Breaking NewsIndiaKeralaLead NewsNEWSNewsthen Special

പുലിയിറങ്ങിയിട്ടുണ്ട് പാലക്കാട്; മലമ്പുഴയില്‍ ജാഗ്രത നിര്‍ദ്ദേശം; രാത്രിയാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്; ഇന്നത്തെ രാത്രി നിര്‍ണായകം

 

പാലക്കാട് : പാലക്കാട് മലമ്പുഴ വഴി രാത്രിയാത്ര പോകുന്നവര്‍ സൂക്ഷിക്കുക. പാലക്കാട് പുലിയിറങ്ങിയിട്ടുണ്ട്. മലമ്പുഴയില്‍ വനംവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാത്രിയിലെ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ഒഴിച്ചുകൂടാനാവാത്ത യാത്രകള്‍ നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Signature-ad

മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയില്‍ രാത്രി യാത്രചെയ്യുന്നവര്‍ക്കാണ് ജാഗ്രത നിര്‍ദേശം. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നാണ് പോലീസിന്റെയും വനം വകുപ്പിന്റെയും സംയുക്ത നിര്‍ദേശം. പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്‌ക്വാഡ് തുടരുന്നുണ്ട്. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്.

മലമ്പുഴ സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്തും ജയില്‍ ക്വാര്‍ട്ടേഴ്സിനായി ഏറ്റെടുത്ത സ്ഥലത്തും രാവിലെ സംഘം പരിശോധന നടത്തിയിരുന്നു. പുലിയെ കണ്ടെന്നറിയിച്ചയാളോട് വനംവകുപ്പ് വിവരങ്ങള്‍ തേടിയിട്ടുണ്ട്.

പോലീസ് സഹായത്തോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ളശ്രമത്തിലാണ് വനം വകുപ്പ് നിലവില്‍. ഇന്നത്തെ രാത്രി പരിശോധനക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍എഫ്ഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: