Month: January 2026
-
Breaking News
ചെണ്ടയുടെ രൗദ്ര താളവുമായി മേനകയുടെ മകൾ രേവതി: കീർത്തി വെള്ളിത്തിരയിൽ എങ്കിൽ രേവതി വാദ്യകലയിൽ താരം: ഇതൊരു കലാമന്ദിർ കുടുംബം
തിരുവനന്തപുരം : മലയാളത്തിൽ മികച്ച സിനിമകൾ ചെയ്തിട്ടുള്ള രേവതി കലാമന്ദിറിലെ രേവതി ആരെന്നറിയാമോ. നടിയുടെയും നിർമ്മാതാവ് ജി സുരേഷ് കുമാറിന്റെയും മൂത്ത മകളാണ് രേവതി. മറ്റൊരുമകൾ കീർത്തി സുരേഷ് തെന്നിന്ത്യയിലെ സൂപ്പർ താരം. കീർത്തി വെള്ളിത്തിരയിൽ കീർത്തി നേടിയപ്പോൾ രേവതി വാദ്യകലയിൽ കീർത്തി നേടാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെണ്ടയിൽ രൗദ്ര താളം തീർത്ത് രേവതി കഴിഞ്ഞദിവസം കൊട്ടിക്കയറി അരങ്ങേറ്റം കുറിച്ചപ്പോൾ രേവതിയുടെ കലാപരമായ കരിയറിലെ മറ്റൊരു അധ്യായമായി അത് മാറി. നൃത്ത കലയിൽ ഇതിനോടകം കഴിവും മികവും പ്രകടിപ്പിച്ചിട്ടുള്ള രേവതി ക്യാമറയ്ക്ക് മുന്നിൽ സജീവമല്ലെങ്കിലും ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ച് തന്റെ കഴിവ് കാണിച്ചു കൊടുത്തിട്ടുണ്ട് . വിഷ്വൽ ഇഫക്ട്സ് ആർട്ടിസ്റ്റ്, സംവിധായിക, നിർമ്മാതാവ് എന്നീ നിലകളിലും ഇതിനോടകം രേവതി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രിയദർശന്റെ സിനിമയിൽ സഹായിയായി പ്രവർത്തിച്ച രേവതി ‘താങ്ക് യു’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സംവിധാനരംഗത്തേക്ക് എത്തിയത്. പ്രശസ്ത നർത്തകി ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ കീഴിലാണ് രേവതി നൃത്തം അഭ്യസിച്ചത്. രേവതി വാദ്യകലയിൽ…
Read More » -
Breaking News
വീണിടം വിഷ്ണുലോകം എന്നപോലെ വീണിടം കോൺഗ്രസ് ലോകം : തരൂരിന് ലോകം മുഴുവൻ കോൺഗ്രസ് പോലെ : അതുകൊണ്ടാണ് പറയാനുള്ളതെല്ലാം അകത്തു പറയാതെ പുറത്ത് പറയുന്നത്: ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിൽ പറയണമെന്ന് ശശി തരൂര്‍: ജനം പരിഹസിച്ച് ചിരിക്കുന്ന അവസ്ഥ നേതാക്കള്‍ ഉണ്ടാക്കരുതെന്ന് കെ മുരളീധരന്റെ ഒളിയമ്പ്
വയനാട് : ഒളിപ്പോരിന് പേര് കേട്ട വയനാട് മലകൾക്കരികിൽ നടക്കുന്ന കോൺഗ്രസ് നേതൃ ക്യാമ്പിൽ പരസ്പരം ഒളിയമ്പുകളെയ്ത് തരൂരും മുരളിയും. ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പിൽ തിരുവനന്തപുരം എംപി ശശി തരൂര്‍ എല്ലാവരെയും ഓർമ്മിപ്പിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ എല്ലാം പരസ്പരം മുഖാമുഖം നോക്കി. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നുപറഞ്ഞ് മഹാത്മാഗാന്ധിയോട് ഉപമിക്കാൻ കഴിയില്ലെങ്കിലും റിബൽ ജീവിതമാണ് എന്റെ സന്ദേശം എന്ന് തരൂർ പലപ്പോഴും കാണിച്ചു തന്നിട്ടുണ്ട്. കോൺഗ്രസിനെ അടുത്തകാലത്ത് ഏറ്റവും വലിയ വിമർശിച്ചത് പ്രതിപക്ഷത്തെക്കാളധികം തരൂർ ആയിരുന്നതുകൊണ്ട് പറയേണ്ടത് പാർട്ടിക്കുള്ളിലേ പറയാവൂ എന്ന തരൂരിന്റെ ഉപദേശം കേട്ടപ്പോൾ കോൺഗ്രസ് നേതാക്കൾക്ക് ഹാർട്ടറ്റാക്ക് വന്നില്ല എന്നേയുള്ളൂ. നേതാക്കള്‍ക്ക് ഭിന്നാഭിപ്രായം ഉണ്ടാകാമെന്നും അത് പുറത്ത് പറയാതെ പാര്‍ട്ടിക്കുള്ളിൽ തന്നെ പറയണമെന്നും പുറത്ത് ഒറ്റക്കെട്ടായി നിൽക്കണമെന്നുമാണ് ശശി തരൂര്‍ യോഗത്തിൽ പറഞ്ഞത്. ആരോഗ്യകരമായ വിമര്‍ശനം പാര്‍ട്ടിക്കുള്ളിൽ ഉന്നയിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. കടക്കൂ പുറത്ത്…
Read More » -
Breaking News
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സതീശനുണ്ടാകുന്ന ഓരോരോ പൊല്ലാപ്പേ: നേരറിയാൻ സിബിഐ എത്തുന്നു:പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് വിജിലന്‍സ്:ശുപാര്‍ശ വിജിലന്‍സ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി: കൈമാറിയത് ആറുമാസം മുൻപെന്നുംവിജിലൻസ് ശുപാർശയിന്മേൽ മുഖ്യമന്ത്രി തീരുമാനമെടുത്തില്ലെന്നും സൂചന: ആറുമാസം മുഖ്യമന്ത്രി കാത്തിരുന്നതിൽ ദുരൂഹത
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തന്നെ മത്സരിക്കാനിറങ്ങാം എന്നെല്ലാം സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇങ്ങനെയൊരു കുരുക്കിൽ അകപ്പെടുന്നത്. സതീശനെതിരെ ആറുമാസം മുമ്പ് സമർപ്പിച്ച സിബിഐ അന്വേഷണത്തിനുള്ള ശുപാർശ മുഖ്യമന്ത്രി വെച്ചു വൈകിപ്പിച്ചത് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് എന്നാണ് സൂചന അല്ലെങ്കിൽ ആറുമാസം മുമ്പ് ലഭിച്ച വിജിലൻസിന്റെ റിപ്പോർട്ടിൽ സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ശുപാർശ ഉണ്ടായിട്ടും ആ ഫയൽ തൊട്ടുനോക്കാൻ മുഖ്യമന്ത്രി തയ്യാറാവാതിരുന്നത് സമയമാവട്ടെ എന്ന് കരുതി കാത്തു വച്ചതാകാം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കുകൂട്ടങ്ങൾ വയനാട്ടിൽ കോൺഗ്രസ് തുടങ്ങിയ സമയത്ത് തന്നെ കൃത്യമായി സിബിഐ അന്വേഷണത്തിനുള്ള ശുപാർശയുടെ വിവരം പുറത്തു വന്നിരിക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് വിജിലന്‍സ് ആറുമാസം മുമ്പ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. സതീശന്‍ വിദേശ ഫണ്ട്…
Read More » -
Breaking News
വിദേശ സന്ദര്‍ശനത്തിനു മാത്രം അനുമതി വാങ്ങി; പ്രളയബാധിതരായ സ്ത്രീകള്‍ക്കു വേണ്ടിയെന്ന പേരില്‍ വിദേശത്ത് ഫണ്ട് പിരിവ്; നിര്‍ണായകമായി വീഡിയോ; ഫണ്ട് വന്നത് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക്; നടപടിയെടുക്കാന്‍ സ്പീക്കര്‍ക്കും ശിപാര്‍ശ; സിബിഐ എത്തിയാല്‍ കുരുങ്ങുമോ സതീശന്‍?
കോഴിക്കോട്/തിരുവനന്തപുരം: വിദേശ സന്ദര്‍ശനത്തിന് അനുമതി തേടിയശേഷം വിദേശത്തെത്തി അനധികൃതമായി ഫണ്ടു പിരിച്ചെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിനു ശിപാര്‍ശ. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്തുനിന്ന് ഫണ്ട് പിരിച്ചെന്നാണു കേസ്. വിജിലന്‍സിന്റെ ശിപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഒരു വര്‍ഷം മുമ്പ് മുന്‍ ഡയറക്ടര്‍ യോഗേഷ് ഗുപ്തയാണ് ശിപാര്‍ശ ചെയ്തത്. എഫ്സിആര്‍എ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. എഫ്‌സിആര്‍എ നിയമം, 2010ലെ സെക്ഷന്‍ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂള്‍ ഓഫ് പ്രൊസീജിയേഴ്‌സിലെ അനുബന്ധം 2ലെ റൂള്‍ 41 പ്രകാരം നിയമസഭാ സാമാജികന്‍ എന്ന തരത്തില്‍ നടത്തിയ നിയമലംഘനത്തിന് സ്പീക്കര്‍ നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ്…
Read More » -
Movie
തലമുറകളേറ്റെടുത്ത ആ ഹിറ്റ് ഗാനം വീണ്ടും! പ്രഭാസ് ചിത്രം ‘രാജാസാബി’ലൂടെ പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ ബപ്പി ലാഹിരി – ഉഷ ഉതുപ്പ് ഒന്നിച്ച ‘നാച്ചെ നാച്ചെ’, പ്രൊമോ വീഡിയോ പുറത്ത്
ഗാനമേളകളിലൂടേയും പാർട്ടികളിലൂടേയും ഒരു തലമുറയുടെ ഹരമായി മാറിയ ബപ്പി ലാഹിരി – ഉഷ ഉതുപ്പ് ഒന്നിച്ചൊരുക്കിയ ‘ഡിസ്കോ ഡാൻസറി’ലെ ‘ഔവ്വ ഔവ്വ നാച്ചെ നാച്ചെ’ എന്ന ഹിറ്റ് ഗാനം പ്രഭാസ് ചിത്രം ‘രാജാ സാബി’ലൂടെ വീണ്ടുമെത്തുന്നു. പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ ഈ ഗാനം ഒരുക്കിയിരിക്കുന്നത് തമൻ എസ് ആണ്. ഗാനത്തിന്‍റെ സ്റ്റൈലൻ പ്രൊമോ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ജനുവരി 9നാണ് രാജാസാബ് വേൾഡ് വൈഡ് റിലീസ്. ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ റിലീസിന് മുന്നോടിയായി കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി ട്രെയിലർ 2.0 കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കൗതുകം ജനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ഒട്ടനേകം ദൃശ്യങ്ങളും അഭിനയ മുഹൂർത്തങ്ങളുമായാണ് ട്രെയിലർ എത്തിയിരുന്നത്. സിനിമയുടെ കേരള വിതരണാവകാശം ഗോകുലം മൂവീസ് സ്വന്തമാക്കിയിട്ടുണ്ട്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. പ്രഭാസിന്‍റെ ഇരട്ടവേഷം…
Read More » -
Movie
ദളപതി സിനിമയോട് വിടപറയുമ്പോൾ, ഒരു യുഗം ചരിത്രമാകുന്നു: വിജയുടെ അവസാന ചിത്രം ജനനായകന്റെ ട്രെയ്‌ലർ റിലീസായി
ദളപതി വിജയുടെ അവസാന ചിത്രമായ ജനനായകന്റെ ട്രയ്ലർ റിലീസായി. തമിഴ് സിനിമ ജനപ്രിയതയുടെ പര്യായമായ, ഇന്ത്യൻ സിനിമാ താരങ്ങളിലെ തന്നെ മികവുറ്റ താരമായ വിജയുടെ അവസാന ചിത്രമായ ജനനായകൻ ട്രയ്ലർ മിനിറ്റുകൾക്കുള്ളിൽ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുന്ന കാഴ്ചയാണ് സിനിമാലോകം കണ്ടത് . ദശകങ്ങളോളം നീണ്ടുനിന്ന, അപൂർവമായൊരു സിനിമാ യാത്രയ്ക്ക് ഇതോടെ ഔപചാരികമായ വിരാമം കുറിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം വിജയ്. ‘ജനനായകൻ’ ട്രെയിലർ, വിജയിയുടെ അപരാജിതമായ താരപ്രഭയും അഭിനയത്തിലെ പക്വതയും ഒരുമിച്ച് പ്രതിഫലിപ്പിക്കുന്ന ശക്തമായ ദൃശ്യാനുഭവമാണ്. സാമൂഹിക ഉത്തരവാദിത്വവും ജനകീയ വികാരങ്ങളും സമന്വയിപ്പിക്കുന്ന കഥാസൂചനകൾ നിറഞ്ഞ ട്രെയിലർ, ആരാധകരിലും സിനിമാപ്രേമികളിലും അതീവ ആവേശം സൃഷ്ടിക്കുന്നതിനോടൊപ്പം ടിക്കറ്റ് ബുക്കിങ്ങിലും ആഗോള തളത്തിൽ വൻ കുതിപ്പാണ് നടത്തുന്നത്. ഇത് ഒരു ട്രെയിലർ റിലീസ് മാത്രമല്ല; തമിഴ് സിനിമാ വ്യവസായത്തിലെ ഒരു യുഗാന്ത്യത്തിന്റെ പ്രഖ്യാപനമാണ്. കോടിക്കണക്കിന് ആരാധകരെ ഒരേ സമയം ആവേശത്തിലാഴ്ത്തിയ ‘ദളപതി’ എന്ന പ്രതിഭാസം, തന്റെ അവസാന സിനിമയിലൂടെ വീണ്ടും ചരിത്രം കുറിക്കുകയാണ്. നടനെന്ന…
Read More » -
Breaking News
തൃശൂരിലെ ബൈക്ക് പാര്‍ക്കിംഗ് ഏരിയയിലെ തീപിടിത്തം; അന്വേഷിക്കാന്‍ പ്രത്യേക സംഘം; സംസ്ഥാനത്തെ മുഴുവന്‍ പേ പാര്‍ക്കിംഗിലും സുരക്ഷാ പരിശോധന; അടിയന്തര പരിശോധന നടത്തി ഡിജിപി റവാഡ ചന്ദ്രശേഖര്‍
തൃശൂര്‍: വന്‍ തീപിടിത്തമുണ്ടായ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിംഗ് ഏരിയയില്‍ പരിശോധന നടത്തി ഡിജിപി റവാഡ ചന്ദ്രശേഖര്‍. അന്വേഷണത്തിന് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതായും അന്വേഷത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ‘സംസ്ഥാനത്തെ മുഴുവന്‍ പേ പാര്‍ക്കിങ്ങിലും സുരക്ഷ സംബന്ധിച്ച് പരിശോധിക്കാന്‍ വേണ്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നുതന്നെ അത് പരിശോധിക്കും. സുരക്ഷ വര്‍ധിപ്പിക്കാനുള്ള കാര്യങ്ങള്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. റെയില്‍വേയും ആര്‍പിഎഫും പ്രാദേശിക പോലീസും ഒന്നിച്ച് സുരക്ഷ വര്‍ധിപ്പിക്കുന്ന കാര്യങ്ങളിലേക്ക് കടക്കും.’-ഡിജിപി പറഞ്ഞു. റെയില്‍വേ ലൈനില്‍ നിന്നുള്ള തീപ്പൊരിയാണ് തീപിടിത്തമുണ്ടാക്കിയതെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. ഇത് വ്യക്തമായി പരിശോധിക്കും. സംസ്ഥാനത്തെ തിക്കും തിരക്കുമുള്ള എല്ലാ പേ പാര്‍ക്കിംഗ് പ്രദേശങ്ങളും പോലീസ് പരിശോധിക്കും. റെയില്‍വേ സ്റ്റേഷന്‍ മാത്രമല്ല തിരക്കുള്ള എല്ലാ പേ പാര്‍ക്കിങ്ങുകളും പരിശോധിക്കും’- റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ ആറരയോടെ റെയില്‍വേ സ്റ്റേഷന്റെ പിന്നിലെ ബൈക്ക് പാര്‍ക്കിംഗ് ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. നിരവധി ബൈക്കുകള്‍…
Read More » -
Movie
‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ – റെബേക്കയായി താര സുതാര്യ, യാഷ് ചിത്രത്തിന്റെ ഇരുണ്ട ലോകം കൂടുതൽ ആഴങ്ങളിലേക്ക്
‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ എന്ന യാഷ് ചിത്രത്തിലെ കഥാപാത്രാവിഷ്‌കാരങ്ങൾ ഓരോന്നായി പ്രേക്ഷകർക്കു മുന്നിലെത്തുമ്പോൾ, സിനിമയുടെ ഇരുണ്ടതും ശക്തവുമായ ലോകം കൂടുതൽ ആഴത്തിലേക്ക് തുറന്നുകാട്ടുകയാണ്. കിയാര അദ്വാനി അവതരിപ്പിച്ച നാദിയ, ഹുമ ഖുറേഷിയുടെ എലിസബത്ത്, നയൻതാരയുടെ ഗംഗ എന്നീ ശക്തമായ കഥാപാത്രങ്ങൾക്ക് പിന്നാലെ, ആകർഷകവും നിഗൂഢവുമായ റെബേക്കയായി താര സുതാര്യയെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. പാൻ-ഇന്ത്യൻ സിനിമാരംഗത്തേക്കുള്ള താര സുതാര്യയുടെ ആദ്യ ചുവടുവെയ്പ്പാണിത്. ഉയർന്ന തലത്തിലുള്ള ആക്ഷനും ശക്തമായ നാടകീയ മുഹൂർത്തങ്ങളും ആഴമേറിയ കഥാപശ്ചാത്തലവും ചേർന്ന ‘ടോക്സിക്’ ഒരു മഹത്തായ പാൻ-ഇന്ത്യ സിനിമാനുഭവമാവുമെന്ന് ഈ കഥാപാത്രങ്ങളുടെ ക്യാരക്ടർ സൂചിപ്പിക്കുന്നു. റെബേക്ക എന്ന കഥാപാത്രം ആഡംബരവും സൗന്ദര്യവും ഒരുപോലെ കൈവശം വെക്കുന്ന, എന്നാൽ അകത്തളങ്ങളിൽ സുന്ദരമായി തകർന്നുനിൽക്കുന്ന ഒരാളാണ്. അധികാരവും ആയുധങ്ങളും സ്വന്തം അവകാശംപോലെ കൈകാര്യം ചെയ്യുന്ന റെബേക്ക, സ്വയം സംരക്ഷണത്തിനുള്ള സ്വാഭാവിക ബുദ്ധിയും ശക്തമായ ആത്മവിശ്വാസവും പുലർത്തുന്നു. പുറത്തിറക്കിയ ആദ്യ പോസ്റ്ററിൽ, സൗന്ദര്യവും ഭീഷണിയും ഒരേസമയം നിറഞ്ഞ റെബേക്കയെ കാണാം.…
Read More » -
Breaking News
കനഗോലുവിന്റെ ഗുഡ് ബുക്കിൽ കയറിയാൽ സീറ്റ് ഉറപ്പിക്കാം: കേരളത്തിലെ എല്ലാ ഡിസിസി പ്രസിഡന്റ്മാരെയും കണ്ടു:കോൺഗ്രസ് സ്ഥാനാർഥി നിർണയം സർവേ അടിസ്ഥാനത്തിൽ: വിജയ സാധ്യതാപ്പട്ടിക പട്ടിക ഹൈക്കമാൻഡിന് കൈമാറി
തിരുവനന്തപുരം : പതിവ് തെറ്റിക്കാതെ കനഗോലുവും കൂട്ടരും തെരഞ്ഞെടുപ്പിന് മുൻപ് തങ്ങൾ ഏൽപ്പിച്ച പണി ഭംഗിയായി ചെയ്തു കഴിഞ്ഞു. കേരളത്തിലെ സകല ജില്ലകളും കയറിയിറങ്ങി ഡിസിസി പ്രസിഡണ്ടുമാരെ കണ്ട് സംസാരിച്ച് വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം സർവേ അടിസ്ഥാനത്തിലാണ് നടത്തുന്നത്. കനഗോലുവിന്റെ നേതൃത്വത്തിൽ, കർണാടക ആസ്ഥാനമായ ഏജൻസി എല്ലാ മണ്ഡലങ്ങളിലും സർവേ നടത്തി. വിജയ സാധ്യതാപ്പട്ടിക പട്ടിക ഹൈക്കമാൻഡിന് കൈമാറി. സർവേ നടത്തിയ ഏജൻസി എല്ലാ ഡിസിസി പ്രസിഡന്റ്മാരെയും നേരിൽ കണ്ടു. കനഗോലുവിന്റെ നിഗമനങ്ങൾ തെറ്റാറില്ല എന്നതുകൊണ്ട് തന്നെ കനഗോലുവിന്റെ ഗുഡ് ബുക്കിൽ കയറിപ്പറ്റിയാൽ സ്ഥാനാർത്ഥി സീറ്റ് ഉറപ്പിക്കാം എന്നാണ് സ്ഥാനാർത്ഥി കുപ്പായം തുന്നിയിരിക്കുന്നവരുടെ പ്രതീക്ഷ. സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കില്ല സ്ഥാനാർത്ഥിനിർണയം. സ്ത്രീകൾക്കും ചെറുപ്പക്കാർക്കും പുതിയ മുഖങ്ങൾക്കും പരമാവധി അവസരം കൊടുക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നടപടികൾ…
Read More » -
Breaking News
കണ്ണൊന്നു ചിമ്മിയാൽ ചിലപ്പോൾ ട്വിസ്റ്റ് അറിയില്ല: സസൂക്ഷ്മം വീക്ഷിക്കൂ ഓരോ നീക്കവും എന്ന ടാഗ് ലൈനോടെ ജിത്തു ജോസഫിന്റെ പുതിയ സിനിമയുടെ ടീസർ അനൗൺസ്മെന്റ് വീഡിയോ: ബിജുമേനോനും ജോജുവും ഒന്നിക്കുന്ന വലതുവശത്തെ കള്ളൻ : റിലീസ് ഈ മാസം 30ന് : കുറ്റാന്വേഷണ സിനിമകളിലെ ജിത്തു ജോസഫ് ടച്ച് കാത്ത് ആരാധകർ
കണ്ണൊന്നു ചിമ്മിയാൽ ചിലപ്പോൾ ട്വിസ്റ്റ് അറിയില്ല: സസൂക്ഷ കൊച്ചി : കണ്ണൊന്നു ചിമ്മിയാൽ ചിലപ്പോൾ ട്വിസ്റ്റ് അറിയില്ല എന്ന സൂചന നൽകിക്കൊണ്ട് മലയാളത്തിൽ ശ്രദ്ധേയമായ കുറ്റാന്വേഷണ സിനിമകൾ ഒരുക്കിയ ജിത്തു ജോസഫിന്റെ പുതിയ സിനിമയുടെ ടീസർ അനൗൺസ്മെന്റ് വീഡിയോ പുറത്തിറങ്ങി. ബിജു മേനോനും ജോജു ജോർജും പ്രധാന വേഷങ്ങളിൽ എത്തുന്ന വലതുവശത്തെ കള്ളൻ എന്ന സിനിമയുടെ അനൗൺസ്മെന്റ് വീഡിയോ ആണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. സസൂക്ഷ്മം വീക്ഷിക്കൂ ഓരോ നീക്കവും’ എന്ന ടാഗ് ലൈനുമായാണ് ബിജു മേനോനേയും ജോജുവിനേയും കാണിച്ചുകൊണ്ട് ടീസർ അപ്ഡേറ്റ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ജനുവരി 5നാണ് ടീസർ പുറത്തിറങ്ങുന്നത്. ചിത്രം ജനുവരി 30ന് തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്‍റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ. കൊച്ചിയുടെ വിവിധ…
Read More »