Month: February 2026

  • Breaking News

    ട്രംപിന്റെ താരിഫുകള്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കി; കമ്പനികള്‍ക്ക് എങ്ങനെ റീഫണ്ട് ലഭിക്കും? തിരികെ നല്‍കേണ്ടി വരിക 175 ബില്യണ്‍ ഡോളര്‍ വരുന്ന അധിക നികുതി; ഗുരുത പ്രത്യാഘാതമെന്ന് വിയോജനക്കുറിപ്പ് എഴുതിയ ജഡ്ജി

    വില്‍മിംഗ്ടണ്‍: സാമ്പത്തിക അടിയന്തരാവസ്ഥാ നിയമപ്രകാരം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും ഏകദേശം 175 ബില്യണ്‍ ഡോളര്‍ വരുന്ന നിയമവിരുദ്ധ താരിഫുകള്‍ ഗവണ്‍മെന്റ് എങ്ങനെ തിരികെ നല്‍കണം (refund) എന്നതില്‍ അവ്യക്തത. താരിഫുകള്‍ എങ്ങനെയാണ് ശേഖരിക്കുന്നത്? താരിഫുകള്‍ക്ക് വിധേയമായ മിക്കവാറും എല്ലാ സാധനങ്ങള്‍ക്കും, ഇറക്കുമതിക്കാരന്‍ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയില്‍ ബോണ്ട് സമര്‍പ്പിക്കുകയും സാധനങ്ങള്‍ അമേരിക്കയിലേക്ക്‌ കൊണ്ടുവരുന്നതിനായി ഏകദേശ താരിഫ് തുക നല്‍കുകയും ചെയ്യുന്നു. ഈ സാധനങ്ങളുടെ മേലുള്ള താരിഫിന്റെ അന്തിമ നിര്‍ണ്ണയം സര്‍ക്കാരാണു നടത്തുന്നത്. ‘ലിക്വിഡേഷന്‍’ (liquidation) എന്നറിയപ്പെടുന്ന പ്രക്രിയ സാധാരണയായി സാധനങ്ങള്‍ എത്തി 314 ദിവസങ്ങള്‍ക്ക് ശേഷമാണ് നടക്കുന്നത്. അധികമായി നല്‍കിയ തുക റീഫണ്ട് ചെയ്യപ്പെടും, അല്ലെങ്കില്‍ കുറവുണ്ടെങ്കില്‍ ഇറക്കുമതിക്കാരന്‍ അത് നികത്തണം. സുപ്രീം കോടതി ഈ കേസ് പരിഗണിക്കുന്ന സമയത്ത് അന്തിമ താരിഫ് പേയ്മെന്റുകള്‍ നിശ്ചയിക്കുന്ന പ്രക്രിയ തടയാന്‍ ഇറക്കുമതിക്കാര്‍ യുഎസ് അന്താരാഷ്ട്ര വ്യാപാര കോടതിയില്‍ (Court of…

    Read More »
  • Breaking News

    ട്രംപിനിട്ട് എട്ടിന്റെ പണികൊടുത്ത് യുഎസ് സുപ്രിംകോടതി… ഭീഷണി ഇനി വിലപ്പോവില്ല!! താരിഫ് നയം റദ്ദാക്കി, ഏകപക്ഷീയമായി നികുതികൾ അടിച്ചേൽപ്പിക്കാൻ പ്രസിഡന്റിന് അധികാരമില്ല, പുതിയ വിധി ആഗോള വ്യാപാരരംഗത്തുണ്ടാക്കുക ​ഗുരുതര പ്രത്യാഘാതം

    വാഷിങ്ടൻ; യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമെന്ന് യുഎസ് സുപ്രീം കോടതിയുടെ വിലയിരുത്തൽ. ചുങ്കം ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോൾ രാജ്യത്തില്ലെന്നും കോടതി പറഞ്ഞു. ദേശീയ അടിയന്തരാവസ്ഥകളിൽ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കാൻ രൂപകൽപ്പന ചെയ്ത International Emergency Economic Powers Act (IEEPA) നിയമം ഉപയോഗിച്ച് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾ പ്രസിഡന്റിന്റെ അധികാരപരിധി ലംഘിച്ചതാണെന്ന് കോടതി 6-3 ഭൂരിപക്ഷത്തിൽ വിധിച്ചു.ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. 1977ലെ ഒരു നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികൾ അടിച്ചേൽപ്പിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ട്രംപിന്റെ നടപടിക്കെതിരെ നികുതി വർധനവ് ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. അതേസമയം തന്റെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ആയുധമായാണ് ട്രംപ് പകര ചുങ്കത്തെ ഉപയോഗിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ജോൺ…

    Read More »
  • Breaking News

    അന്യഗ്രഹ ജീവികളെക്കുറിച്ച് വെളിപ്പെടുത്താന്‍ ട്രംപ് തയാറെടുക്കുന്നോ? പ്രസംഗം തയാറാണെന്ന് ലാറ ട്രംപ്; മറ നീക്കുന്നത് ഏരിയ 51ല്‍ ഇതുവരെ ഒളിപ്പിച്ച രഹസ്യങ്ങളോ? ‘ശരിയായ സമയത്ത് പുറത്തുവിടുമെന്നു’ ലാറ

    ന്യൂയോര്‍ക്ക്: അന്യഗ്രഹ ജീവികളുടെ (Alien life) സാന്നിധ്യം കണ്ടെത്തുന്ന ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു പ്രസംഗം തയാറാക്കി വെച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ മരുമകള്‍ ലാറ ട്രംപ്. ന്യൂയോര്‍ക്ക് പോസ്റ്റിന്റെ ‘പോഡ് ഫോഴ്സ് വണ്‍’ (Pod Force One) എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു 43-കാരിയായ ലാറ. അന്യഗ്രഹ ജീവികളെക്കുറിച്ച് എന്തെങ്കിലും അറിയാമോ എന്ന് താനും ഭര്‍ത്താവ് എറിക്കും ചോദിച്ചപ്പോള്‍ ട്രംപ് വളരെ തന്ത്രപരമായ മറുപടികളാണ് നല്‍കിയതെന്ന് ലാറ വെളിപ്പെടുത്തി. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ അടുത്തിടെ ഒരു അഭിമുഖത്തില്‍ അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചും പോഡ്കാസ്റ്റില്‍ ചര്‍ച്ചയായി. അന്യഗ്രഹ ജീവികളുണ്ടെന്ന് ഒബാമ സൂചന നല്‍കിയെങ്കിലും, പിറ്റേന്ന് തന്നെ അദ്ദേഹം അത് തിരുത്തിപ്പറയുകയും തന്റെ പ്രസിഡന്റ് കാലാവധിയില്‍ അത്തരം തെളിവുകളൊന്നും കണ്ടിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ALSO READ    ട്രംപിന്റെ താരിഫുകള്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കി; കമ്പനികള്‍ക്ക് എങ്ങനെ റീഫണ്ട് ലഭിക്കും? തിരികെ നല്‍കേണ്ടി വരിക 175…

    Read More »
  • Breaking News

    ഏഴുമണിക്കൂർ നീണ്ട ശ്രമം വിഫലം… ക്ലീനർ മുസ്തഫയെ രക്ഷിക്കാനായില്ല!! മൃതദേഹം ലോറിയുടെ ക്യാബിനുള്ളിൽ കുരുങ്ങിയ നിലയിൽ, പുറത്തെടുത്തത് ക്യാബിൻ വെട്ടിപ്പൊളിച്ച്

    മലപ്പുറം: ആതവനാട്ടിൽ നിയന്ത്രണം വിട്ട് കരിങ്കൽ ക്വാറിയിലേക്കു വീണ മിനിലോറിയിൽ കുടുങ്ങിയ ക്ലീനർ മുസ്തഫയെ ജീവനോടെ രക്ഷിക്കാനുള്ള പരിശ്രമം വിഫലമായി.മൂന്നു തവണ പരാജയപ്പെട്ട ശേഷം ലോറി ഉയർത്തിയെങ്കിലും ക്ലീനറുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മേൽമുറി പൈക്കിനിപറമ്പ് കുന്നത്തൊടി മുസ്തഫ (45)യാണ് മരിച്ചത്. മുസ്തഫയുടെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളിലായിരുന്നു. ക്യാബിൻ വെട്ടിപൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടം നടന്ന് ഏഴു മണിക്കൂറിനു ശേഷമാണ് ലോറി ക്വാറിയിൽ നിന്ന് ഉ യർത്താനായത്. ലോറി ക്വാറിയിലെ ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു. ഇന്നു ഉച്ചയ്ക്ക് ഒരു മണിയോടെയാണ്കടകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്ന ലോറി ബ്രേക്ക് നഷ്ടമായതിനു പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് 65 അടി താഴ്ച്ചയുള്ള ക്വാറിയിലേക്ക് മറിഞ്ഞത്. അപകടത്തിനു പിന്നാലെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് വാഹനത്തിലെ ഡ്രൈവർ ചട്ടിപ്പറമ്പ് ചെങ്ങോട്ടുർ കാട്ടികുളങ്ങര ജാഫറിനെ ഉച്ചയോടെ രക്ഷപ്പെടുത്തിയിരുന്നു. ലോറി പൂർണമായും കുളത്തിൽ മുങ്ങിയ നിലയിലായിരുന്നു. അതേസമയം ക്വാറി സ്ഥിതി ചെയ്യുന്നത് സ്ഥിരം…

    Read More »
  • Breaking News

    തള്ളല്ല, ഇറക്കുമതിയുമല്ല! 8 മിനുട്ടില്‍ 36 കിലോമീറ്റര്‍; ഇന്ധനവും റണ്‍വേയും വേണ്ട; ആദ്യ എയര്‍ ടാക്‌സിയുമായി ഇന്ത്യ; ഭാരത് മണ്ഡപത്തിലെ എഐ സമ്മിറ്റില്‍ അഭിമാന നിമിഷം

    ന്യൂഡല്‍ഹി: ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത യന്തിരന്‍ നായ്ക്കളെ കാണിച്ച് നാണക്കേടിന്റെ പടുകുഴിയില്‍നില്‍ക്കുന്ന ഇന്ത്യക്ക് അഭിമാനമായി എയര്‍ടാക്‌സി. നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ടാക്‌സിയുടെ പ്രോട്ടോ ടൈപ്പാണ് ഭാരത് മണ്ഡപത്തില്‍ നടന്ന എഐ ഇംപാക്ട് സമ്മിറ്റില്‍ പ്രദര്‍ശിപ്പിച്ചത്. ശാസ്ത്രകഥകളില്‍ കേട്ടിരുന്ന വിസ്മയം ഇന്ത്യ തദ്ദേശീയമായാണു വികസിപ്പിച്ചത്. ഐഐടി മദ്രാസുമായി സഹകരിച്ച് ‘ദി ഇ പ്ലെയിന്‍ കമ്പനി’ (The E Plane Company) വികസിപ്പിച്ചെടുത്ത ഈ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (e-VTOL) വിമാനം തിരക്കേറിയ നഗരങ്ങളിലെ യാത്രാസമയം കുറയ്ക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണ വിമാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇതിന് ടേക്ക് ഓഫിനോ ലാന്‍ഡിംഗിനോ റണ്‍വേ ആവശ്യമില്ല. ലംബമായി ഉയരാനും താഴാനും കഴിയുന്നതിനാല്‍ (Vertical takeoff and landing) ജനസാന്ദ്രതയേറിയ നഗരങ്ങളില്‍ ഇത് ഏറെ അനുയോജ്യമാണ്. 36 കിലോമീറ്റര്‍ വെറും 8 മിനിറ്റില്‍ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യുബി സിറ്റിയിലേക്കുള്ള 36 കിലോമീറ്റര്‍ ദൂരം റോഡ് മാര്‍ഗ്ഗം പിന്നിടാന്‍ ഏകദേശം…

    Read More »
  • Breaking News

    മൂന്നു കളികളില്‍ ഡക്ക്! അഭിഷേകിനെ കൈയൊഴിയുമോ ഇന്ത്യ? നിര്‍ണായക തീരുമാനം വെളിപ്പെടുത്തി ഇന്ത്യന്‍ കോച്ച്; അടിക്കാന്‍ നില്‍ക്കാതെ ‘കൊട്ടിത്തുടങ്ങൂ’ എന്ന് ഉപദേശിച്ച് സുനില്‍ ഗവാസ്‌കര്‍

    ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിലെ മോശം തുടക്കത്തിനു പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ടീമില്‍നിന്നു മാറ്റുമോയെന്ന ചര്‍ച്ച സജീവം. ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ താരം പൂജ്യത്തിന് പുറത്തായി. മോശം പ്രകടനം ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ശക്തമായ പിന്തുണയുമായി ടീം മാനേജ്‌മെന്റ് രംഗത്തുണ്ട്. അഭിഷേകിനെ ടീമില്‍ നിന്ന് മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യന്‍ ബൗളിംഗ് കോച്ച് മോണി മോര്‍ക്കല്‍ തള്ളി ‘അഭിഷേക് ശര്‍മ്മയെക്കുറിച്ച് ടീമിനുള്ളില്‍ അത്തരം ചര്‍ച്ചകളൊന്നുമില്ല. അദ്ദേഹം ടീമിനും കാണികള്‍ക്കും വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുക തന്നെ ചെയ്യും. അദ്ദേഹം ഒരു എന്റര്‍ടെയ്നറാണ്. നെറ്റ്സില്‍ അദ്ദേഹം പരിശീലനം തുടരുന്നുണ്ട്’ -മോര്‍ക്കല്‍ പറഞ്ഞു. അമിതമായ സമ്മര്‍ദ്ദമാണ് 25-കാരനായ ഈ ബാറ്ററെ ബാധിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ക്രീസില്‍ നിലയുറപ്പിക്കുന്നതിന് പകരം ആദ്യ പന്ത് മുതല്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നതാണു പ്രശ്‌നം. ‘അഭിഷേക് ശര്‍മ്മ മികച്ചൊരു താരമാണ്, എന്നാല്‍ പ്രതീക്ഷകളുടെ ഭാരം അദ്ദേഹത്തെ തളര്‍ത്തുന്നതായി തോന്നുന്നു. യുഎസ്എക്കെതിരായ മത്സരത്തില്‍ ഒരു…

    Read More »
  • Movie

    “രാജ ശിവാജി” ഫസ്റ്റ് ലുക്ക് പുറത്ത്; നിർമ്മാണം ജിയോ സ്റ്റുഡിയോ മുംബൈ ഫിലിം കമ്പനി

    ഛത്രപതി ശിവാജി മഹാരാജ് ജയന്തി ദിനത്തിൽ, ജിയോ സ്റ്റുഡിയോസും മുംബൈ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “രാജ ശിവാജി” ഫസ്റ്റ് ലുക്ക് പുറത്തിറക്കി. പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ റിതേഷ് വിലാസ്റാവു ദേശ്മുഖ് ഒരുക്കുന്ന ചിത്രത്തിൽ, അദ്ദേഹം തന്നെയാണ് ഛത്രപതി ശിവാജി മഹാരാജ് ആയി വേഷമിടുന്നത്. അചഞ്ചലമായ നോട്ടത്തോടെ, ദൃഢമായ ചുമലുകളോടെ, കയ്യിൽ വാൾ പിടിച്ചു നിൽക്കുന്ന ശിവാജി മഹാരാജാവിന്റെ ലുക്കിൽ ആണ് റിതേഷ് ദേശ്മുഖിനെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. കൊടുങ്കാറ്റിന് മുമ്പുള്ള നിശബ്ദത സൂചിപ്പിക്കുന്ന ഭാവത്തോടെയാണ് അദ്ദേഹത്തെ ഇതിൽ കാണാൻ സാധിക്കുന്നത്. സ്വരാജ്യത്തിന്റെ ജനനത്തിലേക്ക് നയിക്കുകയും ഒരു രാജ്യത്തിന്റെ അഭിമാനം ജ്വലിപ്പിക്കുകയും ചെയ്യുന്ന ഗംഭീരമായ പ്രതിജ്ഞയെ ഉൾക്കൊള്ളുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ഭാവത്തെ പോസ്റ്ററിൽ അടയാളപ്പെടുത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന “രാജ ശിവാജി”ക്കു കാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനും സംഗീതം പകരുന്നത് അജയ്-അതുൽ ടീമുമാണ്. ഹിന്ദി- മറാത്താ ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. ഒരു രാജാവിന്റെ കഥയേക്കാൾ കൂടുതൽ,…

    Read More »
  • Movie

    തീപ്പൊരി പാറിച്ച് ‘ടോക്സിക്’ ടീസർ: റോക്കിംഗ് സ്റ്റാർ യഷിന്റെ ഞെട്ടിക്കുന്ന മേക്കോവറും അമ്പരപ്പിക്കുന്ന സിനിമാറ്റിക് യൂണിവേഴ്സും

    2026-ൽ ഇന്ത്യയിലെ ചലച്ചിത്രപ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമായ ‘Toxic: A Fairytale for Grown-Ups’, മാസങ്ങളായുള്ള ആകാംക്ഷയ്ക്ക് വിരാമമിട്ട് ഒടുവിൽ വെടിയുതിർത്തിരിക്കുകയാണ്. റോക്കിംഗ് സ്റ്റാർ യഷിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയ ‘Introducing Raya’ എന്ന ഗ്ലിംപ്‌സും, പിന്നാലെ വന്ന നയൻതാരയുടെ ‘ഗംഗ’, കിയാര അദ്വാനിയുടെ ‘നാദിയ’, ഹുമ ഖുറേഷിയുടെ ‘എലിസബത്ത്’, രുക്മിണി വസന്തിന്റെ ‘മെലീസ’, താര സുതാരിയയുടെ ‘റെബേക്ക’ എന്നീ സ്റ്റൈലിഷ് ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ഔദ്യോഗിക ടീസർ കൃത്യമായി ലക്ഷ്യസ്ഥാനത്ത് തന്നെ കൊണ്ടിരിക്കുകയാണ്. അങ്ങേയറ്റം ബഹുമുഖമായ ഒരു വലിയ സിനിമാ ലോകത്തെയാണ് ‘Toxic’ ടീസർ അനാവരണം ചെയ്യുന്നത്. ഒരു സർക്കസ് കൂടാരത്തിൽ തുടങ്ങി കിഴക്കൻ ഏഷ്യൻ പശ്ചാത്തലങ്ങൾ വരെ നീളുന്ന ഈ കഥാപരിസരം വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. ഈ പരുക്കൻ ദൃശ്യങ്ങൾക്കും ഹൈ-വോൾട്ടേജ് ആക്ഷനും അപ്പുറം, ശക്തമായ കഥപറച്ചിലിനും മികച്ച പ്രകടനങ്ങൾക്കും സിനിമ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് ടീസർ…

    Read More »
  • Breaking News

    ഇന്ത്യ സെമി കാണില്ല, സൂപ്പർ എട്ടിൽതന്നെ പുറത്താകും… പ്രവചനം നടത്തി മുൻ പാക് താരം!! പാക്കിസ്ഥാനോടൊഴികെ എല്ലാ മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിങ് നിര അമ്പേ പരാജയം, മറുസൈഡിലുള്ള ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിൻഡീസിനും ഏതു ടീമിനെ വേണമെങ്കിലും തോൽപിക്കാൻ സാധിക്കും…

    ലഹോർ: ട്വന്റി20 ലോകകപ്പിൽ നാലു കളികളും ജയിച്ച് ഗ്രൂപ്പ് ചാംപ്യൻമാരായി സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ യാത്ര സൂപ്പർ എട്ടിൽ അവസാനിക്കുമെന്ന് മുൻ പാക് താരം മുഹമ്മദ് ആമിർ. ഈ ലോകകപ്പിൽ ഇന്ത്യ സെമി ഫൈനൽ കാണില്ല, സൂപ്പർ എട്ടിൽ ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും സെമി ഫൈനലിൽ കടക്കുമെന്നും ഒരു ചർച്ചയിൽ ആമിർ പ്രവചിച്ചു. ഇന്ത്യയുടെ മോശം പ്രകടനം പ്രവചിക്കാനുള്ള കാരണവും ആമിർ വിശദീകരിക്കുന്നുണ്ട്. ‘‘പാക്കിസ്ഥാനെതിരെയുള്ള മത്സരം മാറ്റിനിർത്തിയാൽ, എല്ലാ മത്സരത്തിലും ഇന്ത്യൻ ബാറ്റിങ് ലൈനപ്പ് തകർന്നിട്ടുണ്ട്. കളിക്കുന്ന രീതി നോക്കിയാൽ ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിൻഡീസിനും ഏതു ടീമിനെ വേണമെങ്കിലും തോൽപിക്കാൻ സാധിക്കും.’’ അതേസമയം 22ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് സൂപ്പർ എട്ട് റൗണ്ടിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം. 26ന് സിംബാബ്‍വെയ്ക്കെതിരെയും മാർച്ച് ഒന്നിന് വെസ്റ്റിൻഡീസിനെതിരെയുമാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ. ഗ്രൂപ്പ് ഘട്ടത്തിൽ സ്പിൻ ബോളർമാർക്കെതിരെ ടോപ് ഓർഡർ ബാറ്റർമാർ പതറിയതിനാൽ സൂപ്പർ എട്ടിനു…

    Read More »
  • Movie

    കൃഷാന്ദ് ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത്; ചിത്രം ഫെബ്രുവരി 27 ന്

    കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിലെ രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ദിവ്യ പ്രഭ, വിഷ്ണു അഗസ്ത്യ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ ആണ് ഇപ്പൊൾ റിലീസ് ചെയ്തിരിക്കുന്നത്. ഡോൺ എന്ന കഥാപാത്രമായി വിഷ്ണു അഗസ്ത്യ വേഷമിട്ടപ്പോൾ, ഡെസ്ഡിമോണ എന്ന് പേരുള്ള കഥാപാത്രമായാണ് ദിവ്യപ്രഭ അഭിനയിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ഇരുവരേയും ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 2026, ഫെബ്രുവരി 27 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന…

    Read More »
Back to top button
error: