Month: February 2026

  • Breaking News

    ഫെബ്രുവരി രണ്ടിന് രാത്രി ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ പ്രഖ്യാപനം നടത്താൻ മോദിയെ പ്രേരിപ്പിച്ചത് എന്താണ്? ജയറാം രമേശ്!! മോദി അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങി, താരിഫുകൾ റദ്ദാക്കിയതോടെ മോദിയുടെ വഞ്ചന പുറത്ത്, ഇനിയൊരു വിലപേശലിന് കഴിയില്ല- രാഹുൽ ​ഗാന്ധി

    ന്യൂഡൽഹി: ഇന്ത്യ- യുഎസ് ഇടക്കാല വ്യാപാര കരാർ രാജ്യത്തിന് ഒരു വലിയ പരീക്ഷണമായി മാറിയിരിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങി, അമേരിക്കൻ സുപ്രീം കോടതി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഗോള താരിഫുകൾ റദ്ദാക്കിയതോടെ മോദിയുടെ വഞ്ചന പുറത്തായെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി അമേരിക്കയ്ക്ക് മുന്നിൽ പരാജയപ്പെട്ടുവെന്നും ഇതിൽ വീണ്ടും വിലപേശൽ നടത്താൻ അദ്ദേഹത്തിന് കഴിയില്ലെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. അതേസമയം പ്രധാനമന്ത്രി തന്റെ ദുർബലമായ പ്രതിച്ഛായ സംരക്ഷിക്കാനുള്ള തിടുക്കത്തിലാണ് ഈ കരാറിൽ ഒപ്പിട്ടതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വിമർശിച്ചു. അതുപോലെ ഫെബ്രുവരി രണ്ടിന് രാത്രി ഇത്തരമൊരു പ്രഖ്യാപനം നടത്താൻ മോദിയെ പ്രേരിപ്പിച്ചത് എന്താണെന്നും അദ്ദേഹം ചോദിച്ചു. ലോക്സഭയിൽ അന്നുണ്ടായ ചില സംഭവങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദി അമേരിക്കയെ സമീപിച്ചതെന്നും 18 ദിവസം കൂടി കാത്തിരുന്നിരുന്നെങ്കിൽ ഇന്ത്യൻ കർഷകരെ ഈ ദുരിതത്തിൽ നിന്ന് രക്ഷിക്കാമായിരുന്നുവെന്നും അദ്ദേഹം…

    Read More »
  • Breaking News

    രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, കത്രിക പുറത്തെടുത്തു, തൊണ്ടുമുതൽ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി

    കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ശനിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി അ‍ഞ്ചുവർഷമായുണ്ടായിരുന്ന കത്രിക വയറ്റിൽനിന്ന് പുറത്തെടുത്തത്. ഈ കത്രിക ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി. വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുക്കാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉഷാ ജോസഫുകുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. സംഭവത്തിൽ കേസെടുത്തതിനാൽ രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയാ നടപടികൾ. കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാരാണ് ശസ്ത്രക്രിയയുടെ സമയത്ത് ഉണ്ടായിരുന്നത്. വയറ്റിൽനിന്ന് പുറത്തെടുത്ത കത്രിക നിലവിൽ രജിസ്റ്റർചെയ്ത കേസിലെ തൊണ്ടിമുതലാണ്. അതിനാൽതന്നെ ഇത് ശനിയാഴ്ച തന്നെ കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി. ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുവർഷമാകുന്നതിനിടെയാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫുകുട്ടിയുടെ (51) വയറ്റിൽ കത്രിക കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രിക (ആർട്ടെറി ഫോർസെപ്‌സ്) ആണ് ഉഷയുടെ വയറ്റിലുണ്ടായിരുന്നത്.…

    Read More »
  • Breaking News

    നിയമസഭാ തെരഞ്ഞെടുപ്പ്, ഉത്സവം, പെരുന്നാൾ…കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഓംപ്രകാശും എയർപോർട്ട് ഡാനി ഉൾപ്പെടെ 82 പേർ കരുതൽ തടങ്കലിൽ

    തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്, ക്ഷേത്ര ഉത്സവങ്ങൾ, പെരുന്നാൾ എന്നിവ കണക്കിലെടുത്ത് നഗരത്തിൽ പോലീസ് നടത്തിയ സുരക്ഷാ പരിശോധനയിൽ കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഓംപ്രകാശും എയർപോർട്ട് ഡാനിയും ഉൾപ്പെടെ 82 പേർ കരുതൽ തടങ്കലിൽ. വെള്ളിയാഴ്ച സിറ്റി പോലീസ് കമ്മിഷണർ കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നടപടിയെടുത്തത്. ഇവരെ കൂടാതെ റൗഡി ഹിസ്റ്ററി ലിസ്റ്റിൽ ഉൾപ്പെട്ട അനന്ദു, ആദിത്യൻ, ഷാജഹാൻ, പ്രഫുൽ രാജ്, പോരാട്ടം വിഷ്ണു, അഭിലാഷ്, ഉണ്ണിക്കുട്ടൻ, ബിജ്ജുകുമാർ എന്നിവരും ഇതിൽ ഉൾപ്പെടും. കൊലപാതകം, മോഷണം, കവർച്ച, പോക്സോ, തട്ടിക്കൊണ്ടുപോകൽ, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതികൾക്കെതിരേയാണ് നടപടി. നഗരത്തിൽ ക്രമസമാധാനം ശക്തിപ്പെടുത്താനും കുറ്റകൃത്യങ്ങൾ കുറയ്ക്കാനും സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഈ നടപടിയെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.

    Read More »
  • Breaking News

    മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെക്കാൻ പറയലല്ല എന്റെ ജോലി, വീട്ടിൽ കയറിയുള്ള പ്രതിഷേധത്തോട് എനിക്ക് യോജിപ്പില്ല!! യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരോഗ്യമേഖലയിൽ വലിയ മാറ്റം കൊണ്ടുവരും, സ്വർണക്കൊള്ളയിൽ തന്ത്രിയുടെ പങ്കാളിത്തം എസ്ഐടി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം- വിഡി സതീശൻ

    കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ലെന്ന് വിഡി സതീശൻ പറഞ്ഞു. സതീശന്റെ നിർദേശപ്രകാരമാണ് യൂത്ത് കോൺഗ്രസ് സമരം എന്ന ആരോഗ്യമന്ത്രിയുടെ പരാമർശത്തിന് മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെയ്ക്കാൻ പറയലല്ല തന്റെ ജോലിയെന്നും സതീശൻ പ്രതികരിച്ചു. മുൻപ് തന്റെ ഔദ്യോഗിക വസതിയിലേക്കും പറവൂരിലെ വീട്ടിലേക്കും ഡിവൈഎഫ്ഐ പ്രതിഷേധം നടത്തിയിരുന്നുവെന്നും അന്ന് കേസെടുത്തത് തന്നെ കാണാൻ വന്നവർക്കെതിരെയാണെന്നും സതീശൻ കുറ്റപ്പെടുത്തി. അതുപോലെ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരോഗ്യമേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നും സതീശൻ ഉറപ്പുനൽകി. ആരോഗ്യ മേഖലയിൽ സിസ്റ്റം തകർന്നു. പൊതു ആരോഗ്യമേഖല സംരക്ഷിക്കപ്പെടണം. മെഡിക്കൽ കോളേജുകളിൽ ചെന്നാൽ റിവേഴ്സ് റഫറൻസ് ആണ് നടക്കുന്നതെന്നും യുഡിഎഫ് വരുമ്പോൾ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും സതീശൻ പറഞ്ഞു. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരരുടെ പങ്കാളിത്തം എസ്ഐടി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും സതീശൻ പറഞ്ഞു.…

    Read More »
  • Breaking News

    വീഡിയോ ​ഗെയിമും പണവും കാട്ടി പ്രലോഭിപ്പിച്ച് 3 വയസുമുതലുള്ള 33 ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈം​ഗിക പീഡനത്തിനിരയാക്കി, ക്രൂര പീഡനത്തിനിടെ പലർക്കും കാഴ്ചകൾക്ക് തകരാർ സംഭവിച്ചു, ചില കുട്ടികൾക്ക് വർഷങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു… ദമ്പതിമാർക്ക് വധശിക്ഷ, നീചവും ആസൂത്രിതവുമായ അപൂർവങ്ങളിൽ അപൂർവ കുറ്റകൃത്യം- കോടതി

    ന്യൂഡൽഹി: 33 ആൺകുട്ടികളെ ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി 47 രാജ്യങ്ങളിൽ വിൽപ്പന നടത്തിയ കേസിൽ ദമ്പതിമാർക്ക് വധശിക്ഷ. ഉത്തർപ്രദേശ് ബന്ദയിലെ ജലസേചനവകുപ്പ് മുൻ ജൂനിയർ എൻജിനിയർ രാംഭവൻ (50), ഭാര്യ ദുർഗാവതി (47) എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. മൂന്ന് വയസുമുതലുള്ള കുട്ടികളെയാണ് പ്രതികൾ ലൈം​ഗിക പീഡനത്തിനിരയാക്കിയത്. പ്രകൃതിവിരുദ്ധ പീഡനം, ഗുരുതരമായ ലൈംഗിക അതിക്രമം, പീഡന ദൃശ്യങ്ങൾ പകർത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടത്. പീഡനത്തെ അതിജീവിച്ച ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പ്രതികളുടെ വീട്ടിൽ നിന്നു പിടിച്ചെടുത്ത പണം കുട്ടികൾക്ക് തുല്യമായി വീതിച്ചു നൽകണമെന്നും കോടതി ഉത്തരവിട്ടു. 2020 ഒക്ടോബറിലാണ് സിബിഐ കേസ് ഏറ്റെടുത്തത്. ജലസേചന വകുപ്പിൽ ജൂനിയർ എൻജിനീയറായിരുന്ന രാംഭാവൻ ഓൺലൈൻ വീഡിയോ ഗെയിമുകളും പണവും സമ്മാനങ്ങളും നൽകിയാണ് കുട്ടികളെ പീഡനത്തിനിരയാക്കിയത്. 2010 മുതൽ…

    Read More »
  • Breaking News

    ‘ഇമ്രാന്‍ ഖാനുമായുള്ള ബന്ധം ലൗ ജിഹാദ്’; ആക്ഷേപിച്ചവരുടെ വായടപ്പിച്ച് ലേഖയുടെ മറുപടി; ‘ഈ ലൗ ജിഹാദ് എനിക്കെതിരേ ആണെന്നാണു സംശയം’

    ബംഗളുരു: ബോളിവുഡ് താരം ഇമ്രാന്‍ ഖാനുമായുള്ള ബന്ധം ലൗ ജിഹാദാണെന്ന് ആക്ഷേപിച്ചവരുടെ വായടപ്പിച്ച് നടി നടി ലേഖ വാഷിങ്ടണ്‍. സിനിമാ ജീവിതത്തില്‍ നിന്നും നീണ്ട ഇടവേളയെടുത്ത ഇമ്രാന്‍ ഖാന്‍ അടുത്തിടെ ‘ഹാപ്പി പട്ടേല്‍: ഖത്തര്‍നാക് ജാസൂസ്’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. ചിത്രത്തിന്റെ പ്രീമിയറിന് ലേഖക്കൊപ്പമാണ് ഇമ്രാന്‍ എത്തിയത്. പിന്നാലെയാണ് സൈബര്‍ ആക്രമണം ശക്തമായത്.   View this post on Instagram   A post shared by Lekha Washington (@lekhawashington) ആക്ഷേപങ്ങള്‍ക്ക് പരിഹാസ രൂപേണയുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലേഖ. ‘ലൗ ജിഹാദ് എനിക്കെതിരെയാണ് നടക്കുന്നത് എന്ന് തോന്നുന്നു. ഞാന്‍ ഭാഗികമായി ബര്‍മീസ്, ഇറ്റാലിയന്‍, പഞ്ചാബി പശ്ചാത്തലമുള്ളവളാണ്. വളര്‍ന്നത് ദക്ഷിണേന്ത്യയിലും പിന്നീട് ഉത്തരേന്ത്യയിലേക്ക് മാറുകയും ചെയ്തു. എന്റെ അച്ഛന്‍ റോമന്‍ കത്തോലിക്കനും അതേസമയം ദൈവത്തില്‍ സംശയമുള്ളയാളുമാണ്. എന്നെ ‘ലൗ ജിഹാദ്’ ചെയ്യുന്നത് ആരാണെന്ന് നോക്കൂ, അവന്റെ അച്ഛന്‍ പകുതി ഹിന്ദുവും പകുതി സ്‌കോട്ടിഷുമാണ്, അമ്മ മുസ്ലിമും. ഇതിലെ വൈരുദ്ധ്യം…

    Read More »
  • Breaking News

    താരിഫ് വിധിയില്‍ സമനില തെറ്റി ട്രംപ്; ചക്രവര്‍ത്തിയെപ്പോലെ നടന്ന പ്രസിഡന്റിന്റെ അധികാരത്തിന് ഏറ്റ അടിയെന്ന് വിദഗ്ധര്‍; എല്ലാക്കാര്യത്തിനും ആയുധമാക്കിയ ‘നിഘണ്ടുവിലെ പ്രിയപ്പെട്ട വാക്ക്’ ട്രംപിനെ എത്തിച്ചത് നിയമത്തിന്റെ വരുതിയില്‍

    ന്യൂഡല്‍ഹി: കോടതിയില്‍നിന്ന് താരിഫ് വിഷയത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ ട്രംപിന്റെ സമനില തെറ്റിയെന്നു റിപ്പോര്‍ട്ട്. വാഷിംഗ്ടണില്‍ ഒരു വര്‍ഷത്തിലേറെയായി, അധികാരവും ഭീഷണിയും തന്നിഷ്ടവുമനുസരിച്ച് ഒറ്റയാനെപ്പോലെയാണു പെരുമാറിയത്. സ്വയം പ്രഖ്യാപിത ചക്രവര്‍ത്തിയെപ്പോലെ നീങ്ങിയ ട്രംപിനെ ഒറ്റ വിധിയിലൂടെ നിയമത്തിന്റെ വരുതിയിലെത്തിച്ചിരിക്കുകയാണു സുപ്രീം കോടതി. സുപ്രധാന സാമ്പത്തിക നയത്തെ അസാധുവാക്കിയതിലൂടെ, പ്രബലനായ റിപ്പബ്ലിക്കന്‍ പ്രസിഡന്റിന്റെ അധികാരം എത്രമാത്രമെന്നു ബോധ്യപ്പെടുത്തുക കൂടിയാണു കോടതി ചെയ്തിരിക്കുന്നത്. ട്രംപിന്റെ പ്രതികരണം പെട്ടെന്നുള്ളതും വൈകാരികവുമായിരുന്നു. വിധി അറിഞ്ഞയുടന്‍, വൈറ്റ് ഹൗസില്‍ ഒത്തുകൂടിയ ഗവര്‍ണര്‍മാരോട് താന്‍ ‘അങ്ങേയറ്റം പ്രകോപിതനാണെന്നും’ (seething) കോടതികളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞതായി ആ മുറിയിലുണ്ടായിരുന്ന ഡെലവെയര്‍ ഗവര്‍ണര്‍ മാറ്റ് മേയര്‍ പറഞ്ഞു. വാര്‍ത്താ ലേഖകര്‍ക്കു മുന്നില്‍വച്ചും ട്രംപ് ജഡ്ജിമാര്‍ക്കെതിരേ ആഞ്ഞടിച്ചു. ട്രംപ് നാമനിര്‍ദേശം ചെയ്ത രണ്ടു ജഡ്ജിമാര്‍കൂടി ഇക്കൂട്ടത്തിലുണ്ട് എന്നതാണു കൗതുകം. ‘അവര്‍ ദുര്‍ബലരാണെന്നും, അപമാനമാണെന്നും, അവരുടെ ‘കുടുംബങ്ങള്‍ക്ക് തന്നെ നാണക്കേടാണെന്നു’മായിരുന്നു പ്രതികരണം. ‘ഒരിക്കലും തോല്‍വി സമ്മതിക്കാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ തിരിച്ചടിയാണ്’ എന്നായിരുന്നു…

    Read More »
  • Breaking News

    ‘പ്രധാനപ്പെട്ട മത്സരങ്ങളിൽ അഭിഷേകിനെ വിശ്വസിക്കാൻ കൊള്ളില്ല, സഞ്ജു ലോകകപ്പിൽ കളിക്കാൻ അർഹനാണ്… പലപ്പോഴും അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും എന്നാൽ കളിക്കാനാകാതെ ബെഞ്ചിൽ ഇരിക്കുകയും ചെയ്യും’- അനിൽ കുംബ്ലെ

    ടി 20 ലോകകപ്പിൽ അപരാജിയതായാണ് ഇന്ത്യൻ ടീമിന്റെ മുന്നേറ്റം. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. നാളെ നടക്കുന്ന സൂപ്പർ ഏട്ടിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാകുമ്പോൾ ഇതുവരെയുള്ള പ്രകടനങ്ങളൊന്നും പോരാതെവരും എന്നാണ് വിലയിരുത്തൽ. ബോളിങ്ങിൽ ഇന്ത്യൻ നിര സ്ട്രോങ്ങാണെങ്കിലും ബാറ്റിലേക്കെത്തുമ്പോൾ ഇന്ത്യൻ ടീമിൽ ഓപ്പണർ അഭിഷേക് ശർമയുടെ ഫോം ഔട്ട് പ്രശ്നമാവുകയാണ്. അതുപോലെ തിലക് വർമയുടെ മെല്ലെപ്പോക്കും. ടൂർണമെൻറിൽ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്ററാകുമെന്ന പ്രതീക്ഷ് ഇറക്കിയ അഭിഷേക് മൂന്നു മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായി. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തകർത്തടിച്ച ഒന്നാം നമ്പർ ട്വൻറി20 ബാറ്റർ, സൂപ്പർ എട്ടിലേക്ക് കടക്കുമ്പോഴും ബൗളർമാരുടെ പേടിസ്വപ്നം തന്നെയാണ്. ഇപ്പോഴിതാ സഞ്ജു സാംസണാണ് ഓപ്പണറാകാൻ അർഹൻ എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. ‘ അഭിഷേക് കഴിഞ്ഞ എട്ട് മത്സരങ്ങളിൽ അഞ്ച് തവണ ഡക്ക് നേടിയിട്ടുണ്ട്. പ്രധാനപ്പെട്ട മത്സരങ്ങളിൽ അദ്ദേഹത്തിന്റെ ഫോമിൽ വിശ്വസിക്കാൻ കഴിയില്ല. സഞ്ജു ലോകകപ്പിൽ കളിക്കാൻ അർഹനാണ്. പലപ്പോഴും അദ്ദേഹം…

    Read More »
  • Breaking News

    രാജ്യതലസ്ഥാനത്തെ ലക്ഷ്യമിട്ട് ലഷ്കറെ തൊയ്ബ!! ചാന്ദ്‌നി ചൗക്കിലെ ഒരു പ്രധാന ക്ഷേത്രത്തെ ലക്ഷ്യം വെച്ച് ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്താൻ നീക്കം, രാജ്യത്തെ പല ആരാധനാലയങ്ങളും ഭീകരരുടെ ലിസ്റ്റിൽ- രഹസ്യാന്വേഷണ ഏജൻസി

    ന്യൂഡൽഹി: രാജ്യതല സ്ഥാനത്ത് വീണ്ടും ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ ചെങ്കോട്ടയ്ക്കും ചാന്ദ്‌നി ചൗക്ക് പ്രദേശത്തെ ക്ഷേത്രങ്ങൾക്കും നേരെ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ചാന്ദ്‌നി ചൗക്കിലെ ഒരു പ്രധാന ക്ഷേത്രത്തെ ലക്ഷ്യം വെച്ച് ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്താനാണ് ഭീകരർ നീക്കം നടത്തുന്നതെന്ന് രഹസ്യാന്വേഷണ ഉറവിടങ്ങൾ വ്യക്തമാക്കുന്നു. ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ മസ്ജിദിലുണ്ടായ സ്ഫോടനത്തിന് പ്രതികാരം തീർക്കാനാണ് ലഷ്കറെ തൊയ്ബ ഇത്തരത്തിൽ ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിലുടനീളം വലിയ തോതിലുള്ള ഭീകരാക്രമണങ്ങൾ നടത്താൻ ഇവർ ലക്ഷ്യമിടുന്നു. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് പുറമെ രാജ്യത്തെ മറ്റ് പ്രമുഖ ആരാധനാലയങ്ങളും ലഷ്കറെ തൊയ്ബയുടെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 2025 നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ മുന്നറിയിപ്പ്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1-ന് സമീപം സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ…

    Read More »
  • Breaking News

    പാകിസ്ഥാന്‍ സൈനികരെ തടവിലാക്കിയെന്ന് ബി.എല്‍.എ; നിഷേധിച്ച് പാകിസ്ഥാന്‍; തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുറത്തുവിട്ട് തിരിച്ചടിച്ച് ബലൂച് വിമതര്‍; വധശിക്ഷ മുന്നറിയിപ്പ്; ‘ഇതു രാജ്യം തന്ന കാര്‍ഡ് അല്ലെങ്കില്‍ പിന്നെയെന്ത്? കാമറയ്ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് സൈനികര്‍’

    ഇസ്ലാമാബാദ്: തങ്ങള്‍ പിടികൂടിയ പാകിസ്ഥാന്‍ സുരക്ഷാ സേനാംഗങ്ങള്‍ സൈനികരല്ലെന്ന പാക് സൈന്യത്തിന്റെ വാദത്തെ വെല്ലുവിളിച്ച് വിഘടനവാദി ഗ്രൂപ്പായ ബലൂച്ച് ലിബറേഷന്‍ ആര്‍മി (BLA). തടവിലാക്കിയ എട്ട് പാകിസ്ഥാന്‍ സൈനികരുടേതെന്ന് അവകാശപ്പെടുന്ന വീഡിയോ ബി.എല്‍.എ പുറത്തുവിട്ടു. തടവുകാരെ കൈമാറുന്നതിനായി വിമതര്‍ നല്‍കിയ സമയപരിധി അവസാനിക്കാന്‍ ഇരിക്കെയാണ് ഈ നീക്കം. ഗ്രൂപ്പിന്റെ മാധ്യമ വിഭാഗമായ ‘ഹക്കല്‍’ (Hakkal) പുറത്തുവിട്ട ഏറ്റവും പുതിയ ദൃശ്യങ്ങളില്‍, തടവിലാക്കപ്പെട്ട സൈനികര്‍ അവരുടെ ഔദ്യോഗിക സര്‍വീസ് ഐഡന്റിറ്റി കാര്‍ഡുകളും ദേശീയ തിരിച്ചറിയല്‍ രേഖകളും ക്യാമറയ്ക്ക് മുന്നില്‍ കാണിക്കുന്നുണ്ട്. തങ്ങളെ സഹായിക്കണമെന്ന് ഇവര്‍ ഇസ്ലാമാബാദിലെ അധികാരികളോട് അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോയില്‍ പറയുന്നത് ‘ഞങ്ങള്‍ സൈനികരല്ലെന്ന് സൈന്യത്തിന് എങ്ങനെ പറയാന്‍ കഴിയും? ഇത് ആരുടെ കാര്‍ഡാണ്?’ യൂണിഫോം ധരിച്ച ഒരാള്‍ തിരിച്ചറിയല്‍ കാര്‍ഡ് കയ്യിലേന്തി ക്യാമറയോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ‘എന്റെ തിരിച്ചറിയല്‍ കാര്‍ഡ് നോക്കൂ; പാകിസ്ഥാനാണ് ഇത് എനിക്ക് നല്‍കിയത്… ദൈവത്തെ ഓര്‍ത്ത് ഞാന്‍ അപേക്ഷിക്കുകയാണ്, എന്റെ പിതാവ് വികലാംഗനാണ്, വീട്ടിലെ…

    Read More »
Back to top button
error: