Month: January 2026
-
Breaking News
അല്ല മോനെ അഭിഷേകേ, നിനക്ക് മാത്രം ഭ്രാന്തായതാണോ, അതോ ടീം മൊത്തത്തിലോ… 14 ബോളിൽ ഫിഫ്റ്റി, 20 ബോളിൽ 68*… 10 ഓവറിൽ കളി ജയിച്ച് കയ്യിൽ കൊടുത്ത് ടീം ഇന്ത്യ… ഗോൾഡൻ ഡക്കായി സഞ്ജു, ക്രീസിൽ കാലുകുത്തുന്നതിനു മുൻപുതന്നെ മലയാളി താരത്തിന്റെ കുറ്റി തെറുപ്പിച്ചത് മാറ്റ് ഹെൻട്രി
ഗുവാഹട്ടി: ക്രീസിൽ ഓപ്പണർ അഭിഷേക് ശർമയുടെ പൂണ്ടുവിളയാട്ടം, കട്ടയ്ക്കു നായകൻ സൂര്യകുമാർ യാദവും ചേർന്നതോടെ കിവീസിനെ നിർത്തിയടിച്ച് ടീം ഇന്ത്യ. ഇരുവരും ചേർന്ന് നടത്തിയ ബാറ്റിങ് ആക്രമണത്തിൽ ന്യൂസീലൻഡിന് മൂന്നാം തവണയും നാണംകെട്ട തോൽവി. 20 ഓവറിൽ ന്യൂസീലൻഡ് നേടിയ 153 റൺസ് മറികടക്കാൻ ഇന്ത്യക്ക് വേണ്ടി വന്നത് വെറും പത്തോവർ. മൂന്നാം മത്സരവും ജയിച്ച് ഇന്ത്യ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര (3-0) ഉറപ്പിച്ചു.എട്ടു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 20 പന്തിൽനിന്ന് 68 റൺസുമായി പുറത്താവാതെ നിന്ന അഭിഷേക് ശർമയും 26 പന്തിൽ 57 റൺസ് നേടിയ സൂര്യകുമാർ യാദവുമാണ് ഇന്ത്യൻ ജയം വേഗത്തിലാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 153 അടിച്ചു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ, പത്തോവർ ബാക്കിനിൽക്കേ ലക്ഷ്യം മറികടന്നു. മാറ്റ് ഹെൻട്രിയുടെ ആദ്യബോളിൽ സഞ്ജു സാംസൺ ഗോൾഡൻ ഡക്കായി മടങ്ങിയത് മാത്രമാണ് ഇന്ത്യയെ സംബന്ധിച്ച നിരാശ. ഇഷാൻ കിഷൻ…
Read More » -
Breaking News
സഞ്ജുവിന് ഈ മത്സരം നിർണായകം!! ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിങ്ങിനയച്ചു, അർഷ്‌ദീപിനും വരുണിനും വിശ്രമം, ബുമ്ര ടീമിൽ
ഗുവാഹത്തി: ഏറെ വാദ പ്രതിവാദങ്ങൾക്കും തിരസ്കരണങ്ങൾക്കും ശേഷമായിരുന്നു മലയാളി താരത്തിന്റെ ലോകകപ്പ് ടീമിലേക്കുള്ള എൻട്രി. എന്നാൽ ട്രയൽ റൺ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുന്നതിൽ സഞ്ജു അമ്പേ പരാജയപ്പെടുന്നതാണ് കിവീസിനെതിരായ മത്സരത്തിൽ കാണാൻ സാധിച്ചത്. 2 മത്സരങ്ങളിൽനിന്നായി വെറും 16 റൺസായിരുന്നു താരത്തിന്റെ സംഭാവന. അതും 2 ഓവറിന് അപ്പുറത്തേക്കു നീളാത്ത 2 ഇന്നിങ്സുകളിലായി… ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20 മത്സരം ഇന്നു ഗുവാഹത്തിയിൽ നടക്കുമ്പോൾ എല്ലാ കണ്ണുകളും സഞ്ജു സാംസണിലേക്കാണ്. തിരിച്ചടികൾക്കും വിമർശനങ്ങൾക്കും ബാറ്റുകൊണ്ട് മറുപടി പറയുന്ന സഞ്ജു സ്റ്റൈൽ ഇന്നിങ്സിനായാണ് ആരാധകരുടെ കാത്തിരിപ്പ്. ഇന്നുകൂടി കളിക്കളത്തിൽ ശോഭിക്കാനായില്ലെങ്കിൽ പറഞ്ഞ് ഉയരത്തിലെത്തിച്ച ആരാധകർതന്നെ താഴേക്കിടുമെന്ന് ഉറപ്പ്. രണ്ടാം വിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ വെള്ളിയാഴ്ച റായ്പുരിൽ വെടിക്കെട്ട് തീർത്തപ്പോൾ പ്രതിസന്ധിയിലായതു സഞ്ജുവാണ്. ലോകകപ്പ് ടീമിലെ ഒന്നാം വിക്കറ്റ് കീപ്പർ, ഓപ്പണിങ് ബാറ്റർ എന്നീ സ്ഥാനങ്ങൾ സുരക്ഷിതമാക്കണമെങ്കിൽ പരമ്പരയിലെ അവശേഷിക്കുന്ന 3 മത്സരങ്ങളും സഞ്ജുവിന് നിർണായകമാണ്. അതേസമയം ന്യൂസീലൻഡീനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ…
Read More » -
Breaking News
കേരളത്തിന് അഭിമാന നിമിഷം, വി.എസ്. അച്യുതാനന്ദനും മുൻ ജസ്റ്റിസ് കെ.ടി. തോമസിനും പി. നാരായണനും പത്മവിഭൂഷൺ!! മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൻ!! ടകുടുംബത്തിന് വലിയ സന്തോഷം, അച്ഛൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രാഷ്ട്രീയത്തിൽ വന്നയാളാണ്, രാജ്യത്തിനു വേണ്ടി ജീവിച്ച വ്യക്തിയാണ്- വിഎസിന്റെ മകൻ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനിമിഷം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനും പി. നാരായണനും (സാഹിത്യം, വിദ്യാഭ്യാസം) രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ. പത്മവിഭൂഷൺ ലഭിച്ച 5 പേരിൽ 3 പേരും മലയാളികളെന്നത് അഭിമാനം ഇരട്ടിയാക്കുന്നു. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. എ. മുത്തുനായകം (ശാസ്ത്ര സാങ്കേതികം), കലാമണ്ഡലം വിമലാ മേനോൻ, കൊല്ലക്കൽ ദേവകി അമ്മ എന്നിവർക്കാണ് പത്മശ്രീ. നടൻ ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു. കൂടാതെ അങ്കെ ഗൗഡ (കർണാടക), അർമിഡ ഫെർണാണ്ടസ് (മഹാരാഷ്ട്ര), ഭഗ്‌വദാസ് റായ്‌ക്വാർ (മധ്യപ്രദേശ്), ബ്രിജ് ലാൽ ഭട്ട് (ജമ്മു കശ്മീർ), ബുദ്രി താതി (ഛത്തീസ്ഗഡ്), ചരൺ ഹെംബ്രം (ഒഡീഷ), ചിരഞ്ജി ലാൽ യാദവ് (ഉത്തർപ്രദേശ്), ധാർമിക് ലാൽ ചുനിലാൽ (ഗുജറാത്ത്) തുടങ്ങിയവർക്കും പത്മശ്രീ ലഭിച്ചു. അതേസമയം…
Read More » -
Breaking News
എന്തൊക്കെ തള്ള് തള്ളിയതാ, ബംഗ്ലാദേശിന് ഐക്യദാർഢ്യം, പ്രധാനമന്ത്രി വന്നാൽ തീരുമാനം… ഐസിസി അടി എന്നതിന്റെ ‘അ’ എന്നു പറഞ്ഞതേ ലോകകപ്പ് ടീമിലെ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ!! റൗഫും റിസ്‌വാനും പുറത്ത്, ബാബർ അസമും ഷഹീൻ അഫ്രീദിയും ടീമിൽ
ഇസ്ലാമാബാദ്: ബംഗ്ലാദേശിനു പിൻതുണ പ്രഖ്യാപിച്ച് ലോകകപ്പ് ബഹിഷ്‌കരണ ഭീഷണിക്കുമെന്ന പാക്കിസ്ഥാന്റെ ഭീഷണി ആവിയായി. ഐസിസിയുടെ അന്ത്യശാസനത്തിനു തൊട്ടു പിന്നാലെ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. ടൂർണമെന്റ് ബഹിഷ്‌കരിച്ചേക്കുമെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയുടെ ഭീഷണി മുഴക്കിയിരുന്നു. ലോകകപ്പിലെ പങ്കാളിത്തം പാക് സർക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്നും നഖ്‌വി പറഞ്ഞിരുന്നു. ഇത് ഐസിസിയെ ചൊടിപ്പിച്ചു. ഐസിസിയുടെ നിലപാട് കടുക്കുകയും ടൂർണമെന്റിൽ പങ്കെടുത്തില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാൻ ടൂർണമെന്റിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.മുതിർന്ന താരങ്ങളായ ഹാരിസ് റൗഫിനെയും മുഹമ്മദ് റിസ്‌വാനെയും ഒഴിവാക്കിയാണ് പാക്കിസ്ഥാൻൻ ടീമിനെ പ്രഖ്യാപിച്ചത്. അതേസമയം, ബാബർ അസമും ഷഹീൻ അഫ്രീദിയും ടീമിൽ ഇടംനേടി. ഞായറാഴ്ച രാവിലെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ പിസിബി ഹൈ പെർഫോമൻസ് ഡയറക്ടറും ദേശീയ സെലക്ഷൻ കമ്മിറ്റി അംഗവുമായ അഖ്വിബ് ജാവേദ്, പാക് ടി20 ക്യാപ്റ്റൻ സൽമാൻ അലി ആഗ, വൈറ്റ് ബോൾ…
Read More » -
Breaking News
ചുമ്മാ നാടകം കളിക്കാൻ നിൽക്കേണ്ട പാക്കിസ്ഥാനെ, എട്ടിന്റെ പണി അങ്ങോട്ട് തരും, പാക് ക്രിക്കറ്റിനെതന്നെ തകർക്കുന്ന കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തും, പിഎസ്എല്ലേക്ക് ഒറ്റ വിദേശ താരങ്ങളെ പോലും എത്തിക്കാതിരിക്കാൻ വഴിയൊരുക്കും, ഏഷ്യാക്കപ്പിൽ നിന്നുതതന്നെ പുറത്താക്കും- തിരിച്ചടിച്ച് ഐസിസി
ബംഗ്ലാദേശ് വിവാദത്തിന്റെ പിന്നാലെ ലോകകപ്പ് ബഹിഷ്കരണ ഭീഷണി മുഴക്കിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് മുന്നറിയിപ്പുമായി ഐസിസി. ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിൻമാറിയതായി ഐസിസി ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി രംഗത്തെത്തിയിരുന്നു. ബംഗ്ലാദേശിനെതിരെ ഐസിസി ചെയ്തത് അനീതിയാണെന്നും ആവശ്യമെങ്കിൽ ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം പാക്കിസ്ഥാൻ ആലോചിക്കുന്നുണ്ടെന്നും മൊഹ്സിൻ നഖ്‌വി ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അതേസമയം നഖ്‌വിയുടെ ഭീഷണി ഐസിസിയെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ലോകകപ്പ് ബഹിഷ്കരിച്ചാൽ കടുത്ത നടപടികൾ പാക്കിസ്ഥാനെ തേടിയെത്തുമെന്ന് ഐസിസിയുടെ മുന്നറിയിപ്പ് നൽകിയത്. പാക് ക്രിക്കറ്റിനെ തകർക്കുന്ന തരത്തിലുള്ള കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാൻ ടി20 ലോകകപ്പിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചാൽ ആഗോള ക്രിക്കറ്റിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയെന്ന കടുത്ത നടപടിക്ക് ഐസിസി മുതിർന്നേക്കും. കൂടാതെ പാക്കിസ്ഥാന്റെ ഉഭയകക്ഷി പരമ്പരകൾക്ക് വിലക്ക് ഏർപ്പെടുത്തും. അതായത് മറ്റ് രാജ്യങ്ങളുമായി പാക്കിസ്ഥാൻ നടത്തുന്ന എല്ലാ മത്സരങ്ങളും സസ്പെൻഡ് ചെയ്യും.…
Read More » -
Breaking News
‘ഞങ്ങള്‍ സര്‍ക്കാരിനെയാണ് അനുസരിക്കുന്നത്, ഐസിസിയെ അല്ല’; ബംഗ്ലാദേശിനു പിന്നാലെ ടി20 ലോകകപ്പില്‍ പങ്കെടുക്കുന്നത് സ്ഥിരീകരിക്കാതെ പാകിസ്ഥാന്‍; ഇന്ത്യയുടെ ഇഷ്ടത്തിനല്ല നടപടികള്‍ വേണ്ടതെന്നു നഖ്‌വി
ദുബായ്: ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റാത്ത ഐസിസിയുടെ (ഐസിസി) നടപടി ‘ഇരട്ടത്താപ്പ്’ ആണെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി. ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ കാരണം പാകിസ്ഥാന്‍ തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് കളിക്കുന്നത്. ലോകകപ്പിനുള്ള ടീമിനെ പാകിസ്ഥാന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് നഖ്വി പറഞ്ഞു. ‘ലോകകപ്പിലെ പങ്കാളിത്തത്തെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് പാകിസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് പോലെയായിരിക്കും’- അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി ഇപ്പോള്‍ പാകിസ്ഥാനിലില്ല. അദ്ദേഹം തിരിച്ചെത്തിയാല്‍ അന്തിമ തീരുമാനം അറിയിക്കാന്‍ എനിക്ക് സാധിക്കും. ഇത് സര്‍ക്കാരിന്റെ തീരുമാനമാണ്. ഞങ്ങള്‍ അവരെയാണ് അനുസരിക്കുന്നത്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ അല്ല’ ഐസിസി ബംഗ്ലാദേശിനോട് അനീതി കാണിച്ചതായും നഖ്വി പറഞ്ഞു. ‘നിങ്ങള്‍ക്ക് ഇരട്ടത്താപ്പ് പാടില്ല. ഒരു രാജ്യത്തിന് (ഇന്ത്യ) അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്നും മറ്റുള്ളവര്‍ നേരെ വിപരീതമായി ചെയ്യണമെന്നും പറയാന്‍ കഴിയില്ല- അദ്ദേഹം പറഞ്ഞു. ‘അതുകൊണ്ടാണ് ഞങ്ങള്‍ ഈ നിലപാട് സ്വീകരിച്ചത്. ബംഗ്ലാദേശിനോട് അനീതി…
Read More » -
Breaking News
ഇത് പക്കാ ഹോളിവുഡ് ലെവൽ; ആക്ഷനിൽ ത്രില്ലടിപ്പിക്കാൻ ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ‘അറ്റ്’ ട്രെയിലർ എത്തി…
കൊച്ചി: ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ ഡോൺ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അറ്റ്’ൻ്റെ ട്രെയിലർ പുറത്ത്. കൊച്ചിയിൽ നടന്ന ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ചിൽ മലയാളത്തിലെ നിരവധി പ്രമുഖർ പങ്കെടുത്തു. പുതുമുഖം ആകാശ് സെൻ, ഷാജു ശ്രീധർ എന്നിവരാണ് ചിത്രത്തിെലെ പ്രധാന കഥാപാത്രങ്ങൾ. മലയാളത്തിലെ പതിവ് ശൈലിയിൽ നിന്നെല്ലാം മാറി ഒരു പക്കാ ആക്ഷൻ ടെക്നോ ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഡാർക്ക് വെബ്ബിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഗംഭീര വിഷ്വലുകൾ കൊണ്ട് സമ്പന്നമാണ് ട്രെയിലർ. ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും ഇമോഷണൽ രംഗങ്ങളും ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് ഇന്റർനാഷണൽ ലെവലിൽ ഒരു ചിത്രമായിരിക്കും അറ്റ് എന്നാണ് ട്രെയിലർ പുറത്തിറങ്ങയിതിനു പിന്നാലെയുള്ള പ്രതികരണങ്ങൾ. കൊച്ചുറാണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മികുന്ന ചിത്രം ഡാർക്ക് വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ആദ്യ മലയാള സിനിമയാണെന്ന പ്രത്യേകത കൂടിയുണ്ട്. ആകാശ് സെൻ, ഷാജു ശ്രീധർ എന്നിവർക്കൊപ്പം ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി,…
Read More » -
Breaking News
‘രക്ഷിക്കണേ, എനിക്ക് രണ്ടു മക്കളുണ്ട്, ആരെങ്കിലും ഒന്നു രക്ഷിക്കണേ… ജീവൻ നഷ്ടപ്പെടും മുൻപ് മക്കൾക്കായി ജീവിതത്തിലേക്ക് തിരിച്ചുകയറാൻ കൊതിച്ച് ബിസ്മീർ, ഓക്സിജൻ കൊടുത്തത് താൻ പറഞ്ഞതിനു ശേഷം, ബോധം പോയി, മൂക്കിൽ നിന്നു പതവരുന്നു, സിപിആർ കൊടുക്കുമോയെന്ന് ചോദിച്ചിട്ടും ഡോക്ടർ നോക്കി നിന്നു’- ബിസ്മീറിന്റെ ഭാര്യ,
തിരുവനന്തപുരം: വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചവെന്ന ആരോപണത്തിൽ തെളിവുകൾ പുറത്ത്. ഗുരുതരാവസ്ഥയിൽ എത്തിച്ച രോഗിയെ ഏറെനേരം പുറത്ത് കാത്തുനിർത്തിയ ശേഷമാണ് ഡോക്ടറും നഴ്സുമെത്തിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സ്വിഗി ജീവനക്കാരായ ബിസ്‌മീറിന് ശ്വാസമെടുക്കാൻ സാധിക്കാതെ വന്നതോടെ ജനുവരി 19 ന് പുലർച്ചെ ഒന്നരമണിയോടെയാണ് ബിസ്‌മീറും ഭാര്യയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തുന്നത്. ആദ്യം അധികൃതർ ഗ്രിൽ തുറന്നുകൊടുക്കാൻ തയ്യാറായില്ല. പിന്നാലെ എന്നാൽ രോഗിയെ അകത്തെത്തിച്ചെങ്കിലും ഡോക്ടർമാരോ നഴ്‌സോ എത്താനോ പ്രാഥമിക ചികിത്സ നൽകാനോ തയ്യാറായില്ലെന്നാണ് ബിസ്മീറിന്റെ ഭാര്യ പറയുന്നത്. കഴിഞ്ഞദിവസമാണ് ചികിത്സാപ്പിഴവിനെ തുടർന്ന് കൊല്ലംകൊണം സ്വദേശിയായ ബിസ്‌മീർ(37) മരിച്ചത്. ‘മരിക്കുന്നതിനു തൊട്ടുമുൻപും രക്ഷിക്കണേ, എനിക്ക് രണ്ടു മക്കളുണ്ട്, ആരെങ്കിലും ഒന്നു രക്ഷിക്കണേ… എന്ന് ബിസ്മീർ നിലവിളിച്ചുകൊണ്ടിരുന്നു, ഈ സമയം ഡോക്ടറും, നഴ്സും സോഡിയം കുറഞ്ഞതാണോ, അയൺ കുറഞ്ഞതോണോയെന്ന് പരസ്പരം പറഞ്ഞുകൊണ്ടിരുന്നു. ഇതിനിടെ ആവി കൊടുക്കുമോയെന്നു ചോദിച്ചപ്പോൾ വെറുതെ സ്വിച്ചിട്ട് മാസ്ക് കയ്യിൽ തന്നു. അതുപോലെ ഓക്സിജൻ കൊടുത്തത് താൻ പറഞ്ഞതിനു ശേഷമെന്നും യുവതി…
Read More »

