Month: January 2026

  • Movie

    ഡോ.ശ്രീചിത്ര പ്രദീപ് ഒരുക്കുന്ന ‘ഞാന്‍ കര്‍ണ്ണന്‍-2 10 ന് റിലീസ് ചെയ്യും.

    പി.ആർ. സുമേരൻ കൊച്ചി: സ്വാര്‍ത്ഥതയും അമിതമായ പണാസക്തിയും കുടുംബ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്‍ണ്ണന്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ചിത്രം ഈ മാസം 10 ന് റിലീസ് ചെയ്യും. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍’ ശ്രിയാ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഡോ. ശ്രീചിത്ര പ്രദീപാണ് ‘ഞാന്‍ കര്‍ണ്ണന്‍’ സംവിധാനം ചെയ്യുന്നത്. പ്രദീപ് രാജാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആദ്യഭാഗത്തിന് കഥയും തിരക്കഥയും ഒരുക്കിയ മുതിര്‍ന്ന എഴുത്തുകാരന്‍ എം.ടി അപ്പനാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനും കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്.എം ടി അപ്പന്‍റെ കഥയെ അടിസ്ഥനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സിനിമ പൂര്‍ണ്ണമായും കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നതെന്ന് സംവിധായിക ഡോ. ശ്രീചിത്ര പ്രദീപ് പറഞ്ഞു. നമ്മുടെ ജീവിത പരിസരം ഒത്തിരി മാറി സമൂഹത്തിലെ മാറ്റങ്ങളൊക്കെ കുടുംബത്തിലും പ്രകടമായി. ബന്ധങ്ങളിലെ വൈകാരിക അടുപ്പം പൂര്‍ണ്ണമായും ഇല്ലാതായി. ഇതിനിടെ…

    Read More »
  • Breaking News

    മാളയിലും കോണ്‍ഗ്രസ്- ബിജെപി സഖ്യം: ഡിസിസി നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗം; നുഴഞ്ഞു കയറിയവര്‍ പാട്ടിയെ ഹൈജാക്ക് ചെയ്‌തെന്നു വിമര്‍ശനം; വാര്‍ഡുകളില്‍ രഹസ്യ സഖ്യമെന്ന് സിപിഎം

    മാള: മറ്റത്തൂരിനു പിന്നാലെ മാള പഞ്ചായത്തിലും കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടെന്ന് ആരോപം. സ്ഥിരം സമിതികളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ -അന്തര്‍ധാര- ആരോപണവുമായി സിപിഎമ്മിനു പിന്നാലെ ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. കോണ്‍ഗ്രസ് അംഗങ്ങളെടുത്ത രാഷ്ട്രീയ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും പാര്‍ട്ടിയുടെ പ്രഖ്യാപിത നിലാപടിനു കളങ്കം വരുത്തിയ മാള മണ്ഡലം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു ഡിസിസി ജനറല്‍ സെക്രട്ടറി എ.എ. അഷറഫ്, മാള ബ്ലോക്ക് കോണ്‍ഗ്രസ വൈസ് പ്രസിഡന്റ് ജോയ് ചാക്കോള, ജോമോന്‍ താഴത്തുപുറം, മുന്‍ ഡിസിസി അംഗം ബിനോയ് അതിയാരത്ത് എന്നിവര്‍ രംഗത്തെത്തി. മറ്റത്തൂര്‍ മോഡല്‍ ആരോപണത്തില്‍ കഴമ്പില്ലെങ്കിലും കോണ്‍ഗ്രസില്‍ അടുത്തിടെ നുഴഞ്ഞു കയറിയവരുണ്ടാക്കിയ അവിശുദ്ധ ബന്ധമാണെന്നും ഇവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില ബിജെപി, എസ്ഡിപിഐ എന്നീ വര്‍ഗീയ പ്രസ്ഥാനങ്ങളുമായി ബന്ധവും പാടില്ലെന്നതാണു കോണ്‍ഗ്രസ് നയം. ഈ നിര്‍ദേശങ്ങള്‍ മാളയിലെ കോണ്‍ഗ്രസ് നേതൃത്വം കാറ്റില്‍ പറത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു സാമുദായിക പരിഗണന കൊടുക്കാതെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതാണു പരാജയത്തിനു കാരണം. ബിജെപിയുമായി…

    Read More »
  • Breaking News

    ടൈസൺ മാസ്റ്ററെ മാറ്റുമോ കെ കെ വത്സരാജ് വരുമോ : കൈപ്പമംഗലത്ത് സിപിഐ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ധാരണയായില്ല : തൃശൂരിൽ സിപിഐയുടെ മറ്റ് സീറ്റുകളിൽ സിറ്റിംഗ് എംഎൽഎമാർ തുടരും 

    തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥിനിർണയ ചർച്ചകൾ പുരോഗമിക്കുമ്പോൾ തൃശൂർ ജില്ലയിലെ സ്ഥാനാർത്ഥികളെ കുറിച്ച് സിപിഐയിൽ ഏകദേശ ധാരണ.ജില്ലയിലെ സിപിഐയുടെ സിറ്റിംഗ് എംഎൽഎമാരെ മാറ്റേണ്ടതില്ല എന്ന ധാരണയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.കൈപ്പമംഗലം സീറ്റിന്റെ കാര്യത്തിൽ മാത്രമാണ് ചെറിയൊരു ആശയക്കുഴപ്പമുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ സിപിഐ സീറ്റുകളിൽ സ്ഥാനാർത്ഥിമാറ്റങ്ങൾ ഉണ്ടാവില്ലെന്ന് സൂചന. നിലവിലെ സിറ്റിംഗ് എംഎൽഎമാരിൽ ഇ.ടി.ടൈസൺ മാസ്റ്ററുടെ കാര്യത്തിൽ മാത്രമാണ് മാറ്റത്തിന് സാധ്യതയുള്ളത്. കൈപ്പമംഗലം എംഎൽഎ ആയ ടൈസൺ മാസ്റ്റർക്ക് പകരം സിപിഐ മുൻ ജില്ലാ സെക്രട്ടറിയായിരുന്ന കെ കെ വത്സരാജനെ മത്സര രംഗത്തിറക്കാൻ സിപിഐ സംസ്ഥാന നേതൃത്വം ആലോചിക്കുന്നുണ്ട്. എന്നാൽ ടൈസൺ മാസ്റ്ററെ മാറ്റേണ്ട ആവശ്യമില്ല എന്ന അഭിപ്രായവും ശക്തമാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. തൃശൂർ ജില്ലയിലെ സിപിഐ എംഎൽഎമാർ ഉള്ള മറ്റു മണ്ഡലങ്ങളിൽ ഇപ്പോഴുള്ളവർ തന്നെ മത്സരിക്കട്ടെ എന്നാണ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ ഉയർന്നു വന്നിട്ടുള്ള പ്രാഥമിക അഭിപ്രായം. അങ്ങനെയാണെങ്കിൽ തൃശൂരിൽ പി. ബാലചന്ദ്രനും ഒല്ലൂരിൽ കെ രാജനും…

    Read More »
  • Breaking News

     25 പൂക്കളിൽ താമരയില്ല: സഹിക്കുമോ ബിജെപിക്ക് : താമരയില്ലാതെ എന്തൂട്ട് സംസ്ഥാന സ്കൂൾ കലോത്സവം: കൗമാര കലാമേളയുടെ വേദികൾക്ക് പൂക്കളുടെ പേരിട്ടതിൽ നിന്ന് താമരയെ ഒഴിവാക്കിയതിൽ പ്രതിഷേധം 

      തൃശൂർ: 25 പൂക്കളുടെ പേര് പറയാൻ പറഞ്ഞാൽ അതിൽ താമര എന്തായാലും ഉണ്ടാകും. എന്നാൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 25 വേദികൾക്ക് പൂക്കളുടെ പേരിട്ടപ്പോൾ അതിൽ താമരയ്ക്ക് അയിത്തം. കടക്കൂ പുറത്ത് എന്ന് ഇത്തവണ പറഞ്ഞത് താമരപ്പൂവിനോടാണ്. തൃശ്ശൂരിൽ പതിനാലാം തീയതി മുതൽ ആരംഭിക്കാനിരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് 25 വേദികൾക്കും കൊടുത്തിരിക്കുന്നത് വിവിധ പൂക്കളുടെ പേരുകളാണ്. എന്നാൽ എന്തുകൊണ്ടോ താമരയെ ഒഴിവാക്കി. ഇന്ത്യയുടെ ദേശീയ പുഷ്പമാണ് താമര എന്ന് സംഘാടകർക്കും അധികൃതർക്കും അറിയാമെങ്കിലും താമര കാണുമ്പോൾ ബിജെപിയെ ഓർമ്മ വരും എന്നതുകൊണ്ടാണ് താമരപ്പൂവിനെ വെട്ടി നിരത്തിയത് എന്നാണ് ബിജെപി നേതാക്കൾ പറയുന്നത് താമരയെ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ബിജെപി തുടങ്ങിക്കഴിഞ്ഞു എൽഡിഎഫ് സർക്കാർ താമര പേടിയിലാണെന്ന് ബിജെപി പരിഹസിക്കുന്നു. സംസ്ഥാന സ്കൂൾ കലോത്സവവേദികൾക്ക് 25 പൂക്കളുടെ പേരുകൾ നൽകിയിട്ടും താമരയുടെ പേര് നൽകാത്തത് അതുകൊണ്ടാണെന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. വേദികൾക്ക് പൂക്കളുടെ…

    Read More »
  • Breaking News

    ട്വിസ്റ്റും ക്ലൈമാക്സും വരാനിരിക്കുന്നതേയുള്ളൂ : നടിയെ ആക്രമിച്ച കേസിൽ വേറിട്ട വഴിത്തിരിവ് : വിചാരണ കോടതിക്കും ജഡ്ജിക്കും എതിരെ ഗുരുതര പരാമർശങ്ങൾ

        കൊച്ചി: ചില കഥകൾ അങ്ങനെയാണ്, അവസാനിച്ചു എന്ന് കരുതുന്നിടത്താണ് അത് തുടങ്ങുന്നത്. അതുവരെ കണ്ട ക്ലൈമാക്സ് ആയിരിക്കില്ല പിന്നീടുള്ള ട്വിസ്റ്റും ക്ലൈമാക്സും നടിയെ ആക്രമിച്ച വിവാദമായ കേസിൽ ഇനിയാണ് യഥാർത്ഥ ട്വിസ്റ്റും ക്ലൈമാക്സും എന്ന സൂചന നൽകിക്കൊണ്ട് കേസിൽ വേറിട്ട വഴിത്തിരിവുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം ലഭിച്ചതാണ് പുതിയ ടേണിംഗ് പോയിന്റ്. പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശത്തിന്‍റെ പകർപ്പ് പുറത്തു വന്നിട്ടുണ്ട്. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജിയെന്നും അതിനാൽ ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നുമാണ് നിയമോപദേശം. ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തിൽ പറയുന്നു. ജഡ്ജി പെരുമാറിയത് വിവേചനപരമായിട്ടാണ്. തെളിവുകൾ പരിശോധിക്കാൻ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്. ഒന്ന് മുതൽ ആറ് വരെ പ്രതികൾക്ക് എതിരെ അംഗീകരിച്ച…

    Read More »
  • Breaking News

    അതിരപ്പിള്ളിയുടെ സംരക്ഷകനായ ഗാഡ്ഗിൽ : ആ കാവൽ തുടരും മരണാനന്തരവും: പശ്ചിമഘട്ടത്തിന്റെ ജാതകം കുറിച്ച പരിസ്ഥിതി സ്നേഹി 

        മാധവ് ഗാഡ്ഗിൽ ഓർമ്മയാകുമ്പോൾ അതിരപ്പിള്ളിയുടെ പ്രിയ തോഴനാണ് വിട പറയുന്നത്.അതിരപ്പിള്ളിയുടെ സംരക്ഷണം തന്നെയായിരുന്നു ജീവിച്ചിരുന്ന കാലത്ത് ഗാഡ്ഗിൽ. മരണം അദ്ദേഹത്തെ കവർന്നെടുത്തു കൊണ്ടുപോയാലും ആ കാവൽ തുടരും. അതിരപ്പിള്ളിയുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും ഒരു ശിലാ ലിഖിതം പോലെ . ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് എന്നും ഒരു സംരക്ഷിത കവചമായി ഉണ്ടാകും എന്നതുകൊണ്ട് തന്നെ ആ കാവൽ തുടരും എന്ന് പറയാം. കേരളം ഏറെ ചർച്ച ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഒരിക്കലും നടപ്പാക്കരുത് എന്ന് നിർദ്ദേശിച്ച ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട നിർണായക രേഖയാണ്. അക്കമിട്ടു നിരത്തിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി മാധവ് ഗാഡ്ഗിൽ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ എതിർത്തു.ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി രൂപീകരിച്ചതാണ്, ഇത് അതിരപ്പിള്ളി ഉൾപ്പെടെയുള്ള പ്രദേശങ്ങളെ പാരിസ്ഥിതിക ലോല മേഖലകളായി പ്രഖ്യാപിക്കാനും കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശിച്ചു; ഇതിൽ ജലസേചനം, ഖനനം, മണൽവാരൽ, വ്യവസായങ്ങൾ…

    Read More »
  • Breaking News

    പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു; പശ്ചിമഘട്ടത്തെ സജീവ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നയാള്‍

    പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 83 വയസായിരുന്നു. പുനൈയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള പോരാട്ടത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു മാധവ് ഗാഡ്ഗില്‍. ജൈവവൈവിധ്യ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്തൃതിയുടെ മുക്കാൽ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഏറെ വിവാദമായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പാറഖനനം, അണക്കെട്ട് നിർമാണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. പത്മശ്രീ (1981), പത്മഭൂഷൺ (2006) ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനു തുടക്കത്തിൽ കേരളത്തിൽ ഏറെ എതിർപ്പുകൾ നേരിട്ടെങ്കിലും 2018ലെ പ്രളയത്തിനും വയനാടിൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങൾക്കും ശേഷം സ്വീകാര്യത ലഭിച്ചു. ബയോഡൈവേഴ്‌സിറ്റി ആക്‌ട് സമിതിയിൽ അംഗമായിരുന്നു

    Read More »
  • Breaking News

    മറ്റത്തൂരും മഹാരാഷ്ട്രയും ഒക്കെ ഒരുപോലെ : ഭരണം കിട്ടാൻ അങ്ങോട്ടുമിങ്ങോട്ടും ചായും : നഗരസഭാ ഭരണം കിട്ടാൻ മഹാരാഷ്ട്രയിൽ അപൂർവ രാഷ്ട്രീയ കൂട്ടുകെട്ട് 

        മുംബൈ: ഭൂമിയിൽ ഏറ്റവും മത്തുപിടിപ്പിക്കുന്ന ലഹരി ഏതെങ്കിലും ഒരു മയക്കുമരുന്നിനല്ല അധികാരത്തിനാണ്. പവർ – അധികാരം, അതിനോളം ലഹരി പിടിപ്പിക്കുന്നത് ഒന്നും മനുഷ്യൻ കണ്ടെത്തിയിട്ടില്ല എന്നാണ് പറയാനുള്ളത്. ഇങ്ങ് മറ്റത്തൂരിലെയും അങ്ങ് മഹാരാഷ്ട്രയിലെയും രാഷ്ട്രീയ നാടകങ്ങൾ കാണുമ്പോൾ ആ പറഞ്ഞത് നൂറല്ല അല്ല 200 ശതമാനം ശരിയാണ് എന്ന് പറയേണ്ടിവരും. തദ്ദേശഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കേരളം ഞെട്ടിയത് തൃശ്ശൂർ മറ്റത്തൂരിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ കണ്ടാണ്. അധികാരത്തിനു വേണ്ടി ഏതു രാഷ്ട്രീയ പ്രതിയോഗിയുമായി കൂട്ടുകൂടാം എന്ന തത്വം മറ്റത്തൂരിൽ കണ്ടപ്പോൾ രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കൾ ഇല്ല എന്ന് പറഞ്ഞു പഴകിയ വാചകമാണ് ഓർമ്മവന്നത്. ഇപ്പോഴിതാ അങ്ങ് മഹാരാഷ്ട്രയിലും സഖ്യങ്ങൾക്ക് പുതിയ ഭാവവും രൂപവും വരുന്നു. ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ ഉടൻ പുതിയ സഖ്യങ്ങൾ രൂപപ്പെടുന്ന കാഴ്ചയാണ് ഇന്ത്യയിൽ എങ്ങും ഇപ്പോൾ കാണുന്നത്. മറ്റത്തൂരിലെ പോലെ മഹാരാഷ്ട്രയിലും കാണുന്നത് ഇതേ കാഴ്ച. മഹാരാഷ്ട്രയില്‍ അകോല ജില്ലയിലെ അകോട്ട് നഗരസഭയില്‍ ബിജെപിയും…

    Read More »
  • Breaking News

    ‘ഞങ്ങളൊക്കെയില്ലേ? സഖാക്കളില്ലേ, നീയിന്ന് കേരളത്തിന്റെ മകള്‍’; അതിജീവിതയെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി സംസാരിച്ചത് മുക്കാല്‍ മണിക്കൂര്‍; ക്രിസ്മസ് പരിപാടിക്കുശേഷം വീട്ടിലെത്തി കണ്ടെന്നും ഭാഗ്യലക്ഷ്മി

    കണ്ണൂര്‍: ക്രിസ്മസ് ആഘോഷത്തിന് സര്‍ക്കാര്‍ അതിഥിയായി എത്തിയ ആക്രമിക്കപ്പെട്ട നടിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മുക്കാല്‍ മണിക്കൂര്‍ സംസാരിച്ചുവെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കണ്ണൂരില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച ‘അവള്‍ക്ക് ഒപ്പം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇതിനു മുന്‍പ് മൂന്നു തവണ മുഖ്യമന്ത്രിയെ കാണാന്‍ പോയിട്ടുണ്ട്. എന്തിനാണ് ഇടയ്ക്കിടെ കാണാന്‍ പോകുന്നതെന്ന് പലരും ചോദിച്ചു. അത് അവള്‍ക്ക് ആത്മവിശ്വാസം കിട്ടാനാണ്. കോടതി വിധി വന്നശേഷം മുഖ്യമന്ത്രിയോട് കാണാന്‍ സമയം ചോദിച്ചു. ക്രിസ്മസ് പരിപാടിയുണ്ട് അതിനു വരാന്‍ മുഖ്യമന്ത്രിയുെട ഓഫിസില്‍ നിന്ന് അറിയിച്ചു. ക്രിസ്മസ് പരിപാടിക്കുശേഷം മുഖ്യമന്ത്രിയെ വീട്ടില്‍ പോയി കണ്ടു. സാധാരണ ഒരു മിനിറ്റോ രണ്ട് മിനിറ്റോ ആണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. എന്നാല്‍ അന്ന് മുക്കാല്‍ മണിക്കൂറോളം അവളോട് മുഖ്യമന്ത്രി സംസാരിച്ചു. അവള്‍ നില്‍ക്കുന്ന മാനസികാവസ്ഥയില്‍ അത്രയും സമയം അവളോട് സംസാരിച്ചാല്‍ മാത്രമേ ആശ്വാസം ലഭിക്കൂ എന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണം. ഞങ്ങളൊക്കെയില്ലേ, സഖാക്കളില്ലേ എന്ന് ഇടയ്ക്കിടെ അദ്ദേഹം പറയുന്നുണ്ടായിരുന്നു.…

    Read More »
  • Breaking News

    ശബരിമല സ്വര്‍ണക്കൊള്ള: കോടതി ഉന്നയിച്ച രൂക്ഷ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുന്ന എട്ടാം ഖണ്ഡിക മാധ്യമങ്ങള്‍ മുക്കി; ‘അന്വേഷണം ശരിയായ ദിശയില്‍; സമാന്തര മാധ്യമ വിചാരണ ഊഹാപോഹങ്ങള്‍ മാത്രം; രണ്ട് ഉദ്യോഗസ്ഥരെ നിയമിച്ചത് കോടതിയുടെ അനുമതിയോടെ; എസ്‌ഐടിയെ അനാവശ്യ സമ്മര്‍ദത്തിലാക്കുന്നു’; പ്രതിപക്ഷത്തിനും അടി

    തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ശാസ്ത്രീയവും നിഷ്പക്ഷവുമെന്നു ഹൈക്കോടതി. അന്വേഷണ സംഘത്തിലെ രണ്ടുപേരെ നിയമിച്ചത് കോടതിയുടെ അനുമതിയോടെയാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആറാഴ്ച സമയം അനുവദിച്ചുകൊണ്ടുള്ള കോടതിയുടെ നിര്‍ദേശം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും വ്യക്തമായി. കോടതി പരാമര്‍ശങ്ങള്‍ മുക്കിയശേഷം എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങളാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നതെന്നും വ്യക്തമായി. അന്വേഷണം ശാസ്ത്രീയവും നിഷ്പക്ഷവുമായാണ് നടക്കുന്നയെതന്ന് സുവ്യക്തമായ ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് എസ്എടിക്കുനേരെ നടക്കുന്നത് കുപ്രചാരണമാണെന്നും പറഞ്ഞു. എസ്ഐടി മുദ്രവെച്ച കവറില്‍ അന്വേഷണ പുരോഗതി സമര്‍പിച്ചപ്പോഴായിരുന്നു ഇൗ നിരീക്ഷണം. അന്വേഷണത്തില്‍ ശബരിമല ബെഞ്ച് പൂര്‍ണ തൃപ്തിയും രേഖപ്പെടുത്തി. പുതുതായി എസ്ഐടിടിയില്‍ ഉള്‍പ്പെടുത്തിയ രണ്ട് ഉദ്യോഗസ്ഥരുടെ നിയമനവും ഹൈക്കോടതി ശരിവെച്ചു. ഇൗ നിയമനം മറയാക്കി യുഡിഎഫും മാധ്യമങ്ങളും നടത്തിയ പ്രചാരണവും ഇതോടെ പൊട്ടി. അന്വേഷണ സംഘത്തിനുമേല്‍ മാധ്യമങ്ങള്‍ അനാവശ്യ സമ്മര്‍ദം ചെലുത്തരുതെന്നും കോടതി പറഞ്ഞു. മാധ്യമ വിചാരണയിലല്ല അന്വേഷണം നടക്കേണ്ടത്. അത്തരം മാധ്യമ വിചാരകള്‍ നീതിന്യായ വ്യവസ്ഥയോടുള്ള…

    Read More »
Back to top button
error: