Month: January 2026
-
Breaking News
ആദ്യം സട കുടഞ്ഞുള്ള ഗർജ്ജനം, ഇപ്പോൾ ശാന്തൻ… ഇറാനെതിരായ സൈനിക നീക്കം നിർത്തിവെച്ച ട്രംപിന്റെ പിന്നിൽ നെതന്യാഹുവിന്റെയും അറബ് സഖ്യകക്ഷികളുടെയും സ്വാധീനം? മറുവശത്ത് പ്രകടനക്കാരെ അടിച്ചമർത്തുന്നത് അവസാനിപ്പിക്കാൻ ഇറാൻ നേതാക്കളോടും അഭ്യർത്ഥിച്ച് അറബ് സഖ്യകക്ഷികൾ
വാഷിങ്ടൺ: ഇറാനോടുള്ള നിലപാട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മയപ്പെടുത്താൻ കാരണം ഗൾഫ് സഖ്യകക്ഷികളുടെ സമ്മർദവും നെതന്യാഹുവിന്റെ ഇടപെടലുമാണെന്ന് റിപ്പോർട്ട്. ഇറാനിലാകെ പടർന്ന ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങൾക്കുനേരെ ഭരണകൂടം നടത്തുന്ന അടിച്ചമർത്തലിന് യുഎസ് ശക്തമായ മറുപടിയേകുമെന്ന മുന്നറിയിപ്പുകൾ ട്രംപ് പലതവണ നൽകിയിരുന്നു. അതിനു ശേഷമാണ് ട്രംപിന്റെ മനംമാറ്റം. നിലവിൽ ഇറാനെതിരായ സൈനിക നടപടി നീക്കം നിർത്തിവെക്കാൻ ട്രംപ് തീരുമാനിച്ചു കഴിഞ്ഞതായാണ് വിവരം. ഇറാനിൽ സർക്കാരിനെതിരെ തെരുവിലിറങ്ങിയ പ്രക്ഷോഭകാരികളോട് അത് തുടർന്നുകൊള്ളാനും സഹായം വരുന്നുണ്ടെന്നും പറഞ്ഞ ട്രംപ്, വ്യാഴാഴ്ച പൊടുന്നനെയാണ് തന്റെ നിലപാടുകളിൽ മാറ്റംവരുത്തിയത്. അറബ് സഖ്യകക്ഷികളിൽ നിന്നുള്ള നയതന്ത്രപരമായ സമ്മർദ്ദം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അപേക്ഷകൾ, യുഎസ് സൈനിക വിന്യാസത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ വാഷിങ്ണിന്റെ നിലവിലെ സമീപനത്തെ സ്വാധീനിച്ചിരിക്കാം എന്നാണ് വിലയിരുത്തൽ. പടിഞ്ഞാറൻ ഏഷ്യയിലെ യുഎസ് പങ്കാളികളിൽ പലരും ഇറാനെതിരെ സൈനിക നടപടി ആരംഭിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ ട്രംപ് ഭരണകൂടത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ അസ്ഥിരമായ പ്രദേശങ്ങളെ യുഎസിൻറെ…
Read More » -
Breaking News
14 കാരിയുടെ കൊലപാതകം ക്രൂരമായ പീഡനത്തിനു ശേഷം, ആളൊഴിഞ്ഞ സ്ഥലമെന്ന് മനസിലാക്കിയാണ് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി, കയ്യും കാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചു, പിന്നാലെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി? പ്രതി മുൻപ് പെൺകുട്ടിയേയും അമ്മയേയും ഭീഷണിപ്പെടുത്തി? കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്ക്- ബന്ധുക്കൾ, പെൺകുട്ടി പഠിക്കുന്ന സ്കൂൾ സംഭവ സ്ഥലത്തുനിന്ന് 10-20 കി.മീ. അകലെ
മലപ്പുറം: കരുവാരക്കുണ്ടിലെ പതിനാലുകാരിയുടെ കൊലപാതകം ക്രൂരമായ പീഡനത്തിന് ശേഷം. കുട്ടിയെ പീഡിപ്പിച്ചെന്ന് കസ്റ്റഡിയിലെടുത്ത 16കാരൻ മൊഴി നൽകിയതായും റിപ്പോർട്ട്. ആളൊഴിഞ്ഞ സ്ഥലമെന്ന് മനസിലാക്കിയാണ് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയതെന്നും ആൺകുട്ടി പോലീസിനോട് പറഞ്ഞു. അതേസമയം കയ്യും കാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. പിന്നീടു കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് സൂചന. കരുവാരക്കുണ്ട് പോലീസ് കസ്റ്റഡിയിലെടുത്ത 16കാരൻ നേരത്തെതന്നെ കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടാകാമെന്ന് മരിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഒറ്റക്ക് ഒരാൾക്ക് ഇത് ചെയ്യാനാവില്ലെന്നും ബന്ധുക്കൾ പറഞ്ഞു. വിജനമായ ഇടത്തേക്ക് സ്ഥല പരിചയമുള്ള ആളുകളുടെ സഹായം ഇല്ലാതെ എത്താനാവില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. 16കാരൻ നേരത്തെയും പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയത്. പെൺകുട്ടിയുമായുള്ള ബന്ധം എതിർത്തതിനാണ് ഭീഷണിപ്പെടുത്തിയത്. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം നടവഴി ഉള്ള സ്ഥലമല്ലെന്നും വിജനവഴിയാണെന്നും നാട്ടുകാരും പറഞ്ഞു. ജനസമ്പർക്കമില്ലാത്ത സ്ഥലമാണെന്നും നാട്ടുകാർ പറഞ്ഞു. ‘പെൺകുട്ടി പഠിക്കുന്നത് ഈ സ്ഥലത്ത് നിന്നും…
Read More » -
Breaking News
സ്കൂളിലേക്കു പോയ പെൺകുട്ടി ഇന്നലെ വീട്ടിൽ തിരിച്ചെത്തിയില്ല…മലപ്പുറത്ത് റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ കൈകൾ കെട്ടിയ നിലയിൽ പത്താംക്ലാസുകാരിയുടെ മൃതദേഹം!!പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ, മൃതദേഹം പോലീസിനു കാണിച്ചുകൊടുത്തത് പ്ലസ് വൺ വിദ്യാർഥിയായ പ്രതി
മലപ്പുറം: മലപ്പുറം തൊടിയ പുലത്ത് 16 കാരിയായ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് കുട്ടി പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ലെന്ന് റിപ്പോർട്ട്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. സംശയം തോന്നി പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. അതേസമയം ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്കൂൾ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം.
Read More » -
Breaking News
ദാസപ്പാ എന്നെ കണ്ടാൽ എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ : മണിച്ചിത്രത്താഴിലെ പപ്പുവിന്റെ ഡയലോഗ് പോലെ തോന്നി ബിനോയ് വിശ്വത്തിന്റെ ഡയലോഗ് :എൽഡിഎഫ് സർക്കാരിനെ കുറിച്ച് എന്തെല്ലാം നല്ലത് പറഞ്ഞാലും ജനങ്ങൾക്ക് എന്തോ വിമർശനം ഉണ്ട്,: അത് എന്തെന്ന് അറിയണമെന്നും തീർക്കണമെന്നും ബിനോയ്
കൊല്ലം: മണിച്ചിത്രത്താഴ് എന്ന സിനിമയിൽ കുതിരവട്ടം പപ്പു ഗണേഷ് കുമാറിനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.ദാസപ്പാ എന്നെ കണ്ടാൽ എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ എന്നാണ് ചോദ്യം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ഡയലോഗിന് പപ്പുവിന്റെ ഈ ഡയലോഗിനോട് ചെറിയൊരു സാമ്യമുണ്ട്. എൽഡിഎഫ് സർക്കാരിനെ പറ്റിയാണ് ബിനോയ് വിശ്വം ഡയലോഗടിച്ചത്. അതിങ്ങനെ – എൽഡിഎഫ് സർക്കാരിനെ കുറിച്ച് എന്തെല്ലാം നല്ലത് പറഞ്ഞാലും ജനങ്ങൾക്ക് എന്തോ വിമർശനം ഉണ്ട് അത് എന്തെന്ന് അറിയണം, തീർക്കണം. സിപിഎം വീടുവീടാന്തരം കയറിയിറങ്ങാൻ തുടങ്ങിയതോടെ ജനങ്ങൾക്കുള്ള വിമർശനവും പ്രശ്നവും തിരിച്ചറിയാൻ ആകുമെന്നാണ് ബിനോയ് വിശ്വം പ്രതീക്ഷിക്കുന്നത്. ഗൃഹസന്ദർശന പരിപാടി സഹായം ആകുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. എല്ലാ വീടുകളിലും ചെന്ന് ജനങ്ങളെ കേൾക്കുകയും വിമർശനങ്ങൾ മനസ്സിലാക്കുകയുമാണ് സിപിഎമ്മിന്റെ ഗൃഹ സന്ദർശന പരിപാടി അത് കേൾക്കുന്നത് ഇടതുപക്ഷത്തിന് ഗുണമാണ്. ഒരു മുൻവിധിയും ഇല്ലാതെയാണ് ഗൃഹസന്ദർശനം. ജനങ്ങൾ എൽഡിഎഫിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ബിനോയ് വിശ്വം പറയുന്നു. വിശ്വാസം അതല്ലേ എല്ലാം എന്ന…
Read More » -
Breaking News
സ്വർണ്ണം കഴിഞ്ഞു,: ഇനി നെയ്യ് : ശബരിമലയില്‍ വിജിലന്‍സ് പരിശോധന:ആടിയ നെയ്യ് ക്രമക്കേടിന്റെ നിജസ്ഥിതി കണ്ടെത്താൻ
പത്തനംതിട്ട : സ്വർണം അണിഞ്ഞാൽ ഭംഗി കൂടും, നെയ്യ് കഴിച്ചാൽ ശരീരം തടിക്കും. അതുകൊണ്ടാവണം ശബരിമലയിൽ നിന്ന് ഇതെല്ലാം പലരും കടത്തി കൊണ്ടുപോകുന്നത്.സ്വർണ്ണം കൊള്ള കേസിന് പിന്നാലെ ശബരിമലയിൽ ഇപ്പോൾ ഉരുകിയൊലിക്കുന്നത് നെയ്യ് വിവാദം. ശബരിമലയില്‍ അഭിഷേകം ചെയ്ത നെയ് വില്‍പ്പനയിലെ ക്രമക്കേടില്‍ സന്നിധാനത്തു വിജിലന്‍സ് പരിശോധന നടത്തി.. സന്നിധാനത്ത് നാല് സ്ഥലങ്ങളിലാണ് പരിശോധന നടന്നത്.കൗണ്ടറുകളില്‍ ഉള്‍പ്പടെ രേഖകള്‍ പരിശോധിച്ചു. ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യിന്റെ വില്‍പ്പനയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയ എടുത്ത കേസിലായിരുന്നു നടപടി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ദേവസ്വം ബെഞ്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്രമക്കേട് നടത്തിയ സുനില്‍കുമാര്‍ പോറ്റിയെ ബോര്‍ഡ് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍…
Read More » -
Breaking News
യുവാവിനെ കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടു, കണ്ണിൽ മുളകുപൊടി ഇട്ടു, കമ്പിവടിക്ക് തലയ്ക്ക് അടിച്ചു, മൂന്നാമത്തെ അടിയിലാണ് തല പൊട്ടി ചോര വന്നതെന്ന് പിതാവ്… മാനസിക ദൗർബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേർന്നു കൊലപ്പെടുത്തി
കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് തലയ്ക്കു അടിച്ചു കൊലപ്പെടുത്തി. മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണന്റെ മകൻ സന്തോഷ് (35) ആണ് കിടപ്പുമുറിയിൽ ദാരുണമായി കൊല്ലപ്പെട്ടത്. തലയ്ക്ക് അടിയേറ്റാണ് മരണം. സംഭവത്തിൽ പിതാവിനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട സന്തോഷ് മാനസിക രോഗത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ട്. സ്ഥിരം ഉപദ്രവകാരിയാണ്. സംഭവ ദിവസം സന്തോഷ് സഹോദരനെ ഉപദ്രവിച്ചു. ഇയാളുടെ ആക്രമണം സഹിക്ക വയ്യാതെ രാത്രിയിൽ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ രാമകൃഷ്ണൻ സമ്മതിച്ചതായി പോലീസ് പറഞ്ഞു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവസമയത്ത് രാമകൃഷ്ണനും മൂത്ത മകൻ സനലും (36) സന്തോഷും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്. സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷം പിതാവ് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. സനലിനെ ആക്രമിക്കുന്നതിൽ നിന്ന് പലവട്ടം സന്തോഷിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ ഉപദ്രവം തുടർന്നു. പിന്നാലെ പിതാവും സഹോദരനും ചേർന്ന് ഇയാളെ കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടു. ബഹളം അടങ്ങാതായപ്പോൾ…
Read More » -
Breaking News
പോലീസിനെ പഴിച്ച് നിർഭാഗ്യയായ കോടിപതി..!! സർക്കാർ തരുന്നതിലും കൂടുതൽ തരാം, മോഹന വാഗ്ദാനത്തിൽ വീണു..!! ഒരു കോടി ലോട്ടറിയടിച്ചപ്പോൾ സർക്കാർ തരുന്ന 63 അല്ല, 80 ലക്ഷം തരാമെന്ന് ഓഫർ, ഒടുവിൽ സംഘം തോക്കുചൂണ്ടി ടിക്കറ്റും തട്ടിയെടുത്ത് എസ്കോർട്ടു വന്ന സുഹൃത്തിനെ പെരുവഴിയിലുപേക്ഷിച്ച് മുങ്ങി..
പേരാവൂർ: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പണത്തേക്കാൾ കൂടുതൽ പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിനായി തെരച്ചിൽ ഊർജിതമാക്കി പോലീസ്. ഒരു കോടി രൂപ സമ്മാനം ലഭിച്ചാൽ നിയമാനുസൃതം ലഭിക്കുന്ന 63 ലക്ഷം രൂപയേക്കാൾ കൂടുതൽ പണം മോഹിച്ച് ടിക്കറ്റ് മറിച്ചുവില്ക്കാൻ തയ്യാറായ പേരാവൂർ സ്വദേശി അക്കരമ്മൽ സാദിഖാണ് കടിച്ചതുമില്ല പിടിച്ചതുമില്ലായെന്ന അവസ്ഥയിൽ നട്ടംതിരിയുന്നത്. 2025 ഡിസംബർ 30-ന് നറുക്കെടുത്ത കേരള സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം സാദിഖിനായിരുന്നു ലഭിച്ചത്. 12 ടിക്കറ്റുകളടങ്ങുന്ന സെറ്റാണ് പേരാവൂരിലെ കെ. കൃഷ്ണന്റെ ഇരിട്ടി റോഡിലെ ധനലക്ഷ്മി ലോട്ടറി സ്റ്റാൾ സാദിഖിന് നല്കിയത്. എന്നാൽ, ഒരുകോടി രൂപ ലോട്ടറിയടിച്ചതോടെ സാദിഖിനെ കുടുക്കാൻ മോഹന വാഗ്ദാനങ്ങളുമായി വിവിധ തട്ടിപ്പ് സംഘങ്ങൾ പേരാവൂരിലെത്തി. സംഘം 80 ലക്ഷം മുതൽ വിവിധ തുകകൾ ഓഫർ ചെയ്ത് സാദിഖിനെ കെണിയിൽ വീഴ്ത്തി. ലോട്ടറി തുക സർക്കാരിൽനിന്ന് ലഭിക്കാൻ മാസങ്ങളെടുക്കുമെന്നും സർക്കാർ നൽകുന്നതിനേക്കാൾ 10 ലക്ഷം രൂപ…
Read More » -
Movie
സൂപ്പർ ഹിറ്റായി പ്രിയനന്ദനൻ ചിത്രം സൈലൻസർ ഒ ടി.ടിയിൽ പ്രദർശനം തുടരുന്നു.
കൊച്ചി:പ്രമുഖ സംവിധായകന്‍ പ്രിയനന്ദനന്‍ ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് സൈലന്‍സര്‍. ചിത്രം മനോരമ മാക്സിൽ പ്രദർശനം തുടരുകയാണ്. രാജ്യാന്തര ചലച്ചിത്ര മേളയായ ഐ എഫ് എഫ് കെ യിലും സൈലൻസർ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി. അബ്ദുൾ നാസറാണ് ചിത്രം നിര്‍മ്മിച്ചത്. പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്‍റെ ‘സൈലന്‍സര്‍’ എന്ന ജനപ്രീതിയാര്‍ജ്ജിച്ച ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ. വാര്‍ദ്ധക്യത്താല്‍ ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടു പൊരുതി മുന്നേറുന്ന മൂക്കോടന്‍ ഈനാശുവിന്‍റെ( ലാല്‍) ജീവിതമാണ് സൈലന്‍സറിന്‍റെ ഇതിവൃത്തം. കരുത്തിന്‍റെയും അതിജീവനത്തിന്‍റെയും പ്രതീകമാണ് മൂക്കോടന്‍ ഈനാശു.ത്രേസ്സ്യ(മീരാ വാസുദേവ്)യാണ് ഈനാശുവിന്‍റെ ഭാര്യ. മകന്‍ സണ്ണി (ഇര്‍ഷാദ്) ചിത്രത്തില്‍ ഇവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മനുഷ്യജീവിതത്തിലെ സംഘര്‍ഷങ്ങളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്ന സിനിമ കുടുംബപ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍ ചൂണ്ടിക്കാട്ടുന്നു. നല്ല രീതിയിലുള്ള സമ്പത്തുണ്ടെങ്കിലും…
Read More » -
Movie
നീതി പാലകനും നീതി തേടുന്നവനും_ നേർക്കുനേർ ജീത്തു ജോസഫിൻ്റെ വലതു വശത്തെ കള്ളൻ ഒഫീഷ്യൽ ട്രയിലർ എത്തി
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ്റെ ഒഫീഷ്യൽ ട്രയിലർ എത്തി. നിരവധി വൈകാരിക മുഹൂർത്തങ്ങൾ ട്രയിലറിൽ ഉടനീളം കാണാം. കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളാലും ട്രയിലർ ഇതിനകം പ്രേക്ഷകരെ ഏറെ ആകർഷിക്കപ്പെട്ട തായി നവമാധ്യങ്ങളുടെ പ്രതികരണത്തിലൂടെ മനസ്സിലാക്കുവാൻ കഴിയും. സാറെ എവിഡൻസു വേണം…അല്ലാതെ ഏതെങ്കിലും ഭ്രാന്തൻ എന്തെങ്കിലും പറഞ്ഞാൽ തെളിവാകുമോ? ആൻ്റെണീ…നിൻ്റെ ഈ സ്വഭാവമാണ് നീ ഈ സർക്കിളിൽത്തന്നെ കിടന്നു കറങ്ങുന്നത്…. രണ്ടു വഴിക്കല്ല നീങ്ങുന്നതെങ്കിൽ ഇനി ഇവിടുന്ന് സംഭവിക്കുന്നതിൻ്റെയെല്ലാം നിങ്ങളായിരിക്കും ഉത്തരവാദി… ഈ ട്രയിലറിൽ നിന്നും കേൾക്കുന്ന ഈ സംഭാഷണങ്ങളിലെ ചില പ്രസക്തഭാഗങ്ങളാ ണിവ. ബിജു മേനോൻ്റെ മുന്നിൽജോജു ജോർജിൻ്റെ ഒരു ഭീഷണി സ്വരം പോലെയാണ് ഇനി സംഭവിക്കുന്നതിൻ്റെയെല്ലാം ഉത്തരവാദി നിങ്ങളാണന്ന സംഭാഷണത്തിൽ നിന്നും മനസ്സിലാകുന്നത്. തീതി പാലകനായ ആൻ്റെണി യുടെ മുന്നിലേക്കാണ് ഈ വാക്കുകൾ. അതു പറയുന്ന കഥാപാത്രം ആര്? അയാളുടെ ലക്ഷ്യമെന്ന്? ഈ പിരിമുറുക്കമാണ് ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. ഈ രണ്ടു പേരുടേയും ആത്മസംഘർഷം…
Read More »
