Month: January 2026
-
Movie
ബേബി ഗേൾ ജനുവരി ഇരുപത്തിമൂന്നിന് റിലീസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന ചിത്രം ജനുവരി ഇരുപത്തിമൂന്നിനു റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. മാജിക്ക് ഫ്രെയിം നിർമ്മിക്കുന്ന നാൽപ്പതാമതു ചിത്രമാണ് ബേബിഗേൾ. ഇമോഷണൽ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഒരു മാസം പോലും തികയാത്ത ഒരു കുഞ്ഞാണ് ബേബി ഗേൾ എന്ന കേന്ദ്ര കഥാപാത്രം . ഇന്ന് ആ കുഞ്ഞ് ഒമ്പതുമാസം പിന്നിട്ടു കഴിഞ്ഞു. തികഞ്ഞ ഫാമിലി ഡ്രാമ കൂടിയാണ് ഈ ചിത്രം. മികച്ച വിജയം നേടിയ ഗരുഡൻ എന്ന ചിത്രത്തിനു ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് നവസിനിമകൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയരായ ബോബി സഞ്ജയ് ആണ്. വൻ വിജയം നേടി പ്രദർശനം തുടരുന്ന സർവ്വം മായ എന്ന ചിത്രത്തിനു ശേഷം നിമിൻ പോളി നായകനായി എത്തുന്ന ചിത്രമെന്ന നിലയിലും ബേബി ഗേളിൻ്റെ പ്രസക്തി ഏറെ…
Read More » -
Movie
‘അഴകനായി’ നടൻ ലാൽ ടി.വി ചന്ദ്രന്റെ ‘പെങ്ങളില’ ഒ.ടി ടി യിൽ എത്തി.
കൊച്ചി: കീഴാളസമൂഹത്തെ പ്രതിനിധീകരിച്ച് നടൻ ലാൽ എത്തുന്ന ചിത്രം ‘പെങ്ങളില’ഒ ടി ടി യിൽ എത്തി. മനോരമ മാക്സിലൂടെയാണ് ചിത്രം റിലീസായത്. ജാതി രാഷ്ട്രീയം ചർച്ച ചെയ്യുന്ന ചിത്രത്തിൽ ‘അഴകൻ’ എന്ന കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിക്കുന്നത്. എട്ട് വയസ്സുള്ള പെൺകുട്ടിയും അവളുടെ വീടും , പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത്തഞ്ച് വയസ്സുള്ള അഴകൻ എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്നേഹബന്ധമാണ് ചിത്രത്തിന്റെ കാതൽ. അഴകനായി ലാലും രാധയായി അക്ഷര കിഷോറും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. അഴകനും രാധയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തമെങ്കിലും അഴകന്റെ പഴയകാല ജീവിതം,രാധയുടെ കുട്ടിക്കാലം, രാധയുടെ അമ്മയുടെ ഒറ്റപ്പെടൽ തുടങ്ങിയ വിഷയങ്ങളിലൂടെയാണ് പെങ്ങളിലയുടെ കഥ വികസിക്കുന്നത്. അന്തരിച്ച കവി എ അയ്യപ്പന്റെ കവിതയിലെ പ്രയോഗമാണ് ‘പെങ്ങളില’ എന്ന ടൈറ്റിൽ. പ്രമുഖ കവി കെ സച്ചിദാനന്ദന്റെ ‘പുലയപ്പാട്ട്’ എന്ന കവിതയും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ. വി. അബ്ദുൾ നാസറാണ് ചിത്രത്തിന്റെ നിർമ്മാണം. നരേൻ, രൺജി പണിക്കർ, ഇന്ദ്രൻസ്,…
Read More » -
Movie
ജീത്തു സാർ ആണ് കില്ലർ’; ‘ദൃഢം’ ഫൈൻഡ് ദ കില്ലർ പോസ്റ്ററിന് താഴെ വന്ന കമന്‍റിന് കൗതുകം ജനിപ്പിക്കുന്ന ആനിമേറ്റഡ് സ്റ്റിക്കർ പങ്കുവെച്ച് ജീത്തു ജോസഫ്
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പോലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന ‘ദൃഢം’ സിനിമയുടെ ഫൈൻഡ് ദ കില്ലർ പോസ്റ്ററിന് താഴെ വന്നൊരു കമന്‍റ് സോഷ്യൽ മീഡിയയിലാകെ ചർച്ചയായിരിക്കുകയാണ്. ഒരു ഹോട്ടലിൽ നടന്ന കൊലപാതകത്തിന്‍റെ കേസ് സ്റ്റഡിയായി എത്തിയിരിക്കുന്ന പോസ്റ്ററിന് താഴെ ‘ജീത്തു സാർ ആണ് കില്ലർ’ എന്ന കമന്‍റ് ഒരാൾ പങ്കുവെച്ചതിന് പിന്നാലെ അതിന് മറുപടിയുമായി സംവിധായകൻ ജീത്തു ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. സത്യം പരമാർത്ഥം എന്ന സലിം കുമാറിന്‍റെ വാട്സാപ്പ് ആനിമേറ്റഡ് സ്റ്റിക്കർ പങ്കുവെച്ചുകൊണ്ടാണ് ജീത്തു ജോസഫിന്‍റെ മറുപടി. ഇത് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിലാകെ ചർച്ചയായി മാറിയിരിക്കുകയാണ്. ‘കൊറോണ പേപ്പേഴ്സി’നും ‘വേല’യ്ക്കും ശേഷം വീണ്ടും ശക്തനായ ഒരു പോലീസ് കഥാപാത്രമായാണ് ഷെയ്ൻ എത്തുന്നതെന്നാണ് സൂചന. എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷെയിൻ അവതരിപ്പിക്കുന്നത്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണെന്നാണ് ഇതിനകം പുറത്തിറങ്ങിയിട്ടുള്ള പോസ്റ്ററുകളിൽ നിന്ന് ലഭിക്കുന്ന സൂചനകള്‍. #ACopWithEverythingToProve എന്ന ഹാഷ്ടാഗോടുകൂടിയാണ് ചിത്രത്തിൻ്റെ ആദ്യ…
Read More » -
Breaking News
ഹിസ് ഹൈനസ് അബ്ദുള്ളയിലെ രാധ ഇനി സ്ഥാനാർത്ഥി : നടി ഗൗതമി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു : അണ്ണാ ഡിഎംകെയുടെ രാജപാളയം സ്ഥാനാർത്ഥിയാകാൻ സാധ്യത
ചെന്നൈ: ഹിസ് ഹൈനസ് അബ്ദുള്ള ഉൾപ്പെടെയുള്ള സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടി ഗൗതമി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ രാജപാളം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഗൗതമിയുടെ പേര് ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട് . ഏറെ നാളായി മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും ഇക്കാര്യം അണ്ണാ ഡിഎംകെ അറിച്ചിട്ടുണ്ടെന്നും ഗൗതമി മാധ്യമങ്ങളോട് പറഞ്ഞു. രാജപാളയത്ത് മത്സരിക്കാൻ താത്പര്യമുള്ള കാര്യം പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. കുറേവർഷമായി അവിടെ മത്സരിക്കാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അത് നിറവേറ്റിത്തരുമെന്ന് ഗൗതമി പറഞ്ഞു. നിലവിൽ അണ്ണാ ഡിഎംകെയുടെ പ്രചാരണവിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയാണ് ഗൗതമി. ബിജെപിയിലായിരുന്ന ഗൗതമി കഴിഞ്ഞവർഷമാണ് അണ്ണാ ഡിഎംകെയിൽ ചേർന്നത്. ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് പുറമേ ധ്രുവം, സുകൃതം, വിദ്യാരംഭം, അയലത്തെ അദ്ദേഹം, ചുക്കാൻ, ജാക്ക്പോട്ട്, ഡാഡി തുടങ്ങിയ സിനിമകളിലൂടെ ഗൗതമി മലയാളികൾക്കും പ്രിയപ്പെട്ട നടിയാണ്. സിനിമാതാരങ്ങൾ രാഷ്ട്രീയം വാഴുന്ന തമിഴകത്ത് ഇനി ഗൗതമിയും രാഷ്ട്രീയ നായികയായി ഉയരാൻ ഒരുങ്ങുകയാണ്.
Read More » -
Breaking News
‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ’… മൈക്ക് കയ്യിൽ കിട്ടിയപ്പോൾ സിനിമാ സ്റ്റൈലിൽ ഡയലോഗ് തട്ടിവിട്ട് സുരേഷ് ഗോപി!! പുച്ഛം കാണും, പുച്ഛിച്ചോട്ടെ അത് അവരുടെ ഡിഎൻഎയാണ്, അതവർ ചെയ്തു കൊണ്ടേയിരിക്കട്ടേ… ഇത്രയും അടിതെറ്റിക്കിടക്കുന്ന ചവിട്ടിത്തേക്കപ്പെട്ട് കിടക്കുന്ന രാഷ്ട്രീയ പരമായി വഞ്ചിക്കപ്പെട്ട പ്രതലം, പ്രദേശം, അവിടുത്തെ ‘പ്രജകൾ’ അവർക്കരുഗ്രഹമായി തീരണം എന്നു 2015 ൽ മോദിജിയോട് പറഞ്ഞിരുന്നു’…
തൃപ്പൂണിത്തുറ: വീണ്ടും അധിക്ഷേപ പരാമർശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മാസ് എൻട്രി. എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശ വാദത്തിനിടെയാണ് സുരേഷ് ആരുടെയും പേര് പ്രത്യേകമായി എടുത്ത് പറയാതെ ഗോപിയുടെ അധിക്ഷേപ പരാമർശം. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായ്’ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്നായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ ഡയലോഗ്. എയിംസിനായി കൂടുതൽ ജില്ലകളുടെ പേര് നിർദേശിക്കാനാണ് 2015 മുതൽ കേന്ദ്ര സർക്കാർ കേരള സർക്കാരിന്റെ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. മോദിജിയുമായുള്ള ബന്ധത്തിന്റെ പുറത്ത് ആലപ്പുഴയിൽ എയിംസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്രയും അടിതെറ്റിക്കെടക്കുന്ന എല്ലാ അർഥത്തിലും ചവിട്ടിത്തേക്കപ്പെട്ട് കിടക്കുന്ന രാഷ്ട്രീയ പരമായി വഞ്ചിക്കപ്പെട്ട പ്രതലം, പ്രദേശം, അവിടുത്തെ പ്രജകൾ അവർക്കരുഗ്രഹമായി തീരണം എന്നു പറഞ്ഞിരുന്നു, എന്നു പറഞ്ഞത് ask your chief minister to give a small mail എന്നാണ് അന്നു പറഞ്ഞത്. ഇപ്പോഴും…
Read More » -
Breaking News
ഇടതു വിട്ട് എങ്ങോട്ടുമില്ല : നയവും നിലപാടും വ്യക്തമാക്കി ജോസ് കെ മാണി : മുന്നണി മാറ്റത്തെക്കുറിച്ച് നടന്നിട്ടില്ല: കേരള കോൺഗ്രസ് എം എവിടെയായിരിക്കുമോ അവിടെയായിരിക്കും ഭരണം
കോട്ടയം: എല്ലാ അഭ്യൂഹങ്ങൾക്കും അറുതി വരുത്തിക്കൊണ്ട് ഒടുവിൽ ജോസ് കെ മാണി മനസ്സ് തുറന്നു ഇടതുവിട്ട് എങ്ങോട്ടുമില്ല. എൽഡിഎഫ് വിട്ടേ യുഡിഎഫിലേക്ക് കേരള കോൺഗ്രസ് എം പോകുമെന്ന എല്ലാ പ്രചരണങ്ങൾക്കും അഭ്യൂഹങ്ങൾക്കും തിരശ്ശീലയിട്ടു കൊണ്ടാണ് ജോസ് കെ മാണി താൻ ഇടതുമുന്നണിയിൽ തുടരുമെന്ന് പ്രഖ്യാപിച്ചത്. മുന്നണി മാറ്റത്തെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും കേരള കോൺഗ്രസ്-എം എൽഡിഎഫിൽ തന്നെ തുടരുമെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി. നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ജോസ് പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തരോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ. മാണി. കേരള കോൺഗ്രസ്-എം എവിടെയാണോ അവിടെ ആയിരിക്കും ഭരണമെന്നും ജോസ് അവകാശപ്പെട്ടു. നിലപാടുകളിൽ വെള്ളം ചേർക്കുന്ന ആളല്ല താനെന്നും ജോസ് പറഞ്ഞു. എൽഡിഎഫിന്റെ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റൻ താൻ താന്നെയായിരിക്കുമെന്നും ജോസ് വ്യക്തമാക്കി. സ്വകാര്യ ആവശ്യങ്ങൾ ഉണ്ടായിരുന്നതിനാലാണ് എൽഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കാതിരുന്നെതെന്നും യോഗങ്ങളിൽ പാർട്ടിയുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നെന്നും ജോസ് കൂട്ടിച്ചേർത്തു. പാർട്ടി എല്ലാ കാര്യത്തിലും ഒറ്റക്കെട്ടാണെന്നും…
Read More » -
Movie
ക്രൈം ഡ്രാമ ജോണറിൽ ജീത്തു ജോസഫ് ഒരുക്കുന്ന ബിജു മേനോൻ – ജോജു ജോർജ്ജ് ചിത്രം ‘വലതുവശത്തെ കള്ളൻ’ ട്രെയിലർ നാളെ
സംവിധായകൻ ജീത്തു ജോസഫ്, ക്രൈം ഡ്രാമ ജോണറിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളൻ’ സിനിമയുടെ ട്രെയിലർ നാളെ പുറത്തിറങ്ങും. നാളെ വൈകീട്ട് ആറിനാണ് ട്രെയിലർഡ റിലീസ്. ബിജു മേനോനും ജോജു ജോർജ്ജും വേറിട്ട വേഷങ്ങളിലാണ് ചിത്രത്തിലേതെന്നാണ് സൂചന. ചിത്രം ജനുവരി 30-ന് തിയറ്ററുകളിൽ എത്തും. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലതുവശത്തെ കള്ളൻ’. ‘മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളൻ’ ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്,…
Read More » -
Movie
ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ജയറാം – കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിന്റെ ഗ്ലിമ്സ് വീഡിയോ പ്രേക്ഷകരിലേക്ക് : ചിത്രം ഫെബ്രുവരി 6ന് തിയേറ്ററുകളിലേക്ക്
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആശകൾ ആയിരത്തിന്റെ ഗ്ലിമ്സ് വീഡിയോ റിലീസായി. ഒരു വടക്കൻ സെൽഫിയിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ.അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.ഫെബ്രുവരി 6ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. ജയറാം, കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിൽ ആശാ ശരത്,ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ…
Read More » -
Breaking News
മറുപണി കൊടുത്ത് ശ്രീനാദേവി കുഞ്ഞമ്മ!! യുവതി തനിക്കെതിരേ പരാതി നൽകിയത് വ്യാജ ഉള്ളടക്കത്തോടെ… മുഖ്യമന്ത്രിക്ക് പരാതി നൽകി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മൂന്നാമത് ബലാത്സംഗപരാതി നൽകിയ യുവതിക്കെതിരേ മറു പരാതിയുമായി കോൺഗ്രസ് വനിതാ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ. യുവതി വ്യാജ ഉള്ളടക്കത്തോടെ തനിക്കെതിരേ പരാതി നൽകിയെന്ന് ആരോപിച്ചാണ് ശ്രീനാദേവി മുഖ്യന്ത്രിക്ക് പരാതി നൽകിയത്. നേരത്തേ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ മൂന്നാം പരാതിക്കാരി ശ്രീനാദേവിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സൈബർ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് അതിജീവിത ശ്രീനാദേവിക്കെതിരേ പരാതി നൽകിയത്. ഇതിനുപിന്നാലെയാണ് യുവതിയ്‌ക്കെതിരേ ശ്രീനാദേവിയും പരാതി നൽകിയിരിക്കുന്നത്. യുവതി നൽകിയ പരാതി ഇങ്ങനെ- ‘ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീക്ക്, ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയെ സമൂഹമാധ്യമത്തിന് മുന്നിൽ വിചാരണ ചെയ്യാൻ അവകാശമില്ല. ആർ. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഞാൻ താഴ്മയായി അഭ്യർത്ഥിക്കുന്നു. അവരുടെ ഫേസ്ബുക്ക് വീഡിയോ പിൻവലിക്കുകയും ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുകയും വേണം. അതിജീവിതയെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബർ സെൽ അന്വേഷണവും നിയമനടപടിയും വേണം. എന്റെ സുരക്ഷയ്ക്കായി…
Read More » -
Breaking News
ദേശീയപാത വികസനത്തിന് മറ്റൊരു ഇരകൂടി…. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിലൂടെ ആറുമാസം, ഇതിനിടയിൽ അവനൊരു മകൻ കൂടി പിറന്നു, പക്ഷെ അതൊന്നും ആ അച്ഛൻ അറിഞ്ഞില്ല, ഒടുവിൽ അവനെ ഒരു നോക്ക് കാണാനാകാതെ ശ്രീകാന്ത് യാത്രയായി
ചേർത്തല: തനിക്കൊരു മകൻ പിറന്നെന്നറിയാതെ, അവനെ കൺകുളിർക്കെ ഒരു നോക്ക് കാണാനാകാതെ ആ അച്ഛൻ യാത്രയായി. ദേശീയപാത നിർമാണപ്രവർത്തനങ്ങൾക്കായെടുത്ത കുഴിയിൽ വീണ് പരുക്കേറ്റ കടക്കരപ്പള്ളി കുന്നേപറമ്പിൽ ശ്രീകാന്താ(38)ണ് ചികിത്സയിലിരിക്കെ മരിച്ചത്. 2025 ജൂലായ് 14-ന് രാത്രി തുറവൂർ പുത്തൻചന്തയ്ക്കു സമീപം നിർമാണത്തിനായി പൊളിച്ചിട്ട റോഡിലെ കുഴിയിലേക്കു സ്‌കൂട്ടർമറിഞ്ഞുണ്ടായ അപകടത്തിലാണ് ശ്രീകാന്തിനു ഗുരുതരമായി പരുക്കേറ്റത്. തുടർന്ന് എറണാകുളത്തെയും ചെമ്മനാകിരിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു അതേസമയം മകൻ ധ്യാനിനെ ഒരുനോക്ക് കാണാൻകഴിയാതെയാണ് ശ്രീകാന്ത് യാത്രയായത്. രണ്ടരമാസം മുൻപാണ് ശ്രീകാന്തിനു രണ്ടാമത്തെ കുഞ്ഞുപിറന്നത്. അബോധാവസ്ഥയിലായിരുന്ന ശ്രീകാന്ത് ഇതൊന്നും അറിഞ്ഞിരുന്നില്ല. ജീവൻ തിരിച്ചുപിടിക്കാനായി പലതവണ ശ്രീകാന്തിനെ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. അപകടത്തിനുശേഷം ആറുമാസമായി അബോധാവസ്ഥയിലായിരുന്നു. ഡാബർ ഇന്ത്യ കമ്പനി ഫുഡ് ഡിലിഷനിൽ സെയിൽസ് ഓഫീസറായ ശ്രീകാന്ത് കൊച്ചിയിൽനിന്നു ജോലികഴിഞ്ഞ് വീട്ടിലേക്കുവരുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ തലയടിച്ചുവീണ ശ്രീകാന്തിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. മറ്റ് വാഹനയാത്രക്കാരും പ്രദേശവാസികളും ചേർന്നാണ് ആശുപത്രിയിലാക്കിയത്. ഭാര്യ: അമല. മക്കൾ: ദക്ഷ, ധ്യാൻ.
Read More »