Month: September 2025

  • Breaking News

    ബസ് യാത്രയ്ക്കിടെ മാല മോഷ്ടിച്ചു; വനിതാ പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍, നിരവധി കേസുകളിലെ പ്രതി

    ചെന്നൈ: ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റിനെ ചെന്നൈ കോയമ്പേട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പത്തൂര്‍ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതിയാണു പിടിയിലായത്. കാഞ്ചീപുരത്തു നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം ബസില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന നേര്‍ക്കുണ്ട്രം സ്വദേശി വരലക്ഷിയുടെ 5 പവന്‍ തൂക്കമുള്ള മാലയാണു ഭാരതി തട്ടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഭാരതിയാണു മാല മോഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തി. കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ വരലക്ഷ്മി തന്റെ ബാഗ് പരിശോധിച്ചപ്പോളാണ് കൈവശമുണ്ടായിരുന്ന അഞ്ച് പവന്‍ സ്വര്‍ണ്ണ മാല നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വരലക്ഷ്മിയുടെ ബാഗില്‍ നിന്ന് ഒരു സ്ത്രീ മാല മോഷ്ടിക്കുന്നതായി കണ്ടെത്തി. അന്വേഷണത്തില്‍ തിരുപ്പത്തൂര്‍ ജില്ലയിലെ നരിയമ്പട്ടു പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ പ്രവര്‍ത്തകയുമായ ഭാരതി (56) ആണ് മോഷ്ടാവെന്ന് കണ്ടെത്തുകയായിരുന്നു. തിരുപ്പത്തൂര്‍, വെല്ലൂര്‍, അമ്പൂര്‍ എന്നിവിടങ്ങളില്‍ ഭാരതിക്കെതിരെ…

    Read More »
  • Breaking News

    ‘ചെവിയുടെ ഡയഫ്രം അടിച്ചുപൊട്ടിച്ചു, കണ്ണില്‍ മുളക് സ്‌പ്രേ ചെയ്തു’; പൊലീസ് ക്രൂരത വിവരിച്ച് മുന്‍ SFI നേതാവ്

    പത്തനംതിട്ട: കുന്നംകുളം, പീച്ചി സ്റ്റേഷനുകളിലെ കസ്റ്റഡി മര്‍ദന ക്രൂരതകള്‍ പുറത്തുവന്നതിന് പിന്നാലെ പൊലീസ് ക്രൂരത വെളിപ്പെടുത്തി മുന്‍ എസ്എഫ്‌ഐ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. യുഡിഎഫ് ഭരണകാലത്ത് തന്നെ ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയമാക്കിയെന്ന് എസ്എഫ്ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണന്‍ തണ്ണിത്തോട് പറയുന്നു. മര്‍ദ്ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പൊലീസ് ഓഫീസര്‍മാര്‍ ഇപ്പോഴും കേരള പൊലീസ് സേനയിലെ തലപ്പത്ത് മാന്യന്‍മാര്‍ ചമഞ്ഞ് നടക്കന്നുണ്ട്. യുഡിഎഫ് ഭരണകാലത്ത് അന്നത്തെ കോന്നി സി ഐ മധുബാബു തന്നെ ലോക്കപ്പ് മര്‍ദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കി. കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്തുവെന്നും ജയകൃഷ്ണന്‍ കുറിപ്പില്‍ പറയുന്നുണ്ട്. പാര്‍ട്ടിയുടെ സംരക്ഷണമാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്തിന്റെ കാരണമെന്നും പൊലീസ് മര്‍ദനത്തിന് പിന്നാലെ ആറ് മാസം മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി അന്നത്തെ ഭരണകൂടം തന്നെ മൂന്ന് മാസത്തില്‍ അധികം ജയിലില്‍ അടച്ചുവെന്നും ജയകൃഷ്ണന്‍ പറയുന്നു. പത്തൊമ്പതാമത്തെ…

    Read More »
  • Breaking News

    അമിതവേഗം ചോദ്യം ചെയ്തതിന് പ്രതികാരം; സ്‌കൂട്ടറിനെ പിന്തുടര്‍ന്ന് സ്വകാര്യ ബസ് എത്തിയത് 1 കിലോ മീറ്റര്‍ ദൂരം, പിന്നാലെ ഭീഷണി

    മലപ്പുറം: സ്വകാര്യ ബസിന്റെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും ചോദ്യം ചെയ്തതിന് ബസ് ഇടിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. സ്‌കൂട്ടര്‍ യാത്രക്കാരായ നിലമ്പൂര്‍ സ്വദേശി അഭിഷേകിനും സഹോദരിക്കുമാണ് ദുരനുഭവം ഉണ്ടായത്. ‘പിസിഎം’ എന്ന ബസ്സിനെതിരെയാണ് കുടുംബം പരാതി നല്‍കിയത്. നിലമ്പൂര്‍ ചന്തക്കുന്നിലാണ് കഴിഞ്ഞ ദിവസം സംഭവം ഉണ്ടായത്. ചന്തക്കുന്ന് മുതല്‍ ഒരു കിലോമീറ്റര്‍ ദൂരമാണ് ബസ് ബൈക്കിനെ പിന്തുടര്‍ന്ന് എത്തിയത്. സ്‌കൂട്ടറിന് തൊട്ടു പിറകെ ബസ് ഇടിക്കാന്‍ വരികയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് അഭിഷേക് പരാതി നല്‍കിയത്. പിന്നീട് ബസ് ജീവനക്കാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി താക്കീത് നല്‍കി പറഞ്ഞയക്കുകയായിരുന്നു.  

    Read More »
  • Breaking News

    മൂന്നാം ക്ലാസുകാരന്റെ മൃതദേഹം കുളത്തില്‍; അയല്‍വാസികളായ ദമ്പതികളെ തല്ലിക്കൊന്ന് നാട്ടുകാര്‍

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ തെഹട്ട നിഷിന്താപൂരില്‍ മൂന്നാംക്ലാസുകാരന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസികളായ ദമ്പതികളെ നാട്ടുകാര്‍ അടിച്ചുകൊന്നു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് കളിക്കാന്‍ പോയ കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച രാവിലെയോടെ ദമ്പതികളായ ഉത്തം മൊണ്ടോള്‍, ഭാര്യ സോമ എന്നിവരുടെ വീടിനടുത്തുള്ള കുളത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ടാര്‍പോളിന്‍ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ദമ്പതികളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാരോപിച്ചാണ് ഗ്രാമവാസികള്‍ ഇരുവരെയും അടിച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ ഉത്തം മൊണ്ടോളിന്റെ വീട് ആക്രമിക്കുകയും വീട്ടില്‍ നിന്ന് വലിച്ചിറക്കി കൊല്ലുകയുമായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിനു ശേഷം, ചില ഗ്രാമവാസികള്‍ ഉത്തമിന്റെ വീട് ഉപരോധിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഉത്തം സമ്മതിച്ചെന്ന് ഗ്രാമവാസികള്‍ അവകാശപ്പെട്ടെന്നും പൊലീസ് പറയന്നു. പിന്നാലെ ഗ്രാമവാസികളില്‍ ഒരു വിഭാഗം ഉത്തമിനെയും ഭാര്യയെയും വീടിന് മുന്നില്‍ വലിച്ചിഴച്ചു കൊണ്ടുപോയി. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും…

    Read More »
  • Breaking News

    നഗ്‌നരായെത്തി സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുപോകും; ഭീതിപരത്തി ‘ന്യൂഡ് ഗാങ്’, തിരച്ചിലിന് ഡ്രോണും

    ലഖ്നൗ: ഉത്തര്‍പ്രദേശിലെ സ്ത്രീകളെ ഭീതിയിലാഴ്ത്തി ‘ന്യൂഡ് ഗാങ്’. മീററ്റിലെ ദൗരാല, ഭരാല മേഖലകളിലാണ് പൂര്‍ണനഗ്‌നരായെത്തി സ്ത്രീകളെ ആക്രമിക്കുന്ന സംഘം വിലസുന്നത്. തുടര്‍ച്ചയായി നാല് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടന്നതോടെ നഗ്‌നരായെത്തുന്ന അക്രമികളെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഡ്രോണ്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് മേഖലയില്‍ നിരീക്ഷണവും ശക്തമാക്കി. അടുത്തിടെ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന സ്ത്രീക്ക് നേരേ അതിക്രമമുണ്ടായതോടെയാണ് ‘ന്യൂഡ് ഗാങ്ങി’നെക്കുറിച്ച് പോലീസും പുറംലോകവും അറിയുന്നത്. അതുവരെ സമാനരീതിയില്‍ മൂന്നുതവണ അതിക്രമങ്ങളുണ്ടായിട്ടും ആരും പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍, അതിക്രമം ആവര്‍ത്തിച്ചതോടെ ഗ്രാമമുഖ്യന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെടുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പൂര്‍ണനഗ്‌നരായെത്തി സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് ഉപദ്രവിക്കുന്നതാണ് അക്രമികളുടെ രീതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഭരാലയിലെ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന സ്ത്രീയെയും സമാനരീതിയിലാണ് ആക്രമിച്ചത്. അക്രമികളായ രണ്ടുപേര്‍ ഇവരെ വലിച്ചിഴച്ച് സമീപത്തെ വയലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബഹളംവെച്ച യുവതി ഒടുവില്‍ ഏറെ പണിപ്പെട്ടാണ് അക്രമികളില്‍നിന്ന് രക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് പ്രദേശവാസികള്‍ ഉടനെ സ്ഥലത്തെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് സ്ത്രീയോട്…

    Read More »
  • Breaking News

    കുന്നംകുളത്തിന് പിന്നാലെ പീച്ചി പൊലീസ് സ്റ്റേഷനിലും കസ്റ്റഡി പീഡനം; മര്‍ദ്ദനത്തിന് പിന്നാലെ കൈക്കൂലി ആവശ്യപ്പെട്ടു, ദൃശ്യങ്ങള്‍ പുറത്തുവിട്ട് പരാതിക്കാരന്‍

    തൃശൂര്‍: കുന്നംകുളം പൊലീസ് മര്‍ദ്ദനത്തിന് പിന്നാലെ, പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ പി ഔസേപ്പാണ് ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ലഭിച്ച മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിക്കുന്നത്. 2023 മേയ് 24-നാണ് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ മാനേജര്‍ റോണി ജോണിയെയും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പിനെയും അന്നത്തെ എസ്എച്ച്ഒ: പി എം രതീഷിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചതായി ലാലീസ് ഗ്രൂപ്പ് ഉടമ കെ പി ഔസേഫ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ ഔസേപ്പിന്റെ മകന്‍ പോള്‍ ജോസഫിനെ ഉള്‍പ്പെടെ എസ്എച്ച്ഒ ലോക്കപ്പിലടയ്ക്കുകയും പരാതി ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തുവെന്നും ഔസേപ്പ് പറഞ്ഞു. ഹോട്ടടലിലെത്തി ഭക്ഷണം കഴിച്ചതിന് പിന്നാലെ പാലക്കാട് സ്വദേശിയാണ് വ്യാജ പരാതി ഉന്നയിച്ചത്. ഇയാള്‍ ഹോട്ടലില്‍ ബഹളം വെച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിളിച്ചെങ്കിലും അവര്‍ വന്നില്ല. തുടര്‍ന്നാണ് ഹോട്ടല്‍ മാനേജരും…

    Read More »
  • Breaking News

    പൂക്കളത്തെച്ചൊല്ലി തര്‍ക്കം: സൈനികനും വിമുക്തഭടനും ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ കേസ്

    കൊല്ലം: ശാസ്താംകോട്ട മുതുപിലാക്കാട് പാര്‍ഥസാരഥി ക്ഷേത്രത്തിനു മുന്നില്‍ തിരുവോണ നാളില്‍ യുവാക്കള്‍ ഒരുക്കിയ പൂക്കളത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സൈനികനും വിമുക്തഭടനും ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. പ്രദേശവാസികളായ യുവാക്കള്‍ ചേര്‍ന്നു വര്‍ഷങ്ങളായി ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്ത് പൂക്കളം ഒരുക്കാറുണ്ട്. ഇത്തവണ പൂക്കളത്തിനൊപ്പം പൂക്കള്‍ കൊണ്ട് കാവിക്കൊടി വരച്ച ശേഷം ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് എഴുതിയിരുന്നു. ക്ഷേത്ര ഭരണസമിതിയുടെ പരാതിയില്‍ സ്ഥലത്തെത്തിയ പൊലീസ്, ചിഹ്നങ്ങളും എഴുത്തും നീക്കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ ഇതു രാഷ്ട്രീയ ചിഹ്നങ്ങള്‍ അല്ലെന്ന് അറിയിച്ച് യുവാക്കള്‍ പൊലീസ് നിര്‍ദേശം തള്ളി. ഇതോടെയാണ് കലാപശ്രമം ഉള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. എന്നാല്‍ എഫ്‌ഐആറില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പരാമര്‍ശമില്ല. സമീപത്തായി ഛത്രപതി ശിവജിയുടെ ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിന്റെ വിവരങ്ങളും എഫ്‌ഐആറിലുണ്ട്. തിരുവോണത്തിന് പൂക്കളമിടാനുള്ള നീക്കം സംഘര്‍ഷത്തിനു കാരണമാകുമെന്ന പരാതിയില്‍ ഇടത്, കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ക്ഷേത്ര ഭരണസമിതിയെയും സംഘപരിവാര്‍ പ്രവര്‍ത്തകരെയും വിളിച്ച് ഓണത്തിന് മുന്നോടിയായി പൊലീസ് ചര്‍ച്ച നടത്തിയിരുന്നു. പൂക്കളം…

    Read More »
  • Breaking News

    വിജയ് മല്യയെയും നീരവ് മോദിയെയും തിരിച്ചെത്തിച്ച് വിചാരണ ചെയ്യും? തിഹാര്‍ ജയിലില്‍ പരിശോധന നടത്തി ബ്രിട്ടീഷ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ്; അതീവ സുരക്ഷാ വാര്‍ഡുകളില്‍ അടക്കം പരിശോധന

    ഡല്‍ഹി: തിഹാര്‍ ജയില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികളും സുരക്ഷയും വിലയിരുത്തിയതായി ബ്രിട്ടീഷ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) സംഘം. മദ്യ വ്യവസായി വിജയ് മല്യ, വജ്രവ്യാപാരി നിരവ് മോദി, യുകെ ആസ്ഥാനമായുള്ള ആയുധ ഉപദേഷ്ടാവ് സഞ്ജയ് ഭണ്ഡാരി തുടങ്ങി രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യ തുടര്‍ച്ചയായി ശ്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശനമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആവശ്യം പരിഗണിക്കുന്നതിനിടെ ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥയെക്കുറിച്ച് അടുത്തിടെ ബ്രിട്ടീഷ് കോടതികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് ഹൈക്കമ്മീഷനില്‍ നിന്നുള്ള രണ്ടുപേര്‍ ഉള്‍പ്പെടെ നാലുപേര്‍ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് ജയിലില്‍ സന്ദര്‍ശനം നടത്തിയത്. തിഹാറിലെ നാലാം നമ്പര്‍ ജയിലാണ് സംഘം പരിശോധന നടത്തിയത്. അതീവ സുരക്ഷാ വാര്‍ഡുകളിലടക്കം പരിശോധന നടത്തുകയും തടവുകാരുമായി സംവദിക്കുകയും ചെയ്തുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തിഹാര്‍ ജയിലിലെത്തുന്ന തടവുകാരെ ആദ്യം പാര്‍പ്പിക്കുന്നത് നാലാം നമ്പര്‍ ജയിലാണ്. കൈമാറുന്ന തടവുകാര്‍ക്ക് കൃത്യമായ പരിചരണം നല്‍കുമെന്ന് ജയില്‍…

    Read More »
  • Breaking News

    പാകിസ്താന് വന്‍ തിരിച്ചടി; സാമ്പത്തിക ഇടനാഴി പദ്ധതിയിലെ പ്രധാന പ്രോജക്ടില്‍നിന്ന് പിന്‍മാറി ചൈന; പാക് പ്രധാനമന്ത്രി മടങ്ങിയത് വെറും കൈയോടെ; റെയില്‍വേ നവീകരണത്തിന് എഡിബിയെ സമീപിക്കാന്‍ നീക്കം; ചൈനീസ് നീക്കം താരിഫ് യുദ്ധത്തില്‍ ഇന്ത്യയുമായി കൈകോര്‍ത്തതിനു പിന്നാലെ

    ബീജിംഗ്: വ്യാപാര ബന്ധത്തിലടക്കം ഇന്ത്യയുമായി സൗഹൃദത്തിലേക്കു നീങ്ങുന്ന ചൈനയുടെ പാക് ബന്ധത്തിലും വിള്ളല്‍? ഇതുവരെ പാകിസ്താന്റെ സുഹൃദ് രാഷ്ട്രമെന്ന നിലയില്‍ നിലപാടുകള്‍ സ്വീകരിച്ച ചൈന, വന്‍ നിക്ഷേപങ്ങളും ആയുധങ്ങളുമടക്കം നല്‍കി സഹായിച്ചിട്ടുണ്ട്. പാക് മണ്ണിലെ നിരവധി അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ കോടിക്കണക്കിന് നിക്ഷേപമാണ് ബീജിംഗ് നടത്തുന്നത്. എന്നാല്‍, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് വന്‍ തിരിച്ചടിയായിരിക്കുകയാണ് ചൈനയുടെ പുതിയ ചുവടുമാറ്റം. പാക്കിസ്താന്റെ റെയില്‍വേ നെറ്റ്വര്‍ക്കിനെ ആധുനീകവല്‍ക്കരിക്കാനുള്ള പ്രൊജക്ടില്‍ നിന്ന് ചൈന പിന്മാറിയെന്ന വാര്‍ത്തയാണ് വരുന്നത്. കറാച്ചി-റെഹ്രി സെക്ഷന്റെ നവീകരണവുമായി ബന്ധപ്പെട്ട 8.5 ബില്യണ്‍ ഡോളര്‍ പദ്ധതിയില്‍ നിന്നാണ് ചൈന പിന്‍വലിയുന്നത്. ചൈന-പാക്കിസ്താന്‍ ഇക്കണോമിക് കോറിഡോര്‍ പദ്ധതിയില്‍പ്പെടുത്തി ഈ പ്രാജക്ട് യാഥാര്‍ഥ്യമാക്കുകയായിരുന്നു പാക്കിസ്താന്റെ ലക്ഷ്യം. കടത്തില്‍ മുങ്ങിയ പാക്കിസ്താന്റെ സാമ്പത്തികസ്ഥിതി തന്നെയാണ് ചൈനയെ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. ശതകോടികള്‍ പാക്കിസ്താനില്‍ നിക്ഷേപിച്ചാല്‍ തിരിച്ചടവ് കൃത്യമായി ലഭിക്കില്ലെന്ന ആശങ്ക ചൈനയ്ക്കുണ്ട്. ഇതാകും പദ്ധതിയില്‍ നിന്ന് ഒഴിവാകാന്‍ അവരെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ചൈനീസ്…

    Read More »
  • Breaking News

    ഗണേശോത്സവത്തില്‍ ചാവേര്‍ ആക്രമണമെന്ന് ഭീഷണി സന്ദേശം ; 14 തീവ്രവാദികള്‍ 34 വാഹനങ്ങളില്‍ 400 കിലോ ബോംബ് വെച്ചെന്ന് സന്ദേശം ; അയച്ചയാളെ പോലീസ് കയ്യോടെ പിടികൂടി

    നോയിഡ: മുംബൈയില്‍ ഗണേശോത്സവം നടക്കുന്നതിനിടെ നഗരത്തില്‍ ബോംബ് സ്ഫോ ടനങ്ങള്‍ നടത്തുമെന്ന് മുംബൈ പോലീസിന് സന്ദേശമയച്ച നോയിഡ സ്വദേശി അറസ്റ്റില്‍. അശ്വിനി എന്നയാളാണ് സന്ദേശമയച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യം ചെയ്യ ലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം രൂപീകരി ച്ചായിരുന്നു അ റസ്റ്റ്. വ്യാഴാഴ്ച ട്രാഫിക് പോലീസിന്റെ വാട്ട്‌സ്ആപ്പ് ഹെല്‍പ്പ് ലൈനിലേക്കാണ് സന്ദേശം വന്നത്. 14 തീവ്രവാദികള്‍ 400 കിലോഗ്രാം ആര്‍ഡിഎക്‌സുമായി നഗരത്തില്‍ പ്രവേശിച്ചെന്നും, അത് 34 വാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. ഗണേശോത്സവത്തിന്റെ പ ത്താം ദിവസമായ അനന്ത് ചതുര്‍ദശിക്ക് പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്ന തിനിടെ വന്ന ഈ സന്ദേശം പോലീസിനെ ആശങ്കയിലാക്കി. ഈ ഭീഷണി സന്ദേശത്തില്‍ ‘ലഷ്‌കര്‍-ഇ-ജിഹാദി’ എന്ന സംഘടനയുടെ പേര് പരാമര്‍ശി ച്ചിട്ടുണ്ടെന്ന് മുംബൈ പോലീസ് നേരത്തെ പറഞ്ഞിരുന്നു. ട്രാഫിക് പോലീസിന് മുമ്പും ഇത്തരം ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തിരച്ചില്‍ നടപടികള്‍ പുരോഗമി…

    Read More »
Back to top button
error: