Month: January 2026
-
Breaking News
ട്രംപ് ഇനി ഇന്ത്യയിലേക്ക് യുദ്ധസന്നാഹത്തോടെ എത്തുമോ; വമ്പന്‍ മയക്കുമരുന്ന് വേട്ടയില്‍ അമേരിക്കയില്‍ പിടിയിലായത് രണ്ട് ഇന്ത്യക്കാര്‍: പിടിച്ചെടുത്തത് 1.13 ലക്ഷം പേരെ കൊല്ലാന്‍ ശേഷിയുള്ള മയക്കുമരുന്ന്; അറസ്റ്റിലായത് രണ്ട് ഇന്ത്യന്‍ ട്ര്ക്ക് ഡ്രൈവര്‍മാര്‍
വാഷിംഗ്ടണ്‍: മയക്കുമരുന്ന് കടത്തിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെനസ്വേലയില്‍ നടത്തിയ പോലെ യുദ്ധസന്നാഹവുമായി ഇനി ഇന്ത്യയിലേക്കെത്തുമോ. ഇങ്ങനെ ഇന്ത്യക്കാര്‍ സംശയിക്കാന്‍ കാരണം അമേരിക്കയില്‍ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയെക്കുറിച്ചുള്ള വാര്‍ത്തപുറത്തുവന്നപ്പോഴാണ്. പിടിയിലായത് രണ്ട് ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍മാരാണ്. പിടിച്ചെടുത്ത മയക്കുമരുന്ന് ചില്ലറയല്ല, കണക്കുപ്രകാരം 1.13 ലക്ഷം പേരെ കൊല്ലാന്‍ കെല്‍പ്പുള്ള മയക്കുമരുന്നാണ് രണ്ട് ഇന്ത്യക്കാരും കൂടി കടത്താന്‍ ശ്രമിച്ച് പിടിയിലായിരിക്കുന്നത്. 58 കോടി രൂപയുടെ കൊക്കെയ്‌നാണ് ഇവര്‍ കടത്തിയത്. അമേരിക്കയിലെ ഇന്‍ഡ്യാനയിലാണ് സംഭവം. ട്രക്കില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് ഹൈവേയിലെ പതിവ് പരിശോധനയിലാണ് പിടികൂടിയത്. ഏകദേശം 58 കോടി രൂപ വിലമതിക്കുന്ന 309 പൗണ്ട് കൊക്കെയ്‌നുമായാണ് ഇന്ത്യക്കാരായ രണ്ടു സിംഗുമാരെ ഇന്‍ഡ്യാന സ്റ്റേറ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഗുര്‍പ്രീത് സിംഗ് (25), ജസ്വീര്‍ സിംഗ് (30) എന്നിവരാണ് പിടിയിലായത്. 1,13,000ത്തിലധികം അമേരിക്കക്കാരുടെ ജീവന്‍ എടുക്കാന്‍ ശേഷിയുള്ള മയക്കുമരുന്നാണ് ഇതെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം പറയുന്നത്.…
Read More » -
Breaking News
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിന് എതിരേ നടപടിയുമായി യുവമോര്‍ച്ച; ഭാരവാഹിത്വത്തില്‍ നിന്ന ഒഴിവാക്കി
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിനെ യുവമോര്‍ച്ച നേതൃസ്ഥാനത്തുനിന്ന് നീക്കി. അദ്ദേഹത്തെ ഭാരവാഹിത്വത്തില്‍നിന്നു നീക്കിയെന്നു പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് വേണുഗോപാല്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയെന്നും മറ്റു കാരണങ്ങളില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പ്രതികരണവുമായി ലൈംഗികാതിക്രമ കേസിലെ അതിജീവിതയുടെ ഭര്‍ത്താവ്. രാഹുല്‍ കുടുംബജീവിതം തകര്‍ത്തെന്ന് അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞു. മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്നും തന്റെ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചെന്നും അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞു. ‘എനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. രാഹുല്‍ കുറ്റം ചെയ്തിട്ടുണ്ട്. ഒരു എംഎല്‍എ കുടുംബ പ്രശ്നത്തില്‍ ഇടപെടുമ്പോള്‍ രണ്ട് കക്ഷിയെയും വിളിക്കണം. എന്നെ ഇതുവരെ രാഹുല്‍ വിളിച്ചിട്ടില്ല. കേരളത്തിലെ ഒരു എംഎല്‍എ കുടുംബം തകര്‍ക്കുകയാണ് ചെയ്തത്’, ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. യുവതിയെ ഗര്‍ഭിണിയാക്കിയതും ഗര്‍ഭചിദ്രം നടത്തിയതും തന്റെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമം നടന്നെന്നും അദ്ദേഹം…
Read More » -
Breaking News
‘ബാലന്‍ പറഞ്ഞത് ചരിത്രം; ആന്റണി മാറാട് പോയത് കുഞ്ഞാലിക്കുട്ടിയെ കൂട്ടാതെ, കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തില്ല, ആര്‍എസ്എസ് എതിര്‍ത്തതാണ് കാരണം’; ജമാഅത്തെ ഇസ്ലാമി വിവാദത്തില്‍ മുഖ്യമന്ത്രി; ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സാധ്യമായതെല്ലാം ചെയ്തു
തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമി പരാമര്‍ശത്തില്‍ സിപിഎം കേന്ദ്രകമ്മറ്റി അംഗം എ.കെ. ബാലനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . കേരളത്തിന്റെ അനുഭവം ഓര്‍മിപ്പിച്ചത് എങ്ങനെ വര്‍ഗീയതയാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇന്നത്തെ കേരളം നമ്മുടെ രാജ്യത്തിന് മുന്നിലൊരു മാതൃകയാണ്. വര്‍ഗീയ സംഘര്‍ഷങ്ങളും വര്‍ഗീയ കലാപങ്ങളുമില്ല. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായ ചിത്രം കേരളത്തിനുണ്ടായിരുന്നു. അതായിരുന്നു എ.കെ. ബാലന്‍ ഓര്‍മിപ്പിച്ചത് എന്നാണ് താന്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആന്റണി മാറാട് പോയത് കുഞ്ഞാലിക്കുട്ടിയെ കൂട്ടാതെയാണ്. ആര്‍എസ്എസ് എതിര്‍ത്തതാണ് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ കേരളം നമ്മുടെ രാജ്യത്തിന് മാതൃകയാണ്. വര്‍ഗീയ സംഘര്‍ഷങ്ങളും വര്‍ഗീയ കലാപങ്ങളുമില്ല. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായ ചിത്രം കേരളത്തില്‍ ഉണ്ടായിരുന്നു. അതാണ് എ.കെ. ബാലന്‍ ഓര്‍മിപ്പിച്ചത് എന്നാണ് ഞാന്‍ കരുതുന്നത്. അതിനിഷ്ഠൂരമായ കലാപമായിരുന്നു മാറാട് കലാപം. അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി അവിടെ സന്ദര്‍ശിക്കുമ്പോള്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കൂടെ വരാന്‍ പാടില്ലെന്ന് ആര്‍എസ്എസ് നിബന്ധനവെച്ചിരുന്നു. അതനുസരിച്ച് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍…
Read More » -
Breaking News
‘ഇന്ത അടി പോതുമാ’; വൈഭവിന്‍റെ വെടിക്കെട്ടിനെ പുകഴ്ത്തി മുന്‍താരം
അണ്ടര്‍ 19 ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വെടിക്കെട്ട് സെഞ്ചറി നേടിയ വൈഭവ് സൂര്യവംശിയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ‘ എന്ന തമ്പീ, ഇന്ത അടി പോതുമാ…ഇനി കൊഞ്ച വേണമാ’. അശ്വിന്‍ എക്സില്‍ കുറിച്ചു. പരമ്പരയിലെ അവസാന മത്സരത്തില്‍ വൈഭവ് 74 പന്തില്‍ 127 റൺസടിച്ചിരുന്നു. വൈഭവിന്‍റെ ബാറ്റിങ് കരുത്തിലാണ് മൂന്ന് മത്സര പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരിയത്. അവസാന മത്സരത്തില്‍ 233 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.68.67 ശരാശരിയിലും 187.27 സ്ട്രൈക്ക് റേറ്റിലും 206 റണ്‍സടിച്ച വൈഭവ് തന്നെയായിരുന്നു പരമ്പരയിലെ ടോപ് സ്കോറര്‍. പതിനാലുകാരനായ വൈഭവ് പുലര്‍ത്തുന്ന അസാമാന്യമായ സ്ഥിരതയെയാണ് അശ്വിന്‍ എക്സ് പോസ്റ്റില്‍ പ്രകീര്‍ത്തിച്ചത്. ‘171(95), 50(26), 190(84), 68(24), 108*(61), 46(25) & 127(74), കഴിഞ്ഞ 30 ദിവസത്തിനിടെ ആഭ്യന്തര ക്രിക്കറ്റിലും അണ്ടര്‍ 19 ക്രിക്കറ്റിലുമായി വൈഭവ് സൂര്യവംശി ന ടത്തിയ പ്രകടനങ്ങളാണിത്. പതിനാലുകാരനായ അവന്‍ ഈ പ്രായത്തില്‍ പുറത്തെടുക്കുന്ന പ്രകടനത്തെക്കുറിച്ച് പറയാന്‍ എനിക്ക്…
Read More » -
Breaking News
കടലില്‍ കലങ്ങിയ കോടികളെത്ര; കൊച്ചി പുറംകടലിലെ കപ്പല്‍ അപകടം: 1200 കോടിയിലധികം രൂപ കെട്ടിവെച്ച് കപ്പല്‍ കമ്പനി; കേസില്‍ വാദം തുടരുന്നു
കൊച്ചി: കടലില്‍ കലങ്ങിയതെത്ര കോടികളെന്നറിയാന്‍ കാത്തിരിക്കണം ഇനിയും. ഒരു കപ്പല്‍ അപകടത്തിന്റെ കേസും കൂട്ടവും കോടികളുടെ കണക്കാണ് പറയുന്നത്. കൊച്ചി പുറംകടലിലുണ്ടായ കപ്പല്‍ അപകടത്തില്‍ ബാങ്ക് ഗ്യാരന്റി തുക ഹൈക്കോടതിയില്‍ കെട്ടിവെച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 1227.62 കോടി രൂപയാണ് എംഎസ്‌സി എല്‍സ3 എന്ന മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി കെട്ടിവെച്ചത്. ഈ കേസിന്റെ വാദപ്രതിവാദം തുടരുകയാണ്. കേസില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂല വിധി വരികയാണെങ്കില്‍ പലിശ തുകയടക്കം കേരളത്തിന് കിട്ടും. മെയ് മാസത്തില്‍ കൊച്ചിയുടെ പുറംകടലിലുണ്ടായ അപകടത്തില്‍ 9531 കോടി രൂപയുടെ നാശം പരിസ്ഥിതിക്ക് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. 600 കണ്ടൈയ്‌നറുകളിലായി 60ഓളം മെട്രിക് ടണ്‍ രാസമാലിന്യമടങ്ങിയ വസ്തുക്കളാണ് കടലില്‍ ഒഴുകിയത്. മത്സ്യസമ്പത്തിനെ ബാധിച്ചതും, മീന്‍പിടുത്തക്കാരുടെ വല പൊട്ടുന്നതും ഉള്‍പ്പടെ സാരമായ പരുക്കുകളാണ് കടലിലെ ആവാസ വ്യവസ്ഥയ്ക്ക് അപകടത്തില്‍ സംഭവിച്ചത്. എന്നാല്‍ 136 കോടി രൂപയുടെ നാശനഷ്ടം മാത്രമാണ് ഉണ്ടായതെന്നാണ് കമ്പനിയുടെ വാദം. അഡ്മിറ്റാലിറ്റി സ്യൂട്ടില്‍…
Read More » -
Breaking News
ഗുരുവംശത്തിനാകെ അപമാനം; മലമ്പുഴയിലെ അധ്യപകന്‍ പീഡിപ്പിച്ചത് നിരവധി വിദ്യാര്‍ഥികളെ; പരാതിപ്രവാഹം തുടരുന്നു
പാലക്കാട്: മാതാവിനും പിതാവിനും ശേഷം ഗുരുവെന്നാണ് പറയാറുള്ളത്. പക്ഷേ പാലക്കാട്ടെ സംസ്‌കൃതം അധ്യാപകന്‍ അനില്‍ ഗുരുവംശത്തിനാകെ അപമാനമാണ്. പഠിപ്പിക്കുന്നതിനു പകരം പീഡിപ്പിക്കുന്നതില്‍ സ്‌പെഷ്യലൈസ് ചെയ്ത ഗുരുവിനെതിരെ വിദ്യാര്‍ഥികളുടെ പരാതിപ്രവാഹമാണ്. പാലക്കാട് മലമ്പുഴയിലെ അധ്യാപകന്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണ്. റിമാന്‍ഡിലുള്ള സംസ്‌കൃത അധ്യാപകന്റെ പീഡനത്തിനിരയായത് നിരവധി വിദ്യാര്‍ത്ഥികളാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. സിഡബ്ല്യുസി കൈമാറിയ അഞ്ചു വിദ്യാര്‍ത്ഥികളുടെ പരാതികളില്‍ മലമ്പുഴ പോലീസ് കേസെടുത്ത് നടപടികളുമായി മുന്നോട്ടുപോവുകയാണ്. സിഡബ്ല്യുസിയുടെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിദ്യാര്‍ത്ഥികള്‍ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. ആദ്യഘട്ടത്തില്‍ കൗണ്‍സിലിങ് നല്‍കിയ അഞ്ച് വിദ്യാര്‍ത്ഥികളാണ് മൊഴി നല്‍കിയത്. യുപി ക്ലാസുകളിലെ ആണ്‍കുട്ടികളാണ് അധ്യാപകന്റെ ലൈംഗിക പീഡനത്തിനിരയായത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സിഡബ്ല്യുസിയുടെ കൗണ്‍സിലിങ്ങ് അടുത്ത ദിവസവും തുടരും. നാളെയാണ് സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കേണ്ട അവസാന ദിവസം.
Read More » -
Breaking News
വ്യത്യസ്തനാമൊരു ബാലനാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല; മുഖ്യമന്ത്രി മാത്രമേ തിരിച്ചറിഞ്ഞുള്ളു; ഓര്‍മകള്‍ ഉണ്ടായിരിക്കണം: മാറാട് ഓര്‍മിപ്പിക്കുക മാത്രമേ ബാലന്‍ ചെയ്തുള്ളുവെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: ബാലനെ തിരിച്ചറിയണമെങ്കില്‍ കഴിവു വേണം. വ്യത്യസ്തനാണ് ബാലന്‍. സത്യത്തില്‍ തിരിച്ചറിഞ്ഞത് മുഖ്യമന്ത്രി മാത്രം. ബാലന്റെ ജമാഅത്തെ പ്രസ്താവന സത്യത്തില്‍ വര്‍ഗീയപരാമര്‍ശമൊന്നുമല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചപ്പോഴാണ് സത്യത്തില്‍ ബാലനു പോലും മനസിലായിട്ടുണ്ടാവുക. മാറാട് ഓര്‍മ്മിപ്പിക്കുക മാത്രമാണ് ബാലന്‍ ചെയ്തതെന്നാണ് ബാലനെ പിന്തുണച്ച് മുഖ്യമന്ത്രി പറഞ്ഞത്. ഇന്നത്തെ കേരളത്തിന്റെ അവസ്ഥയല്ല അന്ന് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വര്‍ഗീയ ശക്തികള്‍ കേരളം വിട്ടുപോയിട്ടില്ല. കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണ് ഭൂരിപക്ഷ വോട്ട് കേന്ദ്രീകരിക്കല്‍ ആവുക. അത് ജമാഅത്തെ ഇസ്ലാമിയുടെ പ്രചാരണ രീതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ കേരളം നമ്മുടെ രാജ്യത്തിന് മുന്നില്‍ മാതൃകയാണ്. വര്‍ഗീയ സംഘര്‍ഷങ്ങളോ കലാപങ്ങളോ ഇല്ല. അതില്‍ നിന്നും വ്യത്യസ്തമായ ചിത്രം കേരളത്തിന് ഉണ്ടായിരുന്നു. അതാണ് സഖാവ് എ കെ ബാലന്‍ ഓര്‍മ്മിപ്പച്ചതെന്നാണ് ഞാന്‍ കരുതുന്നത്. അതിനിഷ്ഠുരമായ കലാപമായിരുന്നല്ലോ. കലാപശേഷം നമ്മളെല്ലാം പ്രദേശം സ്വാഭാവികമായും സന്ദര്‍ശിക്കുമല്ലോ. അന്നത്തെ മുഖ്യമന്ത്രി അവിടെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ ആര്‍എസ്എസ് നിബന്ധനവെച്ചു. നിങ്ങളുടെ കൂട്ടത്തിലുള്ള മന്ത്രി വരാന്‍…
Read More » -
Movie
NSS ക്യാമ്പിലേക്ക് ആളെത്തേടി ടീം പ്രേംപാറ്റ
രസകരമായ കാസ്റ്റിംഗ് കോളുമായി പ്രേംപാറ്റ സിനിമയുടെ പോസ്റ്റർ പുറത്ത്. ഒരു NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാന്റിക് യൂത്ത് എന്റർടെയ്നർ ആണ് പ്രേംപാറ്റ. സംവിധാനം ചെയ്യുന്നത് ആമിർ പള്ളിക്കലാണ്. കഥ, തിരക്കഥ, സംഭാഷണം ലിജീഷ് കുമാർ. NSS ക്യാമ്പിലേക്ക് ആളെ ആവശ്യമുണ്ട് എന്ന പേരിലാണ് ഇപ്പോൾ പ്രേംപാറ്റയുടെ കാസ്റ്റിംഗ് പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്. കോഴിക്കോട് അമലാപുരിയിലെ സിറ്റി ഹൗസിൽ ജനുവരി 14 ബുധനാഴ്ച രാവിലെ 10 മണി മുതലാണ് ഓഡിഷൻ നടക്കുന്നത്. 17 മുതൽ 22 വരെ സ്ക്രീൻ ഏജ് തോന്നിക്കുന്ന എല്ലാ ജൻഡർ വിഭാഗത്തിലുള്ളവർക്കും ഓഡിഷനിലേക്ക് ക്ഷണമുണ്ട്. സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറില്‍ ആമിര്‍ പള്ളിക്കല്‍ നിര്‍മിക്കുന്ന പ്രേംപാറ്റ സെന്‍ട്രല്‍ പിക്‌ചേഴ്സ് ആണ് തീയേറ്ററുകളില്‍ എത്തിക്കുക.*NSS ക്യാമ്പിലേക്ക് ആളെത്തേടി ടീം പ്രേംപാറ്റ* രസകരമായ കാസ്റ്റിംഗ് കോളുമായി പ്രേംപാറ്റ സിനിമയുടെ പോസ്റ്റർ പുറത്ത്. ഒരു NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാന്റിക് യൂത്ത് എന്റർടെയ്നർ ആണ് പ്രേംപാറ്റ. സംവിധാനം ചെയ്യുന്നത് ആമിർ പള്ളിക്കലാണ്.…
Read More » -
Movie
യാഷിന്റെ പിറന്നാളിൽ ടോക്‌സിക്കിന്റെ വമ്പൻ അപ്‌ഡേറ്റ്, ടോക്‌സിക്കിൽ യാഷ് അവതരിപ്പിക്കുന്ന റായയുടെ ശക്തമായ അവതാരത്തെ അവതരിപ്പിക്കുന്ന ടീസർ റിലീസായി
ഡാഡീസ് ഹോം!’ — യാഷിന്റെ ജന്മദിനത്തിൽ ‘ടോക്സിക്’ വഴി റായയുടെ ശക്തമായ അവതാരം പ്രകടമാകുന്ന ടീസർ നിർമ്മാതാക്കൾ റിലീസ് ചെയ്തു. ശക്തവും ധൈര്യവും നിറഞ്ഞ ഒരു സിനിമാറ്റിക് പ്രസ്താവനയായി റായയുടെ വരവിനെക്കുറിച്ച് നിർമ്മാതാക്കൾ ഇങ്ങനെ കുറിച്ചു “ഇത് ഒരു ആഘോഷ ടീസറല്ല,ഇത് ഒരു മുന്നറിയിപ്പാണ്”. കെ ജി എഫ് 2 വിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാലു വർഷങ്ങൾക്കു ശേഷമാണു യാഷിന്റെ ഒരു ചിത്രം റിലീസിനൊരുങ്ങുന്നത്. ശ്മശാനത്തിന്റെ നിശ്ശബ്ദതയെ തകർത്ത് തുടങ്ങുന്ന ടീസർ, വെടിയൊച്ചകളിലൂടെയും കലാപത്തിലൂടെയും കടന്നുചെന്നു, പുകമറയുടെ നടുവിൽ നിന്ന് റായയെ പുറത്തുകൊണ്ടുവരുന്നു. കൈയിൽ ടോമി ഗൺ, മുഖത്ത് നിർഭയത — അവൻ നിമിഷത്തെ നിയന്ത്രിക്കുന്നവനായി മാറുന്നു.റായയുടെ ഓരോ ചുവടും അധികാരത്തിന്റെ അടയാളമാണ്. അവൻ അംഗീകാരം തേടുന്നവനല്ല — അവൻ ശക്തിയാണ്. ടോക്സിക് ലോകത്തെ ആദ്യമായി പരിചയപ്പെടുത്തുമ്പോൾ, യാഷ് സ്വയം പിന്നിലേക്ക് നീങ്ങി, ചിത്രത്തിലെ വനിതാ കഥാപാത്രങ്ങളായ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ…
Read More » -
NEWS
സൂപ്പർകപ്പാസിറ്റർ സാങ്കേതികവിദ്യയിൽ മലയാളി ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ്; ഊർജ്ജ സംഭരണ രംഗത്ത് നിർണ്ണായക നേട്ടം
കൊച്ചി: ഭാവിയിലെ ഊർജ്ജ സംഭരണ സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ഗവേഷണത്തിന് മലയാളി ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് വിഭാഗം ഗവേഷകയായിരുന്ന ഡോ. ക്രിസ്മ റോസ് ബാബുവിനും സൂപ്പർവൈസർ പ്രൊഫ. അനില ഇ.ഐയ്ക്കുമാണ് ഈ നേട്ടം കൈവന്നത്. സൂപ്പർകപ്പാസിറ്ററുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്ന നൂതനമായ ‘ഇലക്ട്രോഡ് മെറ്റീരിയൽ’ വികസിപ്പിച്ചെടുത്തതിനാണ് കേന്ദ്ര സർക്കാർ പേറ്റന്റ് അനുവദിച്ചത്. ബാറ്ററികളേക്കാൾ വേഗത്തിൽ ചാർജ് ചെയ്യാനും കൂടുതൽ കാലം ഈടുനിൽക്കാനും സഹായിക്കുന്ന സൂപ്പർകപ്പാസിറ്ററുകൾ ഇലക്ട്രിക് വാഹന മേഖലയിലും ഇലക്ട്രോണിക്സ് രംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കാർബണിന്റെ അപരരൂപമായ ഗ്രാഫൈറ്റിൽ നിന്നുമുണ്ടാകുന്ന റെഡ്യൂസ്ഡ് ഗ്രാഫീൻ ഓക്സൈഡും (rGO), കോപ്പർ ഡോപ്പ് ചെയ്ത കൊബാൾട്ട് ഓക്സൈഡ് നാനോകണങ്ങളും സംയോജിപ്പിച്ചാണ് ഇവർ പുതിയൊരു ‘ഹൈബ്രിഡ് നാനോകോമ്പോസിറ്റ്’ ഇലക്ട്രോഡ് നിർമ്മിച്ചത്. ഏതാണ്ട് 200 ഡിഗ്രി സെൽഷ്യസ് എന്ന ഉയർന്ന താപനിലയിൽ നടത്തിയ സങ്കീർണ്ണമായ പരീക്ഷണത്തിലൂടെ നിക്കൽ ഫോം (Nickel Foam) എന്ന കറന്റ് കളക്ടറിലാണ് ഈ…
Read More »