Breaking NewsCrimeLead NewsNEWS

ബസ് യാത്രയ്ക്കിടെ മാല മോഷ്ടിച്ചു; വനിതാ പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍, നിരവധി കേസുകളിലെ പ്രതി

ചെന്നൈ: ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റിനെ ചെന്നൈ കോയമ്പേട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പത്തൂര്‍ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതിയാണു പിടിയിലായത്. കാഞ്ചീപുരത്തു നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം ബസില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന നേര്‍ക്കുണ്ട്രം സ്വദേശി വരലക്ഷിയുടെ 5 പവന്‍ തൂക്കമുള്ള മാലയാണു ഭാരതി തട്ടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഭാരതിയാണു മാല മോഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തി.

കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ വരലക്ഷ്മി തന്റെ ബാഗ് പരിശോധിച്ചപ്പോളാണ് കൈവശമുണ്ടായിരുന്ന അഞ്ച് പവന്‍ സ്വര്‍ണ്ണ മാല നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വരലക്ഷ്മിയുടെ ബാഗില്‍ നിന്ന് ഒരു സ്ത്രീ മാല മോഷ്ടിക്കുന്നതായി കണ്ടെത്തി.

Signature-ad

അന്വേഷണത്തില്‍ തിരുപ്പത്തൂര്‍ ജില്ലയിലെ നരിയമ്പട്ടു പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ പ്രവര്‍ത്തകയുമായ ഭാരതി (56) ആണ് മോഷ്ടാവെന്ന് കണ്ടെത്തുകയായിരുന്നു. തിരുപ്പത്തൂര്‍, വെല്ലൂര്‍, അമ്പൂര്‍ എന്നിവിടങ്ങളില്‍ ഭാരതിക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അറസ്റ്റിലായ ഭാരതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Back to top button
error: