Month: January 2026
-
Breaking News
ശശി തരൂര്‍ പറഞ്ഞത് സിപിഐയോടു കൂടിയാണ്; മുന്നണിയില്‍ പറയാനുള്ളത് മുന്നണിക്കുള്ളില്‍ പറയണം; വെള്ളാപ്പള്ളിക്കെതിരെ പറഞ്ഞുമടുക്കാതെ സിപിഐ വീണ്ടും; ഓരോ സിപിഐ ജില്ലകമ്മിറ്റിയും വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവരുന്നു
പാലക്കാട്: കഴിഞ്ഞ ദിവസം ശശി തരൂര്‍ എംപി വയനാട്ടിലെ കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ പറഞ്ഞകാര്യം സത്യത്തില്‍ സിപിഐയോടു കൂടിയാണ്. വെള്ളാപ്പള്ളിക്കെതിരെ തുടര്‍ച്ചയായി സിപിഐ അവിടെയും ഇവിടെയും വിമര്‍ശനങ്ങളും എതിര്‍പ്പും വാദപ്രതിവാദവും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇടതുമുന്നണിയില്‍ വെള്ളാപ്പള്ളി തുടരുന്നതില്‍ അത്ര എതിര്‍പ്പുണ്ടെങ്കില്‍ സിപിഐക്ക് അതങ്ങോട്ട് ഇടതുമുന്നണി യോഗത്തില്‍ വ്യക്തമായി പറഞ്ഞുകൂടേ എന്നാണ് വോട്ടര്‍മാര്‍ ചോദിക്കുന്നത്. പരസ്യമായി തള്ളിപ്പറയുകയും പിന്നീട് വോട്ട് വാങ്ങുകയും ചെയ്യുന്ന നിലപാടല്ലേ ഇപ്പോള്‍ സിപിഐ ചെയ്യുന്നതെന്നും വോട്ടര്‍മാര്‍ ചോദിക്കുന്നു. സിപിഐ സംസ്ഥാന നേതൃത്വം തന്നെ വെള്ളാപ്പള്ളി നടേശനെതിരെ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുന്നത് പതിവാക്കിയതിനു പിന്നാലെ സിപിഐയുടെ ജില്ല ഘടകങ്ങളും നടേശനെതിരെ വിമര്‍ശനവും കുറ്റപ്പെടുത്തലുമായി രംഗത്തിറങ്ങിയിട്ടുണ്ട്. വെള്ളാപ്പള്ളിയെ എല്ലാ കോര്‍ണറുകളില്‍ നിന്നും അറ്റാക്ക് ചെയ്യുകയെന്ന തന്ത്രമാണ് സിപിഐ കൈക്കൊള്ളുന്നതെന്ന് വേണം കരുതാന്‍. വെള്ളാപ്പള്ളിക്കെതിരെ പാലക്കാട്ടെ സിപിഐ ജില്ല കമ്മിറ്റി അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സിപിഐ പാലക്കാട് തുറന്നടിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് സിപിഐയുടെ…
Read More » -
Breaking News
പുനര്‍ജനി വീടുകള്‍; 273 എണ്ണം നിര്‍മിച്ചെന്ന് വി.ഡി. സതീശന്‍; 83 വീടുകളുടെ കണക്കു മാത്രം ലഭ്യം; നിയമസഭാ സാമാജികന് എന്‍ജിഒ വഴിയും വിദേശ ഫണ്ട് വാങ്ങാന്‍ അനുമതിയില്ല; നിയമം കൊണ്ടുവന്നത് മന്‍മോഹന്‍ സിംഗ്; ലൈഫ് പദ്ധതിക്കുള്ള വിദേശ ഫണ്ടിനെ എതിര്‍ത്ത സതീശന്‍ മണപ്പാട്ട് ഫൗണ്ടേഷന്‍ വഴി പണമൊഴുക്കി; വിജിലന്‍സ് കേസല്ല വിദേശ വിനിമയ ചട്ടം
തിരുവനന്തപുരം: പുനര്‍ജനി തട്ടിപ്പില്‍ വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കുമ്പോഴും വി.ഡി. സതീശനു കുരുക്കായി വിദേശ വിനിമയ ചട്ട ലംഘനം. സതീശന്‍ സ്വന്തം അക്കൗണ്ടിലേക്കു പണം വാങ്ങിയിട്ടില്ല, സ്വന്തം നിലയ്ക്കു പണം കൈാര്യം ചെയ്തിട്ടില്ല, വിദേശത്തു പോയ ശേഷം സ്ഥലം വാങ്ങിയിട്ടില്ല എന്നീ കണ്ടെത്തല്‍ വിജിലന്‍സ് നടത്തിയെങ്കിലും വിദേശ വിദിമയ ചട്ടമാണു പ്രശ്‌നമാകുന്നത്. സതീശന്‍ പണം കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ച മണപ്പാട്ട് ഫൗണ്ടേഷന്‍ എഫ്‌സിആര്‍എ രജിസ്‌ട്രേഷനുള്ള എന്‍ജിഒ ആണ്. ഇതിന്റെ എംഡി വിജിലന്‍സിനു നല്‍കിയ മൊഴി അനുസരിച്ച് പറവൂര്‍ മണ്ഡലത്തില്‍ പാവപ്പെട്ടവര്‍ക്കു വീടുകള്‍ നല്‍കാനായി ‘സൈം’ എന്ന ഏജന്‍സിയെ ഏല്‍പ്പിച്ചു. എന്നാല്‍, വീടുകളുടെ പട്ടിക തയാറാക്കി നല്‍കിയത് സതീശന്‍ തന്നെയാണ്. പിന്നീട് മിഡ്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റ് (മിയാറ്റ്) എന്ന യുകെയിലുള്ള എന്‍ജിഒ വഴി അവിടെ ഉച്ചഭക്ഷണ പാര്‍ട്ടി നടത്തി. 22,500 പൗണ്ട് മിയാറ്റിന്റെ അക്കൗണ്ടില്‍നിന്ന് മണപ്പാട്ടിന്റെ അക്കൗണ്ടിലേക്കു നല്‍കി. ബിപിസിഎല്ലിന്റെ അക്കൗണ്ടില്‍നിന്ന് 31.20 ലക്ഷം കിട്ടി. ഇതിനു മുഴുവന്‍…
Read More » -
Breaking News
ഇടതിനെയും വലതിനെയും വെട്ടി ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത്; ആന്റണി രാജുവിന്റെ തടവുശിക്ഷ നേട്ടമാകും; നേമത്തിനും വട്ടിയൂര്‍ക്കാവിനും കഴക്കൂട്ടത്തിനും പിന്നാലെ ബിജെപി സാധ്യതാ പട്ടികയിലേക്ക് തിരുവനന്തപുരവും; 34,000 അടിസ്ഥാന വോട്ടുകള്‍; പോരാട്ടം തീപാറും
കൊച്ചി: വോട്ട് വിഹിതത്തിലെ മത്സരത്തിനൊപ്പം തുടര്‍ച്ചയായി രണ്ടുവട്ടം ആന്റണി രാജു മത്സരിച്ച തിരുവനന്തപുരം നിയോജക മണ്ഡലം ബിജെപിയുടെ വിജയ സാധ്യതാ പട്ടികയിലേക്ക്. നിലവിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്കു നേട്ടമാകുമെന്നു വിലയിരുത്തല്‍. ബിജെപി സിറ്റി ജില്ലാ സെക്രട്ടറി കരമന ജയനെ മത്സരിപ്പിക്കാനും നീക്കം. നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നീ വലിയ സാധ്യതയുള്ള മണ്ഡലങ്ങളുടെ കൂട്ടത്തില്‍ ബിജെപി തിരുവനന്തപുരവും ഉള്‍പ്പെടുത്തുന്നു. രണ്ടുതവണ ഇവിടെ എംഎല്‍എ ആയ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു തൊണ്ടിമുതല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഇടതുമുന്നണിയുടെ വോട്ട് വലിയതോതില്‍ ചോരുമെന്നാണ് കണക്കുകൂട്ടല്‍. ഓരോതിരഞ്ഞെടുപ്പിലും വോട്ട് മാറിമറിയുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം. 2021 ല്‍ ആന്റണി രാജു നാല്‍പ്പത്തിയെണ്ണായിരത്തിലേറെ വോട്ടു നേടിയപ്പോള്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത്രതന്നെ വോട്ടു കിട്ടിയത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശശി തരൂരിനാണ്. ബിജെപിയുടെ രാജീവ് ചന്ദ്രശേഖര്‍ 43,000ല്‍ കൂടുതല്‍ വോട്ടുനേടി രണ്ടാംസ്ഥാനത്തുമെത്തി. എന്നാല്‍ ഈ തദ്ദേശ തിരഞ്ഞെടുപ്പിലെ വാര്‍ഡുകളിലെ വോട്ടുകണക്കനുസരിച്ച് എല്‍ഡിഎഫിനാണ് മേല്‍കൈ. നാല്‍പ്പതിനായിരത്തില്‍പ്പരം വോട്ട് നേടിയപ്പോള്‍ ബിജെപി മുപ്പത്തിനാലായിരത്തിലേറെ…
Read More » -
Breaking News
മത്സരിച്ചത് മേയറാകാന്‍; വിസമ്മതിച്ചപ്പോള്‍ വാഗ്ദാനം നല്‍കി; വിജയിച്ചശേഷം പാര്‍ട്ടി തഴഞ്ഞു; അഭിമുഖത്തില്‍ നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചു വീണ്ടും ശ്രീലേഖ; തിരുവനന്തപുരം കോര്‍പറേഷനില്‍ ശീതയുദ്ധം തുടര്‍ക്കഥ
തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ വീണ്ടും രംഗത്ത്. മേയര്‍സ്ഥാനം വാഗ്ദാനംചെയ്തതു കൊണ്ടു മാത്രമാണ് മത്സരിച്ചതെന്നും ശേഷം ബിജെപി തന്നെ തഴഞ്ഞതാണെന്നും അവര്‍ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ ശ്രീലേഖ വീണ്ടും രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കൗണ്‍സിലറായി നില്‍ക്കാനല്ല, മേയര്‍ ആകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ്. ആദ്യം മത്സരിക്കാന്‍ വിസമ്മതിച്ചതാണെന്നും അവര്‍ പറയുന്നു. നേരത്തെയും മേയര്‍ പദവി ലഭിക്കാതിരുന്നതിന്റെ അതൃപ്തി ശ്രീലേഖ പരസ്യമായി പ്രകടപ്പിച്ചിരുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ അധികാരമേല്‍ക്കല്‍ ചടങ്ങ് പൂര്‍ത്തിയാകും മുന്‍പ് ശ്രീലേഖ സ്ഥലംവിട്ടിരുന്നു. ഡെപ്യൂട്ടി മേയറായി ആശാനാഥ് ചുമതലയേല്‍ക്കുന്നതിന് ഇടയിലാണ് ശ്രീലേഖ ഇറങ്ങിപ്പോയത്. ALSO READ: പുനര്‍ജനി വീടുകള്‍; 273 എണ്ണം നിര്‍മിച്ചെന്ന് വി.ഡി. സതീശന്‍; 83 വീടുകളുടെ കണക്കു മാത്രം ലഭ്യം; നിയമസഭാ സാമാജികന് എന്‍ജിഒ വഴിയും വിദേശ ഫണ്ട് വാങ്ങാന്‍ അനുമതിയില്ല; നിയമം കൊണ്ടുവന്നത് മന്‍മോഹന്‍ സിംഗ്; ലൈഫ് പദ്ധതിക്കുള്ള വിദേശ ഫണ്ടിനെ എതിര്‍ത്ത സതീശന്‍…
Read More » -
Breaking News
പത്മജ വേണുഗോപാല്‍ കരുണാകരന്റെ തട്ടകത്തിലേക്ക് മത്സരത്തിന്; പത്മജയെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ നീക്കം; പത്മജയ്ക്ക് അവസരങ്ങള്‍ നല്‍കിയില്ലെന്ന പരാതി തീര്‍ക്കാന്‍ സീറ്റ് വാഗ്ദാനം; സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം പത്മജ തിരികെ കോണ്‍ഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ
തിരുവനന്തപുരം: കരുണാകരന്റെ തട്ടകമായ തൃശൂരിലേക്ക് നിയമസഭ തെരെഞ്ഞടുപ്പിലെ മത്സരത്തിന് കരുണാകരപുത്രി പത്മജ വേണുഗോപാല്‍ എത്താന്‍ സാധ്യതയേറി. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പത്മജയ്ക്ക് ഇതുവരെയും ബിജെപിയില്‍ നല്ലൊരു സ്ഥാനം കിട്ടിയിട്ടില്ലെന്ന പരാതിയാണ് തൃശൂരില്‍ സ്ഥാനാര്‍ത്ഥി സ്ഥാനം നല്‍കിക്കൊണ്ട് ബിജെപി പരിഹരിക്കാനൊരുങ്ങുന്നത്. ബിജെപിക്ക് പ്രതീക്ഷയുള്ള തൃശൂര്‍ നിയോജകമണ്ഡലത്തിലോ അല്ലെങ്കില്‍ പത്മജയ്ക്ക് താത്പര്യമുള്ള തൃശൂരരിലെ മറ്റേതെങ്കിലും നിയോജകമണ്ഡലത്തിലോ മത്സരിപ്പിക്കാനാണ് ബിജെപി നോക്കുന്നത്. പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് തിരികെ പോകുന്നുവെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പത്മജയെ നിയമസഭ തെരഞ്ഞെടുപ്പില്‍ കളത്തിലിറക്കാന്‍ ബിജെപിയുടെ നീക്കം. പത്മജ മുന്‍പ് കോണ്‍ഗ്രസിലായിരുന്നപ്പോള്‍ തൃശൂരില്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ജയിച്ചിട്ടില്ല. ബിജെപി ടിക്കറ്റില്‍ മത്സരിക്കുമ്പോള്‍ പത്മജയുടെ ജാതകം തിരുത്തിക്കുറിക്കപ്പെടുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. പത്മജയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പത്മജയുടെ തീരുമാനം അറിവായിട്ടില്ല.മത്സരംഗത്തേക്ക് ഇല്ലെന്നും ഏതെങ്കിലും ക്യാബിനറ്റ് റാങ്കുള്ള പദവി കിട്ടുകയാണെങ്കില്‍ അതാണ് നല്ലതെന്നുമുള്ള ആഗ്രഹമാണ് പത്മജയ്‌ക്കെന്നും സൂചനയുണ്ട്. അതിനായാണ് പത്മജ കാത്തിരിക്കുന്നതെന്നും ഡല്‍ഹിയില്‍ ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും പറയപ്പെടുന്നു. ALSO READ: പുനര്‍ജനി…
Read More » -
Breaking News
കണക്കുകളില്‍ വിജയപ്രതീക്ഷയുമായി കോണ്‍ഗ്രസ്; കുറഞ്ഞത് 85 നിയമസഭ മണ്ഡലങ്ങളില്‍ വിജയക്കൊടി പാറിക്കാനാകുമെന്ന് വിലയിരുത്തല്‍; മൂന്നു ജില്ലകളില്‍ സമ്പൂര്‍ണ വിജയമെന്നും ക ണക്കുകൂട്ടല്‍
കല്പറ്റ: വിജയപ്രതീക്ഷ അങ്ങേയറ്റമാണ് ഇക്കുറി നിയമസഭ പോരാട്ടത്തിനിറങ്ങുമ്പോള്‍ ആത്മവിശ്വാസം അതിന്റെ പാരമ്യത്തിലാണ് നേതൃത്വത്തിന്. കണക്കുകളില്‍ വന്‍ കുതിപ്പാണ് വയനാട് നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ നേതാക്കള്‍ അവതരിപ്പിച്ചത്. കേരളത്തില്‍ കുറഞ്ഞത് 85 സീറ്റെങ്കിലും പിടിച്ചെടുക്കുമെന്ന വിലയിരുത്തലാണ് പൊതുവെയുണ്ടായത്. എല്‍ഡിഎഫിന് ഹാട്രിക് ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്നാണ് പൊതുവെ കണക്കുകൂട്ടലുകളില്‍ തെളിഞ്ഞത്. വയനാട് നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകനയോഗത്തിലാണ് ഈ വിജയസാധ്യത കണക്കുകൂട്ടിയത്. കാസര്‍കോട് മൂന്ന് മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍ നാല്, കോഴിക്കോട് എട്ട്, പാലക്കാട് അഞ്ച്, തൃശൂര്‍ ആറ്, ഇടുക്കി നാല്, ആലപ്പുഴ നാല്, കോട്ടയം അഞ്ച്, കൊല്ലം ആറ്, തിരുവനന്തപുരം നാല് എന്നിങ്ങനെയാണ് പ്രതീക്ഷ. വയനാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ മുഴുവന്‍ സീറ്റുകളും നേടുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നുണ്ട്. വയനാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ലീഡേഴ്സ് മീറ്റില്‍ നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നുവന്നു. മുതിര്‍ന്ന നേതാക്കളാണ് അഭിപ്രായങ്ങള്‍ പറഞ്ഞത്. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത് എന്നും സമുദായ സംഘടനകളെ പൂര്‍ണമായി വിശ്വാസത്തിലെടുക്കണമെന്നുമാണ് കെ.മുരളീധരന്‍ പറഞ്ഞത്. 2019ലെ…
Read More » -
Breaking News
മഡുറോയുടെ അറസ്റ്റില്‍ ആടിയുലയുമോ വിപണി? 2200 കോടി ഡോളറിന്റെ സ്വര്‍ണം; ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരം; സ്വര്‍ണം, വെള്ളി, എണ്ണ വിപണികളില്‍ പ്രതിഫലിക്കും; അമേരിക്കന്‍ എണ്ണക്കമ്പനികള്‍ വെനസ്വേലയില്‍ എത്തുമെന്ന് ട്രംപ്
കാരക്കാസ്: വെനസ്വേലയില്‍ യു.എസ് നടത്തിയ അധിനിവേശവും പ്രസിഡന്റ് നിക്കോളസ് മഡുറോയെ പിടികൂടിയതും സാമ്പത്തിക രംഗത്തും പ്രതിഫലിക്കും. ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരമായ രാജ്യം എന്നതിനൊപ്പം സൗത്ത് അമേരിക്കയിലെ സ്വര്‍ണ ശേഖരത്തിലും മുന്നിലാണ് വെനസ്വേല. വ്യോമാക്രമണവും പ്രസിഡന്റിനെ ബന്ദിയാക്കിയതും തിങ്കളാഴ്ച രാജ്യാന്തര വിപണിയില്‍ പ്രതിഫലിക്കും. ശനിയും ഞായറും രാജ്യാന്തര വിപണികള്‍ അവധിയിലാണ്. സ്വര്‍ണം, വെള്ളി, ക്രൂഡ് ഓയില്‍, ഓഹരി വിപണി എന്നിവിടങ്ങളിലെല്ലാം തിങ്കളാഴ്ച ചലനങ്ങളുണ്ടാകും. സ്വര്‍ണവും വെള്ളിയും സൗത്ത് അമേരിക്കയിലെ ഏറ്റവും വലിയ സ്വര്‍ണ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. 161 മെട്രിക് ടണ്‍ സ്വര്‍ണശേഖരമാണ് അവര്‍ക്കുള്ളത്. ഇന്നത്തെ വിപണി വില പ്രകാരം 2,200 കോടി ഡോളര്‍ ഏകദേശം 1.8 ലക്ഷം കോടി രൂപയാണ് ഇതിന്റെ മൂല്യം. വെള്ളിയാഴ്ച ട്രോയ് ഔണ്‍സിന് 4345.50 ഡോളറിലാണ് സ്വര്‍ണ വില വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച തുടക്കത്തില്‍ സ്വര്‍ണ വില മുന്നേറാനാണ് സാധ്യത. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ അപകടസാധ്യതയുള്ള ആസ്തികളില്‍ നിന്നും നിക്ഷേപം സ്വര്‍ണം പോലുള്ള സുരക്ഷിതമായ ഇടത്തേക്ക്…
Read More » -
Breaking News
യാഥാര്‍ഥ്യ ബോധത്തോടെ കോണ്‍ഗ്രസ്; അമിത പ്രതീക്ഷയില്ല; 85 സീറ്റില്‍ വിജയിക്കുമെന്ന് വിലയിരുത്തല്‍; ലീഗിന്റെ അധിക സീറ്റ് ആവശ്യത്തില്‍ യാഥാര്‍ഥ്യ ബോധത്തോടെ പരിഹാരമുണ്ടാകും; തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കനഗോലുവും ക്യാമ്പില്‍
കല്‍പ്പറ്റ: നിയമസഭ തിരഞ്ഞെടുപ്പില്‍ 85 സീറ്റില്‍ വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്. കുറഞ്ഞത് 85 സീറ്റുകളില്‍ ജയിക്കുമെന്നാണ് വിലയിരുത്തല്‍. കാസര്‍കോട് 5ല്‍ 3, കണ്ണൂര്‍ 11ല്‍ 4, കോഴിക്കോട് 13ല്‍ 8, വയനാട് 3ല്‍ 3, പാലക്കാട് 12ല്‍ 5, തൃശൂര്‍ 13ല്‍ 6, എറണാകുളം 14ല്‍ 12, ഇടുക്കി 5ല്‍ 4, ആലപ്പുഴ 9ല്‍ 4, കോട്ടയം 9ല്‍ 5, പത്തനംതിട്ട 5ല്‍ 5, കൊല്ലം 11ല്‍ 6, തിരുവനന്തപുരം 14ല്‍ 4, മലപ്പുറം 16ല്‍ 16 എന്നിങ്ങനെയാണ് കണക്കുകൂട്ടല്‍. ലീഗിന്റെ കൈവശം ഉള്ള കോഴിക്കോട്ടെ പേരാമ്പ്രയും കണ്ണൂരെ അഴിക്കോടും വച്ചു മാറാവുന്നതാണന്നും യോഗത്തിൽ നിർദേശം അതേസമയം, സീറ്റ് വിഭജന ചർച്ചകളിൽ ഘടകകക്ഷികളെ പിണക്കരുതെന്ന് ബത്തേരിയിൽ നടക്കുന്ന കെപിസിസി നേതൃക്യാംപിൽ നേതാക്കൾ മുന്നറിയിപ്പ് നല്‍കി. സ്ഥാനാർഥി നിർണയത്തിൽ സമുദായ സംഘടനകളെ മുഖവിലയ്ക്കെടുക്കണം. അഭിപ്രായങ്ങൾ എല്ലാവരും പാർട്ടി വേദികളിൽ പറയണമെന്ന് ശശി തരൂർ പറഞ്ഞപ്പോൾ, പറയുന്നവരെ ജനം കളിയാക്കാതെ നോക്കണമെന്നായിരുന്നു കെ.മുരളീധരന്റെ…
Read More » -
Breaking News
ചെണ്ടയുടെ രൗദ്ര താളവുമായി മേനകയുടെ മകൾ രേവതി: കീർത്തി വെള്ളിത്തിരയിൽ എങ്കിൽ രേവതി വാദ്യകലയിൽ താരം: ഇതൊരു കലാമന്ദിർ കുടുംബം
തിരുവനന്തപുരം : മലയാളത്തിൽ മികച്ച സിനിമകൾ ചെയ്തിട്ടുള്ള രേവതി കലാമന്ദിറിലെ രേവതി ആരെന്നറിയാമോ. നടിയുടെയും നിർമ്മാതാവ് ജി സുരേഷ് കുമാറിന്റെയും മൂത്ത മകളാണ് രേവതി. മറ്റൊരുമകൾ കീർത്തി സുരേഷ് തെന്നിന്ത്യയിലെ സൂപ്പർ താരം. കീർത്തി വെള്ളിത്തിരയിൽ കീർത്തി നേടിയപ്പോൾ രേവതി വാദ്യകലയിൽ കീർത്തി നേടാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെണ്ടയിൽ രൗദ്ര താളം തീർത്ത് രേവതി കഴിഞ്ഞദിവസം കൊട്ടിക്കയറി അരങ്ങേറ്റം കുറിച്ചപ്പോൾ രേവതിയുടെ കലാപരമായ കരിയറിലെ മറ്റൊരു അധ്യായമായി അത് മാറി. നൃത്ത കലയിൽ ഇതിനോടകം കഴിവും മികവും പ്രകടിപ്പിച്ചിട്ടുള്ള രേവതി ക്യാമറയ്ക്ക് മുന്നിൽ സജീവമല്ലെങ്കിലും ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ച് തന്റെ കഴിവ് കാണിച്ചു കൊടുത്തിട്ടുണ്ട് . വിഷ്വൽ ഇഫക്ട്സ് ആർട്ടിസ്റ്റ്, സംവിധായിക, നിർമ്മാതാവ് എന്നീ നിലകളിലും ഇതിനോടകം രേവതി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രിയദർശന്റെ സിനിമയിൽ സഹായിയായി പ്രവർത്തിച്ച രേവതി ‘താങ്ക് യു’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സംവിധാനരംഗത്തേക്ക് എത്തിയത്. പ്രശസ്ത നർത്തകി ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ കീഴിലാണ് രേവതി നൃത്തം അഭ്യസിച്ചത്. രേവതി വാദ്യകലയിൽ…
Read More » -
Breaking News
വീണിടം വിഷ്ണുലോകം എന്നപോലെ വീണിടം കോൺഗ്രസ് ലോകം : തരൂരിന് ലോകം മുഴുവൻ കോൺഗ്രസ് പോലെ : അതുകൊണ്ടാണ് പറയാനുള്ളതെല്ലാം അകത്തു പറയാതെ പുറത്ത് പറയുന്നത്: ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിൽ പറയണമെന്ന് ശശി തരൂര്‍: ജനം പരിഹസിച്ച് ചിരിക്കുന്ന അവസ്ഥ നേതാക്കള്‍ ഉണ്ടാക്കരുതെന്ന് കെ മുരളീധരന്റെ ഒളിയമ്പ്
വയനാട് : ഒളിപ്പോരിന് പേര് കേട്ട വയനാട് മലകൾക്കരികിൽ നടക്കുന്ന കോൺഗ്രസ് നേതൃ ക്യാമ്പിൽ പരസ്പരം ഒളിയമ്പുകളെയ്ത് തരൂരും മുരളിയും. ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പിൽ തിരുവനന്തപുരം എംപി ശശി തരൂര്‍ എല്ലാവരെയും ഓർമ്മിപ്പിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ എല്ലാം പരസ്പരം മുഖാമുഖം നോക്കി. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നുപറഞ്ഞ് മഹാത്മാഗാന്ധിയോട് ഉപമിക്കാൻ കഴിയില്ലെങ്കിലും റിബൽ ജീവിതമാണ് എന്റെ സന്ദേശം എന്ന് തരൂർ പലപ്പോഴും കാണിച്ചു തന്നിട്ടുണ്ട്. കോൺഗ്രസിനെ അടുത്തകാലത്ത് ഏറ്റവും വലിയ വിമർശിച്ചത് പ്രതിപക്ഷത്തെക്കാളധികം തരൂർ ആയിരുന്നതുകൊണ്ട് പറയേണ്ടത് പാർട്ടിക്കുള്ളിലേ പറയാവൂ എന്ന തരൂരിന്റെ ഉപദേശം കേട്ടപ്പോൾ കോൺഗ്രസ് നേതാക്കൾക്ക് ഹാർട്ടറ്റാക്ക് വന്നില്ല എന്നേയുള്ളൂ. നേതാക്കള്‍ക്ക് ഭിന്നാഭിപ്രായം ഉണ്ടാകാമെന്നും അത് പുറത്ത് പറയാതെ പാര്‍ട്ടിക്കുള്ളിൽ തന്നെ പറയണമെന്നും പുറത്ത് ഒറ്റക്കെട്ടായി നിൽക്കണമെന്നുമാണ് ശശി തരൂര്‍ യോഗത്തിൽ പറഞ്ഞത്. ആരോഗ്യകരമായ വിമര്‍ശനം പാര്‍ട്ടിക്കുള്ളിൽ ഉന്നയിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. കടക്കൂ പുറത്ത്…
Read More »