മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് തിലകന്‍ ആഗ്രഹിച്ചിരുന്നു ; നാടകം സിനിമയാക്കുന്നതിലെ പരാജയം ഭയന്ന് അദ്ദേഹം സിനിമ ചെയ്യാന്‍ കൂട്ടാക്കിയില്ലെന്നും ഷമ്മി തിലകന്‍

ജോസ് പെല്ലിശ്ശേരി ചാലക്കുടി സാരഥിക്ക് വേണ്ടി സംവിധാനം ചെയ്ത നാടകം സിനിമയാക്കാ നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ഒരു പുലയന്‍ തമ്പുരാനാകുന്ന കഥയാണത്. അച്ഛന്‍ സംവിധാനം ചെയ്യുകയും ഞാന്‍ സഹസംവിധാനം ചെയ്യുകയും ചെയ്ത നാടകം ആയിരുന്നു അത്. ഇത് മമ്മൂക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹം ചെയ്യില്ലെന്ന് പറഞ്ഞതായും വ്യക്തമാക്കി.
ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷമ്മി തിലകന്‍. ”മമ്മൂട്ടിയെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് അച്ഛന് അതിയായ ആഗ്രഹമുണ്ടായിരുന്നു. കൈനകരി തങ്കരാജ് അഭിനയിച്ച ഒരു നാടകമുണ്ടായിരുന്നു. ഒരു പുലയന്‍ തമ്പുരാനാകുന്ന കഥയാണത്. അച്ഛന്‍ സംവിധാനം ചെയ്യുകയും ഞാന്‍ സഹസംവിധാനം ചെയ്യുകയും ചെയ്ത നാടകമാണത്. ഇത് മമ്മൂക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹം ചെയ്യില്ലെന്ന് പറഞ്ഞു. അദ്ദേഹം പേടിച്ച് പോയി.”
കാരണം പലപ്പോഴും നാടകം സിനിമയാക്കുമ്പോള്‍ സിനിമ പരാജയപ്പെടുക പതിവാണ്. അതില്‍ ആകെ വിജയിച്ചിട്ടുള്ളത് കാട്ടുകുതിരയാണ്. അങ്ങനെ ഒരു അവസ്ഥയില്‍ മമ്മൂക്കയ്ക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ട് അച്ഛന്‍ അത് ഡ്രോപ്പ് ചെയ്തത്. അല്ലെങ്കില്‍ അച്ഛന് അത് മമ്മൂട്ടിയെ വെച്ച് ചെയ്യണമെന്ന് അതിയായ ആഗ്രഹമുള്ള സിനിമയായിരുന്നെന്നും ഷമ്മി തിലകന്‍ പറഞ്ഞു.






