ വെട്ടിപ്പിന്റെ ‘തുമ്പ്’ ലഭിച്ചത്. സാധാരണ ഉണ്ടാകുന്നതുപോലെയുള്ള അതിനാടകീയ റെയ്‌ഡൊന്നുമായിരുന്നില്ല അത്. അടുക്കളകള്‍ തിരക്കിലായിരുന്നു. ആളുകള്‍ ഭക്ഷണം കഴിക്കുന്നു. ബില്ലിംഗ് കൗണ്ടറുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുന്നു. പക്ഷേ, ഒരു കാര്യം മാത്രം ഒത്തു പോകുന്നുണ്ടായിരുന്നില്ല. റെസ്റ്റോറന്റിനുള്ളിലെ ഭക്ഷണം കഴിക്കുന്നവരുടെ എണ്ണവും ബില്ലിംഗ് സിസ്റ്റത്തില്‍ തെളിയുന്ന നമ്പരുകളും! ചില ക്യാഷ് ബില്ലുകള്‍ സിസ്റ്റത്തില്‍ ദൃശ്യമാവുകയും തൊട്ടുപിന്നാലെ അപ്രത്യക്ഷമാവുകയും ചെയ്യുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രിന്റ് ചെയ്ത സംഗ്രഹങ്ങള്‍ (summaries) വൃത്തിയുള്ളതായിരുന്നു. എന്നാല്‍ സോഫ്റ്റ്വെയര്‍ ലോഗുകള്‍ മറ്റൊരു കഥയാണ് പറഞ്ഞത്. ഇതൊരു സാധാരണ അക്കൗണ്ടിംഗ് പിശകായിരുന്നില്ല, മറിച്ച് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയായിരുന്നു.   ബില്ലിംഗ് തട്ടിപ്പ് ആദ്യം ഉദ്യോഗസ്ഥര്‍ കരുതിയത് ഇതൊരു പ്രാദേശിക തന്ത്രമാണെന്നാണ്. എന്നാല്‍ ഈ റെസ്റ്റോറന്റുകളെല്ലാം ഒരേ ബില്ലിംഗ് സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നതെന്ന്…

    Read More »
Back to top button
error: