Month: January 2026

  • Breaking News

    ഇന്ത്യയ്ക്കുള്ള ട്രംപിന്റെ അടുത്ത പണിയെത്തി, ഇത്തവണ ആപ്പുവെക്കുന്നത് ഇറാനിൽ വൻ നിക്ഷേപത്തോടെ സജ്ജമാക്കിയ തന്ത്രപ്രധാന തുറമുഖം ചബഹാറിന്, ഉപരോധ ഇളവ് ഏപ്രിൽ 26 വരെ മാത്രം, കത്ത് കിട്ടി ബോധിച്ചതായി കേന്ദ്രം, വാഷിങ്ടണുമായി ചർച്ച തുടരുന്നു

    ന്യൂഡൽഹി: ഇറാനിലെ ചാബഹാർ തുറമുഖവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പങ്കാളിത്തത്തിന് യുഎസ് സർക്കാർ നിബന്ധനാപരമായ ഉപരോധ ഇളവ് ഏതാനും മാസങ്ങൾ വരെ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം (MEA). 2025 ഒക്ടോബറിൽ യുഎസ് ട്രഷറി വകുപ്പ് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ ഈ ഇളവ് 2026 ഏപ്രിൽ 26 വരെ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. “2025 ഒക്ടോബർ 28ന് യുഎസ് ട്രഷറി വകുപ്പ് നിബന്ധനാപരമായ ഉപരോധ ഇളവിനെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ കത്ത് പുറപ്പെടുവിച്ചിരുന്നു. ഇത് 2026 ഏപ്രിൽ 26 വരെ പ്രാബല്യത്തിലുണ്ട്. ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുന്നതിന് യുഎസ് അധികൃതരുമായി ഞങ്ങൾ തുടർച്ചയായി ആശയവിനിമയം നടത്തിവരികയാണ്,” ജയ്സ്വാൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യത്തിനും അമേരിക്കയുമായുള്ള മുഴുവൻ വ്യാപാരത്തിലും 25 ശതമാനം ടാരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജനുവരി 12ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ചാബഹാർ തുറമുഖത്തിലെ ഇന്ത്യയുടെ പങ്കാളിത്തം തകർന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.…

    Read More »
  • Breaking News

    കുറച്ചുനാളുകളായി ജോലിയില്ല, 6 വയസുകാരിയെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി, മൃതദേഹം കണ്ടത് ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ

    കൊച്ചി: എളമക്കരയിൽ അച്ഛനേയും 6 വയസുകാരി മകളേയും മരിച്ച നിലയിൽ കണ്ടെത്തി. മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചതാണെന്ന് പ്രാഥമിക നിഗമനം. ഇന്നു രാവിലെയാണ് ചേർത്തല പാണാവള്ളി സ്വദേശിയായ പവിശങ്കർ (33), മകൾ വാസുകി (6) എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോണേക്കരയിലെ സെന്റ് സേവ്യേഴ്സ് റോഡിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. അതേസമയം വ്യാഴാഴ്ച രാത്രി 11.30നും ഇന്നു രാവിലെ 11നും ഇടയിലാണ് മരണം നടന്നിട്ടുള്ളത് എന്നാണ് പ്രാഥമിക നിഗമനം. മകളെ കിടക്കയിൽ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങിനിൽക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്. മകൾക്ക് വിഷം കൊടുത്തശേഷം പിതാവ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നി​ഗമനം. എന്നാൽ വിശദമായ അന്വേഷണത്തിലൂടെയേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് വ്യക്തമാക്കി. സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ആളാണ് പവിശങ്കർ. എന്നാൽ…

    Read More »
  • Movie

    ചിത്രകഥപോലെ “അറ്റ്”ൻ്റെ പുതിയ പോസ്റ്റർ; ഡോൺമാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്ക്… ഡാർക് വെബിന്റെ ഉള്ളറകളിലേക്ക്; മലയാളത്തിൽ ഇതാദ്യം…

    മലയത്തിലെ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായ ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “അറ്റ്”. കൊച്ചുറാണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച് പുതുമുഖം ആകാശ് സെന്‍ നായകനാകുന്ന ഈ ടെക്നോ ത്രില്ലർ ചിത്രത്തിൽ ഏറെ ശ്രദ്ധേയമായ വേഷത്തിൽ ഷാജു ശ്രീധറും എത്തുന്നുണ്ട്. ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് വ്യത്യസ്തമായ ലുക്കിലുള്ള പോസ്റ്റർ പുറത്തിറക്കി. ഫെബ്രുവരി 13ന് വേൾഡ് വൈഡ് ആയിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. മലയാളത്തിൽ ഇത് ആദ്യമായാണ് ഡാർക്ക്‌ വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്. ഇന്ത്യയിൽ ആദ്യമായി റെഡ് വി റാപ്ടർ കാമറയിൽ പൂർണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന നേട്ടവും ഈ ചിത്രത്തിനുണ്ട്. കരിയറിൽ തന്നെ ഏറെ വ്യത്യസ്തമായ വേഷപ്പകർച്ചയോടെ എത്തുന്ന ഷാജു ശ്രീധറിനൊപ്പം ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സാജിദ് യഹിയ, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ…

    Read More »
  • Breaking News

    പാലായിൽ ജോസ് കെ മാണി? പാലക്കാട് കഴിഞ്ഞ തവണ കിട്ടിയിരുന്നെങ്കിൽ ജയിച്ചേനെ. അഞ്ചര വർഷക്കാലം പ്രതിപക്ഷം ചെയ്തതിനേക്കാൾ കൂടുതൽ കാര്യങ്ങൾ കേരളാ കോൺ​ഗ്രസ് ചെയ്തിട്ടുണ്ട്!! ചുരുങ്ങിയത് 13 സീറ്റെങ്കിലും വേണം, ഒന്നോ, രണ്ടോ സീറ്റ് അധികവും ആവശ്യപ്പെടും, കോൺഗ്രസ് ജയിച്ച ചില മണ്ഡലങ്ങൾ ഞങ്ങൾക്ക് കിട്ടിയാൽ എൽഡിഎഫ് ജയിക്കാൻ സാധ്യത,

    കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ന് ഇത്തവണ മത്സരിക്കാൻ ചുരുങ്ങിയത് 13 സീറ്റെങ്കിലും വേണമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. ഒന്നോ രണ്ടോ സീറ്റ് അധികം ചോദിക്കുമെന്നും ജോസ് കെ.മാണി വ്യക്തമാക്കി. പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് സീറ്റ് കഴിഞ്ഞ തവണ കേരള കോൺഗ്രസിന് ലഭിച്ചിരുന്നെങ്കിൽ എൽഡിഎഫ് അവിടെ ജയിച്ചേനെ എന്നും അദ്ദേഹം പറഞ്ഞു. അതേപോലെ പാലായിൽ താൻ മത്സരിക്കുമെന്ന സൂചനയും വാർത്താസമ്മേളനത്തിൽ ജോസ് കെ. മാണി നൽകി. പാലായിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നണി മാറ്റം തുറക്കാത്ത ചാപ്റ്ററാണെന്ന് പറഞ്ഞ ജോസ് കെ. മാണി കേരള കോൺഗ്രസിനെ ചേർത്തുപിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷവുമാണെന്നും കൂട്ടിച്ചേർത്തു. ‘കഴിഞ്ഞ തവണ 13 സീറ്റാണ് കേരളാ കോൺ​ഗ്രസിനു ഉണ്ടായിരുന്നത്. അതിൽ കുറ്റ്യാടി സീറ്റ് സിപിഎം ആവശ്യപ്പെട്ടതിനാൽ വിട്ടുകൊടുത്തു. ഇത്തവണ 13 സീറ്റ് ചുരുങ്ങിയത്…

    Read More »
  • Movie

    ഒ ടി ടി യിൽ ‘അങ്കമ്മാൾ’ എത്തി. ആമസോൺ പ്രൈം, സൺ നെക്സ്റ്റ്, സിംപ്ലി സൗത്ത് തുടങ്ങിയ ഒ ടി ടി യിലൂടെ ചിത്രം റിലീസായി.

    കൊച്ചി:പെരുമാള്‍ മുരുകന്‍റെ  ‘കൊടിത്തുണി’സിനിമയാക്കിയ ‘അങ്കമ്മാൾ’ ഒ ടിടിയിയിൽ റിലീസായി. രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്‍റെ ചെറുകഥ ആദ്യമായി ചലച്ചിത്രമാകുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമിഴ് സംവിധായകൻ കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസിനോടൊപ്പം നടനും ഗായകനുമായ ഫിറോസ് റഹിം, ഛായാഗ്രാഹകൻ അൻജോയ് സാമുവൽ എന്നിവർ ചേർന്ന്  എൻജോയ് ഫിലിംസ്, ഫിറോ മൂവി സ്റ്റേഷൻ എന്നീ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വിപിൻ രാധാകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പെരുമാൾ മുരുകന്റെ ‘കൊടിത്തുണി’ എന്ന ചെറുകഥയുടെ പുതിയ വ്യാഖ്യാനമാണ് ഈ ചിത്രം. നിർമ്മാതാക്കളിൽ ഒരാളായ അൻജോയ് സാമുവൽ തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ റിലീസിന് ശേഷം ഫഹദ് ഫാസിൽ , ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ കൂട്ടായ്മയിലുള്ള ഭാവനാ സ്റ്റുഡിയോസ് ആണ് കേരളത്തിൽ ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. പെരുമാൾ മുരുകൻ്റെ ഏറെ ശ്രദ്ധേയമായ ഒരു ചെറുകഥയാണ് കൊടിത്തുണി. അങ്കമ്മാൾ കഴിഞ്ഞ ഐ.എഫ് എഫ് കെ…

    Read More »
  • Movie

    വാൾട്ടറിന്റെ പിള്ളേർ ഇങ്ങെത്തി! കൊച്ചി ലുലു മാളിനെ ആവേശക്കടലാക്കി ‘ചത്താ പച്ച’ ട്രെയിലർ ലോഞ്ച്; ശങ്കർ എഹ്സാൻ ലോയ് ടീമിന്റെ തകർപ്പൻ പ്രകടനവും!

    2026ൽ ഏറ്റവും കൂടുതൽ ഹൈപ്പിൽ നിൽക്കുന്ന ‘ ചത്താ പച്ച: ദ റിംഗ് ഓഫ് റൗഡീസ്’ അതിന്റെ സർവ്വ പ്രതാപത്തോടും കൂടി കൊച്ചി ലുലു മാളിനെ ഇളക്കിമറിച്ചിരിക്കുകയാണ്. റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഗ്രാൻഡ് ട്രെയിലർ & മ്യൂസിക് ലോഞ്ച് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. സംഗീത മാന്ത്രികരായ ശങ്കർ ഇഹ്സാൻ ലോയ് ടീമിന്റെ സാന്നിധ്യവും അവരുടെ ലൈവ് പെർഫോമൻസും ചടങ്ങിനെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കി മാറ്റി. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ആ പവർ പാക്ക്ഡ് ട്രെയിലർ വന്നതോടെ എന്താണ് ബിഗ് സ്ക്രീനിൽ പ്രേക്ഷകർക്കായി കാത്ത് വെച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. ഒരു മാസ്സ് വിഷ്വൽ ട്രീറ്റ് തന്നെയായിരിക്കും ചത്താ പച്ച എന്ന് ട്രെയിലറിൻ്റെ ഓരോ ഫ്രെയിമിലും അടിവരയിടുന്നു. ചർച്ചകളിലും സോഷ്യൽ മീഡിയയിലും ഇതിനോടകം തരംഗമായ ആ WWE ഗുസ്തി ഗോദയുടെ പശ്ചാത്തലം അതേ ആവേശത്തോടെ തന്നെ ട്രെയിലറിലും ദൃശ്യമാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം…

    Read More »
  • Kerala

    വയനാടിന് കൈത്താങ്ങായി ഈസ്റ്റേൺ; അംഗനവാടികൾ ഇനി ‘സ്മാർട്ടാകും’

    കൽപ്പറ്റ, : പ്രളയക്കെടുതിയിൽ നിന്ന് വയനാടിനെ കൈപിടിച്ചുയർത്താൻ പ്രമുഖ ഭക്ഷ്യോൽപ്പന്ന നിർമ്മാതാക്കളായ ഓർക്ല ഇന്ത്യ- ഈസ്റ്റേണും (Orkla India- Eastern) സിഐഐ ഫൗണ്ടേഷനും കൈകോർക്കുന്നു. ഓർക്ല ഇന്ത്യയുടെ സിഎസ്ആർ (CSR) പദ്ധതിയായ ‘വൺ വിത്ത് വയനാട്’ (One with Wayanad) എന്ന സംരംഭത്തിലൂടെ ജില്ലയിലെ അംഗനവാടികൾ ശിശുസൗഹൃദവും ആധുനികവുമായ സൗകര്യങ്ങളോടെ നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. നവീകരിച്ച അംഗനവാടികൾ ടി. സിദ്ധിഖ് എംഎൽഎ നാടിന് സമർപ്പിച്ചു. ഓർക്ലയുടെ കരുത്തിൽ പുതിയ മുഖച്ഛായ വയനാടിന്റെ പുനർനിർമ്മാണത്തിൽ സജീവ പങ്കാളികളാകുക എന്ന ലക്ഷ്യത്തോടെയാണ് ഓർക്ല ഇന്ത്യ- ഈസ്റ്റേൺ ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്. ‘ബാല’ (Building as Learning Aid) സങ്കൽപ്പത്തിൽ കെട്ടിടത്തെ തന്നെ ഒരു പഠനസഹായിയാക്കി മാറ്റുന്ന രീതിയിലാണ് നിർമ്മാണം. ശിശുസൗഹൃദ ശുചിമുറികൾ, ആധുനിക അടുക്കളകൾ, ടൈൽ പാകിയ തറ, ചുവരുകളിലെ അറിവ് പകരുന്ന ചിത്രങ്ങൾ എന്നിവയോടെ 15 അംഗനവാടികളാണ് ആദ്യഘട്ടത്തിൽ ഓർക്ല സ്മാർട്ടാക്കുന്നത്. ഇതിൽ ആറെണ്ണത്തിന്റെ പണി പൂർത്തിയായിക്കഴിഞ്ഞു. കൽപ്പറ്റ നഗരസഭ, മുട്ടിൽ,…

    Read More »
  • Movie

    വിജയ് സേതുപതി- സംയുക്ത- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം “സ്ലം ഡോഗ് 33 ടെംപിൾ റോഡ്” ഫസ്റ്റ് ലുക്ക് പുറത്ത്; നിർമ്മാണം പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്

    തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് എന്നിവ പുറത്ത്. “സ്ലം ഡോഗ് 33 ടെംപിൾ റോഡ്” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. വിജയ് സേതുപതിയുടെ മാസ്സ് ഗെറ്റപ്പിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റിൽ ഔദ്യോഗികമായി റിലീസ് ചെയ്തത്. വിജയ് സേതുപതിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിലും ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തു വിട്ടത്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. സംയുക്ത ആണ് ചിത്രത്തിലെ നായിക. വന്യമായ മാസ്സ് ലുക്കിലാണ് വിജയ് സേതുപതിയെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു യാചകന്റെ വസ്ത്രം ധരിച്ച, എന്നാൽ സ്റ്റൈലിഷ് ലുക്കിൽ…

    Read More »
  • Movie

    പുതിയ വർഷം, പുതിയ കഥകൾ: 2026-ലെ തമിഴ് സിനിമാ നിരയുമായി പൊങ്കൽ ആഘോഷിച്ച് നെറ്റ്ഫ്ലിക്സ്

    തമിഴ് സിനിമയുടെ വളർച്ചയും വൈവിധ്യവും കണക്കിലെടുത്ത്, 2026-ൽ തങ്ങളുടെ പ്ലാറ്റ്‌ഫോമിലെത്തുന്ന തമിഴ് ചിത്രങ്ങളുടെ വമ്പൻ നിര നെറ്റ്ഫ്ലിക്സ് ഇന്ത്യ പുറത്തുവിട്ടു. വൻതാരനിരയും മികച്ച സംവിധായകരും ഒന്നിക്കുന്ന ഈ ലിസ്റ്റിൽ തമിഴ്‌നാട്ടിൽ നിന്നും പുറത്തുനിന്നുമുള്ള മികച്ച കഥകളാണുള്ളത്. തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സിനിമകൾക്ക് വലിയ സ്വീകാര്യത ലഭിച്ച 2025-ന് പിന്നാലെയാണ് ഈ പ്രഖ്യാപനം. കഴിഞ്ഞ വർഷം ‘ ഇഡ്ലി കടൈ’, ‘ഡ്രാഗൺ’, ‘ഡ്യൂഡ്’, ‘ഗുഡ് ബാഡ് അഗ്ലി’ തുടങ്ങിയ മാസ് പടങ്ങളും ‘ബൈസൺ’, ‘കാന്താ’ തുടങ്ങിയ മികച്ച സിനിമകളും നെറ്റ്ഫ്ലിക്സിൽ ഹിറ്റായിരുന്നു. 2026-ലെ സിനിമകൾ ആദ്യം തിയേറ്ററുകളിലും പിന്നീട് നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്യും. പ്രാദേശികമായ തനിമയുള്ളതും എന്നാൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതുമായ സിനിമകളാണ് ഈ വർഷം ആരാധകരെ കാത്തിരിക്കുന്നത്. ധനുഷും വിഘ്‌നേഷ് രാജയും ഒന്നിക്കുന്ന ‘കാരാ’, സൂര്യയുടെ ‘സൂര്യ 46’ (സംവിധാനം വെങ്കി അറ്റ്‌ലൂരി), ‘സൂര്യ 47’ (സംവിധാനം ജിത്തു മാധവൻ) എന്നീ രണ്ട് ചിത്രങ്ങൾ, കാർത്തിയും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ആക്ഷൻ ഡ്രാമ…

    Read More »
  • Breaking News

    ആദ്യം സട കുടഞ്ഞുള്ള ​ഗർജ്ജനം, ഇപ്പോൾ ശാന്തൻ… ഇറാനെതിരായ സൈനിക നീക്കം നിർത്തിവെച്ച ട്രംപിന്റെ പിന്നിൽ നെതന്യാഹുവിന്റെയും അറബ് സഖ്യകക്ഷികളുടെയും സ്വാധീനം? മറുവശത്ത് പ്രകടനക്കാരെ അടിച്ചമർത്തുന്നത് അവസാനിപ്പിക്കാൻ ഇറാൻ നേതാക്കളോടും അഭ്യർത്ഥിച്ച് അറബ് സഖ്യകക്ഷികൾ

    വാഷിങ്ടൺ: ഇറാനോടുള്ള നിലപാട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മയപ്പെടുത്താൻ കാരണം ഗൾഫ് സഖ്യകക്ഷികളുടെ സമ്മർദവും നെതന്യാഹുവിന്റെ ഇടപെടലുമാണെന്ന് റിപ്പോർട്ട്. ഇറാനിലാകെ പടർന്ന ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങൾക്കുനേരെ ഭരണകൂടം നടത്തുന്ന അടിച്ചമർത്തലിന് യുഎസ് ശക്തമായ മറുപടിയേകുമെന്ന മുന്നറിയിപ്പുകൾ ട്രംപ് പലതവണ നൽകിയിരുന്നു. അതിനു ശേഷമാണ് ട്രംപിന്റെ മനംമാറ്റം. നിലവിൽ ഇറാനെതിരായ സൈനിക നടപടി നീക്കം നിർത്തിവെക്കാൻ ട്രംപ് തീരുമാനിച്ചു കഴിഞ്ഞതായാണ് വിവരം. ഇറാനിൽ സർക്കാരിനെതിരെ തെരുവിലിറങ്ങിയ പ്രക്ഷോഭകാരികളോട് അത് തുടർന്നുകൊള്ളാനും സഹായം വരുന്നുണ്ടെന്നും പറഞ്ഞ ട്രംപ്, വ്യാഴാഴ്ച പൊടുന്നനെയാണ് തന്റെ നിലപാടുകളിൽ മാറ്റംവരുത്തിയത്. അറബ് സഖ്യകക്ഷികളിൽ നിന്നുള്ള നയതന്ത്രപരമായ സമ്മർദ്ദം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അപേക്ഷകൾ, യുഎസ് സൈനിക വിന്യാസത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ വാഷിങ്ണിന്റെ നിലവിലെ സമീപനത്തെ സ്വാധീനിച്ചിരിക്കാം എന്നാണ് വിലയിരുത്തൽ. പടിഞ്ഞാറൻ ഏഷ്യയിലെ യുഎസ് പങ്കാളികളിൽ പലരും ഇറാനെതിരെ സൈനിക നടപടി ആരംഭിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ ട്രംപ് ഭരണകൂടത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ അസ്ഥിരമായ പ്രദേശങ്ങളെ യുഎസിൻറെ…

    Read More »
Back to top button
error: