Month: January 2026

  • Movie

    ആരം കോഴിക്കോട്ട് – ആരംഭിച്ചു.

    പൂർണ്ണമായും ഒരു പൊലീസ് കഥ,പറയുന്ന ചിത്രമാണ് ആരം. ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി പതിനഞ്ച് ( മകരം ഒന്ന്) വ്യാഴാഴ്ച്ച കോഴിക്കോട്ട് ആരംഭിച്ചു. ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ഈ ചിത്രംനിർമ്മിക്കുന്നത്. കോട്ടുളി ഹോം ഓഫ് ലൗ (സ്നേഹവീട്) എന്ന സ്ഥാപനത്തിൽ നടന്ന പൂജാ ചടങ്ങോടെ യാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ചലച്ചിത്ര, സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ നിന്നുള്ളവരും, ബന്ധുമിത്രാദി കളുടേയും സാന്നിദ്ധ്യത്തിൽ, സംവിധായകൻ വി.എം. വിനുവും ,നാദിർഷയും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് പൂജാ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് അഭിനേതാക്കളും, അണിയറ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തിയാക്കി. ശ്രീമതി ഷെൽഫീനാ ജുനൈസ്, റംലാ ഹമീദ് എന്നിവർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിർമ്മാതാവ് ഡോ. ജുനൈസ്ബാബു ഫസ്റ്റ് ക്ലാപ്പും നൽകി. എം.കെ. രാഘവൻ എം.പി, വി.എം. വിനു,നാദിർഷ, സൈജുക്കുറുപ്പ്, ജയരാജ് വാര്യർ ഡോ. റോഷൻ ബിജിലി,…

    Read More »
  • Movie

    അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; നഭാ നടേഷ് ഫസ്റ്റ് ലുക്ക് പുറത്ത്

    അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പാർവതി എന്ന് പേരുള്ള കഥാപാത്രമായാണ് നഭാ നടേഷ് ചിത്രത്തിൽ വേഷമിടുന്നത്. മകര സംക്രാന്തി ആഘോഷങ്ങൾ പ്രമാണിച്ചാണ് ഈ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. മനോഹരവും പരമ്പരാഗതവുമായ വേഷത്തിലാണ് നഭാ നടേഷിനെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗംഭീരമായ സാരിയിൽ പൊതിഞ്ഞ്, സങ്കീർണ്ണമായ ആഭരണങ്ങളാൽ അലങ്കരിച്ച ഈ കഥാപാത്രം, സമചിത്തത, വിശുദ്ധി, ആത്മീയ ഊഷ്മളത എന്നിവയാണ് പ്രതിഫലിപ്പിക്കുന്നത്. ഭക്തിയിലും പുരാണത്തിലും ആഴത്തിൽ വേരൂന്നിയ ഒരു കഥാപാത്രത്തെ ആണ് ഈ ലുക്ക് സൂചിപ്പിക്കുന്നത്. ഐശ്വര്യ മേനോൻ മറ്റൊരു നായികാ വേഷം ചെയ്യുന്ന ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ ജഗപതി ബാബു, ജയപ്രകാശ്, മുരളി…

    Read More »
  • Breaking News

    ‘ഇർഫാൻ സോൾതാനിയ്ക്ക് വധശിക്ഷ… വാർത്തകൾ നിഷേധിച്ച് ഇറാൻ ജുഡീഷ്യറി, പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് ആഭ്യന്തര സുരക്ഷയ്‌ക്കെതിരായ ഗൂഢാലോചനയും ഭരണകൂടത്തിനെതിരായ പ്രചാരണ പ്രവർത്തനങ്ങളും!! കുറ്റം തെളിയിക്കപ്പെട്ടാലും വധശിക്ഷ വിധിക്കില്ല’, നിലവിലലുള്ളത് കരാജിലെ കേന്ദ്ര ജയിലിൽ

    തെഹ്റാൻ: അടുത്തകാലത്തെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിന് വധശിക്ഷ വിധിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇറാൻ ജുഡീഷ്യറി രംഗത്ത്. ഇർഫാൻ സോൾതാനി (26) എന്ന യുവാവിന് വധശിക്ഷ വിധിച്ചുവെന്ന അന്താരാഷ്ട്ര തലത്തിലെ ആശങ്കകൾക്ക് മറുപടിയായാണ് ഔദ്യോഗിക വിശദീകരണം. ഇറാൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ജനുവരി 10-ന് തെഹ്റാനിന് വടക്കുപടിഞ്ഞാറുള്ള പ്രദേശത്ത് നടന്ന പ്രതിഷേധങ്ങൾക്കിടെയാണ് സോൾതാനിയെ അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കെതിരായ ഗൂഢാലോചനയും ഭരണകൂടത്തിനെതിരായ പ്രചാരണ പ്രവർത്തനങ്ങളുമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഈ കുറ്റങ്ങൾ തെളിയിക്കപ്പെട്ടാലും വധശിക്ഷയ്ക്ക് വിധേയമാകില്ലെന്നും ജുഡീഷ്യറി വ്യക്തമാക്കി. ഇക്കാര്യം റോയിറ്റേഴ്സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ സോൾതാനി തെഹ്റാനിന് പടിഞ്ഞാറുള്ള കരാജിലെ കേന്ദ്ര ജയിലിലാണ് കഴിയുന്നത്. ഏറ്റവും പുതിയ പ്രതിഷേധങ്ങൾ ആരംഭിച്ചതിന് ശേഷം വധശിക്ഷ ലഭിച്ച ആദ്യ പ്രതിഷേധക്കാരനാണ് സോൾതാനിയെന്ന അവകാശവാദം മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും ഉന്നയിച്ചിരുന്നുവെങ്കിലും, ജുഡീഷ്യറിയുടെ വിശദീകരണത്തോടെ ആ ആരോപണം തള്ളപ്പെട്ടു. ചില സംഘടനകൾ ജനുവരി 14-ന് സോൾതാനിയുടെ വധശിക്ഷ നടപ്പാക്കുമെന്ന് ആദ്യം അറിയിച്ചിരുന്നുവെങ്കിലും, പിന്നീട്…

    Read More »
  • Breaking News

    ഏറ്റുമുട്ടുന്നത് വലിയ കോർപ്പറേറ്റ് സംഘടിത ക്രിമിനൽ സംഘത്തോട്…ഒരു പുരുഷാധിപത്യ സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് നീതി എത്ര അകലെയാണ്?, സ്ത്രീകൾ തന്നെയാണ് ഈ പഴയകാല വ്യവസ്ഥിതിയെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നത് ഖേദകരം- അഡ്വ. ടി.ബി. മിനി

    നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കായി നിയമപോരാട്ടം നടത്തുന്ന അഡ്വ. ടി.ബി. മിനി, തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി രംഗത്ത്. അതിജീവിതയെ ഒറ്റപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് തനിക്കെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിലെന്ന് ടിബി മിനി ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. തനിക്കെതിരെ കോടതിയിൽ നിന്നും പുറത്തുനിന്നും ഉണ്ടാകുന്ന ആക്രമണങ്ങളുടെ ലക്ഷ്യം അതിജീവിതയെ തകർക്കലാണെന്ന് വ്യാഴാഴ്ച സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ മിനി കുറിച്ചു. പുരുഷാധിപത്യ സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് നീതി എത്രത്തോളം അകലെയാണെന്ന് ഈ കേസ് തെളിയിക്കുന്നു. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ തന്നെയാണ് ഈ പഴയകാല വ്യവസ്ഥിതിയെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നത് ഖേദകരമാണെന്നും അവർ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം നടിയെ ആക്രമിച്ച കേസിൽ ആ പെൺകുട്ടിക്കൊപ്പം ഇരുമ്പു പോലെ നിന്ന എന്നെ നിങ്ങൾ ആക്രമിക്കുന്നത് എന്തിനെന്ന് എനിക്കറിയാം അത് ആ കുട്ടിയെ ഒറ്റപ്പെടുത്താനാണ് കൂടെ യുണ്ട് എന്ന് പറഞ്ഞാൽ ഗാലറിയിൽ കളികാണുമ്പോൾ അവിടെ തട്ടാമായിരുന്നില്ലേ അത് ഗോളാക്കാമായിരുന്നു എന്നൊക്കെ പറയാൻ എളുപ്പമാണ്…

    Read More »
  • Breaking News

    സഞ്ജുവിന്റെ കളി കണ്ടിട്ടൊന്നുമല്ല ചെന്നൈ സ്വന്തമാക്കിയത്, അതിന് ആവശ്യത്തിന് ഓപ്പണർമാർ ചെന്നെെയ്ക്കുണ്ട്!! പക്ഷെ സഞ്ജു എവിടെ കളിച്ചാലും കേരളത്തിൽ നിന്നുള്ള ആരാധകർ അയാൾക്കായി ആർത്തുവിളിക്കും, അവർ കളി കാണാൻ ഇരച്ചെത്തും… സമൂഹമാധ്യമങ്ങൾ ആഘോഷമാക്കും… ഐപിഎലിൽ ഒരു കളിക്കാരന് എത്രമാത്രം വിപണി മൂല്യമുണ്ടെന്നാണ് ഐപിഎൽ ഉടമകൾ ചിന്തിക്കുക- ഹനുമ വിഹാരി

    ചെന്നൈ: ഇതുവരെയുള്ള ഐപിഎൽ ചരിത്രമെടുത്തുനോക്കിയാൽ ഒരുപക്ഷെ ഇതുപോലൊരു താരകൈമാറ്റത്തിന് ഒരു ആരാധകരും കാത്തിരുന്നിട്ടുണ്ടാകില്ല, ഒരു താരകൈമാറ്റവും ഇത്രയും ചർച്ചയായിട്ടുമുണ്ടാവില്ല. 2026 ഐപിഎൽ സീസണിനു മുന്നോടിയായി നടന്ന ഏറ്റവും വലിയ താര കൈമാറ്റമായിരുന്നു സ‍ഞ്ജു സാംസണിൻറേതെന്ന് നിസംശയം പറയാം. എന്നാൽ ക്രിക്കറ്റ് ലോകത്തിൻറെ ശ്രദ്ധ മാസങ്ങളോളം പിടിച്ചുപറ്റിയ ഈ കൈമാറ്റത്തിന് പിന്നിലെ അറിയാക്കഥകൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് വെറ്ററൻ ഇന്ത്യൻ താരം ഹനുമ വിഹാരി. സഞ്ജുവിൻറെ ക്രിക്കറ്റ് കളി കണ്ടിട്ടോ, സാമ്പത്തിക കാരണങ്ങളാലോ അല്ല ചെന്നൈ സ്വന്തമാക്കിയതെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വിഹാരിയുടെ കണ്ടെത്തൽ സഞ്ജുവിൻറെ ആരാധകവൃന്ദമാണ് ചെന്നൈയെ ആകർഷിച്ചതെന്നും അതല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടെന്ന് കരുതാൻ വയ്യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഹാരിയുടെ വാക്കുകൾ ഇങ്ങനെ- ‘‘സഞ്ജുവിന് ദക്ഷിണേന്ത്യയിൽ വൻ ആരാധകരാണുള്ളത്. ഐപിഎലിൽ ക്രിക്കറ്റ് മാത്രമാണ് പ്രധാനമെന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. ക്രിക്കറ്റിനുമപ്പുറത്തേക്ക് ഒരു കളിക്കാരന് എത്രമാത്രം വിപണി മൂല്യമുണ്ടെന്നാണ് ഐപിഎൽ ഉടമകൾ ചിന്തിക്കുക. സഞ്ജു എവിടെ കളിച്ചാലും കേരളത്തിൽ നിന്നുള്ള ആരാധകർ സഞ്ജുവിനായി ആർത്തുവിളിക്കും.…

    Read More »
  • Breaking News

    ആര്യ മാറ്റിയ ചിത്തിര തിരുന്നാളിന് വീണ്ടും ഇരിപ്പിടമൊരുക്കി ബിജെപി!! ഫോട്ടോ മാറ്റണമെന്ന് എൽഡിഎഫ്, പറ്റില്ലെന്ന് ഭരണസമിതി… ഇടക്ട്രിക് ബസ്, എംഎൽഎ മുറി പ്രശ്നത്തിനു പിന്നാലെ എൽഡിഎഫ്- ബിജെപി തർക്കം ഫോട്ടോയിൽ തൂങ്ങി, ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്‌തത്- മേയർ

    തിരുവനന്തപുരം: സിപിഎം നേതാവ് ആര്യാ രാജേന്ദ്രൻ മേയറായിരുന്ന കാലത്ത് എൽഡിഎഫ് ഭരണസമിതി കോർപറേഷൻ കൗൺസിൽ ഹാളിൽനിന്ന് ഒഴിവാക്കിയ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി. ചിത്രം തിരിച്ചു സ്ഥാപിച്ചതോടെ കോർപറേഷനിൽ എൽഡിഎഫ്- ബിജെപി തർക്കം ഉടലെടുത്തു. കോർപറേഷനും കെഎസ്ആർടിസിയും തമ്മിലുണ്ടായ ഇലക്ട്രിക് ബസ് വിവാദം,വി.കെ. പ്രശാന്ത് എംഎൽഎയും ബിജെപി കൗൺസിലറായ ആർ. ശ്രീലേഖയും തമ്മിലുണ്ടായ മുറി തർക്കം, എന്നിവയ്ക്കു തുടർച്ചയായാണ് ഇപ്പോൾ ചിത്രവിവാദവും. ആര്യ മേയറായിരുന്ന സമയത്ത് ചിത്രം മാറ്റിയപ്പോൾ ബിജെപി ഉയർത്തിയ പ്രതിഷേധം മുഖവിലയ്ക്ക് എടുക്കാൻ എൽഡിഎഫ് ഭരണസമിതി തയാറായിരുന്നില്ല. ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്‌തെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു. അതേസമയം 1940 ൽ കോർപറേഷൻ രൂപീകരിച്ചതു മുതൽ മേയറുടെ ഡയസിനു പുറകിൽ സ്ഥാപിച്ചിരുന്ന ചിത്തിര തിരുനാളിന്റെ ഫോട്ടോ മുൻ എൽഡിഎഫ് ഭരണസമിതിയുടെ അവസാന നാളിൽ നീക്കം ചെയ്തിരുന്നു. ബിജെപിയുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി അധികാരമേറ്റതിനു പിന്നാലെ ഈ…

    Read More »
  • Breaking News

    ഇറാൻ സംഘർഷം: ഗൾഫ് മലയാളികളും ആശങ്കയിൽ : ഇറാൻ വ്യോമ പാത അടച്ചു : എയർ ഇന്ത്യ സർവീസുകളിൽ മാറ്റം 

      ഖത്തർ : ഇറാനിൽ സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് മലയാളികളും ആശങ്കയിൽ. ആക്രമണ പ്രത്യാക്രമണങ്ങൾ ഗൾഫ് മേഖലയെ ബാധിക്കുമോ എന്ന ആശങ്കയാണ് ഗൾഫ് മലയാളികൾക്കുള്ളത്. ഗൾഫ് രാഷ്ട്രങ്ങൾ സ്ഥിതിഗതികൾ ഗൗരവത്തോടെ വീക്ഷിക്കുന്നുണ്ട്. അതേസമയം ഇറാനിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇറാൻ വ്യോമപാത അടച്ചതോടെ എയർ ഇന്ത്യ തങ്ങളുടെ വിമാന സർവീസുകളിൽ മാറ്റം വരുത്തി. അമേരിക്കയിലേക്കുള്ള മൂന്ന് പ്രധാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഇറാൻ വ്യോമപാത ഒഴിവാക്കി വിമാനങ്ങൾ തിരിച്ചുവിടേണ്ടി വരുന്നത് യാത്രാസമയത്തെയടക്കം ബാധിക്കുമെന്നതിനാലാണ് ഈ തീരുമാനം. യു എസ് സർവീസുകൾ റദ്ദാക്കിയതിന് പുറമെ, യൂറോപ്പിലേക്കുള്ള വിമാന സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്നും എയർ ഇന്ത്യ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അധികൃതർ വ്യക്തമാക്കി. പ്രക്ഷോഭം ശക്തമാകുന്ന ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടി വന്നാൽ പരിഗണിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വ്യത്തങ്ങൾ അറിയിച്ചു. അടിയന്തര സാഹചര്യം വന്നാൽ നേരിടാൻ എല്ലാ വഴിയും നോക്കുമെന്നും…

    Read More »
  • Breaking News

    സിപിഎം വീട് വീടാന്തരം കയറിയിറങ്ങാൻ തുടങ്ങി : തുടക്കം കുറിച്ച് എം എ ബേബി : ബിജെപി പണം കൊടുത്തു വോട്ട് വാങ്ങുന്നു എന്ന് ആരോപണം: ഐഷ പോറ്റിക്കെതിരെയും ബേബിയുടെ വിമർശനം 

      തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം വിജയം നേടുന്നതിന്റെ പ്രചരണ മുന്നോടിയായി സിപിഎം വീട് വീടാന്തരം കയറിയിറങ്ങാൻ തുടങ്ങി. ഹാട്രിക് തുടർഭരണം ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശനത്തിന് തുടക്കമായിരിക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി തിരുവനന്തപുരത്ത് നേതാക്കള്‍ക്കൊപ്പം ഗൃഹ സന്ദര്‍ശനം നടത്തി. എം എ ബേബിക്ക് പുറമേ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഗൃഹസന്ദര്‍ശനത്തിന് നേതൃത്വം നല്‍കും. വ്യാപകമായ തോതില്‍ പണം വിതരണം ചെയ്ത് ബിജെപി വോട്ട് വിലക്ക് വാങ്ങുകയാണെന്ന് എം എ ബേബി ഗൃഹസന്ദര്‍ശനത്തിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി പ്രതിനിധി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വോട്ട് ചെയ്യാന്‍ പണം നല്‍കിയെന്നും പുരുഷന്മാര്‍ക്ക് നല്‍കിയതിന്റെ പകുതിയാണ് സ്ത്രീകള്‍ക്ക് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരേന്ത്യയില്‍ മസില്‍ പവറും മണി പവറും ഉപയോഗിച്ച് ആളുകളെ പിന്നില്‍ നിര്‍ത്തുന്നതാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും സമീപനം. ബിഹാറില്‍ ഇത് നമ്മള്‍ കണ്ടതാണ്. രണ്ട് രീതിയിലാണ് അവിടെ പണം ഉപയോഗിച്ചത്. സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമെന്ന…

    Read More »
  • Breaking News

    2024ൽ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറിൽ അതേ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിൻ്റെ ലോജിക് എന്താണ്? രാഹുലിനെ കാണാൻ പരാതിക്കാരി പലവട്ടം അവസരം ചോദിച്ചു, ഒഴിവാക്കാൻ നോക്കി, പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാമെന്ന് പറഞ്ഞപ്പോൾ അത് പോര സ്വകാര്യത വേണം, മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം, രാത്രിയാണെങ്കിലും കണ്ടാൽ മതി!! ഫ്ലാറ്റിൽ അസൗകര്യം പറഞ്ഞപ്പോൾ എങ്കിൽ ഒരു ഡ്രൈവ് പോകണമെന്നായി- ചാറ്റ് പുറത്തുവിട്ട് ഫെനി നൈനാൻ

    രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തു എന്ന മൂന്നാമത്തെ പരാതിക്കാരിയുടെ കേസിൽ വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് അദ്ദേഹത്തിന്റെ സന്തത സഹചാരിയും കെഎസ്‍യു സംസ്ഥാന ഭാരവാഹിയും ആയ ഫെനി നൈനാൻ. തന്നോട് സംസാരിച്ചിരുന്നതിന്റെ അവസാന കാലത്ത്, അതായത് രണ്ട് മാസം മുൻപ്, രാഹുൽ എംഎൽഎയെ കാണാൻ പരാതിക്കാരി പലവട്ടം തന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാൻ നോക്കിയെന്നും ഫെനി ഫേസ്ബുക്കിൽ കുറിച്ചു. 2024ൽ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറിൽ അതേ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിൻ്റെ ലോജിക് എന്താണെന്നും ഫെനി ചോദിക്കുന്നു. അവരുടെ നിർബന്ധം സഹിക്കവയ്യാതെ വന്നപ്പോൾ പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാം എന്ന് പറഞ്ഞപ്പോൾ അത് പോര സ്വകാര്യത വേണം എന്നും ഓഫീസിൽ എപ്പോഴും പാർട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവർ പറഞ്ഞു. രാഹുൽ എംഎൽഎയുടെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം എന്നും പരാതിക്കാരി…

    Read More »
  • Movie

    ”പ്രേമം പൊട്ടി നിക്കുന്ന സമയത്തെ ഈ പിള്ളേർക്കൊക്കെ ഒരു അസുഖം വരുവല്ലോ, എന്നാടാ അത്”; ചിരി വിരുന്നൊരുക്കി ‘മാജിക് മഷ്റൂംസ്’ ട്രെയിലർ പുറത്ത്

    പൊട്ടിപൊട്ടി ചിരിക്കാനും മതിമറന്ന് ഓർത്തോർത്ത് ആനന്ദിക്കാനും ഒട്ടേറെ രസക്കൂട്ടുകളുമായി നാദിര്‍ഷയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന മാജിക് മഷ്റൂംസ് ട്രെയിലർ പുറത്ത്. പ്രേക്ഷകർ ഏറ്റെടുത്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായാണ് എത്തുന്നത്. ആദ്യാവസാനം ഒരു ഫൺ ഫാമിലി എന്‍റ‍ർടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ സൂചന നൽകുന്നത്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ. മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ച് പാടിയ ‘ആരാണേ ആരാണേ…’ എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘തലോടി മറയുവതെവിടെ നീ…’ എന്ന ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്നുപാടിയ ഗാനവും ഏവരും ഏറ്റെടുത്തിരുന്നു. ഹരിശ്രീ അശോകൻ,…

    Read More »
Back to top button
error: