Breaking NewsLead NewsMovie

സര്‍പ്പട്ടൈ പരമ്പര, വെട്രിയാന്‍ ഫെയിം ദുഷാര വിജയന്‍ മലായാളത്തില്‍ എത്തുന്ന കാട്ടാളന്‍ ; ആന്റണി പെപ്പെ നായകനാകുന്ന സിനിമയില്‍ മാര്‍ക്കോയെ വെല്ലുന്ന ആക്ഷന്‍രംഗങ്ങള്‍

സര്‍പ്പട്ട പരമ്പരായി ,രായന്‍, വെറ്റിയാന്‍, വീരശൂര പരാക്രമി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ദുഷരാ വിജയന്‍ മലയാളത്തില്‍ എത്തുന്നു. ആന്റെണി വര്‍ഗീസ് പെപ്പെയുടെ കാട്ടാളനിലൂടെയാണ് നടി മലയാളത്തിന്റെ ഭാഗമാകുന്നത്.

ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ് സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഈ ചിത്രം പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്നു. മാര്‍ക്കോയുടെ വലിയ വിജയത്തിനു ശേഷം ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രവും ആക്ഷന്‍ പാക്ക്ഡാണ്.

Signature-ad

വലിയ മുതല്‍മുടക്കില്‍ ഉയര്‍ന്ന സാങ്കേതിക മികവില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ലോക പ്രശസ്ത ആക്ഷന്‍ കോറിയോഗ്രാഫര്‍ കെച്ച കെമ്പടിക്കയാണ് കാട്ടാളനിലെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. മാര്‍ക്കോക്കു മുകളില്‍ നില്‍ക്കുന്ന ആക്ഷന്‍ ചിത്രമായിത്തന്നെ യാണ് കാട്ടാളനെ അവതരിപ്പിക്കുന്നത്. ഹൈ വോള്‍ട്ടേജ് കഥാപാത്രമാണ് പെപ്പെയുടേത്.

ജഗദീഷ്, സിദ്ദിഖ്, കബീര്‍ദുഹാന്‍ സിംഗ്, (മാര്‍ക്കോ ഫെയിം) ആന്‍സണ്‍ പോള്‍,. തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. അജനീഷ് ലോക നാഥനാണ് സംഗീത സംവിധായകന്‍.

ഇവര്‍ക്കൊപ്പം മികച്ച സാങ്കേതികവിദഗ് ഒരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്. ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുക.

Back to top button
error: