Month: September 2025
-
Breaking News
താരിഫിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയ്ക്കില്ല ; അമേരിക്കയ്ക്ക് മുന്നില്‍ അങ്ങിനെ നട്ടെല്ല്് വളയ്ക്കാന്‍ ഉദ്ദേശമില്ല ; പ്രധാനമന്ത്രി നരേന്ദ്രമോദി യുഎന്‍ സെഷനും ഒഴിവാക്കി
ന്യൂഡല്‍ഹി: അമേരിക്കയുമായുളള നയതന്ത്രബന്ധം വഷളായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ സംസാരിച്ചേക്കില്ല. പുതിയ പട്ടിക പ്രകാരം, ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ സെപ്റ്റംബര്‍ 27-ന് സംസാരിക്കും. പുതുക്കിയ താല്‍ക്കാലിക പ്രസംഗകരുടെ പട്ടികയിലാണ് ഈ നിര്‍ദേശം. ജൂലൈയില്‍ ഇറക്കിയ പട്ടികയില്‍ പ്രധാനമന്ത്രി മോദി സെപ്റ്റംബര്‍ 26-ന് പ്രസംഗിക്കുമെന്നാണ് അറിയിച്ചിരുന്നത്. പൊതുസമ്മേളനത്തിലെ പ്രസംഗകരുടെ പട്ടിക താല്‍ക്കാലികമാണ്. പ്രസംഗകരുടെയും തീയതികളിലും മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ പട്ടികയില്‍ തുടര്‍ന്നും മാറ്റങ്ങളുണ്ടായേക്കാം. വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ നയതന്ത്ര കാലഘട്ടമായാണ് യുഎന്‍ പൊതുസഭാ സമ്മേളനം കണക്കാക്കുന്നത്. സെപ്റ്റംബര്‍ 9-ന് യുഎന്‍ പൊതുസഭയുടെ 80-ാമത് സമ്മേളനം ആരംഭിക്കും. സെപ്റ്റംബര്‍ 23 മുതല്‍ 29 വരെയാണ് ഉന്നതതല പൊതുചര്‍ച്ച നടക്കുന്നത്. ബ്രസീലാണ് എപ്പോഴും ആദ്യ പ്രസംഗകന്‍. പിന്നാലെ അമേരിക്കയും പ്രസംഗിക്കും. സെപ്റ്റംബര്‍ 23-ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎന്‍ പൊതുസഭയില്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്യും. ഇത് അദ്ദേഹത്തിന്റെ…
Read More » -
Breaking News
ചൈനയ്ക്ക് പിന്നാലെ പോയി, കൂട്ടുകാരന്‍ നഷ്ടമായെന്ന് കരുതുന്നില്ല ; 50 ശതമാനം താരിഫ് കൂട്ടിയതിന് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ വേണ്ടി ; അല്ലാതെ ഇന്ത്യയോട് പിണങ്ങിയല്ലെന്ന് ട്രംപ്
ന്യൂഡല്‍ഹി: ഇന്ത്യയെ തങ്ങള്‍ക്ക് നഷ്ടമായതായി വിശ്വസിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ തനിക്ക് നിരാശയുണ്ടെന്നും എന്നാല്‍ ഇന്ത്യയും റഷ്യയും തങ്ങളെ വിട്ട് ചൈനയ്ക്ക് പിന്നാലെ പോയതായി കരുതുന്നില്ലെന്നും പറഞ്ഞു. ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ മീറ്റില്‍ ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ഒരുമിച്ച് നിന്നതിന് പിന്നാലെയാണ് വൈറ്റ്ഹൗസില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ തനിക്ക് നിരാശയുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം തീരുവ ചുമത്തിയതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ ട്രൂത്ത് സോഷ്യലില്‍ ‘ ചൈനയ്ക്ക് നല്‍കി ഇന്ത്യയെ അമേരിക്ക നഷ്ടപ്പെടുത്തിയതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?’ എന്ന ചോദ്യത്തിന് മറുപടിയായി അങ്ങനെ സംഭവിച്ചതായി ഞാന്‍ കരുതുന്നില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. ”റഷ്യയില്‍ നിന്ന് ഇന്ത്യ ഇത്രയധികം എണ്ണ വാങ്ങുന്നതില്‍ എനിക്ക് വലിയ നിരാശയുണ്ട്. ഞാന്‍ അവരെ അത് അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇന്ത്യയ്ക്ക്…
Read More » -
Breaking News
നീ നേതാവു കളിക്കണ്ട എന്നു പറഞ്ഞ് ഇടിച്ചുകൂട്ടി ; നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാമെന്ന് വിചാരിക്കേണ്ട ; പോലീസുകാരെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്ന് മര്‍ദ്ദനത്തിനിരയായ സുജിത്ത്
തൃശ്ശൂര്‍: തന്നെ മര്‍ദ്ദിച്ച പോലീസുകാരെ ജോലിയില്‍ നിന്നു തന്നെ പിരിച്ചുവിടണമെന്ന് പോലീസ്മര്‍ദ്ദനത്തിനിരയായ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്ത്. സസ്പന്‍ഷന്‍ ശുപാര്‍ശയില്‍ തൃപ്തി ഇല്ലെന്നും മര്‍ദ്ദനം നടത്തിയ അഞ്ചുപേരെയും സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ സുജിത്ത് ആവശ്യപ്പെട്ടു. നീ നേതാവു കളിക്കണ്ട എന്നു പറഞ്ഞാണ് തന്നെ അന്ന് പൊലീസുകാര്‍ മര്‍ദ്ദിച്ചതെന്നും സസ്‌പെന്‍ഷന്‍ അല്ല ആവശ്യമെന്നും സുജിത് പറഞ്ഞു. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരായ സ്‌പെന്‍ഷന്‍ ശുപാര്‍ശക്കെതിരെ വിമര്‍ശനവുമായി മര്‍ദ്ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്ത് രംഗത്ത്. സസ്പെന്‍ഷന്‍ അല്ല ആവശ്യമെന്നും അവരെ പിരിച്ചു വിടണമെന്നും വി എസ് സുജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വധശ്രമത്തിനുള്ള വകുപ്പു കൂടി ഉള്‍പ്പെടുത്താന്‍ കോടതിയെ സമീപിക്കുമെന്നും എല്ലാ പൊലീസ് സ്റ്റേഷനിലും സിസിടിവി വേണമെന്ന സുപ്രീം കോടതി കേസില്‍ കക്ഷിചേരുമെന്നും സുജിത്ത് വ്യക്തമാക്കി. ശശിധരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സിസിടിവി ഇല്ലാത്ത മുറിയിലെത്തിച്ച് മര്‍ദ്ദിച്ചതായും പറഞ്ഞു. കേസില്‍…
Read More » -
Breaking News
ജലീലിന്റെ ഉന്നമെന്ത്? യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെതിരേ ഗുരുതര ആരോപണങ്ങള്‍; ജോലിയോ പരമ്പരാഗത സ്വത്തോ ഇല്ലാത്ത ഫിറോസ് ഇന്ന് ലക്ഷപ്രഭു; ദോത്തി ചാലഞ്ചിലൂടെ 200 രൂപയുടെ മുണ്ടു വിറ്റത് 600 രൂപയ്ക്ക്; റിവേഴ്‌സ് ഹവാലവഴി പണം ദുബായിലെത്തിച്ചു; ട്രാവല്‍ ഏജന്‍സി മുതല്‍ ബിനാമി ഇടപാടുവരെ; മറുപടിയുമായി ലീഗ് അണികളും രംഗത്ത്
മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ ആരോപണം തുടര്‍ന്ന് കെ.ടി ജലീല്‍ എംഎല്‍എ. പി.കെ ഫിറോസ് ദുബായ് ആസ്ഥാനമായുള്ള കമ്പനിയുടെ സെയില്‍സ് മാനേജറാണെന്നും മാസം അഞ്ചേകാല്‍ ലക്ഷം രൂപ ശമ്പളം ലഭിക്കുന്നുണ്ടെന്നും ആരോപണം. 2024 മാര്‍ച്ച് മുതലാണ് ശമ്പളം വാങ്ങുന്നതെന്നും ജലീല്‍ ആരോപിച്ചു. ഇതിന്റെ രേഖകളും പുറത്തുവിട്ടു. 2021ല്‍ മത്സരിക്കുമ്പോള്‍ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് ഫിറോസ് പറഞ്ഞിരുന്നു. ഇങ്ങനെ ബാധ്യതയുള്ളയാള്‍ക്ക് 2024 ആവുമ്പോഴേക്ക് എങ്ങനെ ഇത്ര ശമ്പളം വാങ്ങുന്ന ജോലി കിട്ടിയെന്ന് ജലീല്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ഫിറോസ് വ്യക്തത വരുത്തണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. കള്ളപ്പണക്കാരായ പുഴുക്കുത്തുകളെ ലീഗ് പുറത്താക്കണം. പ്രത്യക്ഷത്തില്‍ ഒരു ജോലിയോ പരമ്പരാഗത സ്വത്തോ ഇല്ലാത്ത പി.കെ ഫിറോസ് ഇന്നൊരു ലക്ഷപ്രഭുവാണ്. ഒറ്റക്കും കൂട്ടായും പല കച്ചവട സംരഭങ്ങളിലും അദ്ദേഹം പങ്കാളിയാണ്. കോഴിക്കോട്ട് ടാഗോര്‍ സെന്റിനറി ഹാളിനടുത്ത് സംസം ഹോട്ടലിനു മുകളില്‍ പഴയ മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം വാടകക്കെടുത്ത് ലക്ഷങ്ങള്‍ മുടക്കി പുനരുദ്ധരിച്ചാണ്…
Read More » -
Breaking News
വര്‍ഷങ്ങളോളം, ഒരു ഐഎഎസ് ഓഫീസറായി ആള്‍മാറാട്ടം നടത്തി; അതീവസുരക്ഷയുള്ള ഉന്നതയോഗങ്ങളില്‍വരെ പങ്കെടുത്തു ; ആഡംബര ജീവിതം നയിച്ചു, പറ്റിക്കപ്പെട്ടവരില്‍ മന്ത്രിമാര്‍ വരെ
വര്‍ഷങ്ങളോളം, ഒരു ഐഎഎസ് ഓഫീസറായി ആള്‍മാറാട്ടം നടത്തി, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ കബളിപ്പിക്കുകയും, അതീവ സുരക്ഷയുള്ള സര്‍ക്കാര്‍ യോഗങ്ങളില്‍ പങ്കെടുക്കുകയും തട്ടിപ്പുകളിലൂടെ ആഡംബര ജീവിതം നയിക്കുകയും ചെയ്തയാള്‍ ഒടുവില്‍ പിടിയില്‍. മുപ്പത്തിയാറുകാരനായ ഉത്തര്‍പ്രദേശ് സ്വദേശി സൗരഭ് ത്രിപാഠിയാണ് അറസ്റ്റിലായത്. ലക്‌നൗവില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് ഈ തട്ടിപ്പ് പുറത്തുവന്നത്. വ്യാജ ഐഡി കാര്‍ഡുമായി കണ്ട ഇയാളെ പോലീസ് സംശയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍, ഇയാളുടെ വീട്ടില്‍ നിന്ന് ആഡംബര വാഹനങ്ങളുടെ ശേഖരവും വ്യാജ രേഖകളുടെ ഒരു നിധിശേഖരവും കണ്ടെടുത്തു. ഇതോടെ ഇയാള്‍ ഒരു ഉന്നത തട്ടിപ്പുകാരനാണെന്ന് തെളിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്, ത്രിപാഠിയുടെ ജീവിതം നന്നായി എഴുതിയുണ്ടാക്കിയ ഒരു നാടകമായിരുന്നുവെന്നാണ്. തന്റെ ആള്‍മാറാട്ടം നിലനിര്‍ത്താനായി, ഔദ്യോഗിക പരിപാടികള്‍ക്ക് ഫോര്‍ച്യൂണര്‍, സ്വകാര്യ ആവശ്യങ്ങള്‍ക്ക് മെഴ്‌സിഡസ് അല്ലെങ്കില്‍ ഡിഫെന്‍ഡര്‍ എന്നിങ്ങനെ വ്യത്യസ്ത ആഡംബര വാഹനങ്ങളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ഔദ്യോഗിക പരിപാടികളില്‍ തന്റെ അധികാരം കാണിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനും വേണ്ടി പോലീസിന്റെ യൂണിഫോം ധരിച്ച ഒരു…
Read More » -
Breaking News
കുന്നംകുളത്തെ ലോക്കപ്പ് മര്‍ദനം: നാലുപേരെയും പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കാന്‍ ഉത്തരമേഖല ഐജി രാജ്പാല്‍ മീണയ്ക്ക് ഡിജിപി റവാഡ ചന്ദ്രശേഖരന്റെ നിര്‍ദേശം; കുറഞ്ഞത് ഒരുമാസം സമയമെടുക്കും; കോടതിയുടെ ഇടപെടലും നിര്‍ണായകം; നടപടികള്‍ ഇങ്ങനെ
തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ച നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ ഇവരെ പിരിച്ചുവിടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവം. സബ് ഇന്‍സ്പെക്ടര്‍ ന്യൂമാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സജീവന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സന്ദീപ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. തൃശൂര്‍ റേഞ്ച് ഡിഐജിയാണ് സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്തത്. ഉദ്യോഗസ്ഥരെ നാല് പേരെയും പിരിച്ചുവിടാന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നല്‍കാന്‍ പറ്റില്ലെന്ന കേരള പോലീസിന്റെ ക്യാപ്സൂളിന് ആഭ്യന്തരവകുപ്പ് തടയിട്ടു. ദൃശ്യങ്ങള്‍ പൊതുസമൂഹത്തെ ഞെട്ടിച്ചതാണ് കാരണം. സുജിത്തിനെ മര്‍ദിച്ച അഞ്ചാമന്‍ പഴയന്നൂര്‍ പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാണ്. സുഹൈറിനെതിരെ നിയമനടപടി തുടരും. ഇത്ര ക്രൂരമായി മര്‍ദിച്ചിട്ടും എസ്.ഐ അടക്കം നാല് പേര്‍ക്കും ഒരു ദിവസം പോലൂം കാക്കിയൂണിഫോമും തൊപ്പിയും മാറ്റിവെക്കേണ്ടിവന്നില്ല. കാരണം സസ്‌പെന്‍ഷന്‍ ഇല്ലാതെ സംരക്ഷിച്ചിരുന്നു. മര്‍ദനത്തിന് പിന്നാലെ വകുപ്പുതല അന്വേഷണം നടത്തി പൊലീസ് സ്വീകരിച്ചത് രണ്ട് വര്‍ഷത്തെ…
Read More » -
Breaking News
കുന്നംകുളത്തെ ലോക്കപ്പ് മര്‍ദനം: നാലു പോലീസുകാര്‍ക്ക് സസ്‌പെഷന്‍; ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ മര്‍ദിച്ച നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സബ് ഇന്‍സ്പെക്ടര്‍ ന്യൂമാന്‍. സീനിയര്‍ സിപിഒ ശശിധരന്‍, സിവില്‍ പൊലീസ് ഒാഫിസര്‍ സജീവന്‍, സിവില്‍ പൊലീസ് ഒാഫിസര്‍ സന്ദീപ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി. തൃശ്ശൂർ റേഞ്ച് ഡി.ഐ.ജിയാണ് സസ്പെൻഷന് ശുപാർശ ചെയ്തത്. ഉദ്യോഗസ്ഥരെ നാല് പേരെയും പിരിച്ചുവിടാൻ സർക്കാരിന് നിയമോപദേശം ലഭിച്ചു. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നൽകാൻ പറ്റില്ലെന്ന കേരള പോലീസിന്റെ ക്യാപ്സൂളിന് ആഭ്യന്തരവകുപ്പ് തടയിട്ടു. ദൃശ്യങ്ങൾ പൊതുസമൂഹത്തെ ഞെട്ടിച്ചതാണ് കാരണം. രണ്ടര വർഷം മുമ്പേ ഈ ദൃശ്യങ്ങൾ കണ്ടിട്ടും എന്തേ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാതിരുന്നത്?. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് മിണ്ടാട്ടമില്ല. ഉത്തര മേഖല ഐജി തുടരന്വേഷണം നടത്തും. മർദ്ദിച്ച ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത് പറഞ്ഞു. സബ് ഇൻസ്പെക്ടർ മലപ്പുറം സ്വദേശിയായ ന്യൂമാൻ, സീനിയർ…
Read More » -
Breaking News
സസ്പെൻഷനല്ല, പകരം പിരിച്ചുവിടൽ? യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച പോലീസുകാരെ പിരിച്ചുവിടാൻ ഡിജിപിക്ക് നിയമോപദേശം ലഭിച്ചതായി റിപ്പോർട്ട്
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽവെച്ച് അതിക്രൂരമായി മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരെ പിരിച്ചുവിട്ടേക്കുമെന്ന് സൂചന. പോലീസുകാരെ പിരിച്ചുവിടാമെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചതായാണ് റിപ്പോർട്ട്. കോടതിയിൽ വിചാരണ നടക്കുന്നതിനാൽ സർവീസിൽ തുടരുന്നത് ഉചിതമല്ലെന്നാണ് ഡിഐജി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ പോലീസുകാർക്കെതിരേ സ്വീകരിച്ച നടപടി പുനഃപരിശോധിക്കാൻ നിർദേശിച്ച് തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ റിപ്പോർട്ട് നൽകി. ഇതിൽ നാലു പോലീസുകാരെ സസ്പെൻഡ് ചെയ്യാനും ശുപാർശ ചെയ്തു. ഉത്തരമേഖലാ ഐജിക്കാണ് തൃശ്ശൂർ റേഞ്ച് ഡിഐജി റിപ്പോർട്ട് നൽകിയത്. സംഭവത്തിനു ശേഷം പ്രാഥമിക നടപടിയെന്ന നിലയിൽ നാല് പോലീസുകാരെയും സ്ഥലംമാറ്റുകയും രണ്ടു വർഷത്തെ ശമ്പള വർധന തടഞ്ഞുവെച്ചതുമായിരുന്നു നേരത്തേ എടുത്ത നടപടി. കുന്നംകുളം എസ്‌ഐ നുഹ്‌മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒമാരായ സന്ദീപ്, സജീവൻ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് ശുപാർശയുള്ളത്. നാലുപേർക്കുമെതിരേ കോടതി ക്രിമിനൽ കേസ് എടുത്തിട്ടുമുണ്ട്. അതേസമയം, തന്നെ മർദിച്ച അഞ്ചുപേരെയും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് വി.എസ് സുജിത്ത്…
Read More » -
Breaking News
ഗാസയിൽ അടുത്ത യുദ്ധത്തിനുള്ള പടപ്പുറപ്പാടോ? ആക്രമണത്തിന്റെ അപ്രതീക്ഷിത സ്വഭാവം നിലനിർത്താൻ മുൻകൂട്ടി പ്രഖ്യാപിക്കില്ല, അൽ മവാസിയിലേയ്ക്ക് മാറാൻ ഇസ്രയേൽ സേന, പ്രദേശം പിടിച്ചെടുക്കൽ പദ്ധതികളുമായി ഐഡിഎഫ് മുന്നോട്ടുപോയാൽ കാത്തിരിക്കുന്നതു വൻ ദുരന്തം-യുഎൻ മുന്നറിയിപ്പ്
ഗാസ സിറ്റി: ഗാസ സിറ്റിയിലെ താമസക്കാരോട് എത്രയും പെട്ടെന്ന് ദക്ഷിണ ഭാഗത്തെ ഹ്യുമാനിറ്റേറിയൻ സോണിലേക്ക് മാറാൻ നിർദേശം നൽകി ഇസ്രയേൽ സേന. അൽ മവാസി എന്ന് വിളിക്കപ്പെടുന്ന ഹ്യുമാനിറ്റേറിയൻ സോണിലേക്ക് മാറാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സൈനിക വക്താവ് അവിചയ് അദ്രീ സാമൂഹികമാധ്യമങ്ങളിലൂടെ നൽകിയ സന്ദേശത്തിൽ പറയുന്നു. പക്ഷെ പുതിയ ആക്രമണം എപ്പോൾ നടക്കുമെന്നോ, ഏതുതരത്തിൽ നടക്കുമെന്നോ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന്റെ അപ്രതീക്ഷിത സ്വഭാവം നിലനിർത്താൻ ഇത് മുൻകൂട്ടി പ്രഖ്യാപിക്കില്ലെന്ന് ഒരു സൈനിക വക്താവ് പറഞ്ഞിട്ടുണ്ട്. മാനുഷിക മേഖലയിൽ ഭക്ഷണം, മരുന്ന്, ടെന്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഫീൽഡ് ആശുപത്രികൾ, ജല പൈപ്പ്‌ലൈനുകൾ എന്നിവയുണ്ടെന്നും സേന ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം പ്രദേശം പിടിച്ചെടുക്കാനുള്ള പദ്ധതികളുമായി ഐഡിഎഫ് മുന്നോട്ടുപോയാൽ വൻ ദുരന്തം ഉണ്ടാകുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ കരയാക്രമണം വിപുലീകരിക്കുന്നതോടൊപ്പം യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ സഹകരണത്തോടെ തെക്ക് ഭാഗത്തുള്ള മാനുഷിക പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാകുമെന്നും പ്രസ്താവനയിൽ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്…
Read More » -
Breaking News
സസ്പെൻഷനിൽ തൃപ്തിയില്ല, സുഹൈറിനെതിരെ നടപടി എടുക്കാത്തതിനെതിരെ കോടതിയെ സമീപിക്കും!! അഞ്ചുപേരേയും സർവീസിൽ നിന്ന് പുറത്താക്കണം- സുജിത്ത്
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മർദനത്തിന് ഇരയായ സുജിത്ത്. പ്രതികളായ പോലീസുകാരുടെ സസ്പൻഷൻ ശുപാർശയിൽ തനിക്കു തൃപ്തി ഇല്ലെന്ന് സുജിത്ത് പറഞ്ഞു. ഇവരിൽ അഞ്ചാമനായ ഡ്രൈവറായ സുഹൈറിനെതിരെ നടപടിയില്ല. 5 പേരെയും സർവ്വീസിൽ നിന്നും പുറത്താക്കണം. പോലീസ് സ്റ്റേഷനിലും സിസിടിവി വേണമെന്ന സുപ്രീം കോടതി കേസിൽ കക്ഷിചേരുമെന്നും സുജിത്ത് പറഞ്ഞു. കുന്നംകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുജിത്ത്. അതുപോലെ ജനങ്ങൾ, പാർട്ടി നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നും സുജിത്ത് പറഞ്ഞു. അന്നു തന്നെ നീ നേതാവു കളിക്കണ്ട എന്നു പറഞ്ഞാണ് അന്ന് മർദ്ദിച്ചത്. അഞ്ചാമത്തെ ആളായ സുഹൈറിനെതിരെ നടപടി എടുക്കാത്തതിനെതിരെ ബ്ലോക്ക് കോൺഗ്രസ് കോടതിയെ സമീപിക്കും. സുഹൈർ ഇപ്പോൾ പഴയന്നൂരിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറാണ്. അതിനാൽ അടുത്ത ദിവസം തന്നെ പഴയന്നൂരിലേക്ക് സമരം നടത്തും. ശശിധരൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ സിസിടിവി ഇല്ലാത്ത മുറിയിലെത്തിച്ച് മർദ്ദിച്ചുവെന്നും സുജിത്ത്…
Read More »