Month: January 2026
-
Movie
ജപ്പാനിലും ‘പുഷ്പ’ തരംഗം; ഐക്കൺ സ്റ്റാർ അല്ലു അർജുന് വൻ വരവേൽപ്പ്!
ഇന്ത്യയിൽ ചരിത്രം കുറിച്ച ‘പുഷ്പ’ തരംഗം ഇനി ജപ്പാനിലും. ഐക്കൺ സ്റ്റാർ അല്ലു അർജുൻ നായകനായ ‘പുഷ്പ 2: ദ റൂൾ’ ഇന്ന് ജപ്പാനിൽ റിലീസ് ചെയ്തു. ചിത്രത്തിന് ജാപ്പനീസ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത് അഭൂതപൂർവമായ പ്രതികരണമാണ്. ആർത്തുവിളിച്ചാണ് ചിത്രത്തെ അവർ വരവേറ്റിരിക്കുന്നത്. റിലീസ് ദിനത്തിൽ തന്നെ ടോക്കിയോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ തിയേറ്ററുകൾ ആരാധകരെക്കൊണ്ട് നിറഞ്ഞു. അല്ലു അർജുന്‍റെ സ്റ്റൈലിനും നൃത്തത്തിനും വലിയ ആരാധകവൃന്ദമുള്ള ജപ്പാനിൽ, ‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികൾ. ചിത്രത്തിലെ ഡയലോഗുകളും അല്ലു അർജുന്‍റെ സിഗ്നേച്ചർ മാനറിസങ്ങളും ജാപ്പനീസ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ജപ്പാനിലെ പ്രമുഖ തിയേറ്ററുകളിലെല്ലാം വൻ സ്ക്രീൻ കൗണ്ടോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും നേടിയ വൻ വിജയം ജപ്പാനിലും ആവർത്തിക്കുമെന്നാണ് പ്രാരംഭ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസിനോടനുബന്ധിച്ച് ജപ്പാനിലെത്തിയ അല്ലുവിനെ ആർപ്പുവിളികളോടെയാണ് ജാപ്പനീസ് ആരാധകർ വരവേറ്റത്. തങ്ങളുടെ പ്രിയതാരത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.…
Read More » -
Breaking News
ജനങ്ങളോട് തര്‍ക്കിക്കരുത്; അവര്‍ പറയുന്നത് കേള്‍ക്കുക; ഇടയില്‍ കയറി ഉടക്കരുത്; ക്ഷമയോടെ മറുപടി പറയുക; സഖാക്കളുടെ ഗൃഹസന്ദര്‍ശനത്തിന് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനം
തിരുവനന്തപുരം: ജനമാണ് രാജാവെന്നോര്‍മ്മ വേണം, എല്ലായ്‌പ്പോഴും. അവര്‍ വിചാരിച്ചാല്‍ മറ്റവരെ പത്തുകൊല്ലം അപ്പുറത്തിരുത്തിയ പോലെ വേണമെങ്കില്‍ നമ്മളേയും അപ്പുറത്തിരുത്താം. അതുകൊണ്ട് ജനങ്ങളെ കേള്‍ക്കുക – ഗൃഹസന്ദര്‍ശനത്തിനിറങ്ങുന്ന സകല നേതാക്കളോടും അണികളോടും സിപിഎമ്മിന്റെ ഉപദേശമാണിത്. വീടുവീടാന്തരം കയറിയിറങ്ങുമ്പോള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ സകല സഖാക്കള്‍ക്കും സിപിഎം കൊടുത്തുകഴിഞ്ഞു. പാര്‍ട്ടിക്കെതിരെ ആരെങ്കിലും എന്തെങ്കിലും സംസാരിച്ചാലുടന്‍ ചൂടായി പൊട്ടിത്തെറിക്കുന്ന സഖാക്കളെ ഗൃഹസന്ദര്‍ശനത്തില്‍ നിന്ന് പരമാവധി മാറ്റി നിര്‍ത്താന്‍ രഹസ്യനിര്‍ദ്ദേശമുള്ളതായി സൂചനയുണ്ട്. ജനങ്ങള്‍ നിശ്ചയമായും സര്‍ക്കാരിനെതിരേയും പാര്‍ട്ടിക്കെതിരെയും പ്രമുഖ നേതാക്കള്‍ക്കെതിരെയും വിമര്‍ശനമുന്നയിച്ച് എതിര്‍ത്ത് രോഷാകുലരായി സംസാരിക്കുമെന്ന് ഉറപ്പാണെന്നും എന്നാല്‍ ഒരു കാരണവശാലും അത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങളുമായി തര്‍ക്കിക്കാന്‍ നില്‍ക്കരുതെന്നും പെരുമാറ്റച്ചട്ടങ്ങളില്‍ തുടക്കത്തിലേ പറയുന്നു. കീഴ്ഘടകങ്ങള്‍ക്ക് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. വിമര്‍ശനങ്ങളേയും ജനങ്ങളുടെ കുറ്റപ്പെടുത്തലുകളേയും എതിര്‍പ്പുകളേയും സമചിത്തതയോടെ മാത്രം കേള്‍ക്കുക എന്നതാണ് പ്രധാന നിര്‍ദ്ദേശം. എതിര്‍ക്കാനോ തര്‍ക്കിക്കാനോ പോയാല്‍ അത് മറ്റു പാര്‍ട്ടിക്കാര്‍ക്കുള്ള ആയുധമാകുമെന്ന് സഖാക്കളെ ഓര്‍മിപ്പിക്കുന്നുണ്ട് നേതൃത്വം. ഗൃഹസന്ദര്‍ശനത്തിന് പോകുമ്പോള്‍ വനിതാസഖാക്കളെയും പ്രവര്‍ത്തകരേയും യുവതലമുറയില്‍ പെട്ടവരെയും…
Read More » -
Breaking News
യൂത്ത് ലീഗിനു വേണം ആറു സീറ്റ്; ലീഗിന് മുന്നില്‍ യുവനിരയുടെ ആവശ്യം; യൂത്ത് ലീഗിന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ദേയം; മികച്ച പ്രവര്‍ത്തനം നടത്താത്തവര്‍ക്ക് സീറ്റ് നല്‍കരുത്
കോഴിക്കോട്: മുസ്ലിം ലീഗില്‍ യുവനിര ശക്തിപ്പെടുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കി നിയമസഭ തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിനിറങ്ങാന്‍ യൂത്ത് ലീഗ്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാധാന്യം യൂത്ത ്‌ലീഗിന് കിട്ടുമെന്നുറപ്പിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്ലിം ലീഗിന് മുന്നില്‍ നിര്‍ദേശങ്ങള്‍ വെച്ചിരിക്കുകയാണ് യൂത്ത് ലീഗ്. മൂന്ന് ടേം വ്യവസ്ഥയും പ്രവര്‍ത്തന മികവും മാനദണ്ഡം ആക്കണമെന്നും നേതൃമുഖങ്ങള്‍ക്ക് അല്ലാതെ ടേം വ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. മികച്ച പ്രവര്‍ത്തനം നടത്താത്തവര്‍ക്ക് വീണ്ടും സീറ്റ് നല്‍കരുത്. 6 സീറ്റാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. പി കെ ഫിറോസിന് സുരക്ഷിത സീറ്റ് നല്‍കണമെന്നും ആവശ്യമുണ്ട്. ഇസ്മായില്‍, മുജീബ് കാടേരി, അഷ്റഫ് എടനീര്‍, ഗഫൂര്‍ കൊല്‍ കളത്തില്‍, ഫൈസല്‍ ബാഫഖി തങ്ങള്‍ എന്നിവര്‍ക്ക് സീറ്റ് നല്‍കണം എന്നും ആവശ്യപ്പെടുന്നു. സീറ്റ് ആവശ്യം ലീഗ് നേതൃത്വത്തെ അറിയിക്കാന്‍ മുനവ്വറലി തങ്ങളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. യൂത്ത് ലീഗ് നേതാക്കള്‍ നേരിട്ട് കുഞ്ഞാലിക്കുട്ടി, സാദിഖലി…
Read More » -
Movie
ആദ്യമായി അഭിനയിച്ച മലയാള ചിത്രം തിയേറ്ററിലെത്തും മുമ്പേ മരണത്തിന് കീഴടങ്ങി പാതാൾ ലോക് താരം പ്രശാന്ത് തമാങ്; പ്രശാന്ത് അഭിനയിച്ച ‘തിമിംഗല വേട്ട’ ഏപ്രിലിൽ റിലീസിന്
വിഎംആർ ഫിലിംസിന്‍റെ ബാനറിൽ രാകേഷ് ഗോപൻ രചനയും സംവിധാനവും ചെയ്യുന്ന ‘തിമിംഗല വേട്ട’ റിലീസിനൊരുങ്ങുന്നു. അനൂപ് മേനോൻ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ മുൻനിര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മേഘ തോമസ് ആണ് പ്രധാന സ്ത്രീ കഥാപാത്രമായി എത്തുന്നത്. സജിമോൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ റിലീസായാണ് ചിത്രം എത്തുന്നത്. പാതാൾ ലോക് എന്ന് എന്ന വെബ് സീരിയസ് ലൂടെ പ്രസിദ്ധനായ പ്രശാന്ത് തമാഗ് (ബോളിവുഡ് ) ആദ്യമായ് അഭിനയിച്ച മലയാള ചിത്രം ആണ് തിമിംഗലവേട്ട. എന്നാൽ സിനിമയുടെ റിലീസിന് മുമ്പേ പ്രശാന്തിനെ മരണം കവർന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ഹൃദയാഘാതത്തെ തുടർന്ന് 42-ാം വയസിലായിരുന്നു പ്രശാന്തിന്‍റെ മരണം. ഇന്ത്യൻ ഐഡൽ സീസൺ മൂന്നിലെ വിജയി ആയിരുന്നു തമാങ്. മണിയൻ പിള്ള രാജു, രമേശ് പിഷാരടി, കോട്ടയം രമേശ്, ഹരീഷ് പേരടി, കുഞ്ഞികൃഷ്ണൻ മാഷ്, അശ്വിൻ മാത്യു, പ്രേമോദ് വെളിയനാട്, ദിനേഷ് പണിക്കർ, ദിപു കരുണാകരൻ, ബാലാജി ശർമ. ബൈജു എഴുപുന്ന, പ്രസാദ്…
Read More » -
Movie
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ് – തരുൺ മൂർത്തി -മോഹൻലാൽ ചിത്രം ആരംഭം കുറിച്ചു.
മെഗാ ഹിറ്റായ തുടരും എന്ന ചിത്രത്തിനു ശേഷം തരുൻ മൂർത്തിയും , മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിന് ജനുവരി പതിനാറ് വെള്ളിയാഴ്ച്ച (മകരം ഒന്ന് ) തുടക്കം കുറിച്ചു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിരവധി വിജയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുളള ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപത്തി ഒന്നാമത്തെ ചിത്രം കൂടിയാണിത്. പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന തിരക്കഥാ പൂജയോടയാന് ചിത്രത്തിന്റെ ഔദ്യോഗികമായ ആരംഭം കുറിക്കപ്പെട്ടത്. തരുൺ മൂർത്തിയുടെ എല്ലാ ചിത്രങ്ങൾക്കും തുടക്കമിട്ടത് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങളാണ് മുൻ ചിത്രങ്ങൾ. തികച്ചും ലളിതമായ ചടങ്ങിൽ ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകർ മാത്രം പങ്കെടുത്തു. ഒരു വലിയ ഇടവേളക്കുശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ. മീരാ ജാസ്മിനാണ് നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം…
Read More » -
Breaking News
ആയിരങ്ങളെ കൊന്നൊടുക്കി വീണ്ടുമൊരു പ്രക്ഷോഭം കൂടി അടിച്ചമര്‍ത്തലിലേക്ക്; നോവിക്കുന്ന ഓര്‍മയായി നവീദ് അഫ്കാരി; ഒളിമ്പിക്‌സ് സ്വപ്‌നത്തില്‍നിന്ന് തൂക്കുകയറിലേക്ക്; കല്ലറപോലും തകര്‍ത്ത പ്രതികാരം; ഇറാനിലെ തെരുവു പ്രതിഷേധങ്ങള്‍ക്ക് ഖമേനിയുടെ പുസ്തകത്തില്‍ ശിക്ഷ മരണം
ടെഹ്‌റാന്‍: ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്കു പിന്നാലെ ഇറാനിലെ പ്രതിഷേധങ്ങള്‍ക്ക് കുറവുവന്നെന്നും അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള ഭീഷണിക്കു ശേഷവും അറസ്റ്റുകള്‍ തുടരുന്നെന്നും രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍. അമേരിക്കന്‍ സഖ്യരാജ്യങ്ങളായ സൗദി, ഖത്തര്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തീവ്രമായ ചര്‍ച്ചകളാണ് കടുത്ത നടപടികളില്‍നിന്ന് അമേരിക്കയുടെ പിന്‍വാങ്ങലിനു പിന്നില്‍. ‘അമേരിക്കന്‍ പ്രസിഡന്റ് ഇടപെടൂ’ എന്ന പ്രക്ഷോഭകരുടെ ആവര്‍ത്തിച്ചുള്ള ആവശ്യവും ട്രംപ് ആദ്യത്തെ ആവേശത്തിനപ്പുറം പരിഗണിച്ചില്ല. നിരവധിപ്പേരെ വെടിവച്ചു കൊന്നു. നിരവധിപ്പേരെ തൂക്കിലേറ്റി. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പരമാധികാരി ഖമേനിയുടെ അടിച്ചമര്‍ത്തല്‍ തുടരുമ്പോള്‍ അഞ്ചുവര്‍ഷം മുമ്പ് തൂക്കിലേറ്റപ്പെട്ട, ഇറാന്റെ ഒളിമ്പിക്‌സ് പ്രതീക്ഷയായിരുന്ന യുവാവിന്റെ ഓര്‍മകളും ചര്‍ച്ചയാകുകയാണ്. ഒളിമ്പിക്‌സില്‍ ഇറഹാന്റെ ജഴ്‌സി അണിയുമെന്നു പ്രതീക്ഷിച്ച 27 കാരന്‍ നവീദ് അഫ്കാരിയെയാണ് പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ ഖമേനിയുടെ നേതൃത്വത്തില്‍ തൂക്കിലേറ്റിയത്. നടപടിയൊഴിവാക്കണമെന്ന് അന്ന് യുഎസ് പ്രസിഡന്റായിരുന്ന ട്രംപ് ആവശ്യപ്പെട്ടിട്ടും ഇറാന്‍ പരിഗണിച്ചില്ല. ഇപ്പോഴത്തെ ട്രംപിന്റെ ഭീഷണിപോലെതന്നെ ഇറാന്‍ ക്രൂരമായി തള്ളിക്കളഞ്ഞു. അദ്ദേഹത്തിന്റെ വധശിക്ഷ കായിക രംഗത്തെ ഞെട്ടിക്കുകയും മുറിവേറ്റ ജനതയെ ഭീതിയിലേക്കു തള്ളിവിടുകയും…
Read More » -
Breaking News
ഇറാന്‍ പ്രക്ഷോഭം ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിനും പരീക്ഷണകാലം; ഖമേനി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് നിഷേധിച്ചപ്പോള്‍ മസ്‌ക് സൗജന്യമാക്കി; സാറ്റലൈറ്റ് ജാമറും സ്പൂഫിംഗും കൊണ്ട് തിരിച്ചടി; സൂക്ഷ്മമായി നിരീക്ഷിച്ച് അമേരിക്കയും ചൈനയും; ആകാശ ഇന്റര്‍നെറ്റ് ഏകാധിപതികളുടെ ഉറക്കം കെടുത്തുന്നു
ന്യൂയോര്‍ക്ക്: ഇറാനില്‍ വിമതര്‍ക്കുനേരെ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കൊപ്പം പരസ്പരം ആശയവിനിയമം അസാധ്യമാക്കാന്‍ ഇന്റര്‍നെറ്റ് ബ്ലാക്കൗട്ടുകളും രൂക്ഷമാണ്. പ്രധാനപ്പെട്ട ഇടങ്ങളിലൊന്നും ഇന്റര്‍നെറ്റ് ലഭ്യമല്ല. ഫോണ്‍ നെറ്റ്‌വര്‍ക്കിനൊപ്പം ഇന്റര്‍നെറ്റുകൂടി നിരോധിച്ചതോടെ ലോകമെമ്പാടും ഉപഗ്രഹങ്ങളിലൂടെ ഇന്റര്‍നെറ്റ് എത്തിക്കുന്ന ഇലോണ്‍ മസ്‌കിന്റെ പദ്ധതിയുടെ ഏറ്റവും വലിയ പരീക്ഷണശാലയായും ഇറാന്‍ മാറി. ഇറാനില്‍ മസ്‌കിന്റെ ‘സ്റ്റാര്‍ലിങ്കി’ന് നിരോധനമുണ്ടെങ്കിലും വിവിധ മേഖലകളില്‍ കടന്നു കയറിയിട്ടുണ്ട്. സാറ്റലൈറ്റ് ജാമറുകളും ഇന്റര്‍നെറ്റ് സ്പൂഫിംഗും അടക്കം ഉപയോഗിച്ച് ഇറാന്‍ ചെറുക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. ടവറുകളില്‍നിന്നുള്ള സിഗ്നലുകള്‍ക്കു പകരം മണിക്കൂറില്‍ നൂറുകണക്കിനു കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളില്‍നിന്ന് ആയതിനാല്‍ സ്റ്റാര്‍ലിങ്കിനെ ഫലപ്രദമായി പ്രതിരോധിക്കാനും ഇറാനു കഴിഞ്ഞിട്ടില്ല. മുമ്പ് യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തിലാണ് സ്റ്റാര്‍ലിങ്ക് വ്യാപകമായി ചര്‍ച്ചയായത്. നിലവില്‍ ഭരണകൂടങ്ങളുടെ ‘ഇന്റര്‍നെറ്റ്’ വിലക്കിനെതിരായ പ്രധാന അതിജീവനമാര്‍ഗമായി സ്റ്റാര്‍ലിങ്ക് മാറി. സ്റ്റാര്‍ലിങ്കിന്റെ ഉടമസ്ഥരായ സ്‌പേസ് എക്‌സ്, ഈ ആഴ്ച ആദ്യം ഇറാനികള്‍ക്കായി ഉപഗ്രഹ സേവനം സൗജന്യമാക്കിയിരുന്നു. ഇതോടെ മസ്‌കിന്റെ കമ്പനി മറ്റൊരു ആഗോള സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദുവായി മാറി. അമേരിക്ക ആസ്ഥാനമായുള്ള…
Read More » -
Movie
സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമാ സ്റ്റുഡിയോസ് കൈകോർക്കുന്നു
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ കൂട്ടുകെട്ടിന്റെ ആദ്യ റിലീസായി റഹ്മാനും ഭാവനയും പ്രധാന വേഷങ്ങളിലെത്തുന്ന അനോമി ജനുവരി 30ന് സെഞ്ചുറി ഫിലിംസ് പ്രദർശനത്തിനെത്തിക്കും. തുടർന്ന് ആസിഫ് അലി അഭിനയിക്കുന്ന ടിക്കി ടാക്കാ, കുഞ്ചാക്കോ ബോബൻ – ലിജോമോൾ ജോസ് എന്നിവർ അഭിനയിക്കുന്ന പ്രൊഡക്ഷൻ നമ്പർ 3 ഉൾപ്പെടെ പനോരമ സ്റ്റുഡിയോസിന്റെ നിരവധി നിർമ്മാണ ചിത്രങ്ങൾ സെഞ്ചുറി ഫിലിംസ് കേരളത്തിലെ തിയേറ്ററിലെത്തിക്കും. സെഞ്ചുറി ഫിലിംസിന്റെ നേതൃത്വം വഹിക്കുന്നത് മലയാള സിനിമാ രംഗത്ത് അത്യന്തം ആദരിക്കപ്പെടുന്ന മുതിർന്ന നിർമ്മാതാവ് സെഞ്ചുറി കൊച്ചുമോനാണ്. (എം.സി. ഫിലിപ്പ്) അഞ്ചു ദശാബ്ദത്തോളം നീളുന്ന കരിയറിലൂടെ, 1970കളുടെ മദ്ധ്യത്തിൽ അദ്ദേഹം സ്ഥാപിച്ച സെഞ്ചുറി ഫിലിംസ്, ദക്ഷിണേന്ത്യൻ സിനിമയിൽ ഏറ്റവും വിശ്വാസയോഗ്യവും സ്വാധീനമുള്ളതുമായ ബാനറുകളിലൊന്നായി ഇതിനോടകം മാറിക്കഴിഞ്ഞു.മലയാള സിനിമയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച സെഞ്ചുറി ഫിലിംസ്, നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. മോഹൻലാൽ,…
Read More » -
Breaking News
ഇന്ത്യയ്ക്കുള്ള ട്രംപിന്റെ അടുത്ത പണിയെത്തി, ഇത്തവണ ആപ്പുവെക്കുന്നത് ഇറാനിൽ വൻ നിക്ഷേപത്തോടെ സജ്ജമാക്കിയ തന്ത്രപ്രധാന തുറമുഖം ചബഹാറിന്, ഉപരോധ ഇളവ് ഏപ്രിൽ 26 വരെ മാത്രം, കത്ത് കിട്ടി ബോധിച്ചതായി കേന്ദ്രം, വാഷിങ്ടണുമായി ചർച്ച തുടരുന്നു
ന്യൂഡൽഹി: ഇറാനിലെ ചാബഹാർ തുറമുഖവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പങ്കാളിത്തത്തിന് യുഎസ് സർക്കാർ നിബന്ധനാപരമായ ഉപരോധ ഇളവ് ഏതാനും മാസങ്ങൾ വരെ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം (MEA). 2025 ഒക്ടോബറിൽ യുഎസ് ട്രഷറി വകുപ്പ് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ ഈ ഇളവ് 2026 ഏപ്രിൽ 26 വരെ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. “2025 ഒക്ടോബർ 28ന് യുഎസ് ട്രഷറി വകുപ്പ് നിബന്ധനാപരമായ ഉപരോധ ഇളവിനെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ കത്ത് പുറപ്പെടുവിച്ചിരുന്നു. ഇത് 2026 ഏപ്രിൽ 26 വരെ പ്രാബല്യത്തിലുണ്ട്. ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുന്നതിന് യുഎസ് അധികൃതരുമായി ഞങ്ങൾ തുടർച്ചയായി ആശയവിനിമയം നടത്തിവരികയാണ്,” ജയ്സ്വാൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യത്തിനും അമേരിക്കയുമായുള്ള മുഴുവൻ വ്യാപാരത്തിലും 25 ശതമാനം ടാരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജനുവരി 12ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ചാബഹാർ തുറമുഖത്തിലെ ഇന്ത്യയുടെ പങ്കാളിത്തം തകർന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.…
Read More » -
Breaking News
കുറച്ചുനാളുകളായി ജോലിയില്ല, 6 വയസുകാരിയെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി, മൃതദേഹം കണ്ടത് ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ
കൊച്ചി: എളമക്കരയിൽ അച്ഛനേയും 6 വയസുകാരി മകളേയും മരിച്ച നിലയിൽ കണ്ടെത്തി. മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചതാണെന്ന് പ്രാഥമിക നിഗമനം. ഇന്നു രാവിലെയാണ് ചേർത്തല പാണാവള്ളി സ്വദേശിയായ പവിശങ്കർ (33), മകൾ വാസുകി (6) എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോണേക്കരയിലെ സെന്റ് സേവ്യേഴ്സ് റോഡിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. അതേസമയം വ്യാഴാഴ്ച രാത്രി 11.30നും ഇന്നു രാവിലെ 11നും ഇടയിലാണ് മരണം നടന്നിട്ടുള്ളത് എന്നാണ് പ്രാഥമിക നിഗമനം. മകളെ കിടക്കയിൽ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങിനിൽക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്. മകൾക്ക് വിഷം കൊടുത്തശേഷം പിതാവ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിലൂടെയേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് വ്യക്തമാക്കി. സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ആളാണ് പവിശങ്കർ. എന്നാൽ…
Read More »