Breaking NewsKeralaLead Newspolitics

സിപിഐഎമ്മിനെ വെട്ടിലാക്കി മണ്ണാര്‍ക്കാട് വിമതശല്യം ; നീക്കുപോക്കുണ്ടാക്കിയില്ലേല്‍ വിവരമറിയും ; മതേതര മുന്നണിയുണ്ടാക്കി മത്സരിക്കാന്‍ പാര്‍ട്ടിയിലെ ‘അസംതൃപ്തര്‍’ ; നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ നീക്കം

പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും പിന്നാലെ സിപിഎമ്മി ലും വിമതശല്യം. മണ്ണാര്‍ക്കാട് മേഖലയില്‍ പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തര്‍ പാര്‍ട്ടിക്കെതിരേ മ ത്സരിക്കാനിറങ്ങുന്നു. ഔദ്യോഗിക പക്ഷം അവഗണിക്കുന്നെന്ന് ആരോപിച്ച് ജനകീയ മതേ ത ര മുന്നണി എന്ന പേരില്‍ നഗരസഭയിലെ പത്തു വാര്‍ഡുകളില്‍ ഇവര്‍ മത്സരിക്കാനാണ് ഉദ്ദേ ശം.

കുളര്‍മുണ്ട, ഉഭയമാര്‍ഗം, വടക്കുമണ്ണം, നടമാളിക, ആല്‍ത്തറ, വിനായക നഗര്‍, പാറപ്പുറം, കാഞ്ഞിരം, പെരിമ്പടാരി, നമ്പിയാംകുന്ന് വാര്‍ഡുകളില്‍ ഇവര്‍ മത്സരിക്കുമെന്നാണ് സൂചന. ബ്രാഞ്ച് സെക്രട്ടറിയായിരുന്നവരും പാര്‍ട്ടി അംഗത്വമുള്ളവരും ആണ് മതേതര മുന്നണിയി ലുള്ളത്. നീക്കുപോക്കുകളുണ്ടായില്ലെങ്കില്‍ മത്സരവുമായി മുന്നോട്ടുപോകാനാണ് മതേതര മുന്നണി പ്രവര്‍ത്തകരുടെ ഉദ്ദേശം.

Signature-ad

അച്ചടക്കനടപടിയെ ഭയക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. മണ്ണാര്‍ക്കാട് നഗരസഭയില്‍ നിലവില്‍ 30 സീറ്റുകളിലാണ് എല്‍ഡിഎഫ് ജനവിധി തേടുന്നത്. ഇതില്‍ മൂന്ന് സീറ്റ് സിപിഐക്കും ഒരു സീറ്റ് എന്‍സിപിക്കുമാണ്. ചൊവ്വാഴ്ച ഇടത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും. പിന്നാലെ മതേതരമുന്നണിയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. സിപിഐഎമ്മിന് വലിയ സ്വാധീനമുണ്ടെങ്കിലും ഔദ്യോഗികപക്ഷവും വിമതരും ശക്തമായ പോര് നിലനില്‍ ക്കുന്ന സ്ഥലമാണ് മണ്ണാര്‍കാട്. തെരഞ്ഞെടുപ്പ് വലിയ തലവേദനയായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: