Month: January 2026
-
Movie
”പ്രേമം പൊട്ടി നിക്കുന്ന സമയത്തെ ഈ പിള്ളേർക്കൊക്കെ ഒരു അസുഖം വരുവല്ലോ, എന്നാടാ അത്”; ചിരി വിരുന്നൊരുക്കി ‘മാജിക് മഷ്റൂംസ്’ ട്രെയിലർ പുറത്ത്
പൊട്ടിപൊട്ടി ചിരിക്കാനും മതിമറന്ന് ഓർത്തോർത്ത് ആനന്ദിക്കാനും ഒട്ടേറെ രസക്കൂട്ടുകളുമായി നാദിര്‍ഷയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന മാജിക് മഷ്റൂംസ് ട്രെയിലർ പുറത്ത്. പ്രേക്ഷകർ ഏറ്റെടുത്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായാണ് എത്തുന്നത്. ആദ്യാവസാനം ഒരു ഫൺ ഫാമിലി എന്‍റർടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ സൂചന നൽകുന്നത്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ. മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ച് പാടിയ ‘ആരാണേ ആരാണേ…’ എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘തലോടി മറയുവതെവിടെ നീ…’ എന്ന ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്നുപാടിയ ഗാനവും ഏവരും ഏറ്റെടുത്തിരുന്നു. ഹരിശ്രീ അശോകൻ,…
Read More » -
Movie
പ്രമുഖ ബിൽഡർ കെ.ടി.രാജീവ് നിർമ്മിച്ച ‘രണ്ടാം മുഖം’ ഒ ടി ടി യിൽ എത്തി.
കൊച്ചി:യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും ,കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. മണികണ്ഠൻ ആചാരി ഗംഭീര ലുക്കിൽ എത്തുന്ന ‘രണ്ടാം മുഖം’ മനോരമ മാക്സിലൂടെയാണ് റിലീസ് ചെയ്ത്. കഷ്ണജിത്ത് എസ് വിജയനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അജയ് പി പോളാണ്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാന് മണികണ്ഠന്‍ ആചാരി. താരത്തിന്‍റ ഏറെ അഭിനയസാധ്യതയുള്ള ചിത്രമാണ് രണ്ടാം മുഖം. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. സോഷ്യല്‍ പൊളിറ്റിക്സ് വളരെ കൃത്യതയോടെ ആവിഷ്ക്കരിക്കുന്ന പുതുമ കൂടി ഈ ചിത്രത്തിനുണ്ട്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. നാട്ടിന്‍പുറത്തിന്‍റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ്ണ റിയലിസ്റ്റിക് മൂവി തന്നെയാണ്. അഭിനേതാക്കള്‍ മണികണ്ഠന്‍ ആചാരി, മറീന മൈക്കിള്‍,അഞ്ജലി നായര്‍, ബിറ്റോ ഡേവിസ്,…
Read More » -
Breaking News
ഖമേനിയുടെ പ്രത്യയശാസ്ത്രം വേണ്ട; പ്രക്ഷോഭത്തിനു പിന്നില്‍ കറന്‍സി തകര്‍ച്ചയെക്കാള്‍ ആഴത്തിലുള്ള കാരണങ്ങള്‍; കൃഷി മുതല്‍ ‘റസിസ്റ്റന്‍സ് ഇക്കോണമി’ വരെ പൊളിഞ്ഞു; ദാരിദ്ര്യം എന്ന രാഷ്ട്രീയ തീരുമാനവും തിരിച്ചറിഞ്ഞു; അനുസരണയെന്ന ‘യുക്തി’യല്ല, വേണ്ടത് അന്തസുള്ള ജീവിതമെന്നും ജനം
ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്നത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രത്യശാസ്ത്രപരമായ മോഹങ്ങള്‍ക്കുവേണ്ടി തങ്ങളുടെ സാമ്പത്തികവും മാനുഷികവുമായി ജീവിതം ബലികഴിക്കാന്‍ തയാറല്ലാത്ത ജനത്തിന്റെ മുന്നേറ്റം. കഴിഞ്ഞ ആഴ്ചകളില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാജ്യവ്യാപകമായി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെട്ട സാഹചര്യത്തില്‍ നടന്ന അടിച്ചമര്‍ത്തലുകളില്‍ കുറഞ്ഞത് 12,000 പേരെങ്കിലും വെടിയേറ്റു മരിച്ചു എന്നാണ് കണക്കാക്കുന്നത്. ഇറാന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. റിയാലിന്റെ (ഇറാനിയന്‍ കറന്‍സി) മൂല്യത്തകര്‍ച്ചയാണ് പ്രതിഷേധങ്ങള്‍ക്ക് തീകൊളുത്തിയതെങ്കിലും, സമരത്തിന് വിനിമയ നിരക്കിലെ വ്യതിയാനത്തേക്കാള്‍ ആഴത്തിലുള്ള കാരണങ്ങളുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന ദാരിദ്ര്യത്തില്‍ മടുത്ത സമൂഹത്തിന്റെ പ്രതിഫലനമാണിതെന്നു വിലയിരുത്തുന്നവരുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലാക്കുന്ന ഈ ദാരിദ്ര്യം വെറുമൊരു ഭരണപരമായ പിഴവോ കെടുകാര്യസ്ഥതയോ മാത്രമല്ല. അത് ബോധപൂര്‍വമായ ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഫലമാണ്: കൃത്യമായി കണക്കുകൂട്ടിയ നീക്കമാണിത്. സാമ്പത്തിക തകര്‍ച്ചയ്ക്ക് ഖമേനിയും അനുകൂലികളും ഉപരോധങ്ങളെയാണ് കുറ്റപ്പെടുത്തുന്നത്. പാശ്ചാത്യ വിദഗ്ധര്‍ അഴിമതിയും പ്രാപ്തിയില്ലായ്മയുമാണു ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഭരണകൂടത്തിന്റെ യഥാര്‍ഥ യുക്തിയെ ഈ രണ്ടു വാദങ്ങളും കാണാതെ…
Read More » -
Breaking News
അവസരം മുതലാക്കാന്‍ ഇറാഖിലെ കുര്‍ദ് സൈന്യവും ശ്രമിച്ചു; ഇറാനിലെ കലാപത്തില്‍ അമേരിക്ക 24 മണിക്കൂറിനുള്ളില്‍ ഇടപെടുമെന്ന് യൂറോപ്യന്‍ സോഴ്‌സുകള്‍; പശ്ചിമേഷ്യയിലെ സൈനിക താവളങ്ങളില്‍ ദുരൂഹ നീക്കങ്ങള്‍; ഇറാന്‍ കണ്ട ഏറ്റവും അക്രമാസക്ത സാഹചര്യം
ടെഹ്‌റാന്‍: ഇറാനിലെ പ്രതിഷേധങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമിടയില്‍ അസ്ഥിരത മുതലാക്കാന്‍ വിദേശ ശക്തികളും. ഇറാഖില്‍നിന്ന് ഇറാന്‍ അതിര്‍ത്തി കടക്കാന്‍ സായുധ കുര്‍ദിഷ് വഘടനവാദികള്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുമായി റോയിട്ടേഴ്‌സ്. പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനടക്കം മൂന്നുപേരില്‍നിന്നുള്ള വിവരങ്ങളാണ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്. കുര്‍ദിഷ് പോരാളികള്‍ അതിര്‍ത്തി കടക്കുന്നതിനെക്കുറിച്ച് അയല്‍രാജ്യമായ തുര്‍ക്കിയുടെ രഹസ്യാന്വേഷണ ഏജന്‍സി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സിന് (ഐആര്‍ജിസി) മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും പ്രതിഷേധങ്ങള്‍ മുതലെടുക്കാനുമാണ് ഇവര്‍ ശ്രമിച്ചതെന്നും, പോരാളികളുമായി ഐആര്‍ജിസി ഏറ്റുമുട്ടിയതായും ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇറാനിലെ മുന്‍കാല പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയത് റവല്യൂഷനറി ഗാര്‍ഡുകളാണ്. തുര്‍ക്കിയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐടിയോ (എംഐടി) അങ്കാറയിലെ പ്രസിഡന്‍സി ഓഫീസോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വടക്കന്‍ ഇറാഖിലെ കുര്‍ദിഷ് പോരാളികളെ തീവ്രവാദികളായി കണക്കാക്കുന്ന തുര്‍ക്കി, ഇറാനിലെ ഏത് വിദേശ ഇടപെടലും പ്രാദേശിക പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാഖില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമാണ് പോരാളികളെ അയച്ചതെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.…
Read More » -
Breaking News
നാലുപേരിൽ ആർക്കാണ് ആരോഗ്യപ്രശ്നം എന്ന് വെളിപ്പെടുത്താതെ നാസ : ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നാളെ പുലർച്ചെ ഭൂമിയിലേക്ക് പുറപ്പെടും: ദൗത്യം വെട്ടിച്ചിരിക്കുന്നത് ഇതാദ്യം
കാലിഫോർണിയ : നാളെ അവർ ഭൂമിയിലേക്കുള്ള യാത്ര പുറപ്പെടും. അവർ സുരക്ഷിതമായി മടങ്ങിയെത്താൻ ലോകം പ്രാർത്ഥിക്കുന്നു. ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നാളെ പുലർച്ചെ ഭൂമിയിലേക്ക് പുറപ്പെടും. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെ നാലംഗ സംഘം ക്രൂ ഡ്രാഗൺ പേടകത്തിനകത്ത് കയറി വാതിലുകൾ അടയ്ക്കും. പുലർച്ചെ മൂന്ന് മുപ്പത്തിയഞ്ചോടെ ഡ്രാഗൺ ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടും. ഉച്ചയ്ക്ക് രണ്ട് പതിനൊന്നോടെയാകും പേടകം കാലിഫോർണിയയുടെ തീരത്തോട് ചേർന്ന് കടലിൽ ഇറങ്ങുക. പ്രത്യേക ബോട്ടുപയോഗിച്ച് പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി പുറത്തെടുക്കും. ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന നാലംഗ സംഘം കൂട്ടത്തിൽ ഒരാൾക്ക് ആരോഗ്യപ്രശ്നം നേരിട്ടതോടെയാണ് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങുന്നത്. എന്താണ് പ്രശ്നമെന്ന് വെളിപ്പെടുത്തിയിട്ടില്ല നാസയുടെ സെന കാർഡ്മാനും മൈക്ക് ഫിൻകെയും, ജാക്സയുടെ കിമിയ യുയിയും പിന്നെ റോസ്കോസ്മോസിന്‍റെ ഒലെഗ് പ്ലാറ്റനോവും അടങ്ങുന്നതാണ് ക്രൂ 11 സംഘം. ഇതിൽ നാസയുടെ സഞ്ചാരിക്കാണ് ആരോഗ്യപ്രശ്നമുള്ളത്.…
Read More » -
Movie
ഇന്ത്യൻ സിനിമ കാത്തിരുന്ന ആ കൂട്ടുക്കെട്ട്; അല്ലു അർജുനും ലോകേഷ് കനകരാജും ഒന്നിക്കുന്നു, അനൗൺസ്മെൻ്റ് വീഡിയോ പുറത്ത്
ഇന്ത്യൻ സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഐക്കൺ സ്റ്റാർ അല്ലു അർജുനും ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്നു. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സും ബി വി വർക്സും സംയുക്തമായാണ് ഈ വമ്പൻ പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം പുറത്തിറങ്ങിയ അനൗൺസ്മെൻ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ലോകേഷ് കനകരാജിന്റെ സമാനതകളില്ലാത്ത മേക്കിംഗും അല്ലു അർജുന്റെ സ്റ്റൈലിഷ് പ്രസൻസും ഒത്തുചേരുമ്പോൾ ഒരു പാൻ-ഇന്ത്യൻ ദൃശ്യവിരുന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സെൻസേഷണൽ കമ്പോസർ അനിരുദ്ധ് രവിചന്ദറാണ്. ലോകേഷ്-അനിരുദ്ധ് കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങളെല്ലാം മ്യൂസിക്കൽ ഹിറ്റുകളായിരുന്നതിനാൽ ഈ പ്രോജക്ടിന് പിന്നിലെ ഹൈപ്പ് ഇരട്ടിച്ചിരിക്കുകയാണ്. താൽക്കാലികമായി ‘AA23’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം 2026 ഓഗസ്റ്റിൽ ആരംഭിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. മുമ്പ് കണ്ടിട്ടില്ലാത്ത വേറിട്ട ലുക്കിലാകും അല്ലു അർജുൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നാണ് ലഭിക്കുന്ന സൂചനകൾ. നിർമ്മാണം: നവീൻ യെർനേനി, വൈ. രവിശങ്കർ (മൈത്രി മൂവി…
Read More » -
Breaking News
സ്വാതന്ത്ര്യം ആവശ്യപ്പെട്ടതാണ് ഏക കുറ്റം… Save Erfan Soltani’ ഹാഷ്‌ടാഗുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു, ഹാഷ്‌ടാഗ് പങ്കുവച്ചവരിൽ ഹോളിവുഡ് താരം ഡേവിഡ് ഷ്വിമർ ഉൾപ്പെടെയുള്ളവർ!! ഇന്ന് തന്നെ വധശിക്ഷ?, അവസാനമായി കുടുംബത്തെ കാണാൻ 10 മിനിറ്റ് അനുവദിക്കും…
ടെഹ്റാൻ: 2026-ലെ ഇറാൻ വിരുദ്ധ സർക്കാർ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആദ്യ പ്രതിഷേധക്കാരനെ വധശിക്ഷയ്ക്ക് വിധിക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ, ‘Save Erfan Soltani’ എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ നിറയു്നനു. 26 കാരനായ ഇർഫാൻ സോൾത്താനിയെ ബുധനാഴ്ച തൂക്കിലേറ്റാൻ സാധ്യതയുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നത്. രാജ്യത്ത് രണ്ടാഴ്ചയായി തുടരുന്ന വ്യാപക പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനാണ് സോൾത്താനിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. “സ്വാതന്ത്ര്യം ആവശ്യപ്പെട്ടതാണ് ഏക കുറ്റം” എന്ന വാദത്തോടെയാണ് അദ്ദേഹത്തിന്റെ വധശിക്ഷക്കെതിരേ ആഗോളതലത്തിൽ പ്രതിഷേധം ഉയരുന്നത്. സാധാരണ ജനങ്ങൾക്കൊപ്പം പ്രശസ്തരും പ്രതിഷേധത്തിൽ പങ്കുചേരുന്നുണ്ട്. ഹോളിവുഡ് താരം ഡേവിഡ് ഷ്വിമർ ഉൾപ്പെടെയുള്ളവർ ‘Save Erfan Soltani’ ഹാഷ്‌ടാഗോടുകൂടിയ പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. ഇറാനിൽ വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയവയെ തുടർന്ന് ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്. നിലവിലെ ഭരണകൂടം രാജിവെക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധം. എന്നാൽ ഭരണകൂടം പ്രതിഷേധങ്ങളെ “ദൈവത്തിനെതിരായ യുദ്ധം” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ…
Read More » -
Breaking News
സ്വകാര്യ പരാതി കൊണ്ട് കാര്യമില്ല, രാഹുലിനെ അയോഗ്യനാക്കണമെങ്കിൽ ഒരു നിയമസഭാംഗമെങ്കിലും പരാതി നൽകണം!! സഭയുടെ അന്തസിന് എങ്ങനെയാണ് രാഹുലിന്റെ കേസ് കളങ്കമാകുക? വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക, ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശം എന്ന് പറയാൻ കഴിയില്ലലോ… എഎൻ ഷംസീർ
തിരുവനന്തപുരം: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കിൽ ഏതെങ്കിലും നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്നും സ്പീക്കർ എഎൻ ഷംസീർ. പ്രിവിലേജസ് ആൻറ് എത്തിക്സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാൾ പരാതി നൽകണം. എന്നാൽ അത്തരത്തിലൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ല. സഭയുടെ അന്തസിന് എങ്ങനെയാണ് ഇത് കളങ്കമാകുക? വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശമായി എന്ന് പറയാൻ കഴിയില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം, അല്ലെങ്കിൽ പഠിപ്പിക്കണം. ചില സാമാജികരുടെ ഭാഗത്ത് തെറ്റുണ്ടായാൽ എല്ലാവരെയും മോശമാക്കരുതെന്നും ജനം നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും എഎൻ ഷംസീർ പറഞ്ഞു. അതേസമയം അറസ്റ്റിലായ രാഹുലിനെ ഇന്ന് തെളിവെടുപ്പിനെത്തിച്ചിരുന്നു. എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് രാഹുൽ പ്രതികരിച്ചില്ല. ചിരിയോടെ അകത്തേക്ക്…
Read More »

